തൗഹീദുൽ അസ്മാഇ വസ്സിഫാതി. അല്ലാഹുവിന്റെ നാമങ്ങളിലും (الأسماء) ഗുണവിശേഷങ്ങളിലും (والصفات). അല്ലാഹുവിനെ ഏകനാക്കൽ.

തൗഹീദുൽ  അസ്മാഇ വസ്സിഫാതി. അല്ലാഹുവിന്റെ നാമങ്ങളിലും (الأسماء) ഗുണവിശേഷങ്ങളിലും (والصفات). അല്ലാഹുവിനെ ഏകനാക്കൽ.


അല്ലാഹു പറഞ്ഞു:

ثُمَّ اسْتَوَىٰ عَلَى الْعَرْشِ

" പിന്നീടു അവന്‍ അര്‍ശില്‍ ആരോഹണം ചെയ്തു ".

(7:54).

മുസ്ലിം ലോകം മുഴുവൻ അംഗീകരിക്കുന്ന തഫ്സീർ ഇബ്നു കസീർ പറഞ്ഞു:

" وأما قوله تعالى : ( ثم استوى على العرش ) فللناس في هذا المقام مقالات كثيرة جدا ، ليس هذا موضع بسطها ، وإنما يسلك في هذا المقام مذهب السلف الصالح : مالك ، والأوزاعي ، والثوري ، والليث بن سعد ، والشافعي ، وأحمد بن حنبل ، وإسحاق بن راهويه وغيرهم ، من أئمة المسلمين قديما وحديثا ، وهو إمرارها كما جاءت من غير تكييف ولا تشبيه ولا تعطيل . والظاهر المتبادر إلى أذهان المشبهين منفي عن الله ، فإن الله لا يشبهه شيء من خلقه ، و ( ليس كمثله شيء وهو السميع البصير ) [ الشورى : 11 ] بل الأمر كما قال الأئمة - منهم نعيم بن حماد الخزاعي شيخ البخاري - : " من شبه الله بخلقه فقد كفر ، ومن جحد ما وصف الله به نفسه فقد كفر " وليس فيما وصف الله به نفسه ولا رسوله تشبيه ، فمن أثبت لله تعالى ما وردت به الآيات الصريحة والأخبار الصحيحة ، على الوجه الذي يليق بجلال الله تعالى ، ونفى عن الله تعالى النقائص ، فقد سلك سبيل الهدى ".

"അല്ലാഹുവിന്റെ വചനത്തെ സംബന്ധിച്ചിടത്തോളം (പിന്നീടു അവന്‍ അര്‍ശില്‍ ആരോഹണം ചെയ്തു) ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് ധാരാളം ലേഖനങ്ങളുണ്ട്, അവ വിശദീകരിക്കാനുള്ള സ്ഥലമല്ല ഇത്. പകരം, സച്ചരിതരായ സലഫുകളുടെ ( മുൻഗാമികളുടെ - സഹാബികൾ رضي الله عنهم യുടെ) അഭിപ്രായമാണ് ഇക്കാര്യത്തിൽ പിന്തുടരുന്നത്: മാലിക്, അൽ-ഔസാഇ, അസ്സൗരി, അൽ-ലൈത്ത് ബിൻ സഅദ്, അൽ-ഷാഫി, അഹമ്മദ് ബിൻ ഹൻബൽ, ഇഷാഖ് ബിൻ റാഹ്‌വയ്‌ഹ് തുടങ്ങിയവർ, മുസ്‌ലിംകളുടെ ഇമാമുമാരിൽ, മുൻകാലങ്ങളിലും ഇപ്പോഴുമുള്ള.

അത് (അല്ലാഹുവിന്റെ നാമങ്ങളും (أسماء) ഗുണവിശേഷങ്ങളും (الصفات) എങ്ങനെ (എന്ന് ചോദിക്കാതെ,) നിഷേധിക്കാതെ, സാദ്രിശ്യപ്പെടുത്താതെ , അവ (മുൻഗാമികളിൽ നിന്ന്, സലഫു സാലിഹീങ്ങളിൽ നിന്ന്) വന്നത് പോലെ കൈമാറുന്നു..... അവന്റെ സൃഷ്ടികളെ പോലെ അല്ല അവൻ.(അവനെപ്പോലെ യാതൊരു വസ്തുവും ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്). [അശ്ശൂറാ: 11]  കാര്യം ഇമാമുകൾ പറഞ്ഞതുപോലെയാണ് - അവരിൽ അൽ-ബുഖാരിയുടെ ശൈഖ് നഈം ബിൻ ഹമാദ് അൽ-ഖുസായ്,  (പറഞ്ഞു) :

" അല്ലാഹുവിനെ അവന്റെ സൃഷ്ടികളുമായി താരതമ്യം ചെയ്യുന്നവൻ അവിശ്വാസിയായി, അല്ലാഹു സ്വയം വിശേഷിപ്പിച്ചത് നിഷേധിക്കുന്നവൻ അവിശ്വസിച്ചിരിക്കുന്നു" അല്ലാഹു അവനെ സ്വയം വിശേഷിപ്പിച്ചതിലൊ , അവന്റെ ദൂതൻ വിശേഷിപ്പിച്ചതിലൊ (സ്രിഷ്ടികളുമായി) സാദ്രിഷ്യപ്പെടുത്തലില്ല. അല്ലാഹു തആലയുടെ മഹത്വത്തിന് യോജിച്ച രീതിയിൽ, വ്യക്തമായ ആയത്തുകളിലും ആധികാരിക റിപ്പോർട്ടുകളിലും പ്രസ്താവിച്ചിരിക്കുന്നത്, ആര് സ്ഥിരപ്പെടുത്തിയൊ, തീർച്ചയായും അവൻ മാർഗദർശനത്തിന്റെ പാത സ്വീകരിച്ചു ".

(തഫ്സീർ ഇബ്നു കസീർ -7:54).

അപ്പോൾ സലഫു സാലിഹീങ്ങളുടെ ഏകോപിച്ച അഭിപ്രായം തഫ്‌സീർ വ്യക്തമാക്കി:

അല്ലാഹുവിന്റെ പേരുകളിലും ഗുണവിശേഷങ്ങളിലും അവൻ ഏകനാണ്, സമന്മാരില്ല. മുകളിൽ തഫ്‌സീറിൽ പറഞ്ഞു സാദ്രിഷ്യപ്പെടുത്തലില്ല. അവ നിഷേധിക്കരുത്, നിഷേധിക്കുന്നവൻ അവിശ്വസിച്ചിരിക്കുന്നു എന്ന് തഫ്‌സീറിൽ പറഞ്ഞു. അവയുടെ പദങ്ങൾക്ക് അതിന്റെ അർഥമുണ്ട്, ഉദാഹരണം കൈ, മുഖം, എന്നാൽ വ്യാഖ്യാനർത്ഥങ്ങൾ പാടില്ല. ഉദാഹരണം കൈ എന്നാൽ ശക്തി. അപ്പോൾ കൈ മുഖം എന്ന് അല്ലാഹു സ്വയം വിശേഷിപ്പിച്ചത് നിഷേധിക്കുന്നവൻ അവിശ്വസിച്ചിരിക്കുന്നു എന്ന് തഫ്‌സീറിൽ പറഞ്ഞു. ആര് അവ സ്ഥിരപ്പെടുത്തിയൊ, തീർച്ചയായും അവൻ മാർഗദർശനത്തിന്റെ പാത സ്വീകരിച്ചു എന്ന് തഫ്‌സീറിൽ പറഞ്ഞു.

അല്ലാഹുവിന്റെ സംസാരം, കേൾവി, കൈ, മുഖം എന്നതൊക്കെ വിശ്വസിക്കണം. ഇങ്ങനെ അല്ലാഹു സ്വയം വിശേഷിപ്പിച്ചത് നിഷേധിക്കുന്നവൻ അവിശ്വസിച്ചിരിക്കുന്നു എന്ന് തഫ്‌സീറിൽ പറഞ്ഞു. ആര് അവ സ്ഥിരപ്പെടുത്തിയൊ, തീർച്ചയായും അവൻ മാർഗദർശനത്തിന്റെ പാത സ്വീകരിച്ചു എന്ന് തഫ്‌സീറിൽ പറഞ്ഞു. അത് എങ്ങനെ എന്ന് നമുക്കറിയില്ല, അതെങ്ങനെ എന്ന് ചോദിക്കുകയും ചെയ്യരുത്. അത് സൃഷ്ടികളെ പോലെ അല്ല. അവന് തുല്യമായി ആരുമില്ല. അവന് സമന്മാരില്ല. സാദ്രിഷ്യപ്പെടുത്തലില്ല എന്ന് തഫ്‌സീറിൽ പറഞ്ഞു.

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.