തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക് (ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്തുകാരുടെ പ്രസിദ്ധ പുസ്തകമായ അമലുകളുടെ മഹത്വങ്ങളിലുള്ള ശിർക്കിന്റെ ഒരുദാഹരണം താഴെ:



മുകളിലത്തെ പുസ്തകത്തിലെ പേജിന്റെ ചിത്രം വ്യക്തമെല്ലങ്കിൽ താഴെ വായിക്കാം:

22. അബൂബക്കർ ഇബ്‌നുൽമുഖ്‌രിയ്യ് പറയുന്നു - ഞാനും ഇമാം ഥബ്റാനിയും അബുഷ് ഷൈഖും മദീനായിൽ താമസിക്കുമ്പോൾ ഞങ്ങൾക്ക് ആഹാരത്തിനു ഒന്നും കിട്ടിയില്ല. നോമ്പിനുമേൽ നോമ്പ് നോറ്റുകൊണ്ടേയിരുന്നു, രാത്രി ആയാൽ ഇഷായോടടുത്തു പരിശുദ്ധ ഖബറിൽ ചെന്ന് 'യാ, റസൂലല്ലാഹ് , വിശപ്പ് എന്നു പറഞ്ഞിട്ട് മടങ്ങിവന്നിരുന്നു, എന്നോട് അബുൽ ഖാസിം ഥബ്റാനി 'ഇരിക്കൂ ! ഒന്നുകിൽ വല്ലതും ഭക്ഷിക്കാൻ കിട്ടും ഇല്ലെങ്കിൽ മരിക്കാം' എന്ന് പറഞ്ഞു. ഇബ്‌ നുൽമുഖ്‌രിയ്യ് പറയുന്നു: ഞാനും അബുഷ് ഷൈഖും എഴുന്നേൾക്കുകയും ഥബ്റാനീ അവിടെതന്നെ ചിന്താകുലനായിരിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു അലവിയ്യ് വന്നു കതകുമുട്ടി. ഞങ്ങൾ ചെന്ന് കതകുതുറന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂട്ടത്തിൽ രണ്ടു അടിമകളും ഉണ്ടായിരുന്നു. അവരോരോരുത്തരുടെ കയ്യിലും ഓരോ വലിയ കൊട്ടയും അതു നിറയെ പല സാധനങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ മുന്നുപേരും ഭക്ഷിച്ചു. മിച്ചം വന്നത് ആ അടിമകൾ തിന്നുമെന്ന് ഞങ്ങൾ വിചാരിച്ചു. എന്നാൽ മിച്ചം വന്നതെല്ലാം അവിടെ തന്നെ വിട്ടിട്ട്, ആ അലവിയ്യ് പറഞ്ഞു - നിങ്ങൾ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയോട് ആവലാതി പറഞ്ഞു. ഞാൻ നബി തങ്ങളെ സ്വപ്നത്തിൽ കാണുകയും, തങ്ങൾ നിങ്ങളുടെ അടുക്കൽ ഇതെത്തിക്കുന്നതിന് എന്നോട് കല്‌പിക്കുകയും ചെയ്തു. (വഫാഅ്).

ഇവിടെ വഫാത്തായ നബി صلى الله عليه وسلم യോട് നേരിട്ട് ആവലാതി പറയുന്നു (ഹജ്ജിന്റെ മഹത്വങ്ങൾ-സിയാറത്ത് ചെയ്തവരുടെ 40 സംഭവങ്ങൾ-പേജ് 352).

ഇത് പോലുള്ള ശിർക്ക്, പുസ്തകത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടും, ആഗോള തലത്തിൽ എല്ലാ ഭാഷകളിലും ഇപ്പോഴും ഇതെല്ലാം പ്രസിദ്ധീകരിക്കുന്നത് വ്യക്തമാക്കുന്നത് , ഇവരുടെ പണ്ഡിതന്മാർക്ക് ഇത്തരം വിശ്വാസങ്ങളുണ്ട് എന്ന് തന്നെയല്ലെ?

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

  1. ആലവലാതി പറയുന്നതിന് മുമ്പ് അവർ അല്ലാഹുവിനോട് ദുആ ചെയ്തതായി പറയുന്നുണ്ട്. ആവലാതി പറയൽ എങ്ങനെയാണ് ശിർക്ക് ആവുക. താങ്കൾ എത്ര കഠിനമായ അപവാദമാണ് മഹാന്മാർക്കെതിരെ പ്രചരിപ്പിക്കുന്നത്. ആട്ടിന്റെ അകിടിൽ ഇരുന്നാലും കൊതുക് രക്തം മാത്രംമേ കുടിക്കൂ.

    ReplyDelete
    Replies
    1. വഫാത്തായ നബി صلى الله عليه وسلم യോട് ആവലാതി പറയുന്നത് ശിർക്കല്ലാതെ പിന്നെ എന്താണ്?

      Delete

Post a Comment

Popular posts from this blog

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.