ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം

ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം.


السلام عليكم و رحمة الله و بركاته

بسم الله

മാർച്ച് 21 2023 മുതൽ 30 വരെ ഒരു ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി നടത്തിയ ഒരു പ്രബോധനമാണ് താഴെ. ഞാൻ മാസപ്പിറവി കാണൽ നിർബന്ധമാണ് എന്ന ഹദീസ് സ്റ്റാറ്റസിലിട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. സംവാദത്തിൽ അദ്ദേഹം പരാജയപ്പെട്ടിട്ടും, അദ്ദേഹം തുടർന്നു. ഞാൻ തുടരാൻ കാരണം, അദ്ദേഹം നിരന്തരം മഗ്‌രിബിന് ഹിലാൽ കാണുന്നതുമായി ബന്ധപ്പെട്ട്, നിരവധി ചോദ്യങ്ങൾ ചോദിക്കുകയും അല്ലെങ്കിൽ പരിഹസിക്കുകയും ചെയ്യുന്നതിനെല്ലാം വ്യക്തിമായ തെളിവുകളോടെ മറുപടി നൽകിയാൽ إن شاء الله ഈ വിഷയത്തിൽ അറിവില്ലാത്ത വായനക്കാരുണ്ടെങ്കിൽ, ഇവർ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്ക് എങ്ങനെ മറുപടി നൽകാം എന്ന് മനസ്സിലാക്കാൻ സാധിക്കമല്ലൊ എന്ന് കരുതിയാണ്.

അവരുടെ കലണ്ടറിൽ മൂന്ന് ഗുരുതരമായ പിഴവുകൾ ഉണ്ട്. അത് താഴെ വ്യക്തമാക്കാം.

ഇവരുടെ കലണ്ടർ ലണ്ടൻ UTC അടിസ്ഥാനത്തിലാണെന്ന് കലണ്ടറിൽ കാണാം.

ഇവരുടെ കലണ്ടർ പ്രകാരം രാത്രി 12 മണിക്ക് ശേഷമാണ് (ലണ്ടൻ UTC) ചന്ദ്രന്റെ പിറവിയെങ്കിൽ (അമവാസി) , അന്നത്തെ വരുന്ന ഫജ്റിനല്ല, മറിച്ച് അടുത്ത ദിവസത്തെ ഫജ്റിനാണ് കലണ്ടറിൽ ഒന്നാം തീയതി. ഇവിടെ ശ്രദ്ധിക്കേണ്ടത് ചന്ദ്രന്റെ പിറവി കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞാണ് തിയതി ഒന്ന് ആകുന്നത്. അഥവ ചന്ദ്രൻ രണ്ടാമത്തെ ദിവസത്തിന്റെ കലയാകുന്നു. പക്ഷേ കലണ്ടറിൽ തിയതി ഒന്നാണ്. ലണ്ടൻ UTC രാത്രി 12 മണിക്ക് ശേഷം അമവാസി ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒന്നാം തീയതിക്ക് രണ്ടാം ചന്ദ്രക്കല ആകുമ്പോൾ , ഒന്നാമത്തെ കല നഷ്ടപ്പെട്ടു. അതായത് റമദാൻ 1 നഷ്ടപ്പെട്ടു. കാരണം ഒന്നാമത്തെ കലയിലാണല്ലൊ റമദാൻ 1 ആവേണ്ടത്.മറ്റൊന്ന് കലയും തിയതിയും യോജിക്കുന്നുമില്ല. മണിക്ഫാൻ, ഹിലാൽ തിയതി യോജിക്കണം എന്ന് ശക്തമായി വാദിക്കുന്ന വ്യക്തിയും , ചന്ദ്രമാസപ്പിറവി പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന പുസ്തകത്തിൽ പേജ് 18 ൽ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്.


ഇനി പരിശോധിക്കാം. ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് അമവാസിയെങ്കിൽ , ഇത് ലണ്ടൻ UTC, വരുന്ന ഫജ്റിനല്ല മറിച്ച് അടുത്ത ദിവസത്തെ ഫജ്റിനാണ് കലണ്ടറിൽ ഒന്നാം തീയതി ആവുക. അപ്പോൾ സൗദിയിൽ പിറവി കഴിഞ്ഞ് 26 മണിക്കൂറിന് ശേഷവും, ലണ്ടനിൽ 28 മണിക്കൂറിന് ശേഷവുമാണ് തിയതി ഒന്ന് ആകുന്നത്. പക്ഷേ ചന്ദ്രൻ രണ്ടാമത്തെ ദിവസത്തിലേക്ക് കടന്നു. കാരണം 24 മണിക്കൂർ കഴിഞ്ഞു. കല രണ്ടും തിയതി ഒന്നും. അപ്പോൾ അവ രണ്ടും യോജിക്കുന്നില്ല. അപ്പോൾ സൗദിയിലും, ലണ്ടനിലും, അമേരിക്കയിലുമെല്ലാം റമദാൻ 1 ലെ ചന്ദ്രനെ നോക്കിയാൽ അത് രണ്ടാമത്തെ ചന്ദ്രന്റെ കല ആയിരിക്കും.

ഇങ്ങനെ സംഭവിക്കുന്ന ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു:

1. ഡിസംബർ 31, 2005 (ദുൽ ഹജ്ജ്). അമവാസി പുലർച്ചെ 3:12 UTC  സമയം. അപ്പോൾ മണിക്ക്ഫാന്റെ കണക്ക് പ്രകാരം ദുൽ ഹജ്ജ് 1, ഡിസംബർ 31 ഫജ്റിനല്ല മറിച്ച് ഒരു ദിവസം കഴിഞ്ഞ് ജനുവരി 1 2006 ഫജ്റിനാണ്. അഥവ ലണ്ടനിൽ ചന്ദ്രൻ ജനിച്ച് 24 മണിക്കൂർ കഴിഞ്ഞു.


2. 2004 ൽ, ഒക്ടോബർ 14 ന് ചന്ദ്രൻ ജനിക്കുന്നത് (അമവാസി) പുലർച്ചെ 2:48. അപ്പോൾ മണിക്ക്ഫാന്റെ കണക്ക് പ്രകാരം ലണ്ടനിൽ റമദാൻ 1 ഒക്ടോബർ 14 ന് ഫജ്റിനല്ല മറിച്ച് ഒരു ദിവസം കഴിഞ്ഞ് ഒക്ടോബർ 15 ഫജ്റിന്. അഥവ ഒരു ദിവസം കഴിഞ്ഞു.


3. 2010 ഓഗസ്റ്റ് 10. 3.08 ന് പുലർച്ചെയാണ് ജനനം (അമവാസി). അപ്പോൾ മണിക്ക്ഫാന്റെ കണക്ക് പ്രകാരം ഓഗസ്റ്റ് 10 ന് ഫജ്റിനല്ല മറിച്ച് ഒരു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 11 ഫജ്റിന്.അഥവ ഒരു ദിവസം കഴിഞ്ഞു.


അമേരിക്കയിൽ നിന്ന് മുന്നോട്ട് പോയാൽ ഇത് 30 മണിക്കൂറിന് മേലെ ആകും. അപ്പോൾ ലണ്ടനിലും അമേരിക്കയിലും സൗദിയിലും തിയതി ഒന്നാണെങ്കിലും റമദാൻ 1 ന്റെ നോമ്പ് ന്ഷ്ടപ്പെടുന്നു. കാരണം കലണ്ടറിൽ തിയതി  ഒന്നാണെങ്കിലും ചന്ദ്രൻ ഇപ്പോൾ രണ്ടാമത്തെ റമദാനിൽ പ്രവേശിച്ചു. ലണ്ടനിൽ അപ്പോൾ അറിയിക്കണം റമദാൻ 1 ലെ നോമ്പ് പെരുന്നാൾ പിറ്റേന്ന് നോറ്റു വീട്ടാൻ. തമാശയല്ലെ ഇത്.

ഇനി അറഫ നോമ്പ് പരിശോധിക്കാം. ഇവരുടെ കലണ്ടർ പ്രകാരം ലണ്ടനിൽ ദുൽ ഹജ്ജ് 9 ആവുമ്പോൾ  ഹിലാൽ 10 ആയിരിക്കും. അപ്പോൾ സൗദിയിൽ അറഫയുടെ അന്ന് ചന്ദ്രൻ പത്താമത്തെ ദിവസമായിരിക്കും. കലണ്ടറിൽ ദുൽ ഹജ്ജ് 9 ഉം. അപ്പോൾ അറഫ നോമ്പ് നോക്കുക ചന്ദ്രൻ പത്താമത്തെ ദിവസമായിരിക്കുംബോൾ. ഓർക്കുക, സൗദിയിലാണിത്. അപ്പോൾ അറഫ ദിനത്തിലെ നോമ്പ് ന്ഷ്ടപ്പെട്ടു. കാരണം ഹിലാൽ 10 നാണ് കലണ്ടറിൽ തിയതി 9 ത്. ഹിലാൽ തിയതി യോജിക്കുന്നുമില്ല.


ഇനി മറ്റൊരു ഗുരുതരമായ പിഴവ് ചന്ദ്രൻ രാത്രി 12 മണിക്ക് മുമ്പ് ജനിക്കുകയാണെങ്കിൽ സംഭവിക്കുന്നു. അപ്പോൾ വരുന്ന ഫജ്റിന് തിയതി മാറും. 24 മണിക്കൂറിന് ശേഷം അടുത്ത ഫജ്റിനല്ല.


ഉദാഹരണത്തിന്, 1422 ഹിജ്റ വർഷം ചന്ദ്രൻ ജനിക്കുന്നത് ഡിസംബർ 14 വെള്ളിയാഴ്ച രാത്രി 8:47നാണ്. കണക്ക് പ്രകാരം ശവ്വാൽ ഒന്ന് തുടങ്ങുക വരുന്ന ഫജ്റിന് ഡിസംബർ 15 ശനിയാഴ്ച . അപ്പോൾ അലാസ്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ പെരുന്നാൾ ആഘോഷിക്കുക ഡിസംബർ 15 ശനിയാഴ്ച. പക്ഷേ ഇവിടെ ഫജ്റിന്റെ സമയമാണെങ്കിലും ചന്ദ്രന്റെ പിറവി  സംഭവിച്ചിട്ടില്ല. കാരണം UTC യിൽ വൈകുന്നേരം 5 മണി മാത്രമേ ആയിട്ടുള്ളൂ. ജനനം സംഭവിക്കണമെങ്കിൽ രാത്രി 8:47 ആവണം. ചന്ദ്രന്റെ ജനനം (അമവാസി) ന്യൂസിലൻഡിൽ ശവ്വാൽ ഒന്ന് തുടങ്ങി മൂന്ന് നാല് മണിക്കൂർ കഴിഞ്ഞാണ് സംഭവിക്കുക. അതായത് പെരുന്നാൾ നിസ്കാരം കഴിഞ്ഞാണ് ചന്ദ്രന്റെ ജനനം സംഭവിക്കുക. അതായത് അവർ പെരുന്നാൾ നിസ്കരിക്കുക കഴിഞ്ഞ മാസത്തെ (റമദാൻ) ചന്ദ്രന്റെ അവസാന ഘട്ടത്തിൽ. നോമ്പ് അവസാനിക്കുന്നതിനു മുമ്പ് പെരുന്നാൾ ആഘോഷം തുടങ്ങി. മുകളിലത്തെ ഉദാഹരണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം, ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഒന്നാം തീയതി ആണ് എങ്കിലും, ചന്ദ്രൻ കഴിഞ്ഞ മാസത്തിന്റെ (റമദാൻ) അവസാന ഘട്ടത്തിലായിരിക്കും. അതായത് തിയതി ഒന്ന് പക്ഷേ ചന്ദ്രൻ കഴിഞ്ഞ മാസത്തിന്റെ (റമദാൻ) അവസാന ഘട്ടത്തിലായിരിക്കും. ചന്ദ്രൻ ജനിക്കുന്നതിന് മുമ്പ് ശവ്വാൽ ഒന്ന് ആകുംബോൾ ഓസ്ട്രേലിയയിലെ മുസ്‌ലിംകളെ മാത്രം എടുക്കാം. എത്ര പേരാണ് ഹറാം ചെയ്യുന്നത്.

മഗ്‌രിബിന് ഹിലാൽ കാണുന്നവരെ ഇവർ പരിഹസിക്കും , നമുക്ക് ഒരു നോമ്പ് നഷ്ടപ്പെടുന്നു, നോംബിന് പെരുന്നാൾ എന്ന ഹറാം, ഹിലാൽ തിയതി യോജിക്കുന്നില്ല  എന്നൊക്കെ. എന്നാൽ ഇതെല്ലാം ഇവരുടെ കലണ്ടറിലാണ് സംഭവിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.



ഇക്കൂട്ടർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇങ്ങനെ പറയും :


"  ഹിജ്‌റ കലണ്ടറിന്റെ മാനദണ്ടം അമവാസി ഏതു സ്ഥലത്താണോ സംഭവിക്കുന്നത് ആ സ്ഥലത്തിന്റെ ദിവസ്സത്തിന്റെ അടുത്ത ദിവസം പുതിയ മാസം ആരംഭിക്കുന്നു എന്നതാണ്.

( അമവാസി തിങ്കൾ ആണെങ്കിൽ ചൊവ്വ ആയിരിക്കും പുതിയ മാസ്സത്തിലെ ഒന്നാം തീയതി. അമാവാസി സംഭവിക്കുന്നത് നട്ടുച്ചക്ക്  12 മണിക്കാണെന്ന് കൂടി ഓർക്കുക.)".

ഓർക്കുക, ഇവരുടെ കലണ്ടർ ലണ്ടൻ UTC പ്രകാരമാണ് എന്ന് അവരുടെ കലണ്ടറിൽ തന്നെ എഴുതിയ കാര്യമാണ്. മുകളിൽ പറഞ്ഞ പ്രകാരം ഇവർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചാലും, കലണ്ടറിലെ പിഴവുകൾ ഒരിക്കലും മാറിപ്പോകില്ല. മാത്രമല്ല മാസത്തിന്റെ ആദ്യ ദിവസം തുടങ്ങേണ്ടത് ഈ രീതിയിലാണെന്ന് അല്ലാഹു പഠിപ്പിച്ചിട്ടേയില്ല.


ഈ പിഴവുകൾ സംവാദം നടത്തിയ വ്യക്തിക്ക് പത്ത് വർഷം മുമ്പ് ഞാൻ ഒരു പുസ്തകത്തിലൂടെയും, ഒരു വർഷം മുമ്പ് വാട്സ്ആപിലൂടെയും വ്യക്തിമാക്കി കൊടുത്തതാണ്. പക്ഷേ അതിന് പ്രതികരിക്കാതെ പൂർണ മൗനം തുടരുകയാണ്. 


ഞാൻ സ്റ്റാറ്റസിലിട്ട ഹദീസ് താഴെ. തുടർന്ന് അദ്ദേഹം പ്രതികരിച്ചതും, സംവാദവും. 

മാസപ്പിറവി കാണൽ നിർബന്ധം.

അബൂഹുറൈറ رضي الله عنه പറഞ്ഞു: "അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم  കാണുന്നതിന് ഒരു ദിവസം മുമ്പ് 

നോമ്പെടുക്കാൻ തിടുക്കം കൂട്ടുന്നത് വിലക്കിയിട്ടുണ്ട് ".



حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا حَفْصُ بْنُ غِيَاثٍ، عَنْعَبْدِ اللَّهِ بْنِ سَعِيدٍ، عَنْ جَدِّهِ، عَنْ أَبِي هُرَيْرَةَ، قَالَ نَهَى رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَنْ تَعْجِيلِ صَوْمِ يَوْمٍ قَبْلَ الرُّؤْيَة


[ സുനൻ ഇബ്നു മാജ.

ഷെയ്ഖ് അൽ അൽബാനി - സഹീഹ്. ]


കണക്കുകാരൻ:

അലി, ഉമർ, അസ്മ, മുആവിയ്യ, ഇബ്നു ഉമർ

തുടങ്ങിയവർ റമളാൻ ഒന്ന് തുടങ്ങിയ റിപ്പോർട്ടുകൾ ഒന്ന് വിലയിരുത്തുക



എന്തിനാണ് അവർ ശഅബാനിലെ അവസാന ദിവസം നോമ്പെടുക്കുന്നതിനെയാണ് റമളാനിലെ ഒരു ദിവസത്തെനോമ്പു് നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് എന്നു് പറഞ്ഞതും അങ്ങിനെ ചൈതതും


മേഘം മൂടി എന്ന് പറഞ്ഞ് 30 പൂർത്തിയാക്കിയാൽ മതിയല്ലോ 


ലാ തസൂമൂ ഹത്താ തറവുൽ ഹിലാല: .....

എന്ന ഹദീസും ഈ ആശയത്തിൽ വരുന്ന മറ്റു ഹദീസുകളും അതിന്റെ വാക്കർത്ഥത്തിൽ എടുക്കുമ്പോൾ അത് പല സഹാബാക്കളുടെയും ചര്യയായി വന്ന ഹദീസുകളെ തള്ളേണ്ടിവരുന്ന സാഹചര്യമുണ്ടാകും. താഴെ കാണുന്ന ഹദീസുകൾ ശ്രദ്ധിക്കുക!


1⃣ അബൂമൂസ (റ) നിവേദനം: അദ്ധേഹം ആയിഷ (റ)യോട് യൗമുശ്ശക്ക് ദിനത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ആയിഷ (റ) പറഞ്ഞു നിശ്ചയം ശഹ്ബാനിലെ ഒരു ദിവസം നോമ്പ് പിടിക്കുന്നതിനെയാണ് റമദാനിലെ ഒരു നോമ്പ് ഉപേക്ഷിക്കുന്നതിനെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് .

(ബൈഹഖി, അഹമ്മദ്)


2⃣ മുഹാവിയ (റ) നിവേദനം:

ശഹബാനിൽ ഒരു ദിവസം നോമ്പ് പിടിക്കുന്നതിനെയാണ് റമദാനിലെ ഒരു ദിവസത്തെ നോമ്പ് നഷ്ടപ്പെടുത്തുതിനെ ഞാൻ ഇഷ്ടപ്പെടുന്നത്.

(അഹമദ്)


3⃣ അസ്മാ (റ) നിവേദനം: അവർ ആകാശം മേഘാവൃതമായാൽ ഒരു ദിവസം മുന്തിച്ച് നോമ്പനുഷ്ടിക്കും. ഇപ്രകാരം ചെയ്യാൻ അവർക കൽപിക്കുകയും ചെയ്യാറുണ്ടായിരുന്നു.

(സഈദ്ബ്നു മൻസൂർ)


4⃣ അസ്മാ (റ) റമദാനാണോ എന്ന് സംശയിക്കുന്ന ദിവസത്തിൽ നോമ്പ് പിടിക്കാറുണ്ട് (അഹമദ്)


5⃣ ഖലീഫാ ഉമർ(റ) ആകാശം മേഘാവൃതമായാൽ നോമ്പ് പിടിക്കാറുണ്ട്. ശേഷം അദ്ധേഹം പറയും ഇത് റമദാനിനെ മുന്തിക്കലല്ല എന്നാൽ സൂഷ്മത സ്വീകരിക്കലാണ് .( സാദുൽ മആദ്)


6⃣ അലി (റ) നിവേദനം: ശഹബാനിൽ ഒരു ദിവസം നോമ്പ് പിടിക്കലാണ് റമദാനിൽ ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്.(ഇമാം ശാഫിഈ )


ഇതുപോലെ അനസ് ബ്നു മാലിക്ക് (റ) അംറുബ്നു ആസ്വ്(റ) ഹകമ്ബ്നു അയ്യൂബ്(റ) എന്നീ സ്വഹാബീ വര്യന്മാരും നോമ്പ് പിടിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്.


ഈ സഹാബാക്കൾ ആ ഹദീസിനെ എങ്ങനെ മനസ്സിലാക്കിയോ അത് പോലെ മനസ്സിലാക്കിയാൽ അത് ഖുർആനിനും പ്രവാചക ചര്യക്കും അല്ലാഹു പ്രകൃതിയിൽ ഒരുക്കി വെച്ച കാലഗണനാ സംവിധാനത്തിനും എതിരാവുകയില്ല.

എന്നാൽ ആ ഹദീസിന്റെ സന്ദർഭം മനസ്സിലാക്കാതെ അക്ഷരവായന നടത്തിയാൽ ഇന്ന് നാം തുടരുന്ന വികലമായ കാലഗണനാരീതിയിൽ ഒരു മാറ്റവും ഉണ്ടാകുകയില്ല എന്ന് മാത്രമല്ല വിശുദ്ധ ഖുർആൻ വിവരിച്ച കാലഗണനാരീതി ഈ ആധുനിക യുഗത്തിത് അപ്രയോഗികമാണ് എന്നതിന് ജനങ്ങൾക്കു മുമ്പിൽ നാം സാക്ഷികളാകുക കൂടി ചെയ്യുന്നു.


ചിന്തിക്കുക !!! വിശുദ്ധ ഖുർആൻ മനുഷ്യർക്കായി തന്ന കാലഗണനാ സംവിധാനം ഈ ആധുനിക യുഗത്തിൽ അപ്രയോഗികമോ?

എന്റെ മറുപടി :


നിങ്ങൾ പിൻപറ്റുന്ന കലണ്ടറാണ്

അപ്രായോഗികം. കഴിഞ്ഞ വർഷം ചർച്ച ചെയ്തപ്പോൾ തെളിയിച്ചു. الحمد لله നിരവധി തവണ ആവർത്തിച്ചു കലണ്ടറിലെ മൂന്ന് പ്രശ്നങ്ങൾ. പക്ഷേ പൂർണ മൗനം.


ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.


പിന്നെ ഗോള ശാസ്ത്ര കണക്ക് നിരോധിച്ച തെളിവും നൽകി. പക്ഷേ പൂർണ മൗനം.


അത് കൊണ്ട് മെസേജുകൾ നിരന്തരം അയച്ചിട്ട് കാര്യമില്ല. ഖുർആനിനെയും ഹദീസുകളെയും നിങ്ങൾ മനസ്സിലാക്കിയത് തെറ്റി എന്ന് തെളിയിച്ചു കഴിഞ്ഞു. الحمد لله അത് കൊണ്ട് അല്ലാഹുവിനെ ഭയപ്പെടുക.


കണക്കുകാരൻ:


*☪️ചന്ദ്രമാസ നിർണയ ഫത്‌വകൾ*

ഭൂമിയിൽ എവിടെയെങ്കിലും പുതു ചന്ദ്രപ്പിറ കണ്ടാൽ/ അറിഞ്ഞാൽ/ ബോധ്യപ്പെട്ടാൽ/ കണക്ക് കൂട്ടി തിട്ടപ്പെടുത്തിയാൽ

അത് മുഴുലോക  ജനതക്കും ബാധകമായിരിക്കും.

1️⃣ ഇബ്നു ഹജർ ഹൈതമി.. തുഹുഫ 3/373,382.

2️⃣ഇമാം സുബുകി..മുഗ്നിൽ മുഹ്താജ് 1/421

3️⃣ഇബ്നു തൈമിയ്യ..ഫതാവാ 25/107,111

4️⃣ഇബ്നു റുഷ്ദ്.. ബിദാ യതുൽ മുജ്തഹിദ് 1/275

5️⃣ഇബ്നു ഹജറുൽ അസ്‌ഖലാനി..ഫത്ഹുൽ ബാരി 5/23,24

6️⃣ഇമാം നവവി.. ശറ ഹുൽ മുഹദ്ദബ് 15/270,6/274

ശറഹു മുസ്‌ലിം 1/348

7️⃣മൗഹിബത്ത് ദിൽ ഫദി ൽ 4/164

8️⃣ ഫിഖ്ഹുസ്സുന്ന..2/436

9️⃣ നൈലുൽ ഔതാർ 4/269

🔟.ഇബ്നു ഖുദാമ.. മുഗ്നി 3/81

1️⃣1️⃣.കിതാബുൽ ഇൻസാഫ് 3/273

1️⃣2️⃣. റഹ്മത്തുൽ ഉമ്മ 118

1️⃣3️⃣.ഇമാം ശൈബാനി.. നൈലുൽ മആരിബ് 1/66

1️⃣4️⃣.ശൈഖുൽ ഇസ്‌ലാം മൻസൂർ ഇബ്നു യൂസുഫ്..  രൗദുൽ മരീ അ് 1/46

1️⃣5️⃣.അൽ ഫിഖ്ഹു അലൽ മദാഹിബിൽ അർബഅ 1/550

1️⃣6️⃣.ഇനാമുൽ ബാരി..5/493

1️⃣7️⃣. അൽ മഖാലാത്തുൽ ഫിക്ഹിയ്യ 147

1️⃣8️⃣.ഫതാവാ ഹഖാനിയ്യ 4/126

1️⃣9️⃣.ശറഹു ഫത്ഹുൽ ഖദീർ 2/318

2️⃣0️⃣. അൽ ഫിഖുഹുൽ ഇസ്ലാമി 2/610

2️⃣1️⃣. മജ്മൂഅ ഫതാവാ 5/79

2️⃣2️⃣. ഫതാവാ ആലംഗീരി 1/218

2️⃣3️⃣.ഫതാവാ തത്താർ ഖാനിയ 2/269

2️⃣4️⃣.ഫതാവാ ശാമി 2/104

2️⃣5️⃣.ഫതാവാ റഹീമിയ 7/240

2️⃣6️⃣.ദാറുൽ ഉലൂം മുദ് ലൽ 6/353

2️⃣7️⃣.ഫതാവാ മഹ്‌മൂദിയ 15/36

2️⃣8️⃣. ഫതാവാ റശീദിയ 230

2️⃣9️⃣.ഫതാവാ അബ്ദുൽ ഹയ്യ് 255

3️⃣0️⃣.ഫതാവാ ബീനാത് 3/57

3️⃣1️⃣. കിഫായത്തുൽ മുഫ്തി 4/198

3️⃣2️⃣. ഇംദാദുൽ ഫതാവാ 2/108

3️⃣3️⃣.ഫതാവാ മുഫ്തി മഹ്മൂദ് 3/446

3️⃣4️⃣. അഹ്സനുൽ ഫതാവാ 4/481

3️⃣5️⃣. ആപ് കെ മസാഇൽ ഓർ ഉൻകാ ഹൽ 3/330

3️⃣6️⃣.ബഹർ റാഇഖ് 2/270

3️⃣7️⃣. മറാഖി അൽ ഫലാഹ് 1/540

3️⃣8️⃣. ഔജസുൽ മസാലിക് 5/5

🌑


എന്റെ മറുപടി:


കുറെ റഫറൻസ് നിങ്ങൾ കൊടുത്തത്, അറബി അറിയാത്ത നിങ്ങൾ എങ്ങനെ പരിശോധിച്ചു? മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്, നിങ്ങൾക്ക് അയച്ചു തന്നത് സത്യസന്ദമായ പരിഭാഷയാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?


നിങ്ങളെ പോലെയുള്ളവരെ പറ്റിപ്പിക്കപ്പെടുകയാണ്.


ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം. 

റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ്.


നിങ്ങൾ ഇന്നലെ അയച്ച ഹദീസുകളൊക്കെയും ശഅ്ബാനിലെ 30 ആമത്തെ സുന്നത്ത് നോമ്പ് സഹാബത്ത് رضي الله عنهم എടുത്തതാണ്, അല്ലാതെ റമളാൻ 1 ലെ നിർബന്ധ നോമ്പല്ല.


ഞാൻ ഇന്നലെ സ്റ്റാറ്റസിലിട്ട ഹദീസിൽ ഉപയോഗിച്ച പദം റുഇയത് മസ്ദറാണ് (ക്രിയാ നാമം). അപ്പോൾ صَوْمِ يَوْمٍ قَبْلَ الرُّؤْيَةِ യുടെ പരിഭാഷ കാണുന്നതിന് ഒരു ദിവസം മുമ്പ് റമദാനിലെ നോമ്പ് നോക്കൽ نَهَى വിലക്കി എന്ന് തന്നെയാണ്.


ഇപ്പോഴും നിങ്ങളുടെ കലണ്ടറിനെ കുറിച്ച് പൂർണ മൗനം തുടരുകയാണ്.



ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.


പിന്നെ ഗോള ശാസ്ത്ര കണക്ക് നിരോധിച്ച തെളിവും നൽകി. പക്ഷേ പൂർണ മൗനം.


അല്ലാഹുവിനെ ഭയപ്പെടുക.


കണക്കുകാരൻ:


ഇന്നലെ ചോവാഴ്ച യൂണിവേഴ്സൽ ടൈം നട്ടുച്ചയോടെ ലോകത്തു ശഅബാനിലെ ചന്ദ്രകല പൂർണമായും ഇല്ലാതായി, ഇന്ന് ലോകത്ത് ഉള്ളത് റമളാനിലെ വളരുന്ന ചന്ദ്രകല ആണെന്നുമുള്ള വ്യക്തമായ ഉറപ്പിന്റ അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ നോമ്പ് തുടങ്ങിയത്. ( ഈ കാര്യത്തിൽ ആർക്കും എതിരഅഭിപ്രായം ഉണ്ടാവില്ല.) ഇതിൽ  എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ട്.


ഗ്രാമർ നബിക്കു ശേഷം വർഷങ്ങൾ കഴിഞ്ഞു മനുഷ്യ നിർമിതമാണ്. പല തവണ മാറ്റി തിരുത്തപ്പെട്ടതു.


നോമ്പ് തുറയുടെ സമയം അറിയാനുള്ള ഹദീസ്...

حيح البخاري | كتاب الصوم باب: متى يحل فطر الصائم (حديث رقم: 1955 )


1955- عن عبد الله بن أبي أوفى رضي الله عنه، قال: كنا مع رسول الله صلى الله عليه وسلم في سفر وهو صائم، فلما غربت الشمس قال لبعض القوم: «يا فلان قم فاجدح لنا»، فقال: يا رسول الله لو أمسيت؟ قال: «انزل فاجدح لنا» قال: يا رسول الله، فلو أمسيت؟ قال: «انزل، فاجدح لنا»، قال: إن عليك نهارا، قال: «انزل فاجدح لنا»، فنزل فجدح لهم، فشرب النبي صلى الله عليه وسلم، ثم قال: «إذا رأيتم الليل قد أقبل من ها هنا، فقد أفطر الصائم»


രാത്രി വരുന്നതു കണ്ടാൽ നോമ്പ് തുറക്കുക...


ഇന്ന് നമ്മള് ഇരുൾ വരുന്നത് കണ്ണ് കൊണ്ട് കണ്ടിട്ടാണോ  നോമ്പ്  മുറി ക്കുന്നത്. 

അപ്പോൾ നോമ്പ് മുറിക്കാൻ കണക്ക് മതി 

നോമ്പ് തുടങ്ങാൻ കാണണം.  രണ്ടിനും ഹദീസിൽ  "റആ " എന്ന വാക്കാണ് ഉപയോഗിച്ചത്. 


എന്റെ മറുപടി:

അറബി ഭാഷയിൽ അർഥം വരുന്നതെങ്ങിനെ എന്ന് നബി صلى الله عليه وسلم യുടെ കാലം മുതൽ അറിയുന്ന കാര്യമാണ്. അത് പിന്നീട് മനുഷ്യൻ ഉണ്ടാക്കിയതല്ല. ഉത്തരം മുട്ടുമ്പോൾ എന്തും പറയാം എന്നൊ? ഖുർആനിലെ ആയത്തുകൾക്ക് റഅക്ക് ഈ രീതിയിലല്ലാതെ അർഥം കൊടുത്താൽ വലിയ അബദ്ധങ്ങളാണ് സംഭവിക്കുക. അറബി ഗ്രാമർ ഖുർആനിൽ നിന്നാണ് എടുത്തത് എന്ന ബാല പാഠവും അറിയുക. അല്ലാതെ അത് ഏതോ മനുഷ്യൻ ഉണ്ടാക്കിയതല്ല.


നിങ്ങൻ കൊടുത്ത ഹദീസിൽ --രാത്രി കണ്ടാൽ--, ഇവിടെ റഅ കൽപന ക്രിയ അല്ല. അത് കൊണ്ട് തന്നെ അത് കണ്ട് കൊണ്ട് തന്നെ തീരുമാനിക്കണം എന്നില്ല.


നിങ്ങൾ ഇന്ന് നോംബാരച്ചതിന് പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ല. ഹറാം.


ഇപ്പോഴും നിങ്ങളുടെ കലണ്ടറിനെ കുറിച്ച് പൂർണ മൗനം തുടരുകയാണ്.



ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.


പിന്നെ ഗോള ശാസ്ത്ര കണക്ക് നിരോധിച്ച തെളിവും നൽകി. പക്ഷേ പൂർണ മൗനം.


അല്ലാഹുവിനെ ഭയപ്പെടുക.


കണക്കുകാരൻ:

(ഹിലാൽ കാണുന്നതിന് മുമ്പുള്ള ഫോട്ടോ അയച്ചു തന്നു. കാരണം ഇവർക്ക് കാണേണ്ട ആവശ്യമില്ല. ഗോള ശാസ്ത്ര പ്രകാരം പിറവി സംഭവിച്ചു എന്ന് ബോധ്യമായാൽ മതി).

എന്നിട്ട് അദ്ദേഹം പറഞ്ഞു:

ഇതിൽ എനിക്ക് യാതൊരു സംശയവും ഇല്ല 


എന്റെ മറുപടി:

ഇതിന് തെളിവില്ല. ഇതെല്ല തെളിവ്. തെളിവില്ലാത്ത മാർഗം പിൻപറ്റിയാൽ സ്വീകരിക്കില്ല. കർമങ്ങളെല്ലാം പാഴായി.


കണ്ണ് കൊണ്ട് കാണൽ നിർബന്ധമാണ്. ഗോള ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അറിയൽ, മനസ്സിലാക്കൽ, ബോദ്ധ്യമാകൽ അല്ല. അത് നിരോധിച്ചതാണ് . ജൂത രീതി ആണ്.ഇസ്ലാമിൽ തെളിവില്ല.


കഴിഞ്ഞ വർഷം ചർച്ച ചെയ്തപ്പോൾ തെളിയിച്ചു, ഗോള ശാസ്ത്രം വഴി അറിഞ്ഞിട്ടും 24 മണിക്കൂർ കഴിഞ്ഞാണ് റമദാൻ 1 ആരംഭിച്ചത്. അപ്പോൾ ഹിലാൽ 2 ആം തിയ്യതി, കലണ്ടറിൽ തിയ്യതി 1. അത് കൊണ്ടാണ് ഒരു നോമ്പ് നഷ്ടപ്പെട്ടു എന്നും, ഹിലാൽ തിയ്യതി യോജിക്കുന്നില്ല ( അറഫ ദിനത്തിലും )എന്നും പറഞ്ഞത്. പിന്നെ നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നതും തെളിയിച്ചു. ഇപ്പോഴും പൂർണ്ണമായി മൗനം തുടരുകയാണ്.

 അല്ലാഹുവിനെ ഭയപ്പെടുക.


മാസപ്പിറവി കാണൽ നിർബന്ധമാണ്. ഇത് അടിസ്ഥാനമാണ്.


കണക്കുകാരൻ:


ഇന്ന് 1444 റമദാൻ 1 ബുധൻ


ഹിജ്റ 1444 ലെ ശഅബാൻ മാസം ചൊവ്വാഴ്ചയോടെ (21/3/23) അവസാനിക്കുന്നു എന്നതിന് പ്രകൃതിയിലെ ചില ആയത്തുകൾ


ചൊവ്വാഴ്ച വരെ സൂര്യൻ്റെ മുന്നിൽ സഞ്ചരിച്ചിരുന്ന ചന്ദ്രൻ ബുധനാഴ്ച സൂര്യൻ്റെ പിന്നിൽ സഞ്ചരിക്കാൻ തുടങ്ങുന്നു,


ചൊവ്വാഴ്ച വരെ സൂര്യനോടടുത്തു കൊണ്ടിരിക്കുകയായിരുന്ന ചന്ദ്രൻ ബുധനാഴ്ച മുതൽ സൂര്യനിൽ നിന്ന് അകലാൻ തുടങ്ങുന്നു.


ചൊവ്വാഴ്ച വരെ തളരുന്ന ചന്ദ്രക്കലയായിരുന്നെങ്കിൽ ബുധനാഴ്ച മുതൽ വളരുന്ന ചന്ദ്രക്കലയായി മാറുന്നു.


ചൊവ്വാഴ്ച വരെ പടിഞ്ഞാറ് ഭാഗത്തേക്ക് കൊമ്പ് ഉള്ള ചന്ദ്രക്കലയായിരുന്നു, എന്നാൽ ബുധനാഴ്ച കിഴക്കോട്ട് കൊമ്പുള്ള കലയായി മാറുന്നു.


തിങ്കളാഴ്ച്ച വരെ  ഫജ്ർ സമയത്ത് കിഴക്ക് വശത്ത് കണ്ടിരുന്ന  ചന്ദ്രക്കല ചൊവ്വാഴ്ച ഇല്ലാതാകുകയും ബുധനാഴ്ച മുതൽ പടിഞ്ഞാറ് അസ്തമയത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു "സുബ്ഹാനല്ലാഹ്"


മാസമാറ്റം മനസ്സിലാക്കാൻ ഇത്രയും തെളിവുകൾ ആകാശത്ത് നിരത്തി വച്ച പ്രപഞ്ചനാഥനെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല.

 

ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നവരാകട്ടെ പ്രപഞ്ചത്തിലെ ഈ ആയത്തുകളെ മുഴുവൻ നിഷേധിക്കുകയും ചെയ്യുന്നു.

 നഊദു ബില്ലാഹ്


റമദാനിലെ ആദ്യ നോമ്പ് നഷ്ടപ്പെടുത്താതിരിക്കുക,


പെരുന്നാൾ ദിനത്തിൽ നോമ്പെടുത്ത് ഹറാമിൽ പെടാതെ സൂക്ഷ്മത പാലിക്കുകയും ചെയ്യുക.

Hafeef nadvi 


എന്റെ മറുപടി:


പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഹിലാൽ കണ്ട് മാസം ആരംഭിക്കുന്നവർക്ക് റമദാനിലെ ആദ്യ നോമ്പ് നഷ്ടപ്പെട്ടിട്ടില്ല. ഹറാമും സംഭവിച്ചിട്ടില്ല.



ഇപ്പോഴും നിങ്ങളുടെ കലണ്ടറിനെ കുറിച്ച് പൂർണ മൗനം തുടരുകയാണ്.



ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.


പിന്നെ ഗോള ശാസ്ത്ര കണക്ക് നിരോധിച്ച തെളിവും നൽകി. പക്ഷേ പൂർണ മൗനം.


അല്ലാഹുവിനെ ഭയപ്പെടുക.


