ഭൗമരാഷ്ട്രീയപരമായും, ചരിത്രപരമായും, മതപരവുമായ കാരണങ്ങളാൽ ഇറാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല
ഭൗമരാഷ്ട്രീയപരമായും, ചരിത്രപരമായും, മതപരവുമായ കാരണങ്ങളാൽ ഇറാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.
ഷെയ്ഖ് ഹസ്സൻ സോമാലി حفظه الله പറഞ്ഞു:
ഇറാൻ അല്ലെങ്കിൽ അവരുടെ പ്രതിനിധി ശ്രിംഖലകൾ ഫലസ്തീൻ ദുരവസ്ഥയെ സഹായിക്കും എന്ന് ഒരിക്കലും നമുക്ക് വിശ്വസിക്കാൻ കഴിയില്ല എന്നത് എന്തുകൊണ്ടാണ്?
പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:
لا يلدغ المؤمن من جحر واحد مرتين
"വിശ്വാസിയെ ഒരേ മാളത്തിൽ നിന്ന് രണ്ടു തവണ കടിക്കുകയില്ല ".
(ബുഖാരിയും മുസ്ലിമും).
ഈ ലേഖനത്തിന്റെ കാരണം, ചില വ്യക്തികൾ ഇറാനെയും അവരുടെ ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയ പ്രതിനിധി ശ്രിംഖലകളെയും പുകഴ്ത്തുന്നത് ഞാൻ കണ്ടത് കൊണ്ടാണ്.
അവരിൽ ഒരാൾ ഇബ്നു തൈമിയയിൽ നിന്ന് തികച്ചും ബന്ധമില്ലാത്ത ഒരു ഭാഗം ഉദ്ധരിക്കാൻ ശ്രമിച്ചു.
"എനിക്ക് മദ്ഖലിസിനേക്കാൾ ഇഷ്ടം ഇറാനാണ്", "ഹിസ്ബുല്ല ഈ യുദ്ധത്തിന്റെ ദിശ മാറ്റും" തുടങ്ങിയ കുറിപ്പുകൾ തെറ്റ് മാത്രമല്ല, അത്യന്തം അപകടകരവുമാണ്.
ഫലസ്തീൻ സംഘർഷത്തിൽ ഇറാന്റെ പങ്കിനെ പുകഴ്ത്തുന്ന ഏതൊരാളും ഒന്നുകിൽ മതത്തിലും ഭൗമരാഷ്ട്രീയത്തിലും അജ്ഞരാണ്, അല്ലെങ്കിൽ സംശയാസ്പദമായ ഉദ്ദേശ്യങ്ങളുള്ള , സംശയാസ്പദമായ സ്വഭാവമുള്ള വ്യക്തിയാണ്.
ഖേദകരമെന്നു പറയട്ടെ, 2023 ഒക്ടോബർ 7 മുതൽ ഗാസയിലെ ജനസംഖ്യയുടെ ഏകദേശം 1% പേർ വധിക്കപ്പെട്ടു. നിരപരാധികളായ സാധാരണക്കാർ കൂട്ടമായി ശിക്ഷിക്കപ്പെടുന്നത് തുടരുന്നു, ഇത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്. ഈ ലേഖനം വിഭാഗീയ അക്രമത്തിനുള്ള ആഹ്വാനമല്ല,ഇറാന്റെ പുകമറയിലൂടെയുള്ള പ്രചരണം ഒരു മുസ്ലിം കാണാൻ വേണ്ടിയുള്ള വസ്തുതകളുടെ വ്യക്തത മാത്രമാണ്.
ഇറാന്റെ ആത്മീയ പിതാവായ അൽ-ഖുമേനി മക്കയും മദീനയും പിടിച്ചടക്കാനും, അബൂബക്കറിന്റെയും ഉമറിന്റെയും അവശിഷ്ടങ്ങൾ , അവരുടെ ഖബറുകളിൽ നിന്ന് കുഴിച്ചെടുക്കാനുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഞാൻ അല്ലാഹുവിനൊട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കുന്നു: "ഇസ്ലാമിന്റെ കേന്ദ്രങ്ങളും കോട്ടകളും ആയതിനാൽ മക്കയും മദീനയും നാം നമ്മുടെ കൈവശം സ്ഥാപിക്കുന്നത് വരെ ലോകത്തിലെ ഇസ്ലാമിക, അനിസ്ലാമിക ശക്തികൾ നമ്മുടെ ശക്തി അംഗീകരിക്കില്ല. അതിനാൽ ഈ സ്ഥലങ്ങളിൽ നമ്മുടെ ആധിപത്യം അനിവാര്യമാണ്. ഒരു ജേതാവായി ഞാൻ മക്കയിലും മദീനയിലും പ്രവേശിക്കുമ്പോൾ, ആ സമയത്ത് ഞാൻ ആദ്യം ചെയ്യേണ്ടത് പ്രവാചകന്റെ ഖബ്റിനരികിൽ കിടക്കുന്ന രണ്ട് വിഗ്രഹങ്ങളെ (അബൂബക്കറും ഉമറും) കുഴിച്ചെടുക്കലായിരിക്കും."
മുസ്ലിംകളുടെ അനുഗ്രഹീതമായ സ്ഥലങ്ങൾ പിടിച്ചടക്കാനും ഷിയായിസം പ്രചരിപ്പിക്കാനുമുള്ള ഈ ലക്ഷ്യത്തിനായി, അവർ ഫലസ്തീൻ ജനതയെയും പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും സന്തോഷത്തോടെ ബലിആടുകളായി ഉപയോഗിക്കും.
ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിലെ സുന്നി മുസ്ലിങ്ങളെ ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ കൊലപ്പെടുത്തുകയാണ്. അറബ് വസന്തം യെമനെ ദുർബലപ്പെടുത്തുകയും ഹൂതികൾക്ക് വാതിൽ തുറക്കുകയും ചെയ്തു.
ഇറാന്റെ പുലമ്പുകളും, അവരുടെ പ്രഥിനിധികളുടെ പ്രതീകാത്മക ആംഗ്യങ്ങളും,
ഹൂതി മിസൈലുകളുടെ പ്രകടനത്തിൽ ആഹ്ലാദിക്കുന്നവരും, ഹസ്സൻ നസ്റുല്ലയുടെ ശൂന്യമായ വാചാടോപവും, എളുപ്പം പറ്റിക്കാൻ സാധിക്കുന്നവരെയും, സന്ദേഹമില്ലാത്തവരെയും വഞ്ചിച്ചേക്കാം.
എന്നിരുന്നാലും, അവരുടെ രക്തരൂക്ഷിതമായ കൈകളാൽ കഷ്ടപ്പെടുന്നവരും അവരുടെ വിശ്വാസങ്ങളും , ചരിത്രവും, ഭൗമരാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി പരിചയമുള്ളവരും, ഇത് യഥാർത്ഥത്തിൽ എന്താണെന്ന് തിരിച്ചറിയുന്നു:
സുന്നി ഭൂരിപക്ഷ രാജ്യങ്ങളെ തുരങ്കം വയ്ക്കാനുള്ള നാടകങ്ങളും, കലാപങ്ങളും പ്രതീക്ഷിച്ച്, മേഖലയിലെ ഷിയാ ആധിപത്യത്തിനായുള്ള അവരുടെ അഭിലാഷങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ അവരെ സഹായിക്കുന്നു.
ഇറാന്റെ യാഥാർത്ഥ്യം പൂർണ്ണമായി മനസ്സിലാക്കാൻ, മുസ്ലിങ്ങൾക്ക് അവരെ വിശ്വസിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് ഞങ്ങൾ സംക്ഷിപ്തമായി തെളിയിക്കും:
മതപരമായും, ചരിത്രപരമായും, ഭൗമരാഷ്ട്രീയമായും.
മതപരമായി, ഇറാൻ പ്രധാനമായും റാഫിദയാണ്. സുന്നികൾക്കെതിരായ അവരുടെ പീഡനം എല്ലാവർക്കും അറിയാം. മതം, ആരാധന തുടങ്ങിയ കാര്യങ്ങളിൽ അവർക്ക് അടിസ്ഥാനപരമായ നിരവധി തെറ്റുകളുണ്ട്. അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് പ്രവാചകൻ صلى الله عليه وسلم യുടെ സഹാബികളെ, അവർ ഏറ്റവും മോശമായ കാര്യങ്ങൾ ആരോപിക്കുന്നു ,അദ്ദേഹത്തിന്റെ ഭാര്യ ആയിഷയെപ്പോലും നിന്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. കൂടുതൽ വിശദമായ ചർച്ചകൾക്കായി മുഹിബ് അൽ-ദിൻ അൽ-ഖത്തീബിന്റെ 'ദി റിയാലിറ്റി ഓഫ് ഷിയിസം' എന്ന പുസ്തകം പരിശോധിക്കുക. മേൽപ്പറഞ്ഞ ഗ്രന്ഥത്തെ ശൈഖ് ഇബ്നു ബാസ് പ്രശംസിച്ചിട്ടുണ്ട് (അൽ-മജ്മുഅ്: 28/257).
പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:
حُبُّ الأنصارِ آيةُ الإيمانِ ، و بُغضُ الأنصارِ آيةُ المنافقِ
" വിശ്വാസത്തിന്റെ അടയാളം അൻസാറുകളെ സ്നേഹിക്കുന്നതാണ്, കാപട്യത്തിന്റെ അടയാളം അൻസാറുകളെ വെറുക്കുന്നതാണ്."
(ബുഖാരിയും മുസ്ലിമും).
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും സൗഖ്യവും മാത്രമല്ല, ഒരു മുസ്ലിമിന്റെ ക്ഷേമത്തിൽ പോലും സഹാബികളെ അധിക്ഷേപിക്കുന്ന ഏതൊരാൾക്കും വിശ്വസിക്കാൻ കഴിയില്ല.
ചരിത്രപരമായി, ഷിയാക്കൾ ഇസ്ലാമിന്റെ ശത്രുക്കളെ സഹായിച്ചിട്ടുണ്ട്. പല ക്ലാസിക്കൽ മുസ്ലിം ചരിത്രകാരന്മാരും പണ്ഡിതന്മാരും ഇത് എടുത്തുകാണിച്ചിട്ടുണ്ട്.
പ്രശസ്ത ചരിത്രകാരനും പണ്ഡിതനുമായ അൽ-ഹാഫിദ് ഇബ്നു കസീർ അൽ-ബിദായ വ അൽ-നിഹായയിൽ ഇത് ചർച്ചചെയ്യുന്നു. ആക്രമണകാരികളായ താർതാർ സൈന്യങ്ങളെയും, മുസ്ലിങ്ങൾക്കും അവരുടെ ഭരണാധികാരികൾക്കും എതിരായ കുരിശുയുദ്ധക്കാരെയും, സഹായിക്കുന്നതുപോലുള്ള യഥാർത്ഥ സംഭവങ്ങളും ഉദാഹരണങ്ങളും ഇസ്ലാമിക ചരിത്രത്തിലുടനീളം ഉയർത്തിക്കാട്ടുന്നു.
തങ്ങളുടെ യാഥാർത്ഥ്യവും യഥാർത്ഥ വികാരങ്ങൾക്കും മേൽക്കൈ ലഭിക്കുന്നതുവരെ കൗശലപൂർവം മറച്ചുവെക്കുന്ന റാഫിദയുടെ വഞ്ചന കാരണം മുസ്ലിംകൾ വളരെയധികം കഷ്ടപ്പെട്ടു.
അവരുടെ മതത്തിന്റെ ഭാഗമാണ് തഖിയ്യ: വഞ്ചനാപരമായ കാപട്യം. ശൈഖ് അൽ-ഇസ്ലാം ഇബ്നു തൈമിയ്യ പറഞ്ഞു: "മുസ്ലിംകൾ ജറുസലേം കീഴടക്കുന്നതുവരെ, ക്രിസ്ത്യാനികൾ അവ കീഴടക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് റാഫിദ."
(മിൻഹാജ് അൽ-സുന്ന: 7:414)
അദ്ദേഹം പറഞ്ഞു: "അവർ അടിമകളെപ്പോലെ മുസ്ലിം കുട്ടികളെയും അവരുടെ സ്വത്തുക്കളും വിറ്റു."
അതുകൊണ്ടാണ് ഞാൻ പറയുന്നത്: അവർ ഫലസ്തീനിനെ കാണുന്നത് - അല്ലാഹു അവിടുത്തെ ജനങ്ങളെ സംരക്ഷിക്കട്ടെ - ഷിയാ ആധിപത്യത്തിന്റെ ആഗോള അജണ്ടയ്ക്ക് വേണ്ടി ബലിയർപ്പിക്കുന്ന കുഞ്ഞാടായിട്ടാണ്.
ഫലസ്തീനിലെ സുന്നികളെ അവർ ഇത്രയധികം ശ്രദ്ധിക്കുന്നു, എന്നിട്ടും അവരുടെ മിലിഷ്യകൾ ഇറാഖിലും മറ്റ് രാജ്യങ്ങളിലും സുന്നികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു എന്നതിൽ അർത്ഥമുണ്ടോ?
അവസാനമായി, ഈ പ്രദേശത്തിന്റെ ഭൗമരാഷ്ട്രീയം ഇറാനെ വിശ്വസിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്നു, ഇപ്പോഴല്ല, ഒരിക്കലും.
ഫലസ്തീനികളുടെ ദുരവസ്ഥയോ ഏതെങ്കിലും മുസ്ലിം രാജ്യത്തിന്റെ താൽപ്പര്യങ്ങളോ കൊണ്ടല്ല. 9/11 ന്റെ ഭയാനകമായ ആക്രമണത്തിനുശേഷം നിയോകൺസർവേറ്റീവുകൾ പ്രതികാരത്തിനായി ദാഹിച്ചു. ബിൻ ലാദനുമായി യാതൊരു ബന്ധമില്ലെങ്കിലും സദ്ദാം ഹുസൈൻ ഒരു ലക്ഷ്യവും ബലിയാടുമായിരുന്നു. വിചിത്രമെന്നു പറയട്ടെ, "ഇസ്ലാമിസ്റ്റ്" പ്രസ്ഥാനങ്ങളെയും വ്യക്തിത്വങ്ങളെയും പുച്ഛിച്ച ഒരു അറബ് ദേശീയവാദിയായിരുന്നു സദ്ദാം, അതിനാൽ അദ്ദേഹത്തിന് അൽ-ഖ്വയ്ദയുടെയോ ബിൻ ലാദന്റെയോ മതഭ്രാന്തന്മാരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. എന്തായാലും, 9/11 ന് ശേഷമുള്ള ഇറാഖ് അധിനിവേശത്തെ നിയോ-കോൺസ് ന്യായീകരിച്ചത് ഇപ്പോൾ അംഗീകരിക്കപ്പെട്ട വ്യാജവും വഞ്ചനാപരവുമായ അവകാശവാദത്തോടെയാണ്: ഡബ്ല്യു.എം.ഡിയുടെ (W.M.D.വൻതോതിലുള്ള നശീകരണ ആയുധങ്ങളുടെ ) സാന്നിധ്യം.
അന്താരാഷ്ട്ര നിയമങ്ങളെ കൗശലപൂർവം മറികടക്കാൻ ഇത് ആവശ്യമായിരുന്നു. അന്നൊന്നും ഡബ്ല്യു.എം.ഡി. ഉണ്ടായിരുന്നില്ല, പിന്നീടൊന്നും കണ്ടെത്തിയുമില്ല.
നുണകളുടെയും വഞ്ചനയുടെയും പേരിൽ നടത്തിയ ഈ യുദ്ധം ഒരു ദശലക്ഷത്തിലധികം ഇറാഖികളുടെ മരണത്തിൽ കലാശിച്ചു; ഇതിനുമുമ്പ് നിലവിലില്ലാത്ത ഐ.എസ്.ഐ.എസിന്റെ രൂപീകരണത്തിന് അത് കാരണമായി എന്നത് മറക്കരുത്.
എന്തിനാണ് ഇറാഖ് ചർച്ച ചെയ്യുന്നതെന്ന് ഒരാൾ ചോദിക്കുന്നുണ്ടാകാം. ശരി, ഇപ്പോൾ അറിയാം - ഇതിനെക്കുറിച്ച് പുസ്തകങ്ങൾ പോലും എഴുതിയിട്ടുണ്ട് (ഉദാ. അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിവിട്ട മനുഷ്യൻ) - അഹ്മദ് ചലാബി എന്ന ഇറാനിയൻ ഡബിൾ ഏജന്റ് കോൺഗ്രസിനെയും ഗവൺമെന്റ് അംഗങ്ങളെയും
ഡബ്ല്യു.എം.ഡിയുടെ മറവിൽ ഇറാഖിനെ ആക്രമിക്കാൻ
പ്രേരിപ്പിക്കുകയായിരുന്നു .
നിരവധി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പോലും ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ചാരവൃത്തിയുടെ ഏറ്റവും വിജയകരമായ ഉദാഹരണങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെട്ട , ഇറാൻ അതിന്റെ ബദ്ധശത്രുവെന്ന് കരുതപ്പെടുന്നവരുടെ സഹായത്തോടെ, ചെലവിന്റെയും നഷ്ടത്തിന്റെയും ഒരു അംശവുമില്ലാതെ ഇറാഖിന്റെ നിയന്ത്രണം നേടി.
അതിനുശേഷം ഇറാൻ അതിരുകൾക്കപ്പുറത്തേക്ക് ഇറാഖ്, സിറിയ, യെമൻ, ലെബനൻ, തുടങ്ങിയ രാജ്യങ്ങളിലേക്ക് അതിന്റെ സ്വാധീനം വ്യാപിപ്പിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, തുടങ്ങിയ രാജ്യങ്ങളിൽ അതിന്റെ കാഴ്ച ഉറപ്പിച്ചിരിക്കുന്നു.
നിസ്സംശയമായും, ഈ സംഘട്ടനത്തിൽ നിരവധി കൈകൾ കളിക്കുന്നുണ്ട്,
അപ്പോൾ വഞ്ചിക്കപ്പെടാതിരിക്കാനും നിങ്ങളുടെ വികാരങ്ങൾ കൈകാര്യം ചെയ്യപ്പെടാതിരിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും? കോപവും ദുഃഖവും ഉള്ളപ്പോഴും സുഖസമയങ്ങളിലും പ്രയാസഘട്ടങ്ങളിലും എല്ലാം സലഫുകൾ മനസ്സിലാക്കിയത് പോലെ ഖുർആനിലും സുന്നത്തിലും ഉറച്ചുനിൽക്കുക എന്നതാണ് ഇതിനുള്ള മറുപടി.
ഒരു വശത്ത് ഇറാനും മറുവശത്ത് ഇസ്ലാമോഫോബുകളും വ്യാജപ്രചാരണം നടത്തുന്ന നിരവധി ബോട്ടും ട്രോൾ ഫാക്ടറികളുമുണ്ട്. അതിനാൽ, ജാഗ്രതയോടെ നീങ്ങുക. എല്ലായ്പ്പോഴും വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ശ്രമിക്കുക.
അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
" ഹേ, വിശ്വസിച്ചവരേ, ദുർമ്മാര്ഗ്ഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വാർത്തയും കൊണ്ടുവന്നാൽ, നിങ്ങൾ (അതിനെപ്പറ്റി അന്വേഷിച്ചു) വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; (അറിയാതെ) വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്തേക്കുമെന്നതിനാൽ. [അതുകൊണ്ടാണ് ഇങ്ങിനെ കല്പിക്കുന്നത്.]".
(49:6).
സംശയമുണ്ടെങ്കിൽ, പതിറ്റാണ്ടുകളായി അഹ്ലുസ്സുന്നയുടെ അടിസ്ഥാനതത്വങ്ങളോടുള്ള അവരുടെ അറിവും അവരെ പിൻപറ്റുന്നതിലും അറിയപ്പെടുന്ന മുതിർന്ന പണ്ഡിതന്മാരോട് ചോദിക്കുക.
അല്ലാഹു പറഞ്ഞു:
فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ
" നിങ്ങൾക്ക് അറിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക".
(21: 7) .
അല്ലാഹു മുസ്ലിം ഭരണാധികാരികളുടെ അവസ്ഥ ശരിയാക്കുകയും സത്യസന്ധരും ആത്മാർത്ഥവുമായ ഉപദേഷ്ടാക്കളെ കൊണ്ട് അവരെ വലയം ചെയ്യുകയും ചെയ്യട്ടെ, ഈ ജനതയുടെ നന്മയ്ക്കായി ശരിയായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ മുസ്ലിംകളുടെ അവസ്ഥ അവൻ ശരിയാക്കട്ടെ.
ഹസ്സൻ സോമാലി
2023 നവംബർ 10/26 റാബി* II 1445.
സ്രോതസ്സ്:
https://x.com/hikmahpubs/status/1722962709325418699?t=T2917Cp-tWE8VnXVML7AjA&s=08
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment