ദിക്റിന്റെ ഏഴ് ഭാഗങ്ങൾ.
ദിക്റിന്റെ ഏഴ് ഭാഗങ്ങൾ.
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു:
فاسعوا إلى ذكر الله ونقل عن بعض العارفين قال الذكر على سبعة أنحاء فذكر العينين بالبكاء وذكر الأذنين بالإصغاء وذكر اللسان بالثناء وذكر اليدين بالعطاء وذكر البدن بالوفاء وذكر القلب بالخوف والرجاء وذكر الروح بالتسليم والرضاء
" അല്ലാഹുവിന്റെ ദിക്റിലേക്ക് (സ്മരണയിലേക്കു) നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍ (സൂറത്തു ജുമുഅഃ - 62:9), ചില വിജ്ഞാനമുള്ളവരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് :
ദിക്ർ (സ്മരണ) ഏഴ് വിധത്തിലാണ് സംഭവിക്കുന്നത്:
കണ്ണുകളുടെ ദിക്ർ കരച്ചിലിലൂടെയാണ്.
കാതുകളുടെ ദിക്ർ ശ്രദ്ധയോടെ കേൾക്കുന്നതിലൂടെയാണ്.
നാവിന്റെ ദിക്ർ സ്തുതിക്കലിലൂടെയാണ്.
കൈകളുടെ ദിക്ർ കൊടുക്കലിലൂടെയാണ്.
ശരീരത്തിന്റെ ദിക്ർ ബാധ്യതകൾ നിറവേറ്റുന്നതിലൂടെയാണ്.
ഹൃദയത്തിന്റെ ദിക്ർ ഭയത്തിലൂടെയും, പ്രതീക്ഷയിലൂടെയുമാണ്.
ആത്മാവിന്റെ ദിക്ർ സമർപ്പണത്തിലൂടെയും സംതൃപ്തിയിലൂടെയുമാണ് ".
( فتح الباري شرح صحيح البخاري
باب فضل ذكر الله عز وجل ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment