മത്ല വിത്യാസം
മത്ല വിത്യാസം
ഷാഫി മദ്ഹബ് പ്രകാരം മത്ല വിത്യാസം എന്ന് പറഞ്ഞാൽ, കസ്റിന്റെ ദൂരമൊ, ഫർസകിന്റെ ദൂരമൊ അല്ല. അത് ഷാഫി മദ്ഹബിലെ ചില പണ്ഡിതന്മാരുടെ അഭിപ്രായമാണ്. ഷാഫി മദ്ഹബിന്റെ അഭിപ്രായം ഇമാം നവവി رحمه الله പറയുന്നത് മത്ല വിത്യാസം എന്നാൽ കാഴ്ചയുടെ പ്രാബല്യം എത്ര ദൂരം വരെ എന്നതാണ്, കാരണം മാസത്തിന് കസ്റിന്റെ ദൂരവുമായി ഒരു ബന്ധവുമില്ല (തുഹ്ഫ പുസ്തകം 3 , നോമ്പ് - പേജ് 381).
അത് കൊണ്ട് കേരളം മുഴുവൻ ഒരു മത്ലയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും.
ചിലർ പറയുന്നു ഏതാനും ചില കിലോമീറ്ററിൽ വരെ അടുത്ത പ്രദേശങ്ങളിൽ മത്ല വിത്യാസം വരാം. അത് ശരിയാണ്. അത് കൊണ്ട് ഒട്ടക സംഖത്തിന്റെ ഹദീസ് മത്ല വിത്യാസമുള്ള പ്രദേശമായിരിക്കാം, എന്നിട്ടും നബി صلى الله عليه وسلم എടുത്തു എന്ന്. എന്നാൽ ഒട്ടക സംഖത്തിന്റെ ഹദീസ് മദീനയും അതിന്റെ ചുറ്റുമുള്ള പ്രദേശവുമാണ്. അവിടെ മത്ല വിത്യാസമില്ല എന്ന വസ്തുത ആർക്കും പരിശോധിക്കാവുന്നതാണ്.
ചിലർ പറയുന്നു മത്ല വിത്യാസം നബി صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല എന്ന്. എന്നാൽ നബി صلى الله عليه وسلم തൗഹീദനെ മൂന്ന് ഇനങ്ങളായി പഠിപ്പിച്ചിട്ടുണ്ടൊ? ഇല്ല. പക്ഷേ അത് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും പണ്ടിതന്മാർ എടുത്തതാണ്. അതേ പോലെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങളെ കുറിച്ച് പറഞ്ഞ ആയത്തുകളും നമ്മുടെ അനുഭവങ്ങളുമാണ് മത്ല വിത്യാസമുണ്ട് എന്ന് പണ്ടിതന്മാർ മനസ്സിലാക്കിയത്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment