അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്
അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്.
താഴെ 28-4-2026 ൽ വന്ന വാർത്ത:
ചെയ്തത് ബന്ധു. ഇസ്ലാമിൽ ബന്ധുക്കൾ, വിവാഹം നിഷിദ്ധമല്ലാത്തവരാണെങ്കിൽ ഇടകലരൽ നിഷിദ്ധമാണ്.
ഇസ്ലാമിക മാർഗത്തിൽ ജീവിക്കുന്ന സ്ത്രീകൾ സുരക്ഷിതരാണ്.
അവർ സാമൂഹിക മാധ്യമങ്ങളിൽ അവരുടെ ചിത്രങ്ങൾ ഒരിക്കലും പങ്കുവയ്ക്കാറില്ല.
അൽഹംദുലില്ലാഹ്.
പലരും ചോദിക്കും: “ഒരു ചിത്രം പങ്കുവയ്ക്കുന്നതിൽ എന്താണ് പ്രശ്നം, പ്രത്യേകിച്ച് ബന്ധു അല്ലെ?”
എന്നാൽ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുടെ ഹിക്മത്ത് (ജ്ഞാനം) ചിലപ്പോൾ പിന്നീട് മാത്രമേ നമ്മുക്ക് മനസ്സിലാവുകയുള്ളു.
ചിലപ്പോൾ അതൊട്ടും മനസ്സിലാകാതെ പോകുകയും ചെയ്യും.
എങ്കിലും, ഒരു സത്യവിശ്വാസിയുടെ നിലപാട് ഇങ്ങനെയായിരിക്കും:
അല്ലാഹു എന്തെങ്കിലും നിഷിദ്ധമാക്കിയാൽ, അതിനെക്കുറിച്ച് തർക്കിക്കാതെ “ഞങ്ങൾ കേട്ടു, ഞങ്ങൾ അനുസരിച്ചു” എന്നതായിരിക്കും അവന്റെ പ്രതികരണം.
അല്ലാഹു പറഞ്ഞു:
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
" നിശ്ചയമായും, സത്യവിശ്വാസികളുടെ വാക്കു - അവര്‍ക്കിടയില്‍ വിധിപറയുവാനായി അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ - 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു' എന്നു പറയുക മാത്രമായിരിക്കും. (അങ്ങിനെയുള്ള) അക്കൂട്ടര്‍ തന്നെയാണ് വിജയികളും ".
(24:51).
ഷെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമി
رحمه الله
പറഞ്ഞു:
الشيء الذي يجب أن يؤمن به المؤمن بأن الله لا يفعل فعلا ، ولا يخلق خلقا ولا يشرع تشريعا إلا لحكمة ، وليس بلازم أن يدرك العباد الحكمة
(شرح شرح الواسطية: ٣٣٣/٢)
" ഒരു വിശ്വാസി നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട ഒന്നാണ്:
അല്ലാഹു ചെയ്യുന്ന ഓരോ പ്രവൃത്തിയും, സൃഷ്ടിക്കുന്ന ഓരോ സൃഷ്ടിയും, മതനിയമാക്കുന്ന ഒരോ നിയമവും, ഒരു ഹിക്മത്തിൻ്റെ (അല്ലാഹുവിൻ്റെ ജ്ഞാനത്തിൻ്റെ) അടിസ്ഥാനത്തിൽ മാത്രമാണ് (എന്ന തത്വം). എന്നാൽ ആ ഹിക്മത്ത് എന്താണ് എന്ന് അറിഞ്ഞിരിക്കൽ അടിമകളുടെ മേൽ നിർബന്ധമല്ല (എന്ന് അവൻ അറിഞ്ഞിരിക്കണം ) ".
(ശർഹ് ശർഹ് അൽ വാസിതീയ്യ 2/333).
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment