സ്ത്രീക്കും പുരുഷനെ പോലെ തന്നെ പ്രബോധനം നിർവഹിക്കേണ്ട ബാധ്യതയുണ്ട്.

സ്ത്രീക്കും പുരുഷനെ പോലെ തന്നെ പ്രബോധനം നിർവഹിക്കേണ്ട ബാധ്യതയുണ്ട്.

ഷെയ്ഖ് ബിൻ ബാസ് رحمه الله യോടുള്ള ചോദ്യം: 

س: عن المرأة والدعوة إلى الله ماذا تقولون؟

സ്ത്രീയും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതും സംബന്ധിച്ച് നിങ്ങൾ എന്താണ് പറയുന്നത്?

ഉത്തരം:

ج: هي كالرجل، عليها الدعوة إلى الله والأمر بالمعروف والنهي عن المنكر؛ لأن النصوص من القرآن الكريم والسنة المطهرة تدل على ذلك، وكلام أهل العلم صريح في ذلك، فعليها أن تدعو إلى الله، وتأمر بالمعروف وتنهي عن المنكر بالآداب الشرعية التي تطلب من الرجل، وعليها مع ذلك ألا يثنيها عن الدعوة إلى الله الجزع وقلة الصبر؛ لاحتقار بعض الناس لها أو سبهم لها أو سخريتهم بها، بل عليها أن تتحمل وتصبر ولو رأت من الناس ما يعتبر نوعا من السخرية والاستهزاء. ثم عليها أن ترعى أمرا آخر، وهو أن تكون مثالا للعفة والحجاب عن الرجال الأجانب، وتبتعد عن الاختلاط، بل تكون دعوتها مع العناية بالتحفظ من كل ما ينكر عليها، فإن دعت الرجال دعتهم وهي محتجبة بدون خلوة بأحد منهم، وإن دعت النساء دعتهن بحكمة، وأن تكون نزيهة في أخلاقها وسيرتها؛ حتى لا يعترضن عليها، ويقلن لماذا ما بدأت بنفسها.

وعليها أن تبتعد عن اللباس الذي قد تفتن الناس به، وأن تكون بعيدة عن كل أسباب الفتنة، من إظهار المحاسن، وخضوع في الكلام، مما ينكر عليها، بل تكون عندها العناية بالدعوة إلى الله على وجه لا يضر دينها، ولا يضر سمعتها.

" അവൾ പുരുഷനെ പോലെ തന്നെയാണ്. അവൾക്കും അല്ലാഹുവിലേക്ക് ക്ഷണിക്കലും, നന്മ കൽപ്പിക്കലും, തിന്മ വിരോധിക്കലും ബാധ്യതയാണ്. കാരണം വിശുദ്ധ ഖുർആനിലെയും , സുന്നത്തിലെയും തെളിവുകൾ അതിലേക്കാണ് സൂചിപ്പിക്കുന്നത്; പണ്ഡിതന്മാരുടെ വാക്കുകളും ഇതിൽ വ്യക്തമാണ്.

അതിനാൽ സ്ത്രീയും , പുരുഷനോട് ആവശ്യപ്പെടുന്ന ശരീഅത്ത് ആചാരമര്യാദകൾ പാലിച്ചുകൊണ്ട് അല്ലാഹുവിലേക്ക് ക്ഷണിക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം.

അതോടൊപ്പം, ചില ആളുകൾ അവളെ അവഹേളിക്കുന്നതോ, അപമാനിക്കുന്നതോ, പരിഹസിക്കുന്നതോ ചെയ്താൽ അതിന്റെ പേരിൽ അവൾ അല്ലാഹുവിലേക്കുള്ള ദഅ്വത്തിൽ നിന്ന് പിന്തിരിയരുത്. 

മറിച്ച്, അവൾ അത് സഹിക്കുകയും ക്ഷമിക്കുകയും വേണം—ആളുകളിൽ നിന്ന് പരിഹാസവും അപമാനവും പോലുള്ള കാര്യങ്ങൾ കണ്ടാൽ പോലും.

അതിനുപുറമെ അവൾ മറ്റൊരു കാര്യവും പ്രത്യേകം ശ്രദ്ധിക്കണം:

അത്, അവൾ അന്യപുരുഷന്മാരോട് ബന്ധപ്പെട്ടിടങ്ങളിൽ ചാരിത്ര്യത്തിന്റെയും, ഹിജാബിന്റെയും മാതൃകയായിരിക്കണം എന്നതാണ്.

അവൾ ഇഖ്തിലാത്ത് (അന്യപുരുഷന്മാരുമായി കലരൽ) ഒഴിവാക്കണം. മറിച്ച്, അവളുടെ ദഅ്വത്ത് ആർക്കും അവളെ കുറ്റപ്പെടുത്താൻ ഇടയാകാത്ത വിധത്തിൽ, സൂക്ഷ്മ ജാഗ്രതയോടെ ആയിരിക്കണം.

അവൾ പുരുഷന്മാരെ ദഅ്വത്ത് ചെയ്യുകയാണെങ്കിൽ, അത് ഹിജാബ് പാലിച്ചുകൊണ്ടും, ഏതെങ്കിലും പുരുഷനോട് ഖൽവ (ഒറ്റക്കുള്ള കൂടിക്കാഴ്ച) ഇല്ലാതെയും ആയിരിക്കണം.

അവൾ സ്ത്രീകളെ ദഅ്വത്ത് ചെയ്യുകയാണെങ്കിൽ, അവരെ ഹിക്മത്ത് (വിജ്ഞാനം - പ്രമാണങ്ങൾ) ഉപയോഗിച്ച് ദഅ്വത്ത് ചെയ്യണം.

അതുപോലെ തന്നെ, അവൾ അവളുടെ സ്വഭാവത്തിലും, ജീവിതചര്യയിലും ശുദ്ധയും മാന്യയുമായിരിക്കണം, അങ്ങനെ സ്ത്രീകൾ അവളെ എതിർത്ത് :

“എന്തുകൊണ്ട് നീ ആദ്യം നിന്നെ തന്നെ തിരുത്തിയില്ല?” എന്ന് പറയാതിരിക്കാനായി.

അവൾ ആളുകളെ പരീക്ഷണത്തിലാക്കുന്ന (ഫിത്ന ഉണ്ടാക്കുന്ന) വസ്ത്രധാരണം ഒഴിവാക്കണം. കൂടാതെ സൗന്ദര്യം പ്രദർശിപ്പിക്കൽ, വശീകരിക്കുന്ന രീതിയിൽ സംസാരിക്കൽ തുടങ്ങിയ കുറ്റപ്പെടുത്തപ്പെടുന്ന കാര്യങ്ങളിൽ നിന്നും, ഫിത്നയുടെ, കുഴപ്പത്തിന്റെ എല്ലാ കാരണങ്ങളിൽ നിന്നും അവൾ അകന്നുനിൽക്കണം. 

അവളുടെ മതവും മാനവും ( നല്ല പേരും) നഷ്ടപ്പെടാത്ത രീതിയിൽ അല്ലാഹുവിലേക്കുള്ള ദഅ്വത്തിൽ അവൾ ശ്രദ്ധ കേന്ദ്രീകരിക്കണം ".

(ഈ ചോദ്യോത്തരങ്ങൾ “നൂർ അല ദ്ദർബ്” പരിപാടിയിൽ നിന്നുള്ളതാണ് — ടേപ്പ് നമ്പർ: 30)

(മജ്മൂ‘ ഫതാവാ വ മഖാലാത്ത് അഷ്ഷൈഖ് ഇബ്നു ബാസ്: 4/226).

https://binbaz.org.sa/fatwas/875/%D8%A7%D9%84%D9%85%D8%B1%D8%A7%D8%A9-%D9%88%D8%A7%D9%84%D8%AF%D8%B9%D9%88%D8%A9-%D8%A7%D9%84%D9%89-%D8%A7%D9%84%D9%84%D9%87

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

ഡോ. സാക്കിർ നായിക്കിനെ പോലുള്ളവരെ ഒഴിവാക്കണമെന്ന് അല്ലാഹു കൽപിക്കുന്നു.