അറഫ നോമ്പ് സഹാബികൾ മനസ്സിലാക്കിയത്

അറഫ നോമ്പ്  സഹാബികൾ    മനസ്സിലാക്കിയത് رضي الله عنهم 

സ്വഹാബത്തിനെ رضي الله عنهم പിൻപറ്റണം, പിൻപറ്റിയാൽ സ്വർഗ്ഗം (9:100), ഇല്ലെങ്കിൽ നരകം (4:115), അവർക്ക് ഖുർആന്റെ വിശദീകരണം പഠിപ്പിച്ചു കൊടുത്തു (16:44), തൗറാത്തിലും ഇഞ്ചീലിലും അവരെ പരാമർശിച്ചിട്ടുണ്ട് (ഫത്ഹ് അവസാന ആയത്ത്) ഇങ്ങനെ നിരവധി സഹാബികളെ അങ്ങേയറ്റം പ്രശംസിക്കുകയും അവരെ കൊണ്ട് അല്ലാഹു ത്രിപ്തിപ്പെട്ടു (9:100) എന്ന് പറയുന്ന ആയത്തുകൾ ഖുർആനിൽ ഉണ്ട്. 

സഹാബികൾ رضي الله عنهم  ലോകത്തിന്റെ പല ഭാഗത്തും പോയപ്പോൾ നോമ്പ് നോറ്റത്/പെരുന്നാൾ ആഘോഷിച്ചത്  അതാത് സ്ഥലത്തെ പ്രാദേശിക ഹിലാലിന്റെ അടിസ്ഥാനത്തിലായിരുന്നു. 


ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ഇബ്ൻ മുഹമ്മദ് ആലു ശൈഖ് പറഞ്ഞു:

" ومنهم من يقول: .....كان السلف فيما مضى يصوم كل أناس على قدر رؤيتهم؛"

" അവരിൽ (പണ്ഡിതന്മാരിൽ) ചിലർ പറയുന്നു:.....മുൻപ് കഴിഞ്ഞു പോയ സലഫുകൾ ( സഹാബത്ത്, താബിഈങ്ങൾ) ഓരോ ജനസമൂഹവും അവരുടെ കാഴ്ചക്കനുസരിച്ചായിരുന്നു നോമ്പ് നോറ്റിരുന്നത്."

فتاوى نور على الدرب
لسماحة الشيخ عبد العزيز بن عبد الله بن محمد آل الشيخ
كتاب الصيام ، باب ما يفسد الصوم ويوجب الكفارة ، حكم الاعتماد على الحساب الفلكي

മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസമാണ് മുഴുവൻ മുസ്ലിംകളും നോമ്പ് നോക്കേണ്ടത് എന്ന് പറഞ്ഞാൽ സുപ്രധാനമായ ഈ ആരാധനയുടെ നിയമം സഹാബികളിൽ ഒരാൾക്കും അറിവുണ്ടായില്ല എന്ന് വരും. കാരണം സഹാബികളുടെ

رضي الله عنهم

കാലത്ത് അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊയപ്പോൾ , അതാത് സ്ഥലത്തെ പ്രാദേശിക ദുൽ ഹജ്ജ് 9നാണ് നോമ്പ് നോറ്റത്. കാരണം അവർക്ക് അന്ന് മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം എപ്പോൾ എന്ന് അറിയാനുള്ള ഒരു മാർഗവുമുണ്ടായിരുന്നില്ല ,
അതേ സമയം, അത്ര വിദൂരമല്ലാത്തവർക്ക് , ഉദാഹരണത്തിന്, മദീനയിൽ ഉള്ളവർക്ക്, മക്കയിൽ ദുൽ ഹജ്ജ് 1 അറിഞ്ഞാൽ 9 വരെ സമയം ഉണ്ട് അറഫ ദിനം എപ്പോൾ എന്ന് കണ്ട് പിടിക്കാൻ . അങ്ങനെ അറഫയിൽ   ദുൽ ഹജ്ജ് 9 താം ദിവസം തന്നെ നോമ്പ് നോക്കാം. മക്കയിൽ നിന്ന് ദുൽ ഹജ്ജ് 1 ന് കുതിരയുടെ മേൽ പുറപ്പെട്ടാൽ, 9 ന് മുമ്പ് മദീനയിൽ എത്താം إن شاء الله. 

പക്ഷെ അങ്ങനെ കണ്ടുപിടിക്കണം,  അറിയാനുള്ള മാർഗങ്ങൾ തേടണം , അങ്ങനെ കണ്ടുപിടിച്ചിട്ടുണ്ട്,
എന്ന് പറയുന്ന ഒരു ഹദീസോ, അസറോ ഇല്ല . മക്കയിൽ നിന്ന് സാധാരണയായി പുറപ്പെട്ടിരുന്നവരിൽ നിന്ന് പോലും മക്കയിൽ ദുൽ ഹജ്ജ് 1 ന്റെ വിവരം മദീനക്കാർക്ക് നൽകുന്ന ഒരു റിപ്പോർട്ടും ഇല്ല. 

അത് കൊണ്ട് തന്നെ അറഫ നോമ്പിന്റെ ഹദീസുകളിൽ നിന്നും മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം ആണ്
നോമ്പ് എന്ന് സഹാബികൾ رضي الله عنهم മനസ്സിലാക്കിയിട്ടില്ല .


നബി صلى الله عليه وسلم മക്കയിൽ നിന്ന് മദീനയിലേക്ക് ഒട്ടകപ്പുറത്ത് ഹിജ്റ പോയപ്പോൾ ചില സ്ഥലങ്ങളിൽ താമസിച്ചത് ഒഴിവാക്കിയാൽ ഒരാഴ്ച കൊണ്ട് മദീനയിൽ എത്താമായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.

നബി صلى الله عليه وسلم  ഒട്ടകപ്പുറത്ത് ഹജ്ജിന് പുറപ്പെട്ടപ്പോൾ മദീനയിൽ നിന്ന് മക്കയിലേക്ക് എട്ട് ദിവസം കൊണ്ട് എത്തിയതായും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം :

" എട്ട് ദിവസം അദ്ദേഹം صلى الله عليه وسلم വഴിയിൽ ചെലവഴിച്ചു, അത് ശരാശരി കാലയളവായിരുന്നു ".

(അർ റഹീഖുൽ മക്തൂം - ഇമാം മുബാറക് പൂരി
 (رحمه الله 

അത് കൊണ്ട് ഒട്ടകപ്പുറത്ത് എട്ട് ദിവസമേ എടുക്കുമെങ്കിൽ കുതിരപ്പുറത്ത് അതിനെക്കാൾ കുറഞ്ഞ ദിവസങ്ങളെ എടുക്കുകയുള്ളു.


ഇന്ന് നമുക്ക് ഹാജിമാർ നിൽക്കുന്നതെപ്പോൾ എന്ന് അറിയാം ( ഉദാഹരണത്തിന് , മൊബൈൽ ഫോൺ, ഇന്റർനെറ്റ്) എന്ന് പറയുന്നവർ മനസ്സിലാക്കുക. സബാഹത്തിനും അന്ന് അത് സാധ്യമായിരുന്നു. പക്ഷെ അവർ അത് ചെയ്തില്ല. കാരണം നബി صلى الله عليه وسلم അങ്ങനെ പഠിപ്പിച്ചിട്ടില്ല. മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം തന്നെ നോമ്പ് നോക്കണം എന്നാണ് അറഫ നോമ്പിന്റെ ഹദീസുകൾ പഠിപ്പിക്കുന്നതെങ്കിൽ നിർബന്ധമായും മക്കയിൽ നിന്ന് മദീനയിലേക്ക് സഹാബികളുടെ കാലത്ത് മക്കയിൽ ദുൽ ഹജ്ജ് 1 എപ്പോൾ എന്ന റിപ്പോർട്ട് പോകണം. അന്ന് അങ്ങനെ റിപ്പോർട്ട് നൽകാൻ ഒരു പ്രയാസവും ഇല്ല.മുകളിൽ വ്യക്തിമാക്കിയല്ലൊ.മറ്റൊന്ന് ഈ അഭിപ്രായമുള്ളവർക്ക്  മക്കയിൽ പെരുന്നാൾ ആകുമ്പോൾ മദീനക്കാർ നോമ്പ് നോറ്റാൽ അത് ഹറാമുമാണ് . അത് കൊണ്ട് മക്കയിൽ ദുൽ ഹജ്ജ് 1 എപ്പോൾ എന്ന റിപ്പോർട്ട് എല്ലാ വർഷവും നിർബന്ധമായും പോകണം. പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല, ഒരു ഹദീസോ അസറോ തെളിവായി ഇല്ല എന്നത് വ്യക്തമാക്കുന്നത് , അറഫ നോമ്പിന്റെ ഹദീസുകൾ പഠിപ്പിക്കുന്നത്,  മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസം എപ്പോഴാണൊ അന്ന് തന്നെ നോമ്പ് നോക്കണം എന്നല്ല എന്ന വസ്തുതയാണ്.
മാത്രമല്ല മക്കയിൽ ദുൽ ഹജ്ജ് 10 ന്, പെരുന്നാൾ ദിവസം, മദീനയിൽ നോമ്പ് ഹറാമാവില്ല, കാരണം മദീനയിൽ അന്ന് ദുൽ ഹജ്ജ് 9 നോമ്പ് ദിനമാണ്.

ഒട്ടക സംഘത്തിന്റെയും, അഅ്റാബികളുടെയും മാസപ്പിറവി ദർശനം സ്വീകരിച്ച റിപ്പോർട്ടുകളുണ്ടല്ലൊ , പക്ഷെ , മക്കയിൽ നിന്ന് മദീനയിലേക്ക് പോകുന്ന യാത്രക്കാരിൽ നിന്ന് മക്കയിൽ ദുൽ ഹിജ്ജ് 1 ആയ റിപ്പോർട്ട് അറിയിക്കുന്നതായിട്ട് ഒരു തെളിവുമില്ല.


സഹാബികളുടെ കാലത്ത് പല കാര്യങ്ങൾക്കായി ഉദ്ധ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. സക്കാത്ത് പിരിക്കാൻ, ജിസ്യ പിരിക്കാൻ, കത്തുകൾ അയക്കാൻ, എന്നാൽ നോമ്പിന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല.

ചിലർ പറയുന്നു, ഹജ്ജ് അറഫയിലാണ്, ഹജ്ജിന്റെ തിയ്യതിയുടെ നാമങ്ങൾ, ഹജ്ജിന്റെ കർമ്മങ്ങളുമായി ബന്ധപ്പെട്ടതാണ്, അത് കൊണ്ട് അറഫ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യമാണ്, അവർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെ നോമ്പ് നോക്കണം എന്ന്. എന്നാൽ സഹാബികൾ رضي الله عنهم അങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തമായല്ലോ. ഹാജിമാരോട് ഐക്യദാർഢ്യമാണ്  നോമ്പ്  എന്ന് ഒരു ഹദീസിലും വന്നിട്ടില്ല. ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പ് നോക്കേണ്ടതെങ്കിൽ സഹാബികൾ رضي الله عنهم അങ്ങനെ ചെയ്യണമായിരുന്നു.


ഇന്ന് ചിലർ അടുത്ത പ്രദേശങ്ങളിൽ , ഭിന്ന ദിവസങ്ങളിൽ  നോമ്പും പെരുന്നാളും ആരംഭിക്കുന്നത് ഒരു ദുരന്തമായിട്ടാണ് കാണുന്നത്, എന്നാൽ സഹാബത്തിന്റെ رضي الله عنهم കാലത്ത് അടുത്ത പ്രദേശങ്ങളിൽ ഭിന്ന ദിവസങ്ങളിൽ തന്നെയാണ് നോമ്പും പെരുന്നാളും ആരംഭിച്ചത്. അവരിലെ പണ്ടിതന്മാർ ആരും തന്നെ അതിനെ അനൈക്യമായിട്ടോ, ആക്ഷേപാർഹമായിട്ടൊ, ദുരന്തമായിട്ടൊ കണ്ടിട്ടില്ല. ചില പ്രദേശങ്ങളിൽ എക്യപ്പെടാനുള്ള മാർഗങ്ങൾ അന്ന് സാധ്യമായിരിന്നിട്ടും അവരത് ചെയ്തിട്ടില്ല. മുകളിൽ വ്യക്തമാക്കിയല്ലൊ.  

