തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ. താഴെ മൗലാനാ മുഹമ്മദ് ഇല്യാസിന്റെ ജീവിതത്തെ കുറിച്ച് അബുൽ ഹസൻ അലി നദ്വി എഴുതിയ പുസ്തകത്തിലെ പേജ് 100,101. അജ്മീറിലെ ഉറൂസിന് വരുന്നവർക്ക് വെള്ളവും ഹുക്കയും നൽകി, അവർക്ക് മത കാര്യങ്ങൾ പഠിപ്പിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നു മുഹമ്മദ് ഇല്യാസ്. എന്നാൽ ഈ വരുന്നവരോട് നരകത്തിൽ സ്ഥിര താമസത്തിന് കാരണമാകുന്ന ശിർക്കിനെ കുറിച്ച് സംസാരിക്കുന്നില്ല. ഉറൂസിന് പോകരുത് എന്ന് പഠിപ്പിക്കുന്നില്ല, മറിച്ച് വെള്ളവും ഹുക്കയും നൽകി പോകാൻ പ്രോത്സാഹനം നൽകുന്നു. വെള്ളവും ഹുക്കയും നൽകി സൗകര്യം ചെയ്തു എന്ന് പറഞ്ഞതിനെക്കാൾ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പറയേണ്ടത്, ഉറൂസിന് പോകരുത് എന്ന് പറയലാണ്. അത് പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും രേഖപ്പെടുത്തുമല്ലൊ. ഇവർക്ക് മത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്നത് തൗഹീദുർ റുബൂബിയത്ത് മാത്രമാണ് അഥവ , അല്ലാഹുവാണ് സ്രഷ്ടാവ്, ഉപജീവനം നൽകുന്നവൻ, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ, ഏല്ലാം നിയന്ത്രിക്കുന്നവൻ. കാരണം അതാണ് തബ്ലീഗ് ജമാഅത്ത് പഠിപ്പിക്കുന്നത്. ഇത് അബൂ ജഹലിനും, അബൂ ലഹബിനും, മ...
Comments
Post a Comment