കണക്കുകാരൻ വീണ്ടും ഫോട്ടോ അയച്ചു തന്നു , ശേഷം പറഞ്ഞു:


പ്രകൃതിയിൽ കാണുന്ന ഇത് തന്നെയാണ് നമ്മുടെ കലണ്ടർ. പിഴക്കില്ല അതൊരിക്കലും. കാരണം അത് സൃഷ്ട്ടാവിന്റ സൃഷ്ട്ടിപ്പാണ് 


എന്റെ മറുപടി:


നിങ്ങളുടെ കലണ്ടറിൽ പിഴവ് സംഭവിച്ചത് വ്യക്തമായും തെളിയിച്ചു.



ഇപ്പോഴും നിങ്ങളുടെ കലണ്ടറിനെ കുറിച്ച് പൂർണ മൗനം തുടരുകയാണ്.



ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.


പിന്നെ ഗോള ശാസ്ത്ര കണക്ക് നിരോധിച്ച തെളിവും നൽകി. പക്ഷേ പൂർണ മൗനം.


അല്ലാഹുവിനെ ഭയപ്പെടുക.


കണക്കുകാരൻ:


വീണ്ടും ഫോട്ടോ അയച്ചു പറഞ്ഞു:


ഇപ്പോൾ ആദ്യ നോമ്പ് നഷ്ട്ടപെട്ടത് ആർക്കാണെന്നു മനസ്സിലാക്കാൻ ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമുണ്ടോ 

(കാരണം ഗോള ശാസ്ത്ര പ്രകാരം പിറവി സംഭവിച്ചു എന്ന് ബോധ്യമായല്ലൊ).



എന്റെ മറുപടി:


ഹിലാൽ കണ്ണ് കൊണ്ട് കണ്ടിട്ടില്ല. കണ്ടാലേ ഒന്ന് ആരംഭിക്കും. അത് കൊണ്ട് ആദ്യ നോമ്പ് നഷ്ടപ്പെട്ടിട്ടില്ല.



നിങ്ങളുടെ കലണ്ടറിൽ പിഴവുകൾ സംഭവിച്ചത് വ്യക്തമായും തെളിയിച്ചു.



ഇപ്പോഴും നിങ്ങളുടെ കലണ്ടറിനെ കുറിച്ച് പൂർണ മൗനം തുടരുകയാണ്.



ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.


പിന്നെ ഗോള ശാസ്ത്ര കണക്ക് നിരോധിച്ച തെളിവും നൽകി. പക്ഷേ പൂർണ മൗനം.


അല്ലാഹുവിനെ ഭയപ്പെടുക.


കണക്കുകാരൻ:



പടച്ചവൻ കുഴങ്ങിയ ദിനരാത്രങ്ങൾ


സൃഷ്ടാവായ താൻ നിശ്ചയിച്ച കണക്കുപ്രകാരം ചൊവ്വാഴ്ച യൂണിവേഴ്സൽ ടൈം 17.23 ന് സൂര്യൻ ചന്ദ്രനെ മറികടന്ന് പുതിയ ചാന്ദ്ര മാസം തുടങ്ങിയതാണ്. 


ഇനിയിപ്പോ കോഴിക്കോട്ടെ കാക്കമാർക്കും ഗൾഫിലെ ഷേക്ക്മാർക്കും വേണ്ടി ബുധനാഴ്ച സൂര്യാസ്തമയത്തോടടുപ്പിച്ച് ഉന്തി തള്ളി പടിഞ്ഞാറൻ ചക്രവാളത്തിൽ എത്തിക്കണം.


പണി തീർന്നില്ല....


നാളെ വ്യാഴാഴ്ച വൈകുന്നേരവും ഈ പണി ആവർത്തിക്കണം. സൗദി വിരോധികളായ ഒമാനുകാർക്കും ബാംഗ്ലൂരുകാർക്കും ഉത്തരേന്ത്യക്കാർക്കും വേണ്ടി ചന്ദ്രനെ വീണ്ടും ഉന്തി തള്ളി പടിഞ്ഞാറൻ ചക്രവാളത്തിൽ എത്തിക്കണം. അമ്പമ്പോ വയ്യ.....


ഇതിലും നല്ലത് ഓരോരുത്തർക്കും ഓരോ ചന്ദ്രനെ കൊടുത്താൽ മതിയായിരുന്നു.....


എന്റെ മറുപടി:


സൂക്ഷിക്കുക  , ഇത് പ്രമാണങ്ങളെ പരിഹസിക്കലാകുന്നു.


അല്ലാഹു പറഞ്ഞു:


قُلْ أَبِٱللَّهِ وَءَايَـٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَـٰنِكُمْ


പറയുക: 'അല്ലാഹുവിനെയും, അവന്‍റെ 'ആയത്തു'  കളെയും, അവന്‍റെ റസൂലിനെയും കുറിച്ചാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്‌?! 'നിങ്ങള്‍ ഒഴികഴിവ്‌ പറയേണ്ട. നിങ്ങളുടെ വിശ്വാസത്തിനു ശേഷം," നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു.


(9:65,66).


ഇപ്പോഴും നിങ്ങളുടെ കലണ്ടറിനെ കുറിച്ച് പൂർണ മൗനം തുടരുകയാണ്.



ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.


പിന്നെ ഗോള ശാസ്ത്ര കണക്ക് നിരോധിച്ച തെളിവും നൽകി. പക്ഷേ പൂർണ മൗനം.


അല്ലാഹുവിനെ ഭയപ്പെടുക.


കണക്കുകാരൻ:


നമ്മുടെ വീട്ടിൽ ഇന്ന് പെരുന്നാളും തൊട്ട് മുന്നിലുള്ള വീട്ടിൽ ഇന്ന് റമളാനിലെ അവസാന നോമ്പും ആകുന്നത് തെറ്റാകുമോ?

മറുപടി പ്രതീക്ഷിക്കുന്നു 

എന്റെ മറുപടി:


ഇങ്ങനെ എപ്പോൾ സംഭവിച്ചു? തെളിവുകൾ സഹിതം അയച്ചു തരിക إن شاء الله 


കണക്കുകാരൻ:


ഇന്ന് പാലക്കാട്‌ കോയമ്പത്തൂർ അതിർത്തിയിൽ നോക്കക.. റോഡിന്റെ ഒരു വശം കേരളവും മറു വശം തമിഴ് നാടുമാണ്. കേരളക്കാർ നോമ്പ് എടുക്കുമ്പോൾ തമിഴ് നാട്ടുകാരന് ഭക്ഷണം ഹലാൽ.

റമളാൻ മാസം അവസാനമായാലും ഇങ്ങനെ തന്നെ. ഇവിടെ പെരുന്നാളും അവിടെ നോമ്പും 


എന്റെ മറുപടി:


ഇത് ഭിന്ന പ്രദേശങ്ങളാണ്. ഇത് നിങ്ങളുടെ ആളുകൾക്കും സംഭവിക്കും.നിങ്ങളുടെ കലണ്ടറിൽ ഒരു ദിവസം ഒരു തിയ്യതി ആണെങ്കിലും ഭൂമിയിൽ അങ്ങനെ ആവില്ലല്ലോ. 24 മണിക്കൂറിൽ റൊട്ടേഷൻ അനുസരിച്ചേ ആവുകയുള്ളൂ. അപ്പോൾ ഒരു പ്രദേശത്ത് നോമ്പും തൊട്ടപ്പുറത്ത് പെരുന്നാളും ആകും. ഫജ്റിന് റമദാൻ ഒന്ന് നോമ്പാകുംബോൾ  ഫജ്റ് ആവാത്തിടത്ത്  ശഅ്ബാൻ ആയിരിക്കും. അവർക്ക് ഭക്ഷണം ഹലാൽ. കൊയംബത്തൂറും പാലക്കാടും പോലെ.

കണക്കുകാരൻ:


ഉത്തര കേരളത്തിലും ദക്ഷിണ കേരളത്തിലും വേറെ വേറെ കാണണമെന്നാണ് പുതിയ ഫത്വ.ഒരിടത്തെ കാഴ്ച്ച മറ്റേ ഭാഗ്യത്തിന് സ്വീകര്ര്യമല്ലെന്നു.

ഹിജ്‌റ കാലെൻഡറിൽ ഒരു ദിവസത്തിനു ഒരു തീയതി മാത്രമേ ഉണ്ടാവുള്ളു. 


ഹിജ്റ കാലൻഡറിൽ ബുധനാഴ്ച്ച 22ന് തന്നെ ലോകം മുഴുവൻ നോമ്പ് ആണ്. ഒരേ സമയതല്ല , *ഒരേ ദിവസത്തിൽ* 

എന്റെ മറുപടി:

കലണ്ടറിൽ മാത്രമാണ് ഒരു ദിവസം ഒരു തിയ്യതി. ഭൂമിയിൽ അങ്ങനെ അല്ല. കലണ്ടറിലെ മൂന്ന് പ്രശ്നങ്ങളിലൂടെ അത് തെളിയിച്ചു. പൂർണ മൗനം.


കണക്കുകാരൻ:

വീണ്ടും പറയുന്നു , ഒരേ സമയത്തല്ല, ഒരേ ദിവസത്തിൽ. ഈ നോമ്പ് തുടങ്ങിയതും ഒരേ ദിവസത്തിൽ തന്നെ . എന്നാൽ കാഴ്ച കാർക്ക് റമളാൻ 1 വ്യാഴം , വെള്ളി ശനി തുടങ്ങിയ ദിവസങ്ങളിൽ  ( 5 ദിവസ്സങ്ങളിൽ തുടങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

കേരളത്തിൽ ഉത്തരവും ദക്ഷിണവും വേറെ വേറെ കാണണം എന്നതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.


എന്റെ മറുപടി:


പൂർണ്ണമായും ഗോള ശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ നോമ്പും പെരുന്നാളും തീരുമാനിക്കുന്നവർ  കലണ്ടർ നിയമ പ്രകാരം ഒരു ദിവസം ഒരു തിയ്യതി എന്ന് വാദിച്ച് ഐക്യത്തിന് ശ്രമിക്കുന്നു. ദുൽ ഹജ്ജ് 9 , ലോകം മുഴുവൻ ഒരു ദിവസം എന്ന കലണ്ടർ നിയമം. ഇത് കലണ്ടറിൽ മാത്രമേ സാധിക്കുകയുള്ളു . കാരണം അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു ദിവസം ഒരു തിയ്യതി എന്ന അടിസ്ഥാനത്തിലല്ല.


ആഗോള തിയ്യതി രേഖയും (International Date Line-IDL- ഐഡിഎൽ), ദിവസവും ഒരിടത്ത് ഒരേ സമയം ആണ് ആരംഭിക്കുന്നത്.  

എന്നാൽ ചന്ദ്ര തീയതി രേഖ അങ്ങനെയല്ല. അത് എപ്പോഴും ഒരു രേഖയിൽ നിന്നല്ല ആരംഭം. ഓരോ മാസവും അതിന്റെ സ്ഥാനം മാറി കൊണ്ടിരിക്കുന്നു.  അതൊരിക്കലും ദിവസം തുടങ്ങുന്ന  ആഗോള തിയ്യതി രേഖയുമായി ചേർന്ന് വരില്ല.

ദിവസവും , ചന്ദ്ര തീയതിയും ചേർന്ന് വരികയില്ല. സൂര്യന്റെ പതിവിന് വിപരീതമായി  ചന്ദ്രോദയം രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത കാലത്ത് അല്ല. അത് ദിവസത്തിന്റെ ഏത് സമയത്തും ആകാം.

ചന്ദ്രന്റെ ആദ്യ ഘട്ടം മാത്രമല്ല എല്ലാ ഘട്ടവും ഭൂമിയിൽ കാണിക്കുന്നത് രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് .ഒരു ദിവസത്തിൽ രണ്ട് ഘട്ടവും കാണിക്കാം.

ചന്ദ്രന്റെ വൃദ്ധി ആരംഭിക്കുന്ന ഹിലാൽ എപ്പോൾ മുതൽ എന്ന് നോക്കാതെ തീയതി ആരംഭം സാധ്യമല്ല.

ദിവസം അതിന്റെ നിശ്ചിത സമയത്തിനു ആരംഭിച്ചു  അവസാനിക്കും. ചന്ദ്രൻ അതിന്റെ നിശ്ചിത ഘട്ടം എത്തുന്നത് ഇതിന് ഇടയിലാണ് .

ചില രാജ്യങ്ങളിൽ ദിവസം ആരംഭിക്കുന്നതിന് മുമ്പ് ചന്ദ്രന്റെ നിശ്ചിത ഘട്ടം ആയി കഴിഞ്ഞിരിക്കും . എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ ദിവസം ആരംഭിച്ചതിന് ശേഷമാണ് നിശ്ചിത ഘട്ടം എത്തുക . അവർ അടുത്ത ദിവസം തുടങ്ങുന്നു. 

അങ്ങനെ രണ്ട്  ദിവസങ്ങളിലായി തീയതി വരുന്നു. അഥവ ഒരു ദിവസത്തിന് രണ്ട് തിയ്യതി.ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത കുറൈബിന്റെ ഹദീസിൽ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആരംഭിച്ചതും, മദീനയിൽ ശനിയാഴ്ച റമദാൻ 1 ആരംഭിച്ചതും, അല്ലാഹു സ്രഷ്ടിച്ച ഈ പ്രപഞ്ച വ്യവസ്ഥയെ സത്യപ്പെടുത്തുന്നു .

ചന്ദ്രൻ പിറവി എടുത്തതിന് ശേഷമാണ് മാസാരംഭം. 

ദിവസം തുടങ്ങുന്ന സ്ഥലത്ത് നിന്നോ (IDL) , ദിവസം തുടങ്ങുന്ന സമയത്തോ അല്ല ന്യൂ മൂൺ സമയം.  വിസിബിലിറ്റിയും അങ്ങനെ തന്നെ.  

ഓരോ മാസവും ഈ സമയവും സ്ഥലവും മാറി മാറി വരുന്നു.  

മാസപ്പിറവി ഉണ്ടാകുന്ന സമയം അല്ലാഹു ഭൂമിയിലെ ദിവസത്തിന്റെ തുടക്കത്തിൽ അല്ല വെച്ചത്. 

വെള്ളിയാഴ്ച ഭൂമിയിൽ ആരംഭിക്കുന്ന സമയത്ത് ഐഡിഎൽ ഒഴികെ എല്ലാസ്ഥലങ്ങളിലും വ്യാഴാഴ്ച ആണ്.

ഉദാഹരണം: 

കഞ്ജങ്ഷൻ വ്യാഴാഴ്ച രാത്രി 11.45 ലണ്ടൻ. 

ഐഡിഎൽ തൽ സമയം വെള്ളിയാഴ്ച 11.45 am. 

എല്ലാവരും വെള്ളിയാഴ്ച ആക്കിയാൽ കഞ്ജങ്ഷന് മുമ്പ് തുടങ്ങേണ്ടി വരും.

അസാധ്യമായ കാര്യം ആണ് വെള്ളിയാഴ്ച ലോകം മുഴുവൻ ഒരു ദിവസം/തിയ്യതി എന്നത്.  

അമാവാസി ഒരു സമയത്താണെങ്കിലും ലോകത്ത് രണ്ടു ദിവസത്തിലായിരിക്കും.

കഞ്ജങ്ഷൻ രണ്ട് ദിവസങ്ങളിലായിട്ടാണ്.  

അസ്തമയ കണക്ക് പ്രകാരവും രണ്ട് ദിവസങ്ങളിലായിട്ടാണ്.  

വിസിബിലിറ്റി രണ്ട് ദിവസങ്ങളിലായിട്ടാണ്.


ലോകം മുഴുവൻ വെള്ളിയാഴ്ച ഒരേ സമയം നിസ്കരിച്ചാൽ മാത്രമേ ഏകീകരണം എന്ന് പറയാൻ പറ്റൂ. അങ്ങനെ സാധ്യമല്ല. വെള്ളിയാഴ്ച ലോകം വ്യത്യസ്ത സമയങ്ങളിലാണ് നിസ്കരിക്കുന്നത്. അത് കൊണ്ട് സമയവുമായി ബന്ധപ്പെട്ട നിസ്കാരത്തെ ദിവസവുമായി കൂട്ടിക്കുഴച്ച് ജുമുഅ നിസ്കാരം എല്ലാവരും വെള്ളിയാഴ്ച നിസ്കരിക്കുന്നു എന്ന ന്യായം അബദ്ധമാണ്.

അറിവില്ലായ്മയും ,അല്ലാഹു ചന്ദ്രന് നൽകിയ ഈ ശാസ്ത്രീയ സത്യങ്ങളും പരിഗണിക്കാതെ , കലണ്ടറുണ്ടാക്കിയത് കൊണ്ടാണ് ,  കലണ്ടറിനെ കുറിച്ച് പഠിച്ചവർക്ക് അറിയാം, കലണ്ടറുകാർക്ക് ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.

ഒരു ദിവസം ഒരു തിയ്യതി എന്ന കലണ്ടർ നിയമം, ഖുർആനിനും, പ്രപഞ്ച നിയമത്തിനും, ശാസ്ത്രത്തിനും എതിരായത് കൊണ്ട് മുൻകൂട്ടി കണക്ക് കൂട്ടി നിശ്ചയിച്ച ഈ കലണ്ടറിൽ അബ്ദധങ്ങളും, ഹറാമുകളും സംഭവിക്കുന്നു . അതിനാൽ കലണ്ടർ തീർത്തും അനിസ്ലാമികവും, , അശാസ്ത്രീയവും, പ്രപഞ്ച നിയമത്തിന് എതിരുമാണ് .

ഭൂമി പരന്നതാണെങ്കിലെ ഒരു ദിവസത്തിന് ഒരു തിയ്യതി ഉണ്ടാവുകയുള്ളു. എന്നാൽ ഭൂമി ഒരു ഗോളമാണ്, സൂര്യനും , ചന്ദ്രനും  ചലിക്കുന്നു (റൊട്ടേഷൻ), ഉദയാസ്തമന വിത്യാസങ്ങളുണ്ട്. അത് കൊണ്ട് ഒരു ദിവസത്തിന് ഒരു തിയ്യതി ഉണ്ടാവില്ല.


പ്രകൃത്യാ തന്നെ ദിവസവും ചന്ദ്ര തീയതിയും ചേർന്ന് വരികയില്ല. ഇത് ഒരു ശാസ്ത്ര സത്യം. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് അങ്ങിനെയാണ്. 


തിയ്യതി-ദിവസം റൊട്ടേഷൻ അനുസരിച്ച് എന്നതാണ് പരമ പ്രപഞ്ച സത്യം.അല്ലാഹു സ്യഷ്ടിച്ചതങ്ങിനെയാണ്. 


മഗ്‌രിബിന് ഹിലാൽ കാണുമ്പോൾ റൊട്ടേഷൻ അനുസരിച്ച് തിയ്യതി ദിവസം. അത് ഖുർആനിനും ,സുന്നത്തിനും , അല്ലാഹു നൽകിയ പ്രക്യതി നിയമങ്ങൾക്കും അനുസരിച്ച്.


ചുമരിൽ തൂക്കിയ കലണ്ടറിൽ തിയ്യതി ദിവസം  റൊട്ടേഷൻ അനുസരിച്ചല്ല. കലണ്ടർ നിയമമനുസരിച്ചാണ് തിയ്യതി ദിവസം. 

അത് കൊണ്ട് ഖുർആനിനും, സുന്നത്തിനും , പ്രക്യതി നിയമങ്ങൾക്കും എതിര്.

അത് കൊണ്ടാണ് അതിൽ മുകളിൽ പറഞ്ഞ ഖുർആനിനും, ഹദീസിനും എതിരായ മൂന്ന് പ്രശ്നങ്ങൾ വരുന്നത്.

ഇത് അറിഞ്ഞ് കൊണ്ട് ചെയ്യുന്നവർ ഉടനെ തൗബ ചെയ്ത് നബി صلى الله عليه وسلم യുടെ ചര്യയിലേക്ക് മടങ്ങിയില്ലെങ്കിൽ പരലോകത്ത് നഷ്ടത്തിന് കാരണമാകാം. അല്ലാഹു തിയ്യതിയും ദിവസവും ഐക്യപ്പടാനല്ല പറഞ്ഞത് മറിച്ച് നോമ്പിലും പെരുന്നാളിലും കുടുംബത്തോടും നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ ഐക്യപ്പടാനാണ് പറഞ്ഞത്. 


കണക്കുകാരൻ:


ആഴ്ചയിൽ ഒരിക്കൽ വരുന്ന വെള്ളിആഴ്ചത്തെ ജുമുഅ ലോകം മുഴുവൻ ഒരേ ദിവസം ഒരെ തീയതി തന്നെ ആവുമെങ്കിൽ വർഷത്തിൽ 2തവണ മാത്രം വരുന്ന പെരുന്നാൾ നമസ്കാരവും അത് പോലെ തന്നെ ആവും.

കേരളത്തിലെ പുതിയ ഫത്വ യെ കുറിച്ച് ഒന്നും പറയുന്നില്ല 


താങ്കൾ മനസ്സിലാക്കിയതിൽ വന്ന വലിയ പിഴവ്. എന്നിട്ടും വലിയ ഖാളിയുടെ പ്രസ്ഥാവനയെ കുറിച്ച് മിണ്ടുന്നില്ല 

എന്റെ മറുപടി:

വലിയ ഖാളി എന്താണ് പറഞ്ഞത്?


കണക്കുകാരൻ:

കേരളത്തിൽ ഉത്തരവും ദക്ഷിണവും വേറെ വേറെ കാണണം 


എന്റെ മറുപടി:


മറുപടി ഇതിലുണ്ട്


നോമ്പിലും പെരുന്നാളിലും ഐക്യത്തിന്റെ രീതിശാസ്ത്രം


http://www.salaf.in/2023/03/blog-post_14.html?m=1 


കണക്കുകാരൻ:


ഇപ്പോൾ എന്ത് കൊണ്ട് സൗദിയിൽ എവിടെയെങ്കിലും കണ്ടാൽ സൗദി പൂർണമായും u a e ( ഒമാൻ ഒഴികെ ) പല യൂറോപ്യൻ രാജ്യങ്ങളും ആ കാഴ്ച്ച സ്വീകരിക്കുന്നു. വേറെ വേറെ കാണൽ ഇപ്പോൾ വേണ്ടെന്ന് വെച്ചോ 

എന്റെ മറുപടി:



മറുപടി ഇതിലുണ്ട്


നോമ്പിലും പെരുന്നാളിലും ഐക്യത്തിന്റെ രീതിശാസ്ത്രം


http://www.salaf.in/2023/03/blog-post_14.html?m=1


ഒരു ദിവസം ഒരു തിയ്യതി എന്ന പ്രമാണ വിരുദ്ധ പ്രപഞ്ച വിരുദ്ധ ആശയം വെടിയുക. ഇല്ലെങ്കിൽ നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും صلى الله عليه وسلم ധിക്കരിക്കുകയാണ്. പരലോകത്ത് നഷ്ടം.


അറബി ഗ്രാമർ ഖുർആനിൽ നിന്നാണ് എടുത്തത്. അല്ലാതെ അത് ഏതോ മനുഷ്യൻ ഉണ്ടാക്കിയതല്ല. ഹദീസിൽ ഹിലാൽ കണ്ട് കൊണ്ട് തന്നെ ആരംഭിക്കണം എന്ന് കൽപനയാണ്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ്.


സഹാബത്തിന്റെ رضي الله عنهم കാലത്ത് അടുത്ത പ്രദേശങ്ങളിൽ ഭിന്ന ദിവസങ്ങളിൽ തന്നെയാണ് നോമ്പും പെരുന്നാളും ആരംഭിച്ചത്. അതിനെ അനൈക്യമായിട്ടോ ആക്ഷേപാർഹമായിട്ടൊ അവരിലെ പണ്ടിതന്മാർ ആരും കണ്ടിട്ടില്ല. അവർക്ക് അടുത്ത പ്രദേശങ്ങളുമായി ഐക്യപ്പെടാൻ സാധിച്ചിട്ടും, അവർ ചെയ്തിട്ടില്ല. അവർ മനസ്സിലാക്കിയത് പോലെ ഇസ്ലാമിനെ മനസ്സിലാക്കലാണ് വിജയത്തിന്റെ പാത. ഖുർആനിൽ നിരവധി ആയത്തുകൾ ഉണ്ട് അവരെ പിൻപറ്റാൻ. അത് കൊണ്ട് നബി صلى الله عليه وسلم പഠിപ്പിച്ച പോലെ നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നിൽക്കുക. അത്ര ലളിതമാണ് വിഷയം. ഇസ്‌ലാം ലളിതമാണ്.


കണക്കുകാരൻ:


ആകാശം ഭൂമികളെ സൃഷ്ട്ടിച്ച അന്ന് മുതൽ മാസങ്ങളുടെ എണ്ണം 12ആയി നിശ്ചയിച്ചത് അള്ളാഹു ആണ്.   ഒരു മാസത്തിലെ ദിവസ്സത്തിന്റ എണ്ണം 29, 30 ആയി ക്രമ പ്പെടുത്തിയതും അള്ളാഹു തന്നെ. ദിവസ്സത്തിന്റ ആരംഭവും അവസ്സാനവും ഡേറ്റ് ലൈനിൽ വെച്ച് തന്നെയാണ്. ഓരോ ദിവസത്തെ ചന്ദ്ര കലകളും അതാ തു ദിവസത്തെ തീയതികളെ സൂചിപ്പിക്കുന്നു.അപ്പോൾ ദിവസ്സവും ചന്ദ്ര മാസ തീയതികളും തമ്മിൽ പരസ്പരം പുരികങ്ങളാണ്..ഒരു സംഭവം നടക്കുന്ന സ്ഥലത്തെ ദിവസ്സമാണ് പരിഗണിക്കേണ്ടത്. ദിവസം മാറുമ്പോൾ അതോടൊപ്പം തീയതിയും മാറും. ജുമുഅ നമസ്കാരം ലോകം മുഴുവൻ ഒരേ ദിവസ്സം ഒരേ തീയതി തന്നെയാണ് നടക്കുന്നത്.

ഒരു ദിവസത്തിന്റെ തുടക്കവും അവസാനവും ഡേറ്റ് ലൈനിൽ നിന്ന് മാറ്റാൻ റസ്സുൽ പഠിപ്പിച്ചിട്ടില്ല.  ഒരു ദിവസത്തിന്റെ പകുതിക്കു വെച്ച് തീയതി മാറ്റാനും....


എന്റെ മറുപടി:


നിങ്ങൾ ഈ മെസ്സേജിൽ പറഞ്ഞ മാസപ്പിറവി കാണുന്നതുമായി ബന്ധപ്പെട്ടതിനെല്ലാം الحمد لله മറുപടി പറഞ്ഞു കഴിഞ്ഞു.


നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊക്കെ നിങ്ങൾ ഈ മെസ്സേജിൽ പറഞ്ഞിട്ടും , എന്തെ നിങ്ങളുടെ കലണ്ടറിൽ ഗുരുതരമായ മൂന്ന് പ്രമാണങ്ങൾക്ക് വിരുദ്ധമായ പ്രശ്നങ്ങൾ? പൂർണ മൗനം? എന്തെ ഇതിന് മറുപടി പറയാത്തത്? ഇതിന് മറുപടി പറയാതെ എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ കലണ്ടർ പിൻപറ്റാൻ ധൈര്യം വരുന്നു? ഇതിന് മറുപടി പറഞ്ഞിട്ട് മതി ഇനി മെസ്സേജുകൾ അയക്കുന്നത്. കുറച്ചെങ്കിലും സത്യസന്ധത കാണിക്കുക.



ഖുർആൻ സഹാബികൾ رضي الله عنهم മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക. അവർ നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച മനസ്സിലാക്കിയവരാണ്. അല്ലാതെ നമുക്ക് തോന്നും പോലെ അല്ല ഖുർആൻ മനസ്സിലാക്കേണ്ടത്.

താഴെ രണ്ട് ലിങ്കുകൾ വായിക്കുക إن شاء الله 


http://www.salaf.in/2022/10/blog-post_81.html?m=1


http://www.salaf.in/2023/01/blog-post_24.html?m=1


കണക്കുകാരൻ:


ഹിജ്‌റ കലണ്ടർ പ്രകൃതി കലണ്ടർ ആണ്. പ്രകൃതിയിൽ കാണുന്നത് അപ്പടി ഞങ്ങൾ കടലാസിൽ പകർത്തി ചുമരിൽ തൂക്കി. അത്ര മാത്രമേ ഞങ്ങൾ ചെയ്തുള്ളു. ഇനി അതിൽ വല്ല മാറ്റവും വരുത്തണമെങ്കിൽ അള്ളാഹു ആ മാറ്റം പ്രകൃതിയിൽ ആദ്യം വരുത്തണം.

ഇന്ന് കേരളത്തിലെ ബുദ്ധി ജീവികൾ ആയി അറിയപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയിലെയും മുജാഹിദു കളിലെയും പല നേതാക്കളും പ്രവർത്തകരും ഇത്തവണ 22 മുതൽ നോമ്പ് എടുത്തു വരുന്നു. അതിൽ പല പ്രമുഖ പണ്ഡിതനും പെടുന്നു. അൽഹംദുലില്ലാഹ്.


എന്റെ മറുപടി:

ജമാഅത്തെ ഇസ്ലാമിയും, മുജാഹിദ് നേതാക്കളുമല്ല ഇസ്ലാമിൽ മാത്രക.


 

സുബ്ഹാനല്ലാഹ്, ഇത് എന്ത് വർത്തമാനമാണ് !!!!!


സത്യം തെളിവിന്റെ അടിസ്ഥാനത്തിലാണ്. ജനങ്ങൾ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലല്ല.


പ്രകൃതിയിൽ കണ്ടത് കടലാസിൽ തൂക്കിയതെങ്കിൽ , എന്തെ നിങ്ങളുടെ കലണ്ടറിൽ ഗുരുതരമായ മൂന്ന്  പ്രശ്നങ്ങൾ?  എന്തെ ഇതിനെ കുറിച്ച് പൂർണ മൗനം? എന്തെ ഇതിന് മറുപടി പറയാത്തത്? ഇതിന് മറുപടി പറയാതെ എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ കലണ്ടർ പിൻപറ്റാൻ ധൈര്യം വരുന്നു? ഇതിന് മറുപടി പറഞ്ഞിട്ട് മതി ഇനി മെസ്സേജുകൾ അയക്കുന്നത്. കുറച്ചെങ്കിലും സത്യസന്ധത കാണിക്കുക.



ഖുർആൻ സഹാബികൾ رضي الله عنهم മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക.(ജമാഅത്തെ ഇസ്ലാമിയും, മുജാഹിദ് നേതാക്കളു.  മനസ്സിലാക്കിയത് പോലെ അല്ല.). സഹാബത്ത് رضي الله عنهم നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച മനസ്സിലാക്കിയവരാണ്. അല്ലാതെ നമുക്ക് തോന്നും പോലെ അല്ല ഖുർആൻ മനസ്സിലാക്കേണ്ടത്.

താഴെ രണ്ട് ലിങ്കുകൾ വായിക്കുക إن شاء الله 


ഖുർആനിനെ എങ്ങനെ സമീപിക്കണം



http://www.salaf.in/2022/10/blog-post_81.html?m=1


മുസ്ലിം ഐക്യം


http://www.salaf.in/2023/01/blog-post_24.html?m=1


കണക്കുകാരൻ:


ബുദ്ധി ജീവികൾ എന്ന് പ്രത്യകം സുജിപ്പിച്ചത് കണ്ടില്ലെന്നു തോന്നുന്നു. അവർ കഥകൾ വായിച്ചല്ല, ഖുർആനും ഹദീസുകളും ശാസ്ത്രം സത്യങ്ങളും ആഴത്തിൽ പഠിച്ചു തന്നെയാണ് ഇതിലേക്ക് എത്തുന്നത്.


എന്റെ മറുപടി:


അത്രയും ആളുകളെ പിഴപ്പിച്ചു. ആ തിന്മകളുടെ ഭാരമൊക്കെ നിങ്ങളുടെയൊക്കെ തലയിൽ. نعوذ بالله ബുദ്ധിജീവികളൊ? പിന്നെ 

എന്തെ നിങ്ങളുടെ കലണ്ടറിൽ ഗുരുതരമായ മൂന്ന്  പ്രശ്നങ്ങൾ?  എന്തെ ഇതിനെ കുറിച്ച് പൂർണ മൗനം? എന്തെ ഇതിന് മറുപടി പറയാത്തത്? ഇതിന് മറുപടി പറയാതെ എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ കലണ്ടർ പിൻപറ്റാൻ ധൈര്യം വരുന്നു? ഇതിന് മറുപടി പറഞ്ഞിട്ട് മതി ഇനി മെസ്സേജുകൾ അയക്കുന്നത്. കുറച്ചെങ്കിലും സത്യസന്ധത കാണിക്കുക.



ഖുർആൻ സഹാബികൾ رضي الله عنهم മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക.(ജമാഅത്തെ ഇസ്ലാമിയും, മുജാഹിദ് നേതാക്കളും, ബുദ്ധി ജീവികളും മനസ്സിലാക്കിയത് പോലെ അല്ല.). സഹാബത്ത് رضي الله عنهم നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച മനസ്സിലാക്കിയവരാണ്. അല്ലാതെ നമുക്ക് തോന്നും പോലെ അല്ല ഖുർആൻ മനസ്സിലാക്കേണ്ടത്.

താഴെ രണ്ട് ലിങ്കുകൾ വായിക്കുക إن شاء الله 


ഖുർആനിനെ എങ്ങനെ സമീപിക്കണം



http://www.salaf.in/2022/10/blog-post_81.html?m=1


മുസ്ലിം ഐക്യം


http://www.salaf.in/2023/01/blog-post_24.html?m=1


കണക്കുകാരൻ:


ന്യൂ മൂൺ ഒരു നിമിഷത്തിൽ സംഭവിക്കുന്ന ഒരു event ആണെങ്കിൽ ആ നിമിഷത്തിൽ അതു സംഭവിക്കുന്ന സ്ഥലത്തെ ദിവസം ഏതാണോ അതാണ് ന്യൂമൂൺ ദിവസം. മറ്റേതു സംഭവങ്ങൾ നടക്കുമ്പോഴും ഭൂമിയിൽ രണ്ടു ദിവസങ്ങളുണ്ടായിരിക്കുന്നതു പോലെ ന്യൂമൂൺ സംഭവിക്കുമ്പോഴും മറ്റൊരു ദിവസം കൂടി ഭൂമിയിലുണ്ടാകും. നബി(സ) തിങ്കളാഴ്ച്ച ജനിച്ചപ്പോൾ ഭൂമിയിൽ മറ്റൊരു ഭാഗത്ത് ഞായറാഴ്ചയും ഉണ്ടായിരുന്നു. അതുകൊണ്ട് നബിക്കു രണ്ടു ജനന ദിവസമില്ലല്ലോ. ആര് ജനിക്കുമ്പോഴും ജനിച്ച സ്ഥലത്തെ ദിവസത്തോടൊപ്പം മറ്റൊരു ദിവസവും തിയ്യതിയും ഭൂമിയിലുണ്ടാകും. അതു കൊണ്ട് ആർക്കും രണ്ടു ജനന ദിവസവും തിയ്യതിയുമുണ്ടെന്നും പറയാറില്ല.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്  ആ ഗസ്റ്റ് 15 ന് ആണ്. ആ സമയത്ത് ഭൂമിയിൽ  14 ഉള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു.  അത് കൊണ്ട് സ്വാതന്ത്ര്യം കിട്ടിയത് രണ്ട് ദിവസ്സങ്ങളിലാണോ? ഒരു സംഭവം നടക്കുന്ന സ്ഥലത്തെ ദിവസ്സമാണ് പരിഗണിക്കുക.

മനസ്സിലായി കാണുമെന്നു കരുതുന്നു 


എന്റെ മറുപടി:

നിങ്ങൾ പറഞ്ഞു ഒരു സംഭവം നടക്കുന്ന സ്ഥലത്തെ ദിവസമാണ് പരിഗണിക്കുക. ഇതിലാർക്കാണ് തർക്കം. ഹിലാൽ മഗ്‌രിബിന് കണ്ടാലും അങ്ങനെ തന്നെ. ഗോള ശാസ്ത്രത്തിലൂടെ ബോദ്ധ്യപ്പെട്ട് മാസമാരംഭിക്കുന്ന രീതി, പ്രവാചകൻ صلى الله عليه وسلمയുടെ കാലത്ത് അറിവുള്ള ജൂതന്മാർ ഉണ്ടായിരുന്നു. നബി صلى الله عليه وسلم അവരുടെ അടുത്ത് നിന്ന് പഠിക്കാൻ ഉപദേശിച്ചിട്ടില്ല, എന്ന് മാത്രമല്ല, അത് നിരോധിച്ചു, കണ്ട് കൊണ്ട് തുടങ്ങണം എന്നും പറഞ്ഞു. ഈ സത്യം അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും صلى الله عليه وسلم ധിക്കരിക്കുകയാണ്. സൂക്ഷിക്കുക.

.

സത്യസന്ധത നിങ്ങൾക്ക് ഇല്ല. മാസപ്പിറവിയുമായി ബന്ധപ്പെട്ട നിങ്ങളുടെ പിഴവ് ബോദ്ധ്യപ്പെടുത്തി കഴിഞ്ഞു.

الحمد لله 

സത്യം എന്താണെന്നും ബോദ്ധ്യപ്പെടുത്തി കഴിഞ്ഞു.

الحمد لله

ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് വെറും സമയം കളയൽ. അല്ലാഹു തീർച്ചയായും ഇത് ചോദ്യം ചെയ്യും. സൂക്ഷിക്കുക.


നിങ്ങളുടെ കലണ്ടറിലെ ഗുരുതരമായ മൂന്ന്  പ്രശ്നങ്ങൾ?  എന്തെ ഇതിനെ കുറിച്ച് പൂർണ മൗനം? എന്തെ ഇതിന് മറുപടി പറയാത്തത്? ഇതിന് മറുപടി പറയാതെ എങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ കലണ്ടർ പിൻപറ്റാൻ ധൈര്യം വരുന്നു? ഇതിന് മറുപടി പറഞ്ഞിട്ട് മതി ഇനി മെസ്സേജുകൾ അയക്കുന്നത്. കുറച്ചെങ്കിലും സത്യസന്ധത കാണിക്കുക.

സത്യസന്ധത നിങ്ങൾക്ക് ഇല്ല.  മാസപ്പിറവിയുമായി ബന്ധപ്പെട്ട നിങ്ങളുടെ പിഴവ് ബോദ്ധ്യപ്പെടുത്തി കഴിഞ്ഞു.

الحمد لله 

സത്യം എന്താണെന്നും ബോദ്ധ്യപ്പെടുത്തി കഴിഞ്ഞു.

الحمد لله

ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് വെറും സമയം കളയൽ. അല്ലാഹു തീർച്ചയായും ഇത് ചോദ്യം ചെയ്യും. സൂക്ഷിക്കുക. 


