യഥാർത്ഥ സഹോദരൻ. ഷെയ്ഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു : " നിന്റെ സഹോദരൻ നിന്നെ ഉപദേശിക്കുകയും, ഓർമ്മിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നവനാണ്. നിന്റെ സഹോദരൻ നിന്നെ അവഗണിക്കുകയോ, ഒഴിവാക്കുകയൊ, മുഖസ്തുതി പറയുന്നവനൊ (നിന്റെ ന്യൂനതകളെ കുറിച്ച് ഉപദേശിക്കാതെ നിന്നെ സന്തോഷിപ്പിക്കുന്നവനൊ — വിനയമോ, നിന്നെ വേദനിപ്പിക്കാതിരിക്കണമെന്നുള്ള ആഗ്രഹമോ മൂലം — നിന്റെ തെറ്റുകളിൽ തന്നെ നിന്നെ തുടരാൻ വിടുന്നവനൊ ) അല്ല. നിന്റെ യഥാർത്ഥ സഹോദരൻ നിന്നെ ഉപദേശിക്കുകയും, ഉദ്ബോധിപ്പിക്കുകയും, ഓർമ്മിപ്പിക്കുകയും ചെയ്യുന്നവനാണ്. അവൻ നിന്നെ അല്ലാഹുവിലേക്ക് വിളിക്കുന്നു, നിനക്കത് പിന്തുടരാൻ കഴിയുന്ന തരത്തിൽ രക്ഷയുടെ വഴി അവൻ നിനക്ക് കാണിച്ചുതരുന്നു, നാശത്തിന്റെ പാതയെക്കുറിച്ച് നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിനക്കത് ഒഴിവാക്കാൻ വേണ്ടി അതിന്റെ ദോഷഫലങ്ങൾ നിനക്ക് വ്യക്തമാക്കിത്തരുന്നു ". പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്: