തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.
തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.
താഴെ മൗലാനാ മുഹമ്മദ് ഇല്യാസിന്റെ ജീവിതത്തെ കുറിച്ച് അബുൽ ഹസൻ അലി നദ്വി എഴുതിയ പുസ്തകത്തിലെ പേജ് 100,101.
അജ്മീറിലെ ഉറൂസിന് വരുന്നവർക്ക് വെള്ളവും ഹുക്കയും നൽകി, അവർക്ക് മത കാര്യങ്ങൾ പഠിപ്പിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നു മുഹമ്മദ് ഇല്യാസ്. എന്നാൽ ഈ വരുന്നവരോട് നരകത്തിൽ സ്ഥിര താമസത്തിന് കാരണമാകുന്ന ശിർക്കിനെ കുറിച്ച് സംസാരിക്കുന്നില്ല. ഉറൂസിന് പോകരുത് എന്ന് പഠിപ്പിക്കുന്നില്ല, മറിച്ച് വെള്ളവും ഹുക്കയും നൽകി പോകാൻ പ്രോത്സാഹനം നൽകുന്നു. വെള്ളവും ഹുക്കയും നൽകി സൗകര്യം ചെയ്തു എന്ന് പറഞ്ഞതിനെക്കാൾ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പറയേണ്ടത്, ഉറൂസിന് പോകരുത് എന്ന് പറയലാണ്. അത് പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും രേഖപ്പെടുത്തുമല്ലൊ.
ഇവർക്ക് മത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്നത് തൗഹീദുർ റുബൂബിയത്ത് മാത്രമാണ് അഥവ , അല്ലാഹുവാണ് സ്രഷ്ടാവ്, ഉപജീവനം നൽകുന്നവൻ, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ, ഏല്ലാം നിയന്ത്രിക്കുന്നവൻ. കാരണം അതാണ് തബ്ലീഗ് ജമാഅത്ത് പഠിപ്പിക്കുന്നത്. ഇത് അബൂ ജഹലിനും, അബൂ ലഹബിനും, മക്കാ മുശ്രിക്കുകൾക്കും അറിയുന്ന കാര്യമാണ്.
അല്ലാഹു പറഞ്ഞു:
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ
"(നബിയേ) പറയുക: 'ആകാശത്ത് നിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നത് ആരാണ് ?അതല്ലെങ്കില്‍, കേള്‍വിയും, കാഴ്ചകളും അധീനമാക്കുന്നത് ആരാണ്? നിര്‍ജ്ജീവ വസ്തുവില്‍ നിന്ന് ജീവ വസ്തുവെ പുറപ്പെടുവിക്കുകയും, ജീവ വസ്തുവില്‍ നിന്ന് നിര്‍ജ്ജീവ വസ്തുവെ പുറപ്പെടുവിക്കുകയും ചെയ്യുന്നത് ആരാണ്? കാര്യം നിയന്ത്രിക്കുന്നതും ആരാണ് ? 'എന്നാല്‍, അവര്‍ (മക്കാ മുശ്രിക്കുകൾ മറുപടി) പറയും: 'അല്ലാഹു' എന്ന്, അപ്പോള്‍ പറയുക: 'എന്നിട്ട് നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!' ".
(10:31).
ഈ വിശ്വാസമുണ്ടായിട്ടും , എന്നാൽ , മക്കാ മുശ്രിക്കുകൾ ശിർക്ക് ചെയ്യുന്നവരായത് അവർ നരകത്തിൽ സ്ഥിരവാസത്തിന് കാരണമായി.
തൗഹീദുൽ ഉലൂഹിയത്ത് അഥവ അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി ഒരു ഇലാഹുമില്ല എന്ന എല്ലാ ദൂതന്മാരേയും അയക്കാൻ കാരണമായ അടിസ്ഥാനം വിശദമായി തബ്ലീഗ് ജമാഅത്ത് പഠിപ്പിക്കുന്നില്ല.
അല്ലാഹു പറഞ്ഞു:
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ
" തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കളെയും - ശിർക്ക് ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്)" .
(16:36).
അത് കൊണ്ടാണ് ഉറൂസിന് പോകരുത് എന്ന്, അതിന് അടുത്തുണ്ടായിരുന്നിട്ടും, മുഹമ്മദ് ഇല്യാസ് വിലക്കാത്തതും, അവർക്ക് വെള്ളവും ഹുക്കയും നൽകി പോകാൻ പ്രോത്സാഹനം നൽകുന്നതും.
അപ്പോൾ മുഹമ്മദ് ഇല്യാസിനെ ഇസ്ലാമിക പണ്ഡിതനെന്ന് പറയാൻ സാധിക്കില്ല, കാരണം അദ്ദേഹത്തിന് അടിസ്ഥാന വിശ്വാസത്തിൽ പിഴവ് സംഭവിച്ചിരിക്കുന്നു.
ഈ ഉറൂസിന് വരുന്നവർക്ക് നിസ്കരിക്കാനും, നോമ്പ് നോക്കാനും പ്രേരിപ്പിക്കും. തബ്ലീഗ് ജമാഅത്തിന്റെ പ്രധാനപ്പെട്ട പുസ്തകമായ അമലുകളുടെ മഹത്വങ്ങളിൽ അതാണല്ലോ പഠിപ്പിക്കുന്നത് (അതിൽ ശിർക്കിനെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് - ഈ വെബ് സൈറ്റിൽ തന്നെ ഭാഗം 1 കാണുക). പക്ഷേ ഉറൂസിന് പോകുന്നവരുടെ ശിർക്ക് തടയാതെ ഈ ആരാധന കർമ്മങ്ങൾ നിർവഹിച്ചാൽ, അത് ഒന്നും സ്വീകരിക്കുകയില്ലല്ലൊ.
അല്ലാഹു പറഞ്ഞു:
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ
" (നബിയേ) നിനക്കും, നിന്റെ മുമ്പുള്ളവരിലേക്കും തീർച്ചയായും 'വഹ്യു' [ദിവ്യസന്ദേശം] നൽകപ്പെട്ടിട്ടുണ്ട്: 'നീ (അല്ലാഹുവിനോടു) പങ്കുചേർത്തുവെങ്കിൽ (ശിർക്ക്), നിശ്ചയമായും നിന്റെ കർമ്മം (മുഴുവനും) നിഷ്ഫലമായിപ്പോകും; നിശ്ചയമായും നീ നഷ്ടക്കാരിൽ പെട്ടവനായിത്തീരുകയും ചെയ്യും' എന്ന് "
(39:65).
അത് കൊണ്ട് ശിർക്ക്, കർമ്മങ്ങളെ മുഴുവനും നിഷ്ഫലമാക്കും, നരകത്തിൽ സ്ഥിരവാസത്തിന് കാരണമാകും.
ഇനി ഇതേ പുസ്തകം പേജ് 147, 148 കാണുക:
ഇവിടെ മുഹമ്മദ് ഇല്യാസ് പറയുന്നത് ഉറുക്ക്, ഏലസിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല, അതെന്റെ ഏർപ്പാടല്ല, അത് ഉണ്ടാക്കുന്ന ആളല്ല ഞാൻ എന്നാണ്.
ഇങ്ങനെയാണൊ ഒരു ഇസ്ലാമിക പണ്ഡിതൻ ഇത്ര ഗൗരവമായ ഒരു വിഷയത്തെ കുറിച്ചു ചോദിച്ചാൽ മറുപടി പറയേണ്ടത്? ഇതിൽ ഭരമേൽപിക്കുന്നത് ശിർക്കാണെന്നും, കൈയിൽ കെട്ടിയിട്ടുണ്ടെങ്കിൽ അത് പൊട്ടിച്ചു കളയണം എന്നും പറഞ്ഞു കൊടുക്കേണ്ടെ? ഈ ബാല പാഠം അറിയില്ല. ശിർക്ക് എന്താണ് എന്ന് പഠിപ്പിക്കുന്നില്ല, പഠിപ്പിക്കുന്നില്ല. അത് കൊണ്ട് ആ വൻ പാപത്തെ തടയുന്നില്ല. തിന്മ തടയണം എന്ന് ഖുർആനിൽ ആവർത്തിച്ച് കൽപിച്ചതാണ്.
ഈ പുസ്തകം എഴുതിയ അബുൽ ഹസൻ അലി നദ്വിയും ഇതെല്ലാം അംഗീകരിക്കുന്നു എന്നത് തെളിയിക്കുന്നത് ഇവർക്കൊന്നും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾ അറിയില്ല എന്ന വസ്തുതയാണ്.
അത് കൊണ്ട് തബ്ലീഗ് ജമാഅത്ത് ഒരു പിഴച്ച കക്ഷിയാണ്.
മുഹമ്മദ് ഇല്യാസ് ഖുർആനിലെ
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ
" നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു " (3:110)
എന്ന ആയത്തിന് സ്വപ്നത്തിലാണ് പുതിയ വ്യാഖ്യാനം കണ്ടെത്തുന്നത്. സ്വപ്നം (ഇൽഹാം) കണ്ടതിന് ശേഷമാണ് അദ്ദേഹം തബ്ലീഗി ജമാഅത്തിന്റെ പ്രബോധന രീതിയും (മുഹമ്മദ് ഇല്യാസ് തന്നെ പറഞ്ഞത് , തബ്ലീഗീ ത്വരീഖത്ത് അഥവ മൻഹജ്) നിയമങ്ങളും നിശ്ചയിച്ചത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പുറപ്പെടൽ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് മൽഫൂളാത് എന്ന പുസ്തകത്തിൽ വായിക്കാം. അത് താഴെ, ഉറുദുയിലൂം, മലയാളം പുസ്തകങ്ങളിലും കാണാം, മലയാളത്തിൽ ഇൽഹാം എന്ന് എഴുതിയതിന്റെ അർത്ഥം സ്വപ്നമാണ്.
പുറപ്പെടൽ ആവശ്യമാണ് എന്ന് പറഞ്ഞത് മുകളിൽ പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
(ളറൂറത് ഹോകി).
മലയാള പുസ്തകങ്ങൾ.
First edition
2018 August
Page 22
Page 54.
ഖുർആനിനെ വ്യാഖ്യാനിക്കേണ്ടത് ഖുർആൻ ആണ്, പിന്നെ ഹദീസ്, പിന്നെ സഹാബികളുടെ ആസാറുകൾ അവസാനം അറബി ഭാഷ, അല്ലാതെ സ്വപ്നത്തിലൂടെ അല്ല.
നബി صلى الله عليه وسلم ക്ക് ശേഷം ആർക്കും തന്നെ സ്വപ്നം കൊണ്ട് ഇസ്ലാമിൽ പുതിയ നിയമം, രീതി (മൻഹജ്) ഉണ്ടാക്കാൻ പാടില്ല. കാരണം ഇസ്ലാമിനെ പൂർണ്ണമാക്കി, പൂർത്തിയാക്കി കഴിഞ്ഞു.
അല്ലാഹു പറഞ്ഞു:
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا
" ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും
ചെയ്തിരിക്കുന്നു ".
(5:4).
പൂർവികരും ആധുനികരുമായ പണ്ടിതൻമാർ വ്യക്തമാക്കിയത് കാണുക:
ഇബ്നു ഹജർ അസ്ഖലാനി رحمه الله പറഞ്ഞു:-
رؤيا منام فلا حجة
സ്വപ്നം തെളിവല്ല
(ഫത്ഹുൽ ബാരി വാല്യം 9 പേജ് 145)
ഇബ്നു കസീർ رحمه الله പറഞ്ഞു:
وهذا منام ...... لم يترتب عليه حكم شرعي
സ്വപ്നം ശരീഅത്തിന്റെ നിയമമല്ല.
(അൽ-ബിദായ വൽ നിഹായ വാല്യം 1, പേജ് 105-106).
ഹാഫിള് അൽ ഇറാഖി رحمه الله പറഞ്ഞു:-
أنه لو أخبر صادق عن النبي صلى الله عليه وسلم في النوم بحكم شرعي مخالف لما تقرر في الشريعة لم نعتمده
വിശ്വസ്തനായ ആരെങ്കിലും പ്രവാചകൻ صلى الله عليه وسلم സ്വപ്നത്തിൽ ശരീഅത്തിന് വിരുദ്ധമായ വിവരം നൽകി എന്ന് പറഞ്ഞാൽ ഞങ്ങൾ ആ സ്വപ്നത്തെ ആശ്രയിക്കില്ല.
(തർഹു തർസീബ് 8/215).
