നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം.

നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം.


ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു:

" الإحتفال بـ #المولد_النبوي هذا بدعة ما فعله الرسول، ولا أمر به، ولا فعله أصحابه، ولا القرون المفضلة، وإنما فعله المبتدعة بعد خروج من القرون المفضلة"

" നബി ദിനാഘോഷം , അത് 
ബിദ്അത്താകുന്നു (പുത്തനാചാരം). റസൂൽ അത് (നബി ദിനാഘോഷം) ചെയ്തിട്ടില്ല, അത് ചെയ്യാൻ കൽപിച്ചിട്ടുമില്ല, സ്വഹാബത്തോ , ഉത്തമ സമൂഹമോ ( നബി صلى الله عليه وسلم അടക്കമുള്ള ആദ്യത്തെ മൂന്നു തലമുറ )അത് ചെയ്തിട്ടില്ല,
ഉത്തമ സമൂഹത്തിൽ നിന്നും പുറത്തു പോയ ശേഷം മുബ്തദികൾ (ബിദ്അത്ത് ചെയ്യുന്നവർ - പുത്തനാചാരക്കാർ) മാത്രമാണ് അത് ചെയ്തത് ".

https://mobile.twitter.com/Fwaeed_Alfawzan/status/1191955901768437761?s=08

ഖുർആനിലെ തൗഹീദും മൗലൂദിലെ ശിർക്കും.

മൗലൂദുകാർ പറയുന്നു :

" ارتكبت على الخطأ غير حصر وعدد لك أشكو فيه يا سيدي خيرا النبي ".

" ഞാൻ എണ്ണവും കണക്കും ഇല്ലാതെ തെറ്റ് ചെയ്തു . നബിമാരിൽ ഖൈറായ നേതാവേ , അങ്ങയോട് ഞാൻ ആവലാതി ബോധിപ്പിക്കുന്നു (എനിക്ക് പൊറുത്ത് തരേണമേ) ".

(മങ്കൂസ് മൗലൂദ്).


അല്ലാഹു പറഞ്ഞു:

" ومن يغفر الذنوب إلا الله "

" അല്ലാഹു അല്ലാതെ പാപങ്ങൾ പൊറുക്കാൻ ആർക്കാണ് കഴിയുക? ".

(3:135).

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.