നാട്ടിൽ ദുൽ ഹജ്ജ് 9 ആകുമ്പോൾ സൗദിയിൽ പെരുന്നാൾ ആയാൽ, പെരുന്നാൾ ദിവസം നോമ്പ് അനുഷ്ഠിച്ച് ഹറാം ചെയ്തു എന്ന് വരില്ല , കാരണം നാട്ടിൽ ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസവും, സൗദിയിൽ ദുൽ ഹജ്ജ് 10 പെരുന്നാൾ
 ദിവസവുമാണ്. അത് കൊണ്ട് ജുമുഅ നിസ്കാരവും, മറ്റു നിസ്കാരങ്ങളും സൗദിയുടെ കൂടെ അല്ലാത്തതിൽ നമുക്ക് ഒരു ബേജാറും ഇല്ലാത്തത് പോലെ, നോമ്പും പെരുന്നാളും സൗദിയുടെ കൂടെ അല്ലാത്ത മാസങ്ങളിലും ബേജാറാവേണ്ട ആവശ്യമില്ല. അല്ലാഹു സ്രിഷ്ഠിച്ച പ്രപഞ്ച ശാസ്ത്ര സത്യത്തെ കുറിച്ച് ജ്ഞാനം ഉള്ളവർക്ക് ഒരു ബേജാറും ഉണ്ടാവില്ല.
الحمد لله 

റമദാനുമായി ബന്ധപ്പെട്ട് പണ്ടിതന്മാർ പറഞ്ഞതാണ് നബി صلى الله عليه وسلم യുടെ കാലത്തൊ, ഖുലഫാഉ റാഷിദീങ്ങളുടെ  കാലത്തൊ ഭരണാധികാരിയായ ഒരു സഹാബിയുടെയും കാലത്തൊ വിദൂര പ്രദേശങ്ങളിലേക്ക് മാസപ്പിറവിയുടെ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥരെ അയക്കുന്ന രീതി ഉണ്ടായിട്ടില്ല എന്ന വസ്തുത. വിവരം കിട്ടാത്തവർ ഖളാ വീട്ടണം എന്നതിനും ഒരു തെളിവും ഇല്ല. വിദൂര മുസ്‌ലിംകൾക്ക് ബാധകമായിരുന്നെങ്കിൽ അങ്ങനെ ചെയ്യണമായിരുന്നല്ലൊ. കാരണം ആഗോള വാദ പ്രകാരം എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട് ഉദ്യോഗസ്ഥരെ നിർബന്ധമായും അയക്കണം,വിവരം കിട്ടാത്തവർ നിർബന്ധമായും ഖളാ വീട്ടണം. 

സഹാബികൾ
رضي الله عنهم
അമൽ ചെയ്ത പോലെ അമൽ ചെയ്യലാണ് നന്മ എന്നാണ് അഹ്ലുസ്സുന്നയുടെ, സലഫികളുടെ വിശ്വാസം. അതാണ് ഈ വിഷയത്തിൽ സുന്നത്തും,പ്രായോഗികവും. സഹാബികളെ പിൻപറ്റണം എന്ന ആയത്തുകൾ ഖുർആനിൽ ഉണ്ട്. 

അവർ നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ചവരാണ്. അതല്ലാത്തത് ഭിന്നതക്ക് കാരണമാകും.ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനയിൽ " ഭിന്നത തിന്മയാണ് " എന്ന് പറഞ്ഞ തെളിവുകൾ താഴെ ലിങ്കിൽ വായിക്കാം
 إن شاء الله.

അറഫ നോമ്പ് മക്കയിൽ ദുൽ ഹജ്ജ് 9 ആമത്തെ ദിവസമാണൊ, അതോ നാട്ടുകാരുടെ കൂടെയാണൊ നോക്കേണ്ടത് എന്നത് പണ്ടിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. സഹാബികൾ അറഫ നോമ്പിനെ മനസ്സിലാക്കിയതിനൊട് യോജിക്കുന്ന അഭിപ്രായം, നാട്ടുകാരുടെ കൂടെ നോക്കുക എന്നതാണ്. സഹാബികൾ അമൽ ചെയ്ത പോലെ അമൽ ചെയ്യലാണ് ഏറ്റവും ശരി.

" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "

" നോമ്പ് നിങ്ങൾ നോമ്പ് നോക്കുന്ന ദിവസമാണ്, നോമ്പ് മുറിക്കുന്നത് (പെരുന്നാൾ) നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ് (പെരുന്നാൾ), ബലി നിങ്ങൾ ബലി അറുക്കുന്ന ദിവസമാണ് ".

എന്ന ഹദീസിന്റെ വിശദീകരണത്തിൽ 

 ശൈഖ് ബിൻ ബാസ്, തിർമിദി رحمها الله പറഞ്ഞത്  :

"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെ കൂടെ നോമ്പ്  എടുക്കുക, അവരുടെ കൂടെ  നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി 2 / 37 - تحفة).

മുഴുവൻ താഴെ ലിങ്കിൽ വായിക്കാം 
إن شاء الله




പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.