ഹാഫിള് ശാത്തിബി رحمه الله പറഞ്ഞു:-
وربما قال بعضهم : رأيت النبي صلى الله عليه وسلم في النوم ، فقال لي كذا وأمرني بكذا ، فيعمل بها ويترك بها معرضاً عن الحدود الموضوعة في الشريعة ، وهو خطأ ، لأن الرؤيا من غير الأنبياء لا يحكم بها شرعاً على حال إلا أن تعرض على ما في أيدينا من الأحكام الشرعية ، فإن سوغتها عمل بمقتضاها ، وإلا وجب تركها والإعراض عنها ،
ചിലപ്പോൾ ചിലർ പറയും, ഞാൻ പ്രവാചകൻ صلى الله عليه وسلم യെ സ്വപ്നത്തിൽ കണ്ടു, പ്രവാചകൻ صلى الله عليه وسلم എന്നോട് ഈ കാര്യങ്ങൾ പറഞ്ഞു, അദ്ദേഹം എനിക്ക് ഈ കാര്യങ്ങൾ നിർദ്ദേശിച്ചു, ശേഷം അവൻ അത് പരിശീലിക്കാൻ തുടങ്ങുന്നു, ഇതുമൂലം അവൻ അതിരുകൾ വിട്ടുപോകുന്നു. തെറ്റാണിത്, കാരണം ഒരു വിഷയത്തിലും പ്രവാചകനല്ലാത്തവരുടെ സ്വപ്നം (പ്രവാചകൻ അനുമതി നൽകാത്തതും) ഇസ്ലാമിക നിയമത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ കഴിയില്ല, മാത്രമല്ല നമ്മുടെ പക്കലുള്ള ഇസ്ലാമിക നിയമത്തെ നമുക്ക് നിരാകരിക്കാനാവില്ല. ശരീഅത്തിനോട് ഏറ്റുമുട്ടുന്ന സ്വപ്നങ്ങൾ ഉപേക്ഷിക്കുകയും നിരസിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.
(അൽ-ഇഅ്തിസാം പേജ് 184).
ഷെയ്ഖ് അഹ്മദ് ബിൻ യഹ്യ അൻ നജ്മി رحمه الله പറഞ്ഞു:
أن القرآن لا يُفسَّر بالكُشوفات والأحلام الصوفية التي يكون أغلبُها -بل كلها- من وحي الشيطان.
ഖുർആനിനെ വ്യാഖ്യാനിക്കുന്നത് കുഷൂഫാത് (നിഗൂഢമായ വെളിപ്പെടുത്തലുകൾ), സൂഫി സ്വപ്നങ്ങൾ എന്നിവയിലൂടെയല്ല, അവയിൽ ഭൂരിഭാഗവും, അല്ല അവയെല്ലാം തന്നെ പിശാചിന്റെ പ്രചോദനത്തിൽ നിന്നാണ്.
( അൽ-ഫതാവ അൽ-ജലിയ്യ 'അനിൽ-മനാഹിജ് അദ്-ദാവിയ്യ' -പേജ്. 51-55).
അത് കൊണ്ട് സ്വപ്നത്തിലൂടെ പുതിയ വ്യാഖ്യാനം , പുതിയ രീതി-മൻഹജ്, മൂന്ന് ദിവസം, പത്ത് ദിവസം , നാല്പതു ദിവസം, നാല് മാസം, കുടുംബവും , കച്ചവടവും , നാടും , വിട്ടു ദീനിന്റെ പരിശ്രമം എന്ന് പറഞ്ഞ് വിജ്ഞാനമില്ലാത്തവർ, മസ്ജിദുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, അല്ലാഹുവൊ നബി صلى الله عليه وسلم യൊ സഹാബികളൊ رضي الله عنهم , മദ്ഹബിലെ നാല് ഇമാമുകളൊ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ رحمه الله, അഥവ സലഫുകൾ പഠിപ്പിക്കാത്ത പുതിയൊരു രീതി , മുകളിൽ ഷെയ്ഖ് അഹ്മദ് ബിൻ യഹ്യ അൻ നജ്മി رحمه الله പറഞ്ഞത് പോലെ പിശാചിന്റെ പ്രചോദനത്തിൽ നിന്നാണ്.
അത് കൊണ്ട് തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനം, പരിശ്രമം , ഇസ്ലാമികമല്ല. പരലോകത്ത് നഷ്ടത്തിന് കാരണമാകും.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment