ഭൂമി സൂര്യനെ ചുറ്റുന്നുണ്ടോ?

ഭൂമി സൂര്യനെ ചുറ്റുന്നുണ്ടോ?

ഭൂമി സൂര്യനെ ചുറ്റുന്നുണ്ട് എന്ന് ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല.

എന്നാൽ ഖുർആനിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്,  :

وَجَعَلْنَا فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِهِمْ 

അവരെയും കൊണ്ട് ഭൂമി കുലുങ്ങി പോയേക്കുന്നതിന്ന്‍, ഭൂമിയില്‍ നാം ഉറച്ച പര്‍വ്വതങ്ങളെ ഉണ്ടാക്കി വെച്ചിരിക്കുന്നു. 

(21:31).

ലോക മുസ്‌ലിംകൾ അംഗീകരിക്കുന്ന തഫ്സീർ അൽ-ബഗവി :

( وجعلنا في الأرض رواسي ) 

جبالا ثوابت ، ( أن تميد بهم ) ; [ يعني كي لا تميد بهم ] 

“ഭൂമിയിൽ നാം ഉറച്ച പർവതങ്ങൾ സ്ഥാപിച്ചു”

➡️  ഉറപ്പുള്ളതുമായ പർവതങ്ങൾ,

“അവരോടൊപ്പം ഭൂമി കുലുങ്ങാതിരിക്കാനായി”

അതിനർഥം :

➡️ ഭൂമി അവരോടൊപ്പം ഇളകുകയോ കുലുങ്ങുകയോ ചെയ്യാതിരിക്കാനാണ് ".

(21:31).

ഭൂമി അനങ്ങാതിരിക്കാനാണ്, ഉറച്ച പര്‍വ്വതങ്ങളെ ഉണ്ടാക്കിയത്.

അത് കൊണ്ട് അല്ലാഹു വ്യക്തമാക്കി ഭൂമി അനങ്ങുകയൊ, കുലുങ്ങുകയൊ ചെയ്താൽ, നാമെല്ലാവരും കുലുങ്ങും. 

അപ്പോൾ ഇവിടെ ജീവിക്കാൻ സാധിക്കില്ല. 

നമ്മുടെ അനുഭവവും അങ്ങനെ തന്നെ.

ഭൂമി അനങ്ങുകയൊ, കുലുങ്ങുകയൊ ചെയ്യുന്നില്ല. ഇത് നിഷേധിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. ആർക്കും ഇതിൽ തർക്കമില്ല.

ശാസ്ത്ര ലോകത്ത് രണ്ട് അഭിപ്രായമുണ്ട്. സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നു എന്നും (Geocentric model), ഭൂമി സൂര്യന് ചുറ്റും സഞ്ചരിക്കുന്നു (Heliocentric model) എന്നും.

പ്രമാണങ്ങളിൽ നിന്ന് വ്യക്തമാണ്, ഒരു സംശയവുമില്ല, സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നു, ഭൂമി അനങ്ങുന്നില്ല, അനുഭവവും അങ്ങനെ തന്നെ.

സൂര്യൻ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നു , ഇതിനുള്ള പ്രമാണങ്ങളുടെ തെളിവുകൾ താഴെ ലിങ്കിൽ വായിക്കാം:

https://www.salaf.in/2026/01/blog-post_17.html?m=1

അത് കൊണ്ട് Geocentric model ആണ് ശരി. കാരണം പ്രമാണങ്ങൾ, ശാസ്ത്രജ്ഞന്മാരുടെ Geocentric model ന് എതിരല്ല.

ഖുർആനും ഹദീസും ശാസ്ത്രത്തിന് ഒരിക്കലും എതിരാവില്ലല്ലൊ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

ഡോ. സാക്കിർ നായിക്കിനെ പോലുള്ളവരെ ഒഴിവാക്കണമെന്ന് അല്ലാഹു കൽപിക്കുന്നു.