കുടുംബത്തോടും ബന്ധുക്കളോടുമുള്ള പ്രബോധനം.

കുടുംബത്തോടും ബന്ധുക്കളോടുമുള്ള പ്രബോധനം.

ഷെയ്ഖ് ഉസൈമീൻ رحمه الله .

ചോദ്യം:

السؤال: الدعوة إلى الله من أهم الأمور وخاصة إذا كان الإنسان إمام مسجد، أو أن عنده شيئًا من العلم، وكما تعلمون في الأحياء الجديدة، أو أطراف المدن، أو في الأماكن المهجورة إلى حدٍ ما يجد الإنسان أن بعض الناس لا يأتي إلى المسجد، ومنهم من يقصر في السنة، ومنهم من يقصر في الصلاة، ومنهم من يقصر في أمور كثيرة من أمور الدين، فكيف تكون المعاملة مع هؤلاء إذا دُعِي الإنسان إلى بيت كمثال، يجد أن الأب يأتي إلى المسجد وأبناءه الكبار لا يأتون، أو الأقارب الذين لا بد من الاجتماع بهم في المناسبات لكونهم من الأرحام تجب صلتهم، وهؤلاء بعض أبنائهم لا يأتون إلى المسجد؟! فكيف تكون المعاملة مع هؤلاء؟ هل يستخدم التوبيخ والشدة أو أنه يصبر أو ما السبيل إلى ذلك؟

" ദഅ്‌വത്ത് (ജനങ്ങളെ അല്ലാഹുവിലേക്കു ക്ഷണിക്കൽ- പ്രബോധനം) ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്, പ്രത്യേകിച്ച് ഒരാൾ മസ്ജിദിലെ ഇമാമായിരിക്കുകയോ , കുറച്ചെങ്കിലും അറിവുള്ളവനായിരിക്കുകയോ ചെയ്യുന്നുവെങ്കിൽ.

നിങ്ങൾക്കറിയുന്നതുപോലെ, പുതിയ അയൽപക്കങ്ങളിലും , നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും, ഒട്ടൊക്കെ ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലുമൊക്കെ ചിലർ മസ്ജിദിലേക്ക് വരുന്നില്ലെന്ന് കാണാം.

അവരിൽ ചിലർ സുന്നത്ത്  കുറവുള്ളവരാണ്; ചിലർ നിസ്കാരത്തിൽ അലക്ഷ്യം കാണിക്കുന്നു; മറ്റുചിലർ പല മതകാര്യങ്ങളിലും വീഴ്ച വരുത്തുന്നവരാണ്.

ഇത്തരക്കാരുമായി എങ്ങനെ ഇടപെടണം? 

ഉദാഹരണത്തിന്, ഒരാളെ  വീട്ടിലേക്ക് ക്ഷണിച്ചാൽ , പിതാവ് മസ്ജിദിൽ വരുന്നു, പക്ഷേ വളർന്ന മക്കൾ വരാത്തതായി കാണുന്നു. 

അല്ലെങ്കിൽ ബന്ധുക്കളുടെ അവകാശം നിലനിർത്തേണ്ടതിനാൽ, ചില അവസരങ്ങളിൽ കൂടിക്കാഴ്ച നടത്തേണ്ട ബന്ധുക്കളുണ്ടാകും, എന്നാൽ അവരുടെ മക്കൾ മസ്ജിദിൽ വരാത്തവരായിരിക്കും. അങ്ങനെ ആയാൽ എങ്ങനെ പെരുമാറണം? ".

ശാസിക്കുകയും , കടുപ്പം കാണിക്കുകയും ചെയ്യണോ? അല്ലെങ്കിൽ സഹിഷ്ണുതയോടെയാണോ സമീപിക്കേണ്ടത്? 

ശരിയായ രീതിയേത്?

ഷെയ്ഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അൽ-ഉസൈമീൻ رحمه الله യുടെ മറുപടി:

الجواب: قال الله عز وجل: (وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ) [الشعراء:٤١٢] يخاطب النبي عليه الصلاة والسلام، والعشيرة تنقسم إلى قسمين:
قسم لك ولاية عليهم مباشِرة، كأولادك وأهلك؛ لقول النبي صلى الله عليه وسلم: (الرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْؤُولٌ عَنْ رَعِيَّتِهِ).
وقسم آخر من العشيرة منفصل عنه، ولست مسئولًا عنه سؤالًا مباشرًا.
فأما الأول فإن مسؤوليتك نحوه أبلغ من الثاني، والثاني له عليك مسؤولية أبلغ من الأجانب الذين ليس بينك وبينهم قرابة، والجيران أبلغ ممن ليس بجار.
فعليك أن تؤدي لكل إنسان حقه، وأن تكون دعوتك بالحكمة والموعظة الحسنة، والمجادلة بالتي هي أحسن، وأن تستعمل العنف إذا كان أنفع، واللين إذا كان أنفع، فمن المعلوم – مثلًا – أن دعوة الإنسان لأهله الذين له الولاية المباشرة عليهم ليست كدعوته للأجانب، الأولون قد تستعمل معهم الشدة، كما قال النبي عليه الصلاة والسلام: (وَاضْرِبُوهُمْ عَلَيْهَا لِعَشْرٍ) لكن الآخرين لا تستعمل الشدة معهم، بل استعمل الرفق واللين، وكم من كلمة لينة جذبت من كان بعيدًا عن الحق، والإنسان العاقل يستعمل ما يرى أنه أصلح، فليس هناك ضابط يستوي فيه الناس كلهم.

" അല്ലാഹു (عز وجل) പറഞ്ഞു:

 وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ

“നിന്റെ അടുത്ത ബന്ധുക്കൾക്ക് നീ താക്കീത് ചെയ്യുക”.

(26:214).

ഈ ആയത്ത് നബി صلى الله عليه وسلم യെയാണ് അഭിസംബോധന ചെയ്യുന്നത്.

"ബന്ധുക്കൾ” രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെടുന്നു:

(1) നേരിട്ടുള്ള ഉത്തരവാദിത്തത്തിലുള്ളവർ:

നിങ്ങളുടെ ഭാര്യയും മക്കളും പോലുള്ളവർ , നിങ്ങൾക്ക് നേരിട്ടുള്ള അധികാരവും ഉത്തരവാദിത്തമുള്ളവർ.

നബി صلى الله عليه وسلم പറഞ്ഞു:

«الرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْؤُولٌ عَنْ رَعِيَّتِهِ»

“ഒരു പുരുഷൻ അവന്റെ കുടുംബത്തിന്റെ മേൽ ഉത്തരവാദിത്തമുള്ളവനാണ്. അവരെക്കുറിച്ച് അവനോട് ചോദിക്കപ്പെടും ”.

(സ്വഹീഹ് അൽ-ബുഖാരി).

(2) അടുത്ത ബന്ധുക്കൾ , പക്ഷേ നേരിട്ടുള്ള ഉത്തരവാദിത്തമില്ലാത്തവർ:

മാതാപിതാക്കൾ, സഹോദരങ്ങൾ, മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകൻ, മകൾ, , അമ്മാവൻമാർ, അമ്മായിമാർ തുടങ്ങിയവർ.

ആദ്യ വിഭാഗത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്തം രണ്ടാമത്തെ വിഭാഗത്തേക്കാൾ കൂടുതലാണ്.

രണ്ടാമത്തെ വിഭാഗക്കാർക്ക് അന്യരേക്കാൾ കൂടുതൽ അവകാശമുണ്ട്.

അയൽപക്കക്കാർക്ക് അയൽപക്കരല്ലാത്തവരേക്കാൾ കൂടുതൽ അവകാശമുണ്ട്.

അതിനാൽ ഓരോരുത്തരുടെയും അവകാശം നിങ്ങൾ നിർവഹിക്കണം.

നിങ്ങളുടെ ദഅ്‌വത്ത് വിജ്ഞാനത്തോടെയും , നല്ല ഉപദേശത്തോടെയും മികച്ച രീതിയിൽ (പ്രമാണങ്ങളുടെ തെളിവുകളോടെ) തർക്കിച്ചുമായിരിക്കണം (നിന്നെ എതിർക്കുന്നവരോട്).

ചില സാഹചര്യങ്ങളിൽ കടുപ്പം ഉപയോഗിക്കേണ്ടിവരും, ചിലപ്പോൾ സൗമ്യത , ഏതാണ് കൂടുതൽ ഗുണകരം അതനുസരിച്ച് പ്രവർത്തിക്കണം.

ഒരു വ്യക്തിക്ക് അവന്റെ കുടുംബത്തോടുള്ള ദഅ്‌വത്ത് അന്യരോടുള്ള ദഅ്‌വത്തിനെപ്പോലെ അല്ല എന്നത് വ്യക്തമാണ്.

കുടുംബത്തോട് ചിലപ്പോൾ കടുപ്പം കാണിക്കാം.

നബി صلى الله عليه മക്കളുടെ നിസ്കാരത്തെക്കുറിച്ച് പറഞ്ഞു:

«وَاضْرِبُوهُمْ عَلَيْهَا لِعَشْرٍ»

“പത്ത് വയസ്സാകുമ്പോൾ (നിസ്കാരം ഉപേക്ഷിച്ചാൽ) അവരെ (തെറ്റ് ചെയ്തു എന്ന് ബോധ്യപ്പെടുത്താൻ, ചെറുതായി, മുറിവാക്കാത്ത രീതിയിൽ ) അടിക്കുക.”

(മുസ്നദ് അഹ്മദ് മുതലായ ഗ്രന്ഥങ്ങൾ; അൽ-അൽബാനി സ്വഹീഹ് എന്ന് സ്ഥിരീകരിച്ചത്).

എന്നാൽ മറ്റാളുകളോട് കടുപ്പം ഉപയോഗിക്കരുത്. പകരം സൗമ്യതയും ഇളവും ഉപയോഗിക്കുക.

എത്രയോ ആളുകളെ സൗമ്യമായ ഒരു വാക്ക് സത്യത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്.

അവസാനമായി, ബുദ്ധിമാനായ വ്യക്തി സാഹചര്യത്തിന് അനുയോജ്യമായ രീതിയാണ് സ്വീകരിക്കേണ്ടത്.

എല്ലാവർക്കും ഒരേ രീതിയിൽ ബാധകമായ സ്ഥിരനിയമമൊന്നുമില്ല ".

( ലിഖാഅാത്ത് അൽ-ബാബ് അൽ-മഫ്തൂഹ് - വോള്യം 6, പേജ് 149-151).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.