നിങ്ങൾക്ക് സംഭവിച്ച അബദ്ധങ്ങൾ.


നബി صلى الله عليه وسلم യുടെ കാലത്തിന് എത്രയോ നൂറ്റാണ്ടുകൾക്കു ശേഷം വന്ന മണിക്ഫാനും ചില ജമാഅത്തെ ഇസ്ലാമിക്കാരും, ചില മുജാഹിദ് നേതാക്കളും ഖുർആനിനെ അവർ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കി. ഇവരാരും നബി صلى الله عليه وسلم യെ നേരിട്ട് കാണുകയൊ, അദ്ദേഹത്തിൽ നിന്ന് പഠിക്കുകയൊ, ആയത്തുകൾ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. സഹാബത്താണ് رضي الله عنهم നബി صلى الله عليه وسلم യെ നേരിട്ട് കാണുകയും, അദ്ദേഹത്തിൽ നിന്ന് പഠിക്കുകയും, ആയത്തുകൾ ചർച്ച ചെയ്യുകയും ചെയ്തത്. അത് കൊണ്ട് അവർ ഖുർആനിനെ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കണം. അല്ലാതെ നൂറ്റാണ്ടുകൾക്കു ശേഷം സഹാബികൾ رضي الله عنهم മനസ്സിലാക്കിയതിന് വിരുദ്ധമായി വിശദീകരണം നൽകിയവരെ അല്ല. എന്തൊരബദ്ധമാണിത്. അവർക്ക് ബുദ്ധിജീവികൾ എന്ന് പറയില്ല.


മറ്റൊരു അബദ്ധം അറബി ഗ്രാമർ ഖുർആനിൽ നിന്നാണ് എടുത്തത് എന്ന ബാല പാഠവും അറിയില്ല. നിങ്ങൾ വിചാരിച്ചു അറബി ഗ്രാമർ മനുഷ്യൻ ഉണ്ടാക്കിയതാണ് എന്ന്.


അവസാനമായി ഞാൻ നിങ്ങൾക്ക് അയച്ചു തന്ന മുകളിൽ കൊടുത്ത ലിങ്കുകൾ വായിച്ചോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. 


കണക്കുകാരൻ:


ഖുർആനും മറ്റു ഗ്രന്ഥങ്ങളും തമ്മിലുള്ള വ്യത്യസം ഖുർആൻ വായിക്കും തോറും അതിൽ നിന്നും പുത്തൻ അറിവുകൾ കിട്ടി കൊണ്ടിരിക്കും . അതിനു വേണ്ടി കൂടിയാണ് ഖുർആൻ പാരായണം ആവർത്തിച്ചു കൊണ്ടിരിക്കുവാനുള്ള കല്പന.

ഖുറാനിൽ ചിന്തക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള നിരവതി ആയത്തുകൾ നമുക്ക് കാണാനാവും. 


എന്റെ മറുപടി:


ഖുർആൻ വായിക്കും തോറും പുത്തൻ അറിവുകൾ കിട്ടും, ചിന്തിക്കാൻ പറഞ്ഞു, പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കേണ്ടതും, ഇത് അല്ലാഹുവിന്റെ വിശദീകരണത്തിന് എതിരാവരുത്. കാരണം അല്ലാഹു പറഞ്ഞു:


"ഞാൻ നിനക്ക് അത് വിശദീകരിച്ചു തരും"

(ഖിയാമ 19).


അത് കൊണ്ട് തന്നെ നബി صلى الله عليه وسلم അല്ലാഹുവിന്റെ വിശദീകരണത്തിന് എതിരായി ഒന്നും പറഞ്ഞില്ല.


എന്നാൽ നിങ്ങളുടെ കലണ്ടറിൽ പിഴവ് സംഭവിച്ചത് അല്ലാഹുവിന്റെ വിശദീകരണത്തിന് എതിരായത് കൊണ്ടാണ്. ഒരു വർഷത്തിന് മേലെയായി പൂർണ മൗനം. ഇത്രയും പറഞ്ഞിട്ടും നിങ്ങൾ തെറ്റ് തിരുത്താത്തത് നിങ്ങൾ ദേഹേച്ചക്ക് അടിമപ്പെട്ടു എന്ന യാഥാർത്ഥ്യമാണ്. ഖുർആൻ നിരോധിച്ചത്. ഇതിനെ കുറിച്ച് ചിന്തിക്കൂ.


നിങ്ങളുടെ കലണ്ടറിനെ വർഷങ്ങളായി പ്രചരിപ്പിക്കുന്നു, ഹിലാൽ കാണുന്നത് പരിഹസിക്കുന്നു

നഊദുബില്ല. നഊദുബില്ല.എന്നാൽ സത്യവിശ്വാസികൾ തെറ്റ് മനസ്സിലാക്കിയാൽ ഉടനെ തിരുത്തുന്നവരാണ് .അവർ തന്റെ കക്ഷികളിലെ ആളുകളെ ഭയപ്പെടുകയില്ല. അല്ലാഹുവിനെ മാത്രമേ ഭയപ്പെടുകയുള്ളു. കാരണം പരലോകം യാഥാർത്ഥ്യമാണ്. 


കണക്കുകാരൻ:


ഇന്നലെ കണ്ണൂരിൽ ബീച്ചിൽ ഒരു സമൂഹ നോമ്പ് തുറ ഉണ്ടായിരുന്നു. അപ്പോൾ പങ്കെടുത്ത അന്നൂരിലധികം ആളുകളും ചന്ദ്രനെ നോക്കി പറയുന്നു ഇത്തവണ ഒരു നോമ്പ് നഷ്ട്ടപെട്ടുവെന്ന്. അപ്പോൾ മറ്റൊരാൾ പറന്നത് ഇതേ വലുപ്പത്തിലല്ലാതെ ബാംഗളുരുകാർക്ക് ഒരു നോമ്പ് കുറവായതു കൊണ്ട് അവിടെ അപ്പോൾ കാണുന്ന ചന്ദ്ര കല ചെറുതായി കാണുമോയെന്ന്  കഷ്ട്ടം 


എന്റെ മറുപടി:


വീണ്ടും ഹിലാൽ കാണുന്നതിനെ പരിഹസിക്കുന്നു.


സൂക്ഷിക്കുക  , ഇത് പ്രമാണങ്ങളെ പരിഹസിക്കലാകുന്നു.


അല്ലാഹു പറഞ്ഞു:


قُلْ أَبِٱللَّهِ وَءَايَـٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَـٰنِكُمْ


പറയുക: 'അല്ലാഹുവിനെയും, അവന്‍റെ 'ആയത്തു'  കളെയും, അവന്‍റെ റസൂലിനെയും കുറിച്ചാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്‌?! 'നിങ്ങള്‍ ഒഴികഴിവ്‌ പറയേണ്ട. നിങ്ങളുടെ വിശ്വാസത്തിനു ശേഷം," നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു.


(9:65,66).



കണ്ട് കഴിഞ്ഞാലെ ആരംഭിക്കൂ. അത് കൊണ്ട് നോമ്പ് നഷ്ടപ്പെട്ടിട്ടുമില്ല, ചുരുങ്ങുന്ന പ്രശ്നവുമില്ല. ആളുകൾ പറയുന്നത് പോലെ അല്ല ദീൻ. അല്ലാഹുവും റസൂലും صلى الله عليه وسلم പഠിപ്പിക്കുന്നതാണ് ദീൻ.


കലണ്ടറിലെ പിഴവ് ഇനി ആവർത്തിക്കേണ്ടതില്ലല്ലൊ. അതിന് മരണം വരെ ഏതായാലും മറുപടി ഉണ്ടാവില്ല. അവിടെ ഒരു നോമ്പ് നഷ്ടപ്പെട്ടതൊ, ഹറാം ആയതൊ ഒന്നും പ്രശ്നമേ അല്ല. കഷ്ടം.


കണക്കുകാരൻ:


ആർ കാണണം , എവിടെ കാണണം , കാഴ്ചയുടെ അടിസ്ഥാനത്തിൽ അതിർത്തി കണക്കാക്കുന്നതെങ്ങനെ?   പഞ്ചായത്ത്, ജില്ല, സ്റ്റേറ്റ് ? സൗദിയിൽ എവിടെയെങ്കിലും  പിറവി എന്ന് പറയുന്ന അസ്തമയ ചന്ദ്രനെ കണ്ടാൽ  ( അവർ ഇപ്പോൾ കുറയ്ബിന്റെ ഹദീസ് വിട്ടു ) സൗദിയിൽ കൂടാതെ ഒമാൻ ഒഴികെയുള്ള uae  (ആ കാഴ്ചക്ക് ഒമാനിലേക്ക് പ്രവേശനം നിരോധിച്ചതാണ്. ) പല യൂറോപ്പിയൻ രാജ്യങ്ങൾ  ഒക്കെ അത് അങ്കീക രിക്കുന്നു. കേരളത്തിലെ കാഴ്ചക്ക് കേരള അതിർത്തിക്കു അപ്പുറത്തേക്ക് പ്രവേശനം ഇല്ല, അത് പോലെ തിരിച്ചും. ഇതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ങണം എന്നാണോ. 


എന്റെ മറുപടി:


നിങ്ങളുടെ കലണ്ടറിലെ പിഴവുകൾ എങ്ങനെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നു!!!!!??????


ഹിലാൽ മഗ്‌രിബിന് കണ്ട് തുടങ്ങുന്നത് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ആയത് കൊണ്ട് ഒന്നും അണ്ണാക്ക് തൊടാതെ വിഴുങ്ങണ്ട ആവശ്യമില്ല الحمد لله.


ഇതിന് മുമ്പ് രണ്ട് പ്രാവശ്യം താഴെ ലിങ്ക് നിങ്ങൾക്ക് അയച്ചു തന്നത് ഇനിയും പൂർണമായി വായിച്ചിട്ടില്ല എങ്കിൽ إن شاء الله വായിക്കുക. മറുപടികൾ തെളിവ് സഹിതം ഈ ലിങ്കിൽ ഉണ്ട് إن شاء الله.

വായിക്കാതെ ചോദിച്ച ചോദ്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുന്നത്, അതിനെല്ലാം തെളിവോടെ മറുപടി നൽകിയതിന് ശേഷവും, വീണ്ടും വീണ്ടും ചോദിക്കുന്നത് മര്യാദയാണോ?  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക إن شاء الله 


സത്യത്തിൽ നിന്ന് ഒളിച്ചോടരുത്.


നോമ്പിലും പെരുന്നാളിലും ഐക്യത്തിന്റെ രീതിശാസ്ത്രം


http://www.salaf.in/2023/03/blog-post_14.html?m=1


കണക്കുകാരൻ:


ചോദ്യങ്ങൾക്കു മുന്നിൽ നിന്നും ലിങ്ക് ചുണ്ടി കാട്ടി രക്ഷപെടാൻ ശ്രമിക്കുക എന്നത് പാഴ് വേല മാത്രമാണ് .

പണ്ഡിത ലോകം ഇന്ന് അതിരുകളുടെ  വിഷയത്തിൽ മറുപടി കണ്ടെത്താനാവാതെ ഇരുളിൽ തപ്പികൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.  ചിലരുടെ കണ്ടെത്തൽ പ്രകാരം ഇന്ത്യ മുഴുവൻ ഒറ്റ ദിവസത്തിൽ എത്തിക്കണം എന്നതാവുമ്പോൾ കേരളത്തിലെ വലിയ ഖാളി അടക്കം പറയുന്നത് ഉത്തര കേരളത്തിലെ കാഴ്ച കൊണ്ട് ദക്ഷിണ കേരളത്തിലെ മാസം മാറ്റാനാവില്ലെന്ന്.

എന്നാൽ മർകസ് ദാഅവ കാർ ഒരു പടി കു‌ടി മുന്നിൽ കടന്നു കാണേണ്ടതില്ല ലോകത്ത് എവിടെ എങ്കിലും സൂര്യ അസ്തമായതിന് ശേഷം ചന്ദ്രൻ ഉണ്ടായാൽ മതി എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്.  നാം എന്ത് വിഴുങ്ങണം 


എന്റെ മറുപടി:


ലിങ്ക് ചൂണ്ടിക്കാട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയോ? പാഴ് വേലയോ? ഉത്തരം മുട്ടുമ്പോൾ എന്തും പറയാമെന്നൊ?. ലിങ്കിൽ വ്യക്തമായ തെളിവുകളോടെ മറുപടി കൊടുത്തിട്ടുണ്ട്. അതിനെ കുറിച്ച് ഒന്നും പറയാതെ പൂർണ മൗനം. ഇനി ഇതും മരണം വരെ തുടരുമോ? എന്തൊരു സത്യസന്ധത ഇല്ലാത്ത, സംസ്കാരമില്ലാത്ത നിലപാടാണിത് .


കണക്കുകാരൻ:

ഞാൻ നിസ്സാര സംശയംമാണ് ചോദിക്കുന്നത്. അതിരുകൾ കണക്കാക്കുന്നത് എങ്ങനെ?

നിലവിൽ പല രാജ്യങ്ങളിൽ പലവിധം. ദൂര പരിധി കണക്കാക്കുന്നതിൽ എന്തെങ്കിലും മാനദണ്ടം നിലവിൽ ഉണ്ടോ 


അയച്ച ലിങ്കിൽ എന്റെ സംശയങ്ങൾക്കുള്ള മറുപടി ഇല്ല


എന്റെ മറുപടി:


അയച്ച ലിങ്കിൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഉണ്ട്. ലിങ്ക് തുറക്കാൻ മടിയാണെങ്കിൽ താഴെ ലിങ്കിൽ ഉള്ള ആ ഭാഗം മാത്രം അയക്കുന്നു.


ആദ്യമായി മനസ്സിലാക്കുക,

മാസപ്പിറവിയുമായി ബന്ധപ്പെട്ട് നബി صلى الله عليه وسلم പഠിപ്പിച്ചത് നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നോമ്പ് ആരംഭിക്കുക പെരുന്നാൾ ആഘോഷിക്കുക

എന്ന തത്വമാണ്. ഇത് അടിസ്ഥാനപരമായി മനസ്സിലാക്കുക. തെളിവുകൾക്ക് മുഴുവൻ ലിങ്ക് വായിക്കുക.


ഇനി താഴെ ലിങ്കിൽ ഉള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി, ആ ഭാഗം മാത്രം അയക്കുന്നു:


 

ചിലർ ചോദിക്കുന്നു, അതിര് ഏതാണ്, ഇന്ത്യ മുഴുവൻ ആണോ, തമിഴ് നാട്ടിൽ കണ്ടാലൊ , കുറച്ചു വർഷം മുമ്പ് കാസർകോട് കണ്ടപ്പോൾ, കേരളത്തിലെ മറ്റു പ്രദേശങ്ങൾ എടുത്തില്ല, സൗദിയിൽ കണ്ടാൽ കുറെ മുസ്ലിം രാജ്യങ്ങൾ എടുക്കുന്നു എന്നൊക്കെ.ഇന്ന് അമുസ്ലിംകൾ നാടുകളിൽ നാടിന്റെ കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്ലിംകളെ തീരുമാനിക്കുന്നത്. 



ഇതുമായി ബന്ധപ്പെട്ട് ഷെയ്ഖ് അൽബാനി رحمه الله പറയുന്നത് വായിക്കാം :



نحن لا نملك أن نسلّط أفكارنا وآرائنا على الحكومات و بخاصة هم لا يقبلون آرائنا فيما أجمع المسلمون عليه من أجل تقليل ظاهرة الاختلاف أقول نصوم مع البلد الذي نحن فيه



" അതത് പ്രദേശത്തെ (മുസ്ലിം) ഭരണകൂടങ്ങൾ (അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, മുകളിൽ ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ഫത്‌വ, മുകളിലത്തെ ലിങ്ക് തുറന്നാൽ വായിക്കാം إن شاء الله), ഇവക്കെതിരാകാൻ നമുക്ക് സാധിക്കുകയില്ല. നമുക്ക് അതിനുള്ള അധികാരം ഇല്ല. അത് കൊണ്ട് ആ നാട്ടിലെ പൊതു മുസ്ലിംകളെ ഏകോപിപ്പിച്ചതെന്തൊ അതിലേക്ക് മടങ്ങുന്നതാണ് ബുദ്ധി, ഉചിതം. അല്ലാതെ നമ്മുടെ അഭിപ്രായം നാട്ടിലെ ആളുകളൊ, ഭരണകൂടമൊ (കമ്മിറ്റികളൊ) അംഗീകരിക്കാൻ പോകുന്നില്ല. അവരുമായി നാം വേറിട്ട് നിന്നാൽ അത് ഭിന്നിപ്പിന് കാരണമാകും.അത് കൊണ്ട് ഭിന്നിപ്പൊഴിവാക്കാൻ നാട്ട്കാരുടെ കൂടെ നിൽക്കുക ".





(الشيخ محمد ناصر الالباني / سلسلة الهدى والنور-722)



അത് കൊണ്ട് തന്നെ മുസ്ലിം രാജ്യങ്ങളിൽ ഭരണകൂടം, അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, മാസപ്പിറവി തീരുമാനിച്ചാൽ, പിന്നെ അതിനെതിര് പ്രവർത്തിക്കുന്നത് ഭിന്നിപ്പിന് കാരണമാവും. 




മാസപ്പിറവിയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ കലണ്ടറിലെ തിയ്യതികളിൽ തർക്കമാണെങ്കിലും , മറ്റു പല പ്രശ്നങ്ങളുമുണ്ടെങ്കിലും, നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ ഒരേ ദിവസമാണ്നോമ്പിലും, പെരുന്നാളിലും പ്രവേശിക്കുന്നത്.


الحمد لله

അത് കൊണ്ട് അവരോടൊപ്പം നിൽക്കുക. അവരുമായി ഭിന്നിക്കുന്നവർ ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ ഉസൂലിന് (തത്വത്തിന്) എതിര് പ്രവർത്തിക്കുന്നവരാകും. 



അത് കൊണ്ട് നോമ്പിലും പെരുന്നാളിലും കുടുംബവുമായും , നമ്മുടെ സമൂഹവുമായും ഭിന്നിക്കരുത് . ഐക്യം വിദൂര പ്രദേശമായ സൗദിയോടല്ല (നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചാലല്ലാതെ), മറിച്ച് കുടുംബത്തോടും , ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെയും കൂടെ നോമ്പ്  ആരംഭിക്കുക, അവരുടെ കൂടെ  പെരുന്നാൾ ആഘോഷിക്കുക എന്നതാണ് പ്രവാചകൻ صلى الله عليه وسلم യുടെയും സഹാബികളുടെയും رضي الله عنهم രീതി  , വ്യക്തമാക്കിയല്ലൊ.



ഗോള ശാസ്ത്ര തിയ്യതി ദിവസ ഐക്യാഭിപ്രായത്തിന് ഖുർആനിന്റെയും ഹദീസുകളുടെയും പിൻബലമില്ല. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു ദിവസം ഒരു തിയ്യതി എന്ന അടിസ്ഥാനത്തിൽ അല്ല. അത് കൊണ്ട് തന്നെ അത് പ്രമാണ പ്രപഞ്ച ശാസ്ത്ര വിരുദ്ധമാണ്.


മുകളിൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയാണ്. എന്നാൽ ഇത് ലേഖനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ലേഖനം മുഴുവൻ വായിക്കാതെ ഈ ഭാഗം മാത്രം വായിച്ചാൽ ലേഖനത്തിൽ കൊടുത്ത നിരവധി തെളിവുകൾ വിട്ടു പോവുകയും മനസ്സിലാകാൻ ചിലപ്പോൾ പ്രയാസവും വന്നേക്കാം. അത് കൊണ്ട് മുഴുവൻ വായിക്കുക.


നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ലേഖനത്തിൽ ഉണ്ടായിരുന്നു, നിങ്ങൾ ചോദിച്ച അതെ ചോദ്യങ്ങൾ ഉദ്ധരിച്ചാണ് മറുപടി പറഞ്ഞത്, പിന്നെ നിങ്ങൾ എന്ത് കൊണ്ട് സംശയങ്ങൾക്കുള്ള മറുപടി ഇല്ല എന്ന് പറയുന്നത് ?. നിങ്ങൾ അയക്കുന്ന ലിങ്കുകൾ വായിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

മുഴുവൻ വായിക്കുക. സത്യസന്ധത കാണിക്കുക. മുഴുവൻ വായിച്ചാൽ إن شاء الله  മനസ്സിലാകും.


കണക്കുകാരൻ:


പണ്ഡിതന്മാർക്ക് പല അഭിപ്രായങ്ങളുമുണ്ട്. പടച്ച തമ്പുരാന്റെ അഭിപ്രായമാണ് നമ്മൾ എടുക്കേണ്ടത് .


പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾ വേണമെങ്കിൽ ഇഷ്ട്ടം പൊല്ലേ ഇതാ പിടിച്ചോ....


☪️ചന്ദ്രമാസ നിർണയ ഫത്‌വകൾ*

ഭൂമിയിൽ എവിടെയെങ്കിലും പുതു ചന്ദ്രപ്പിറ കണ്ടാൽ/ അറിഞ്ഞാൽ/ ബോധ്യപ്പെട്ടാൽ/ കണക്ക് കൂട്ടി തിട്ടപ്പെടുത്തിയാൽ

അത് മുഴുലോക  ജനതക്കും ബാധകമായിരിക്കും.

1️⃣ ഇബ്നു ഹജർ ഹൈതമി.. തുഹുഫ 3/373,382.

2️⃣ഇമാം സുബുകി..മുഗ്നിൽ മുഹ്താജ് 1/421

3️⃣ഇബ്നു തൈമിയ്യ..ഫതാവാ 25/107,111

4️⃣ഇബ്നു റുഷ്ദ്.. ബിദാ യതുൽ മുജ്തഹിദ് 1/275

5️⃣ഇബ്നു ഹജറുൽ അസ്‌ഖലാനി..ഫത്ഹുൽ ബാരി 5/23,24

6️⃣ഇമാം നവവി.. ശറ ഹുൽ മുഹദ്ദബ് 15/270,6/274

ശറഹു മുസ്‌ലിം 1/348

7️⃣മൗഹിബത്ത് ദിൽ ഫദി ൽ 4/164

8️⃣ ഫിഖ്ഹുസ്സുന്ന..2/436

9️⃣ നൈലുൽ ഔതാർ 4/269

🔟.ഇബ്നു ഖുദാമ.. മുഗ്നി 3/81

1️⃣1️⃣.കിതാബുൽ ഇൻസാഫ് 3/273

1️⃣2️⃣. റഹ്മത്തുൽ ഉമ്മ 118

1️⃣3️⃣.ഇമാം ശൈബാനി.. നൈലുൽ മആരിബ് 1/66

1️⃣4️⃣.ശൈഖുൽ ഇസ്‌ലാം മൻസൂർ ഇബ്നു യൂസുഫ്..  രൗദുൽ മരീ അ് 1/46

1️⃣5️⃣.അൽ ഫിഖ്ഹു അലൽ മദാഹിബിൽ അർബഅ 1/550

1️⃣6️⃣.ഇനാമുൽ ബാരി..5/493

1️⃣7️⃣. അൽ മഖാലാത്തുൽ ഫിക്ഹിയ്യ 147

1️⃣8️⃣.ഫതാവാ ഹഖാനിയ്യ 4/126

1️⃣9️⃣.ശറഹു ഫത്ഹുൽ ഖദീർ 2/318

2️⃣0️⃣. അൽ ഫിഖുഹുൽ ഇസ്ലാമി 2/610

2️⃣1️⃣. മജ്മൂഅ ഫതാവാ 5/79

2️⃣2️⃣. ഫതാവാ ആലംഗീരി 1/218

2️⃣3️⃣.ഫതാവാ തത്താർ ഖാനിയ 2/269

2️⃣4️⃣.ഫതാവാ ശാമി 2/104

2️⃣5️⃣.ഫതാവാ റഹീമിയ 7/240

2️⃣6️⃣.ദാറുൽ ഉലൂം മുദ് ലൽ 6/353

2️⃣7️⃣.ഫതാവാ മഹ്‌മൂദിയ 15/36

2️⃣8️⃣. ഫതാവാ റശീദിയ 230

2️⃣9️⃣.ഫതാവാ അബ്ദുൽ ഹയ്യ് 255

3️⃣0️⃣.ഫതാവാ ബീനാത് 3/57

3️⃣1️⃣. കിഫായത്തുൽ മുഫ്തി 4/198

3️⃣2️⃣. ഇംദാദുൽ ഫതാവാ 2/108

3️⃣3️⃣.ഫതാവാ മുഫ്തി മഹ്മൂദ് 3/446

3️⃣4️⃣. അഹ്സനുൽ ഫതാവാ 4/481

3️⃣5️⃣. ആപ് കെ മസാഇൽ ഓർ ഉൻകാ ഹൽ 3/330

3️⃣6️⃣.ബഹർ റാഇഖ് 2/270

3️⃣7️⃣. മറാഖി അൽ ഫലാഹ് 1/540

3️⃣8️⃣. ഔജസുൽ മസാലിക് 5/5

🌑 


സൗദിയിലെ കാഴ്ച പല രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാം. എന്നാൽ കേരളത്തിൽ വടക്കും തെക്കും പ്രതേകം കാണണം പോലും.. ഇതെന്ത് മതം 


എന്റെ മറുപടി:


പണ്ഡിതന്മാർ മാസപ്പിറവിയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് എങ്കിലും മാസപ്പിറവിയുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വത്തിൽ അവർ ഐക്യത്തിലാണ്. അല്ലാഹു പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നോംബ് ആരംഭിക്കുക പെരുന്നാൾ ആഘോഷിക്കുക എന്ന അടിസ്ഥാന തത്വം.


സൗദിയിലെത് പല രാജ്യങ്ങളിലേക്കും വ്യാപിച്ചതും, കേരളത്തിൽ തെക്കും വടക്കും പ്രത്യേകം കാണണം എന്ന് ചിലർ തീരുമാനുക്കുംബോൾ, അല്ലാഹുവിന് അറിയാം ഇങ്ങനത്തെ പ്രശ്നങ്ങൾ വരും, അത് കൊണ്ട് ഇങ്ങനത്തെ പ്രശ്നങ്ങൾ വരുമ്പോൾ ഐക്യത്തിനുള്ള പരിഹാരത്തിനായി അല്ലാഹു പഠിപ്പിച്ച ലളിതമായ മാർഗമാണ് നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നോംബ് ആരംഭിക്കുക പെരുന്നാൾ ആഘോഷിക്കുക എന്ന അടിസ്ഥാന തത്വം.


ഇത് തന്നെയാണ് മതം.


അല്ലാതെ  പിഴവോടെയുള്ള കലണ്ടറല്ല അല്ലാഹു പഠിപ്പിച്ച മതം. നഊദുബില്ല. നഊദുബില്ല. 


കണക്കുകാരൻ:


ഖുറാനിലുടെ അള്ളാഹു പഠിപ്പിച്ച ചന്ദ്ര കലകൾ കാല ഗണനക്കുള്ള തീയതികൾ ആണെന്ന സത്യം മനസ്സിലാക്കാൻ ആയാൽ ഒരു കലണ്ടറിന്റെ  അടിസ്ഥാന തത്വം ആയ ഒരു ദിവസത്തിന് ഒരു തീയതി എന്ന സത്യം ബോധ്യ പെടും. ദിവസ്സം മാറുമ്പോൾ മാത്രം അതോടൊപ്പമുള്ള തീയതിയും മാറണം എന്നതും മനസ്സിലാകും. മേഘം വിചാരിച്ചാൽ ചന്ദ്രന്റെ ചലനത്തെ തടഞ്ഞു നിർത്തി മാസമാറ്റത്തെ തടയാൻ ആവില്ല എന്നും മനസ്സിലാകും. അല്ലാതെ ഇസ്ലാം പ്രായോഗിക മതമാണെന്ന്  പ്രസംഗിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അതിന്റെ പ്രായോഗികത കാണിച്ചു കൊടുക്കുക...


എന്റെ മറുപടി:



പ്രമാണ പ്രപഞ്ച ശാസ്ത്ര വിരുദ്ധമായ ഒരു ദിവസം ഒരു തിയ്യതി എന്ന ആശയവും അല്ലാഹു നിരോധിച്ച ഗോള ശാസ്ത്ര കണക്കും നിങ്ങളുടെ തലച്ചോറിനെ ബാധിച്ചത് കൊണ്ടാണ് നിങ്ങൾക്ക് സത്യം അംഗീകരിക്കാൻ കഴിയാത്തത്. മാത്രമല്ല നിരവധി വർഷങ്ങളായി ഇത് പ്രചരിപ്പിക്കുന്നു, ഹിലാൽ മഗ്‌രിബിന് കാണുന്നത് പരിഹസിക്കുന്നു. അത് കൊണ്ട് ഇതിൽ നിന്നും മാറാൻ നിങ്ങൾ തയ്യാറല്ല. മാത്രമല്ല നിങ്ങളുടെ എഴുത്തിൽ സത്യസന്ധത ഇല്ലാത്ത വർത്തമാനങ്ങൾ വേറെയും ഉണ്ട്. അതും റമദാനിലൊ? ഉദാഹരണത്തിന് നിങ്ങൾ കണ്ണൂർ ബീച്ചിലെ 500 ആളുകളുടെ (കെട്ടു)കഥ പറഞ്ഞല്ലോ. എവിടെ നിന്ന് കിട്ടി ഈ 500 ആളുകളുടെ കണക്ക്? . ഇനി 500 അല്ല, 500 കോടി ആളുകൾ പറഞ്ഞാലും അത് ദീൻ ആവില്ല.


നിങ്ങൾ വീണ്ടും ഈ മെസ്സേജിൽ, നിരവധി തവണ മറുപടി പറഞ്ഞു കഴിഞ്ഞ വിഷയം തന്നെ ആവർത്തിക്കുന്നു. ഖുർആൻ നിങ്ങൾ മനസ്സിലാക്കിയ പോലെ ആണെങ്കിൽ എന്ത് കൊണ്ട് നിങ്ങളുടെ കലണ്ടറിൽ പിഴവുകൾ? പിഴവുകൾ ഉണ്ട് എന്നത് തെളിവാണ്, നിങ്ങളുടെ കലണ്ടർ അപ്രായോഗികമാണ്, നിങ്ങൾ ഖുർആനിനെ മനസ്സിലാക്കിയത് പൂർണമായും തെറ്റാണ്. ഇതിലും വലിയ തെളിവ് വേറെ ആവശ്യമില്ല. നിരവധി തവണ ഇത് ആവർത്തിച്ച് വ്യക്തമാക്കി പക്ഷേ വീണ്ടും നിങ്ങൾ മെസ്സേജ് അയക്കുന്നുത് നിങ്ങൾ സത്യം അംഗീകരിക്കാൻ തയ്യാറല്ല എന്ന വസ്തുതയാണ്.


കണക്കുകാരൻ:


സത്യം. മനസ്സിലാക്കാതെ താങ്കൾ 500ആളുകളുടെ പരിപാടിയെ കെട്ടുകഥയായി പരിഹസിച്ചു.. (അതും റമളാൻ മാസത്തിൽ). അത് മർമര ബീച്ച്റിസോർട്ടിൽ വെച്ച് നടന്ന ഇഫ്താർ പാർട്ടിയാണ്. അതിൽ ഞാനും പങ്കെടു ത്തിരുന്നു..


എന്റെ മറുപടി:


നിങ്ങൾ പങ്കെടുത്തത് കൊണ്ട് സത്യമാകുമോ? ഈ ചർച്ചകളിൽ, അതും ഒരു വർഷത്തിന് മേലെയായി നിങ്ങളുടെ കലണ്ടറിലെ പിഴവുകളെ കുറിച്ച് പൂർണ മൗനം. ഇങ്ങനെ സ്വഭാവമുള്ള ഒരു വ്യക്തിയുടെ വാക്കുകൾ എങ്ങനെ വിശ്യസിക്കും?


കണക്കുകാരൻ:


ഞാൻ പങ്കെടുത്തതു കൊണ്ടല്ല, മിക്കവരും കലയുടെ വലുപ്പം ചൂടി കാണിച്ചു പറന്നത് ഞാൻ സുജിപ്പിച്ചതല്ലേ.

ഹിജ്‌റ കാലണ്ടറിൽ തെറ്റുണ്ടെന്നു ആവർത്തിക്കുന്നത് താങ്കൾ മാത്രം. അതിൽ തെറ്റുണ്ടെങ്കിൽ ഗോളെങ്ങളുടെ സകല കണക്കുകളും തെറ്റാണെന്ന് താങ്കൾക്ക് പറയേണ്ടി വരും.

ആകാശത്തു കാണുന്നത് അപ്പടി കടലാസിൽ പകർത്തി ചുമരിൽ തുക്കുക മാത്രമേ ഞങ്ങൾ ചെയ്തുള്ളു 


എന്റെ മറുപടി:


കലയുടെ വലിപ്പം അല്ല, കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വ്രതം ആരംഭിക്കുക. അതെ സമയം നിങ്ങളുടെ കലണ്ടറിൽ ഒരു നോമ്പ് നഷ്ടപ്പെടുംബോൾ, ഹിലാൽ രണ്ട് ആണ് എന്ന് കഴിഞ്ഞ വർഷം തെളിയിച്ചു. കലണ്ടറിൽ പക്ഷേ തിയ്യതി ഒന്നും. അപ്പോൾ കല 24 മണിക്കൂർ കഴിഞ്ഞു. അപ്പോൾ കലയുടെ വലിപ്പം എത്ര?


കണക്കുകാരൻ:


കാഴ്ച്ച ആണ് അടിസ്ഥാനമെങ്കിൽ കേരളത്തിൽ തന്നെ നോമ്പിന്റെ തുടക്കം പല ദിവങ്ങളിൽ ആയിതീരും. സുപ്പർ 


എന്റെ മറുപടി:


ഉത്തരം മുട്ടുമ്പോൾ എന്തും പറയാം. സൂപ്പർ.


കണക്കുകാരൻ:

കേരളത്തിൽ ഉത്തരവും ദക്ഷിണവും വേറെ വേറെ കാണണം എന്നതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.


എന്റെ മറുപടി:


ഇതിന് മറുപടി പറഞ്ഞല്ലോ 


കണക്കുകാരൻ:

ഞാൻ കണ്ടില്ല 

എന്റെ മറുപടി:


എന്നാൽ ഒരു പ്രാവശ്യം കൂടി അയക്കുന്നു.


അയച്ച ലിങ്കിൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഉണ്ട്. ലിങ്ക് തുറക്കാൻ മടിയാണെങ്കിൽ താഴെ ലിങ്കിൽ ഉള്ള ആ ഭാഗം മാത്രം അയക്കുന്നു.


ആദ്യമായി മനസ്സിലാക്കുക,

മാസപ്പിറവിയുമായി ബന്ധപ്പെട്ട് നബി صلى الله عليه وسلم പഠിപ്പിച്ചത് നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നോമ്പ് ആരംഭിക്കുക പെരുന്നാൾ ആഘോഷിക്കുക

എന്ന തത്വമാണ്. ഇത് അടിസ്ഥാനപരമായി മനസ്സിലാക്കുക. തെളിവുകൾക്ക് മുഴുവൻ ലിങ്ക് വായിക്കുക.


ഇനി താഴെ ലിങ്കിൽ ഉള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി, ആ ഭാഗം മാത്രം അയക്കുന്നു:


 

ചിലർ ചോദിക്കുന്നു, അതിര് ഏതാണ്, ഇന്ത്യ മുഴുവൻ ആണോ, തമിഴ് നാട്ടിൽ കണ്ടാലൊ , കുറച്ചു വർഷം മുമ്പ് കാസർകോട് കണ്ടപ്പോൾ, കേരളത്തിലെ മറ്റു പ്രദേശങ്ങൾ എടുത്തില്ല, സൗദിയിൽ കണ്ടാൽ കുറെ മുസ്ലിം രാജ്യങ്ങൾ എടുക്കുന്നു എന്നൊക്കെ.ഇന്ന് അമുസ്ലിംകൾ നാടുകളിൽ നാടിന്റെ കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്ലിംകളെ തീരുമാനിക്കുന്നത്. 



ഇതുമായി ബന്ധപ്പെട്ട് ഷെയ്ഖ് അൽബാനി رحمه الله പറയുന്നത് വായിക്കാം :



نحن لا نملك أن نسلّط أفكارنا وآرائنا على الحكومات و بخاصة هم لا يقبلون آرائنا فيما أجمع المسلمون عليه من أجل تقليل ظاهرة الاختلاف أقول نصوم مع البلد الذي نحن فيه



" അതത് പ്രദേശത്തെ (മുസ്ലിം) ഭരണകൂടങ്ങൾ (അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, മുകളിൽ ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ഫത്‌വ മുകളിലത്തെ ലിങ്ക് തുറന്നാൽ വായിക്കാം إن شاء الله)  ഇവക്കെതിരാകാൻ നമുക്ക് സാധിക്കുകയില്ല. നമുക്ക് അതിനുള്ള അധികാരം ഇല്ല. അത് കൊണ്ട് ആ നാട്ടിലെ പൊതു മുസ്ലിംകളെ ഏകോപിപ്പിച്ചതെന്തൊ അതിലേക്ക് മടങ്ങുന്നതാണ് ബുദ്ധി, ഉചിതം. അല്ലാതെ നമ്മുടെ അഭിപ്രായം നാട്ടിലെ ആളുകളൊ, ഭരണകൂടമൊ (കമ്മിറ്റികളൊ) അംഗീകരിക്കാൻ പോകുന്നില്ല. അവരുമായി നാം വേറിട്ട് നിന്നാൽ അത് ഭിന്നിപ്പിന് കാരണമാകും.അത് കൊണ്ട് ഭിന്നിപ്പൊഴിവാക്കാൻ നാട്ട്കാരുടെ കൂടെ നിൽക്കുക ".





(الشيخ محمد ناصر الالباني / سلسلة الهدى والنور-722)



അത് കൊണ്ട് തന്നെ മുസ്ലിം രാജ്യങ്ങളിൽ ഭരണകൂടം, അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, മാസപ്പിറവി തീരുമാനിച്ചാൽ, പിന്നെ അതിനെതിര് പ്രവർത്തിക്കുന്നത് ഭിന്നിപ്പിന് കാരണമാവും. 




മാസപ്പിറവിയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ കലണ്ടറിലെ തിയ്യതികളിൽ തർക്കമാണെങ്കിലും, മറ്റു പല പ്രശ്നങ്ങളുമുണ്ടെങ്കിലും, നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ ഒരേ ദിവസമാണ്നോമ്പിലും, പെരുന്നാളിലും പ്രവേശിക്കുന്നത്.


الحمد لله

അത് കൊണ്ട് അവരോടൊപ്പം നിൽക്കുക. അവരുമായി ഭിന്നിക്കുന്നവർ ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ ഉസൂലിന് (തത്വത്തിന്) എതിര് പ്രവർത്തിക്കുന്നവരാകും. 



അത് കൊണ്ട് നോമ്പിലും പെരുന്നാളിലും കുടുംബവുമായും , നമ്മുടെ സമൂഹവുമായും ഭിന്നിക്കരുത് . ഐക്യം വിദൂര പ്രദേശമായ സൗദിയോടല്ല (നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചാലല്ലാതെ), മറിച്ച് കുടുംബത്തോടും , ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെയും കൂടെ നോമ്പ്  ആരംഭിക്കുക, അവരുടെ കൂടെ  പെരുന്നാൾ ആഘോഷിക്കുക എന്നതാണ് പ്രവാചകൻ صلى الله عليه وسلم യുടെയും സഹാബികളുടെയും رضي الله عنهم രീതി  , വ്യക്തമാക്കിയല്ലൊ.



ഗോള ശാസ്ത്ര തിയ്യതി ദിവസ ഐക്യാഭിപ്രായത്തിന് ഖുർആനിന്റെയും ഹദീസുകളുടെയും പിൻബലമില്ല. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു ദിവസം ഒരു തിയ്യതി എന്ന അടിസ്ഥാനത്തിൽ അല്ല. അത് കൊണ്ട് തന്നെ അത് പ്രമാണ പ്രപഞ്ച ശാസ്ത്ര വിരുദ്ധമാണ്.


മുകളിൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയാണ്. എന്നാൽ ഇത് ലേഖനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ലേഖനം മുഴുവൻ വായിക്കാതെ ഈ ഭാഗം മാത്രം വായിച്ചാൽ ലേഖനത്തിൽ കൊടുത്ത നിരവധി തെളിവുകൾ വിട്ടു പോവുകയും മനസ്സിലാകാൻ ചിലപ്പോൾ പ്രയാസവും വന്നേക്കാം. അത് കൊണ്ട് മുഴുവൻ വായിക്കുക.


നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ലേഖനത്തിൽ ഉണ്ടായിരുന്നു, നിങ്ങൾ ചോദിച്ച അതെ ചോദ്യങ്ങൾ ഉദ്ധരിച്ചാണ് മറുപടി പറഞ്ഞത്, പിന്നെ നിങ്ങൾ എന്ത് കൊണ്ട് സംശയങ്ങൾക്കുള്ള മറുപടി ഇല്ല എന്ന് പറയുന്നത് ?. നിങ്ങൾ അയക്കുന്ന ലിങ്കുകൾ വായിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

മുഴുവൻ വായിക്കുക. സത്യസന്ധത കാണിക്കുക. മുഴുവൻ വായിച്ചാൽ إن شاء الله  മനസ്സിലാകും.


പണ്ഡിതന്മാർ മാസപ്പിറവിയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട് എങ്കിലും മാസപ്പിറവിയുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വത്തിൽ അവർ ഐക്യത്തിലാണ്. അല്ലാഹു പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നോംബ് ആരംഭിക്കുക പെരുന്നാൾ ആഘോഷിക്കുക എന്ന അടിസ്ഥാന തത്വം.


സൗദിയിലെത് പല രാജ്യങ്ങളിലേക്കും വ്യാപിച്ചതും, കേരളത്തിൽ തെക്കും വടക്കും പ്രത്യേകം കാണണം എന്ന് ചിലർ തീരുമാനുക്കുംബോൾ, അല്ലാഹുവിന് അറിയാം ഇങ്ങനത്തെ പ്രശ്നങ്ങൾ വരും, അത് കൊണ്ട് ഇങ്ങനത്തെ പ്രശ്നങ്ങൾ വരുമ്പോൾ ഐക്യത്തിനുള്ള പരിഹാരത്തിനായി അല്ലാഹു പഠിപ്പിച്ച ലളിതമായ മാർഗമാണ് നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നോംബ് ആരംഭിക്കുക പെരുന്നാൾ ആഘോഷിക്കുക എന്ന അടിസ്ഥാന തത്വം.


ഇത് തന്നെയാണ് മതം.


അല്ലാതെ  പിഴവോടെയുള്ള കലണ്ടറല്ല അല്ലാഹു പഠിപ്പിച്ച മതം. നഊദുബില്ല. നഊദുബില്ല.


കണക്കുകാരൻ:


ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾ എന്തിനു വേണ്ടി ഇത്ര കൃത്യമായി അള്ളാഹു സംവിധാനിച്ചു എന്നത് താങ്കൾക്കു ഇനിയും മനസ്സിലായിട്ടില്ലെന്നു ഇപ്പോൾ വ്യക്തമായി. നോമ്പും പെരുന്നാളും മാത്രം തീരുമാനിക്കാൻ ഇതെന്താ മകര ജ്യോതി ദർശനം പോലെ വല്ല പുണ്ണ്യ കർമമോ മറ്റോ ആയി താങ്കൾ തെറ്റി ധരിച്ചു  കാണും. 

എന്റെ മറുപടി:


ചന്ദ്രന് വ്രദ്ധി ക്ഷയങ്ങൾ ഉണ്ടെങ്കിലും കണ്ടത് മുതലാണ് നോമ്പ് ആരംഭിക്കുന്നത്. ഇത് അടിസ്ഥാനമാണ്. അല്ലാതെ നിങ്ങൾ മനസ്സിലാക്കിയത് പോലെ അല്ല. അത് പിഴവാണ് എന്ന് തെളിയിച്ചു കഴിഞ്ഞു. എന്നിട്ടും നിങ്ങളുടെ മെസ്സേജ് കണ്ടാൽ തോന്നും നിങ്ങളുടെ അടുത്ത് കുറ്റമറ്റായ കലണ്ടർ ഉണ്ട് എന്ന്?????!!!!!!


സഹാബത്തിന്റെ رضي الله عنهم കാലത്ത് അടുത്ത സ്ഥലങ്ങളിൽ  ഭിന്നതയുണ്ടായിട്ടുണ്ട്. അപ്പോൾ ഐക്യമുണ്ടാക്കാനുള്ള സാധ്യതയുണ്ടായിട്ടും (മുകളിലത്തെ ലിങ്ക് മുഴുവൻ വായിച്ചാൽ إن شاء الله ബോദ്ധ്യമാകും) നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച് മനസ്സിലാക്കിയ സഹാബികളിലെ പണ്ടിതന്മാർ رضي الله عنهم ഇത് പോലത്തെ ഭിന്നിപ്പുകളെ അനൈക്യമായിട്ടോ ആക്ഷേപാർഹമായിട്ടൊ കണ്ടിട്ടില്ല. കാരണം അപ്പോഴൊക്കെ അല്ലാഹു പഠിപ്പിച്ച അടിസ്ഥാന തത്വമായ നമ്മുടെ നാട്ടിൽ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ നോംബ് ആരംഭിക്കുക പെരുന്നാൾ ആഘോഷിക്കുക എന്ന അടിസ്ഥാന തത്വം നടപ്പിലാക്കുകയാണ് അവർ ചെയ്തത്. അത്രയും ലളിതമാണ് ഇസ്ലാം മതം. 


കണക്കുകാരൻ:


തീയതികളുടെ കാര്ര്യത്തി നീക്കു പൊക്കോ എന്തൊക്കെയാണ് പറയുന്നത്


എന്റെ മറുപടി:


തിയ്യതിയുടെ കാര്യത്തിൽ ഒരു നീക്കു പൊക്കും ഇല്ല.  തെളിവോടെയാണ് ബോധ്യപ്പെടുത്തിയത്. الحمد لله 


അതേ സമയം തിയ്യതിയുടെ കാര്യത്തിൽ നിങ്ങളുടെ കലണ്ടറിന്റെ അവസ്ഥ എന്താണ്? പിറവി കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞ് ഒന്നാം തീയതി തുടങ്ങുന്നു. പ്രമാണങ്ങളുടെ ഒരു പിൻബലവുമില്ല. പിഴവുകൾ തെളിയിച്ചു കഴിഞ്ഞു. الحمد لله 


കണക്കുകാരൻ ഖുർആനിലെ ആയത്ത് ഉദ്ധരിക്കുന്നു:



" അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന്‌ [ചന്ദ്രന്‌] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി. യഥാര്‍ത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവന്‍ സൃഷ്‌ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുകയാണ്‌ ".


(10:5).




തോന്നുമ്പടി തീയതി തീരുമാനിക്കാൻ ആണെങ്കിൽ ഇതിൽ ബുദ്ധിക്കും ചിന്തക്കും എന്ത് പ്രസക്തി 


എന്റെ മറുപടി:


തോന്നുംപടി അല്ല. പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം. എല്ലാ തെളിവുകളും അയച്ചു തന്നു.   الحمد لله പക്ഷേ കണ്ടില്ലെന്നു നടിക്കുന്നു. അല്ലാഹു ഹിദായത്ത് നൽകട്ടെ.



ഈ മെസ്സേജിലെ 

 ആയത്ത് ഉദ്ധരിച്ച് മാസപ്പിറവി ഗോളശാസ്ത്ര പ്രകാരം കണക്ക് കൂട്ടാം എന്നാണോ വാദം?. എന്നാൽ കൊല്ലങ്ങളുടെ എണ്ണം രണ്ട് രീതിയിൽ കണക്ക് കൂട്ടാം. ഒന്നാമത്തെത് മഗ്‌രിബിന് കാണുന്ന ഹിലാലിനെ അടിസ്ഥാനമാക്കിയിട്ടുള്ള കണക്ക്. രണ്ടാമത്തെത് ഗോളശാസ്ത്ര കണക്ക്.

രണ്ടും തരുന്ന കണക്കിന്റെ ഫലം ഒന്നുതന്നെ.

ഇതിൽ ആദ്യത്തേത് ഇസ്ലാമിൽ വ്യക്തമായ തെളിവുള്ളതാണ്. അത് കൊണ്ട് അനുവദനീയമാണ്, സുന്നത്താണ്.എന്നാൽ രണ്ടാമത്തെത് നിരോധിച്ചതാണ് . അത് കൊണ്ട് ഹറാമാണ്, ബിദ്അത്താണ്.  


കണക്കുകാരൻ:


مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّ ۚ 

(Sura 10 : Aya 5)

رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا 

(Sura 3 : Aya 191)


സൂര്യചന്ദ്രനക്ഷത്രാദികളുടെ സൃഷ്ടിപ്പിനെ കുറിച്ചു സൃഷ്ടാവിന്റെയും സൃഷ്ടികളിലെ ചിന്തിക്കുന്ന മനുഷ്യരുടെയും പ്രഖ്യാപനമാണത്. ചന്ദ്രനു വൃദ്ധിക്ഷയങ്ങൾ നൽകിയതു വെറുതെ ഒരു അലങ്കാരത്തിനല്ല. രാത്രി വെളിച്ചത്തിനു വേണ്ടി മാത്രവുമല്ല. മാസം നിർണ്ണയിക്കാൻ വേണ്ടിയാണ്. *മാസം നിർണ്ണയിക്കാൻ കേവലം ഒരു ഹിലാൽ മതിയെങ്കിൽ ബാക്കി 28 ഓ 29 ഓ phases വെറുതെയാണോ*? എന്നാൽ, ഒരു മാസത്തിലെ 28 ഓ 29 ഓ|ദിവസങ്ങളിൽ 28 അല്ലെങ്കിൽ 29 കണ്ണുകൊണ്ടു കാണാൻ കഴിയുന്ന മൻസിലുകളും ( phases) ഒരു ദിവസം കണ്ണു കൊണ്ടു കാണാൻ കഴിയാത്ത മൻസിലുമാണുള്ളതെങ്കിൽ മൻസിലുകളുടെ എണ്ണം നോക്കി ആ മാസം 29 ന്റെയാണോ 30 ന്റെയാണോ എന്നു മനസ്സിലാക്കാൻ കഴിയും. അതിനാണു അല്ലാഹു ചന്ദ്രനു വൃദ്ധിക്ഷയങ്ങൾ നിശ്ചയിച്ചതു എന്നു അക്ഷരാഭ്യാസമില്ലാത്തവർക്കു പോലും മനസ്സിലാകും.


എന്റെ മറുപടി:


അക്ഷരാഭ്യാസമില്ലാത്ഥവർക്ക് പോലും മനസ്സിലാകുമെങ്കിൽ പിന്നെ എന്തെ നിങ്ങളുടെ കലണ്ടറിൽ പിഴവുകൾ????!!!!!


കണക്കുകാരൻ:


കറുത്ത വാവ് മാസത്തിലെ അവസാന ദിവസ്സം ആണെങ്കിൽ അടുത്ത ദിവസം പുതിയ മാസത്തിലെ ആദ്യ ദിവസ്സം ആയിരിക്കും എന്ന് മനസ്സിലാക്കാൻ ഗവേഷണം കോമൻ സെൻസ് മാത്രം പോരെ....


എന്റെ മറുപടി:


കറുത്ത വാവിന്റെ അടുത്ത ദിവസം പുതിയ മാസം എന്നത് കോമൺസ് ആണെങ്കിൽ എന്ത് കൊണ്ട് നിങ്ങളുടെ കലണ്ടറിൽ പിഴവുകൾ വന്നു?


അതേ സമയം കോമൺസ് കൊണ്ടല്ല ദീൻ തീരുമാനിക്കേണ്ടത്. ഇത് അല്ലാഹുവിന്റെ ദീൻ ആണ്. 


മുംബ് പല തവണ പറഞ്ഞു തന്ന കാര്യങ്ങൾ ഇനിയും ആവർത്തിക്കാം . സത്യം അംഗീകരിക്കും എന്ന പ്രതീക്ഷയോടെ അല്ല. അതിന് സത്യസന്ധത കാണിക്കണം, എന്നാലേ അല്ലാഹു ഹിദായത്ത് നൽകുകയുള്ളൂ. 


അല്ലാഹു പറഞ്ഞു:


يسألونك عن الأهلة  

ഇവിടെ സഹാബികൾ رضي الله عنهم അല്ലാഹുവിനോട് അഹില്ലകളെ കുറിച്ച് ചോദിക്കുകയാണ്. അഹില്ല ഹിലാലിന്റെ ബഹുവചനമാണ്. ഇവിടെ കണ്ണ് കൊണ്ട് കാണുന്ന ഹിലാലുകളെ കുറിച്ചാണ് ചോദിച്ചത്. അല്ലാതെ കറുത്ത വാവിന്റെ അടുത്ത ദിവസത്തെ കാണാത്ത ചന്ദ്രന്റെ കലയെ കുറിച്ച് അല്ല. ഈ കലയെ ഹിലാൽ എന്ന് അറബിയിൽ പറയുക ഇല്ല. അല്ലാഹു മറുപടിയിലും ഈ കലയെ കുറിച്ച് ഒന്നും പറഞ്ഞില്ല , മറിച്ച് പറഞ്ഞത്, ഹിലാലുകൾ

هي مواقيت للناس

والحج

  


എന്നാണ്. അഥവ ഹജ്ജ് അടക്കം തീരുമാനിക്കുന്നത് കാണുന്ന ഹിലാലുകളാണ്. കാണുന്ന ഹിലാലുകളുടെ തുടക്കം ആദ്യത്തെ മഗ്‌രിബിന് കാണുന്ന ഹിലാലാണ്, അല്ലാതെ കറുത്ത വാവിന്റെ അടുത്ത ദിവസത്തെ കല അല്ല. ഇത് നിങ്ങൾക്ക് ഖുർആനിൽ നിന്നുള്ള തെളിവ്.


മറ്റൊന്ന് മുംബ് പല തവണ പറഞ്ഞു തന്നതാണ് നബി صلى الله عليه وسلم യുടെ അറഫ വെള്ളിയാഴ്ചയായിരുന്നു. താഴെ മണിക്ഫാൻ തന്നെ ഈ സത്യം പറയുന്നത് അദ്ദേഹത്തിന്റെ പുസ്തകത്തിൽ കാണാം. മണിക്ഫാനെ നിങ്ങൾ സ്റ്റാറ്റസിലിട്ട് മഹത്വവൽക്കരിക്കലുണ്ടല്ലോ. എന്നാൽ അല്ലാഹു ഇത് പോലത്തെ ബിദ്ഈ ആളുകളുടെ നേതാക്കന്മാരുടെ നാവിൽ നിന്ന് തന്നെ സത്യം പറയിപ്പിക്കും. അതാണ് നബി صلى الله عليه وسلم യുടെ അറഫ വെള്ളിയാഴ്ചയായിരുന്നു എന്ന സത്യം. പക്ഷേ...പക്ഷേ... പക്ഷേ... അല്ലാഹു അസത്യത്തിന്റെ ആളുകളെ ഈ ലോകത്ത് തന്നെ തകർക്കുക തന്നെ ചെയ്യും. നബി صلى الله عليه وسلم യുടെ അറഫ വെള്ളിയാഴ്ചയാകുംബോൾ അത് ഹിലാൽ മഗ്‌രിബിന് കണ്ടാലേ ആവുകയുള്ളൂ. നിങ്ങളുടെ കണക്ക് പ്രകാരം ആയാൽ അത് വ്യാഴാഴ്ചയാണ് ആവേണ്ടത്. ഇതെല്ലാം സത്യം മനസ്സിലാക്കേണ്ടവർക്കുള്ള വ്യക്തമായ തെളിവുകളാണ്.

الحمد لله


ഇതെല്ലാം പല തവണ പറഞ്ഞു തന്നതാണ്. ആവർത്തിച്ചത് പറഞ്ഞല്ലോ,  സത്യം അംഗീകരിക്കും എന്ന പ്രതീക്ഷയോടെ അല്ല, മറിച്ച് നിങ്ങൾ ഹിലാൽ മഗ്‌രിബിന് കാണുന്നത് പരിഹസിക്കുംബോൾ മനസ്സിലാക്കുക, അതിനാണ് പ്രമാണങ്ങളുടെ പിൻബലം ഉള്ളത്. അത് കൊണ്ട് ഇനിയും നിങ്ങളെ പോലെയുള്ള വാട്സ്ആപിലെ നിരവധി ഗ്രൂപ്പുകളുടെ അഡ്മിൻമാർ , പരിഹസിക്കുകയും, വിവരമില്ലാത്ത നിരവധി പേരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുകയാണെങ്കിൽ, അല്ലാഹുവിനെ തീരെ ഭയം ഇല്ല എന്നാണ് അതിനർത്ഥം.

നഊദുബില്ല,നഊദുബില്ല. 


താഴെ മണിക്ഫാന്റെ പുസ്തകത്തിൽ നിന്ന് അറഫ വെള്ളിയാഴ്ചയായിരുന്നു. അതിന്റെ താഴെ മണിക്ഫാൻ കുറൈബിന്റെ ഹദീസിനെ കുറിച്ച് പറയുമ്പോൾ, ഹിലാൽ കണ്ടത് മഗ്‌രിബിന് എന്ന സത്യവും.


 

ഇനിയും കണ്ടില്ല എന്ന് നടിച്ചോളു. പക്ഷേ അല്ലാഹു കാണുന്നുണ്ട്. അറിയുന്നുണ്ട്. സൂക്ഷിക്കുക.


നിങ്ങൾ ഈ മെസ്സേജ് കണ്ട ശേഷം അയക്കാം മണിക്ഫാന്റെ പുസ്തകങ്ങൾ إن شاء الله 

{{ മണിക്ഫാന്റെ പുസ്തകങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യാൻ കഴിയില്ല. കാണാൻ ആഗ്രഹിക്കുന്നവർ إن شاء الله ബന്ധപ്പെടുക}}


കണക്കുകാരൻ:


കാലണ്ടറിലും കറുത്ത വാവിന്റെ അടുത്ത ദിവസ്സം തന്നെയാണ് ഒന്നാം തീയതി. അത് ഒരിക്കലും മാറി പോകില്ല, നിങ്ങൾ എത്ര തവണ ആവർത്തിച്ചാലും....


എന്റെ മറുപടി:


കലണ്ടറിലെ പിഴവുകൾ ഒരിക്കലും മാറിപ്പോകില്ല, നിങ്ങൾ എത്ര തന്നെ ആവർത്തിച്ചാലും.


കണക്കുകാരൻ:


വ്യക്തികൾക്ക് ഇസ്‌ലാമിൽ യാതൊരു പ്രധാന്യവും ഇല്ല. സ്റ്റാറ്റസിൽ ആക്കിയത് അതേഹത്തിന്റെചില കണ്ടെത്താലുകൾക്ക് (കലണ്ടർ വിഷയത്തിലല്ല ) പലർക്കും സ്വപ്‌നങ്ങൾ പോലും കാണാനാവാത്ത അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയത് കൊണ്ട് മാത്രം.

താങ്കൾ പണ്ട് പല  വിഷയങ്ങളും എഴുതി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ? അതൊക്കെ സമയം കിട്ടുമ്പോൾ ഒരാ വർത്തി വായിച്ചു നോക്കിയാൽ ഇതിനുള്ള മറുപടി ആകും. 


കലണ്ടറിൽ പിഴവ് ഉണ്ടെന്നുള്ളത് താങ്കളുടെ തെറ്റി ധാരണ മാത്രം. ആകാശത്ത് കാല ഗണനക്ക് വേണ്ടി എപ്രകാരമാണോ അള്ളാഹു എല്ലാം സംവിധാനിച്ചത്, അത് അപ്പടി എല്ലാം ഒപ്പി എടുക്കുക എന്ന കാര്ര്യം മാത്രമേ ഞങ്ങൾ ചെയ്തുള്ളു. ഇനി അതിൽ വല്ല മാറ്റവും വരുത്തണമെങ്കിൽ സൃഷ്ട്ടാവ് തന്നെ ആകാശത്തു ആ മാറ്റം ആദ്യം വരുത്തേണ്ടിവരും.



കാലണ്ടറിൽ തെറ്റുണ്ടെങ്കിൽ അതെ തെറ്റ് അല്ലാഹുവിന്റെ സൃഷ്ട്ടിപ്പിലും വന്നിട്ടുണ്ടെന്ന സമ്മതിക്കലാ വും അത്...

എന്റെ മറുപടി:


വ്യക്തികൾക്ക് ഇസ്ലാമിൽ പ്രാധാന്യമില്ല എന്നത് ശരി. എന്നാൽ പറയാൻ ഉദ്ദേശിച്ചത് അല്ലാഹു തന്നെ ബിദ്അത്തുകാരുടെ നേതാക്കളുടെ നാവിൽ നിന്ന് സത്യം പറയിപ്പിക്കും. മണിക്ഫാൻ മാസപ്പിറവി വിഷയത്തിൽ പറഞ്ഞ സത്യങ്ങളാണ്  അദ്ദേഹത്തിന്റെ പുസ്തകത്തിൽ തന്നെ അദ്ദേഹം എഴുതിയത് നിങ്ങൾക്ക് മുകളിൽ അയച്ചു തന്നത്.ഇത് അല്ലാഹുവിന്റെ നടപടി ക്രമങ്ങളിൽ പെട്ടതാണ്. ഇത് നേതാവിന്റെ അനുയായികളെ സത്യത്തെ കുറിച്ച് കണ്ണ് തുറപ്പിക്കാൻ അല്ലാഹു ചെയ്യുന്നത്, കാരണം ഇനി വഹ്യ് ഇറങ്ങില്ലല്ലൊ. സത്യാന്വേഷികൾക്ക് ആവേശം കിട്ടാനും. എന്നാൽ ദേഹേച്ചക്ക് അടിമപ്പെട്ട അനുയായികളുടെ സ്വഭാവം, നേതാവ് പറയുന്ന സത്യം അംഗീകരിക്കില്ല, അസത്യത്തെ രണ്ട് കൈകളും കൊണ്ട് സ്വീകരിക്കും. അത് പ്രചരിപ്പിക്കാൻ ജയിലിൽ പോകാനും, മരിക്കാനും വരെ തയ്യാറാകും. ഇങ്ങനെ മുസ്ലിം സമൂഹം ദുഷിക്കുംബോഴാണ് അല്ലാഹു ദുഷിച്ച  ഭരണാധികാരികളെ അവർക്ക് മീതെ ഉയർത്തുക എന്ന് പ്രമാണങ്ങൾ വായിക്കന്ന ആർക്കും മനസ്സിലാകും. ഇത് അല്ലാഹുവിന്റെ ശിക്ഷയാണ്. മുസ്ലിം സമൂഹം നന്നായാൽ  മാത്രമെ അല്ലാഹു നല്ല ഭരണാധികാരികളെ അവർക്ക് നൽകുകയുള്ളൂ. തെളിവുകൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക إن شاء الله


മാറേണ്ടത് ഭരണകൂടമോ നാമോ?തിന്മകളുടെ തിക്ത ഫലം.




http://www.salaf.in/2022/11/blog-post_95.html?m=1


കണക്ക് തെറ്റില്ല എന്ന് ഗണിത ശാസ്ത്രം. എന്നാൽ പ്രമാണങ്ങളുടെ പിൻബലമില്ലാത്ത, മുസ്ലിം സമൂഹം കേട്ടിട്ടു പോലുമില്ലാത്ത കണക്കിന്റെ കലണ്ടറിൽ പിഴവുകൾ. الحمد لله . ഇതും അല്ലാഹുവിന്റെ നടപടി ക്രമങ്ങളിൽ പെട്ടതാണ്. അല്ലാഹു തന്നെ അതിനെ തകർത്തു.

ما شاء الله 

നിങ്ങൾക്ക് തെളിവോടെ വ്യക്തമാക്കിയതാണ് നിങ്ങളുടെ കലണ്ടറിലെ പിഴവുകൾ, കഴിഞ്ഞ വർഷം. പിന്നെ നിങ്ങൾ എന്റെ പുസ്തകങ്ങളെ കുറിച്ച് സൂചിപ്പിച്ചല്ലൊ, പത്ത് വർഷം മുമ്പ് പുസ്തക എഴുത്തിലൂടെയും പിഴവ് ബോദ്ധ്യപ്പെടുത്തിയതാണ്.

അന്ന് മുതൽ ഈ വിഷയത്തിൽ നിങ്ങൾ മാത്രമല്ല, നിങ്ങളുടെ മറ്റു നേതാക്കളും പൂർണ മൗനത്തിലാണ്. ചില ജമാഅത്തെ ഇസ്ലാമിക്കാരൊ, മുജാഹിദ് നേതാക്കളൊ, നിങ്ങളുടെ ആശയത്തെ വിമർശിച്ചാൽ, നിങ്ങളുടെ ആളുകൾ ഉടനേ പ്രതികരിക്കും. എന്നാൽ ഞാൻ കാണിച്ച പിഴവുകൾ ക്ക് പൂർണ മൗനം, എന്ന് മാത്രമല്ല, എന്റെ പുസ്തകം ഇറക്കുന്നതിന് തടസ്സങ്ങൾ സ്രഷ്ടിക്കുകയും ചെയ്തു. പുസ്തകം ഇറങ്ങിയപ്പോൾ പബ്ളിഷറുടെ മേൽ സമ്മർദ്ദം, അത് വിൽക്കരുത് എന്ന്. എന്നിട്ട് ഇപ്പോൾ നിങ്ങൾ പറയുന്നു, എനിക്ക് കലണ്ടറിനെ കുറിച്ച് തെറ്റിദ്ധാരണ എന്നൊ? സുബ്ഹാനല്ലാഹ്. 


എന്നാൽ വെല്ലുവിളിക്കുന്നു, നിങ്ങൾക്ക് ഇനിയും വ്യക്തമാക്കിത്തരാം കലണ്ടറിലെ പിഴവുകൾ. നിങ്ങൾ സത്യസന്ധനാണെങ്കിൽ അടുത്ത മെസ്സേജിൽ അറിയിക്കു, വ്യക്തമാക്കിത്തരാം إن شاء الله.


നിങ്ങൾ പറഞ്ഞു മണിക്ഫാനെ സ്റ്റാറ്റസിലിട്ടത് കലണ്ടർ വിഷയത്തിൽ അല്ല എന്ന്. എന്നാൽ കലണ്ടർ വിഷയത്തിൽ ഇട്ടിട്ടുണ്ട് എന്നതിന്റെ തെളിവ് ഈ മെസ്സേജ് വായിച്ചു കഴിഞ്ഞാൽ അയച്ചു തരാം 

إن شاء الله 

കണക്കുകാരൻ:


ഞാൻ എഴുതിയത് അവാർഡ് കിട്ടിയത് കാലണ്ടർ വിഷയത്തിൽ അല്ലെന്നാണ് 


എന്റെ മറുപടി:


ശരി 


കണക്കുകാരൻ:


അലി, ഉമർ, അസ്മ, മുആവിയ്യ, ഇബ്നു ഉമർ

തുടങ്ങിയവർ റമളാൻ ഒന്ന് തുടങ്ങിയ റിപ്പോർട്ടുകൾ ഒന്ന് വിലയിരുത്തുക



എന്തിനാണ് അവർ ശഅബാനിലെ അവസാന ദിവസം നോമ്പെടുക്കുന്നതിനെയാണ് റമളാനിലെ ഒരു ദിവസത്തെനോമ്പു് നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് എന്നു് പറഞ്ഞതും അങ്ങിനെ ചൈതതും


ഹദീസിൽ  ഇല്ലാത്ത മേഘം മൂടി എന്ന് പറഞ്ഞ് 30 പൂർത്തിയാക്കിയാൽ മതിയല്ലോ



ലാ തസൂമൂ ഹത്താ തറവുൽ ഹിലാല: .....

എന്ന ഹദീസും ഈ ആശയത്തിൽ വരുന്ന മറ്റു ഹദീസുകളും അതിന്റെ വാക്കർത്ഥത്തിൽ എടുക്കുമ്പോൾ അത് പല സഹാബാക്കളുടെയും ചര്യയായി വന്ന ഹദീസുകളെ തള്ളേണ്ടിവരുന്ന സാഹചര്യമുണ്ടാകും. താഴെ കാണുന്ന ഹദീസുകൾ ശ്രദ്ധിക്കുക!


1⃣ അബൂമൂസ (റ) നിവേദനം: അദ്ധേഹം ആയിഷ (റ)യോട് യൗമുശ്ശക്ക് ദിനത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ആയിഷ (റ) പറഞ്ഞു നിശ്ചയം ശഹ്ബാനിലെ ഒരു ദിവസം നോമ്പ് പിടിക്കുന്നതിനെയാണ് റമദാനിലെ ഒരു നോമ്പ് ഉപേക്ഷിക്കുന്നതിനെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് .

(ബൈഹഖി, അഹമ്മദ്)


2⃣ മുഹാവിയ (റ) നിവേദനം:

ശഹബാനിൽ ഒരു ദിവസം നോമ്പ് പിടിക്കുന്നതിനെയാണ് റമദാനിലെ ഒരു ദിവസത്തെ നോമ്പ് നഷ്ടപ്പെടുത്തുതിനെ ഞാൻ ഇഷ്ടപ്പെടുന്നത്.

(അഹമദ്)


3⃣ അസ്മാ (റ) നിവേദനം: അവർ ആകാശം മേഘാവൃതമായാൽ ഒരു ദിവസം മുന്തിച്ച് നോമ്പനുഷ്ടിക്കും. ഇപ്രകാരം ചെയ്യാൻ അവർക കൽപിക്കുകയും ചെയ്യാറുണ്ടായിരുന്നു.

(സഈദ്ബ്നു മൻസൂർ)


4⃣ അസ്മാ (റ) റമദാനാണോ എന്ന് സംശയിക്കുന്ന ദിവസത്തിൽ നോമ്പ് പിടിക്കാറുണ്ട് (അഹമദ്)


5⃣ ഖലീഫാ ഉമർ(റ) ആകാശം മേഘാവൃതമായാൽ നോമ്പ് പിടിക്കാറുണ്ട്. ശേഷം അദ്ധേഹം പറയും ഇത് റമദാനിനെ മുന്തിക്കലല്ല എന്നാൽ സൂഷ്മത സ്വീകരിക്കലാണ് .( സാദുൽ മആദ്)


6⃣ അലി (റ) നിവേദനം: ശഹബാനിൽ ഒരു ദിവസം നോമ്പ് പിടിക്കലാണ് റമദാനിൽ ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്.(ഇമാം ശാഫിഈ )


ഇതുപോലെ അനസ് ബ്നു മാലിക്ക് (റ) അംറുബ്നു ആസ്വ്(റ) ഹകമ്ബ്നു അയ്യൂബ്(റ) എന്നീ സ്വഹാബീ വര്യന്മാരും നോമ്പ് പിടിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്.


ഈ സഹാബാക്കൾ ആ ഹദീസിനെ എങ്ങനെ മനസ്സിലാക്കിയോ അത് പോലെ മനസ്സിലാക്കിയാൽ അത് ഖുർആനിനും പ്രവാചക ചര്യക്കും അല്ലാഹു പ്രകൃതിയിൽ ഒരുക്കി വെച്ച കാലഗണനാ സംവിധാനത്തിനും എതിരാവുകയില്ല.

എന്നാൽ ആ ഹദീസിന്റെ സന്ദർഭം മനസ്സിലാക്കാതെ അക്ഷരവായന നടത്തിയാൽ ഇന്ന് നാം തുടരുന്ന വികലമായ കാലഗണനാരീതിയിൽ ഒരു മാറ്റവും ഉണ്ടാകുകയില്ല എന്ന് മാത്രമല്ല വിശുദ്ധ ഖുർആൻ വിവരിച്ച കാലഗണനാരീതി ഈ ആധുനിക യുഗത്തിത് അപ്രയോഗികമാണ് എന്നതിന് ജനങ്ങൾക്കു മുമ്പിൽ നാം സാക്ഷികളാകുക കൂടി ചെയ്യുന്നു.


ചിന്തിക്കുക !!! വിശുദ്ധ ഖുർആൻ മനുഷ്യർക്കായി തന്ന കാലഗണനാ സംവിധാനം ഈ ആധുനിക യുഗത്തിൽ അപ്രയോഗികമോ? 



നമ്മെ എല്ലാവരും കൂട്ടമായും ഒററയായും രൂക്ഷമായി എത്ര കാലമായി എതിർത്തുകൊണ്ടേയിരിക്കുന്നു. സത്യത്തെ ആരെ തിർത്താലും ധീരമായി  മുന്നോട്ടു പോകും . 

അതോടൊപ്പം നമ്മെ *പിന്തുണക്കുന്ന സത്യവാന്മാരും പെരുകിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിനു സ്തുതി.*


എന്റെ മറുപടി:


ഇതിന് മറുപടി പറഞ്ഞല്ലോ. അവർ ശഅ്ബാനിലെ 30 ആമത്തെ സുന്നത്ത് നോമ്പ് എടുത്തതാണ് അല്ലാതെ റമളാൻ 1 ലെ നിർബന്ധ നോമ്പ് അല്ല. മറുപടി പറഞ്ഞു കഴിഞ്ഞ വിഷയം വീണ്ടും ചോദിച്ച് സമയവും ഊർജ്ജവും നഷ്ടപ്പെടുത്താൻ പാടില്ല.


നിങ്ങളുടെ കൂടെ സത്യവാന്മാരാണെങ്കിൽ എന്തെ വെല്ലുവിളിയെ കുറിച്ച് മൗനം? ഇതും മരണം വരെ തുടരുമോ?  പരലോകത്ത് ഇത് നഷ്ടമായിരിക്കും  നിങ്ങൾക്ക്. 


ഞാൻ സൂചിപ്പിച്ചല്ലൊ, അസത്യത്തിന്റെ ആളുകളും ധീരമായി മുന്നോട്ട് തന്നെ പോകും. ജയിലിൽ പോകാനും മരിക്കാനും തയ്യാറാകും. പക്ഷേ പരലോകത്ത് ഇത് നഷ്ടമായിരിക്കും. സൂക്ഷിക്കുക. 


കണക്കുകാരൻ:


ഹദീസുകളെ താങ്കളുടെ ചിന്തക്കനുസരിച്ചു വളച്ചു കൊണ്ടുപോകാനുള്ളതാണോ?


 ശക്കുള്ള ദിവസങ്ങൾ അവരൊക്കെ അഥവാ പിറ്റേ ദിവസ്സം റമളാൻ ആണെങ്കിലോ എങ്കിൽ ആ റമളാനിലെ നോമ്പ് നഷ്ടപെടാതിരിക്കാൻ വേണ്ടിയാണ് മുൻകൂട്ടി തന്നെ നോമ്പ് എടുക്കുന്നത്.  അല്ലാതെ 29 ന് കണ്ടില്ലെങ്കിൽ ഹദീസിൽ പറയാത്ത മേഘം മൂടിയാൽ ഇന്ന് നാം ചെയ്യുന്ന പോലെ 30 പൂർത്തി ആക്കുകയല്ല ചെയുന്നത്.  അള്ളാഹു കാക്കട്ടെ...


എന്റെ മറുപടി:


ഹദീസുകളുടെ അറബി വചനവും പൂർണ  റഫറൻസുകളും തരുക إن شاء الله 


കണക്കുകാരൻ:

 ഗൂഗിൽ നോക്കിയാൽ കിട്ടും

ശക്കുള്ള ദിവസം മിക്ക സഹാബാക്കളും റമദാനിലെ ആദ്യ നോമ്പ് നഷ്ടപ്പെടാതിരിയ്ക്കാൻ നോമ്പ് എടുക്കലാണ് പതിവ്...


എന്റെ മറുപടി:


ഗൂഗിളിൽ നിന്നല്ല ദീൻ പഠിക്കുക. നിങ്ങൾ അധികാരക ഗ്രന്ഥങ്ങളിൽ നിന്ന് അറബി വചനവും പൂർണ റഫറൻസുകളും തരുക إن شاء الله 


കണക്കുകാരൻ:


അതിൽ തപ്പിയാൽ ആവശ്യകാർക്ക് കിട്ടുമെന്ന് സൂചി പിച്ചതാണ്. ഇത് മിക്ക പണ്ഡിതന്മാർക്കും അറിയുന്ന കാര്ര്യം 


എന്റെ മറുപടി:


ഇനി ഗൂഗിളിൽ നിങ്ങൾ തന്നെ സ്വയം പരിശോധിക്കാതെ നിങ്ങളുടെ പണ്ടിതന്മാർ പറഞ്ഞത്  അണ്ണാക്ക് തൊടാതെ വിഴുങ്ങിയതൊ?


ചുരുങ്ങിയത് അറബി വചനവും, റഫറൻസും അയച്ചു തന്നാലെ  ഗൂഗിളിൽ  പരിശോധിക്കാൻ സാധിക്കുകയുള്ളൂ.


കണക്കുകാരൻ:


ഇതൊന്നും പുതിയ കണ്ടെത്താലുകളല്ല. മിക്ക പണ്ഡിതന്മാർക്കും അറിവുള്ള കാര്യമാണ് 


എന്റെ മറുപടി:


ചുരുങ്ങിയത് അറബി വചനവും, റഫറൻസും അയച്ചു തന്നാലെ  ഗൂഗിളിൽ  പരിശോധിക്കാൻ സാധിക്കുകയുള്ളൂ.


പിന്നെ കണക്കുകാരൻ പ്രതികരിച്ചില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.