ഖബ്റ് കെട്ടിപ്പൊക്കൽ
ഖബ്റ് കെട്ടിപ്പൊക്കൽ
സഹീഹ് മുസ്ലിമിൽ, അബു അൽ-ഹയാജ് അൽ-അസാദിയിൽ നിന്ന്, അദ്ദേഹം പറഞ്ഞു:
അലി ബിൻ അബു താലിബ് رضي الله عنه എന്നോട് പറഞ്ഞു:
رواه مسلم في “صحيحه” فعن أبي الهياج الأسدي قال: قال لي عليُّ بنُ أبي طالب:” ألا أبْعَثُكَ على ما بَعَثَني عليه رسولُ الله صلى الله عليه وسلم؛ أن لا تدعَ تمثالاً إلا طمستَهُ، ولا قبراً مُشْرِفاً إلا سَوَّيْتَه “. وفي مسلم أيضاً عن جابرٍ قال:
” نهى رسولُ الله صلى الله عليه وسلم أن يجصَّصَ القبرُ، وأن يُقْعَدَ عليه، وأن يُبْنَى عليه “.
"അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم എന്നെ ഏൽപ്പിച്ച ഒരു ദൗത്യം ചെയ്യാൻ ഞാൻ നിങ്ങളെ അയയ്ക്കട്ടെ? ഒരു ചിത്രവും മായ്ച്ചുകളയാതെ വിടരുത്, ഉയർന്ന ഒരു ഖബ്റും നിരപ്പാകാതെ വിടരുത് ".
ജാബറിനെ തൊട്ട് മുസ്ലിമിൽ തന്നെ അദ്ദേഹം പറഞ്ഞു:
അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
ഖബറുകൾ കുമ്മായം പൂശപ്പെടുന്നതും , (മനുഷ്യർക്ക് ) ഇരിപ്പിടങ്ങളോ, അവയുടെ മേൽ കെട്ടിടം പണിയുന്നതോ ഹറാം , നിഷിദ്ധമാക്കിയിരിക്കുന്നു".
ഇമാം നവവി തന്റെ സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഈ ഹദീസ് വിശദീകരിച്ചു:
قال الإمام النووي في “شرح مسلم”:”: وأما البناءُ عليه؛ فإن كان في ملكِ الباني فمكروه، وإن كان في مقبرةٍ مُسَبَّلةٍ فحرام، نصَّ عليه الشافعيُّ والأصحاب. قال الشافعي في “الأم”: ورأيتُ الأئمةَ بمكةَ يأمرون بهَدْمِ ما يُبْنَى، ويؤيِّدُ الهدمَ قولُه (ولا قبراً مُشْرِفاً إلا سَوَّيتَه) “
“[ഒരു ഖബറിന്റെ] മേൽ കെട്ടിപ്പൊക്കുന്നതിനെ സംബന്ധിച്ചിടത്തോളം, [ഖബ്ർ നിർമ്മിച്ചിരിക്കുന്ന ഭൂമി] അതിന്മേൽ പണിയുന്നവന്റേതാണെങ്കിൽ, [അതിന് മുകളിൽ പണിയുന്നത്] അത് മക്റൂഹാണ് (വെറുക്കപ്പെട്ടതാണ്) എന്നാൽ ഒരു പൊതു ശ്മശാനത്തിൽ, അത് നിഷിദ്ധവുമാണ് (ഹറാം) .
ഇമാം ശാഫിഈയും അദ്ദേഹത്തിന്റെ ആദ്യകാല പണ്ഡിതന്മാരും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ശാഫിഈ തന്റെ പുസ്തകമായ അൽ-ഉമ്മിൽ പറഞ്ഞു: “മക്കയിലെ പണ്ഡിതന്മാർ കെട്ടിപ്പൊക്കിയ [ഖബറുകളിൽ നിന്ന്] പൊളിക്കാൻ കൽപ്പിക്കുന്നത് ഞാൻ കണ്ടു. അത്തരം പൊളിക്കലിനെ ഹദീസ് പിന്തുണയ്ക്കുന്നു, അദ്ദേഹത്തിന്റെ വാക്ക്
صلى الله عليه وسلم
"...ഉയർന്ന ഒരു ഖബറും നിരപ്പാകാതെ വിടരുത് ".
(ഇമാം നവവി തന്റെ സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ).
ഇമാം നവവി رحمه الله പറഞ്ഞു :
وَأَنَّ الْمَكْرُوهَ يُنْكَرُ كَمَا يُنْكَرُ الْمُحَرَّمُ
ഒരു ഹറാമിനെ അപലപിക്കുന്നതുപോലെ മക്റൂഹും (വെറുക്കപ്പെട്ടതും) അപലപിക്കപ്പെടേണ്ടതാണ്.
[ഷറഹ് സഹീഹ് മുസ്ലിം. 492]
ഇമാം അശ്-ഷാഫി رحمه الله പറഞ്ഞു :
( قال الشافعي ) : تعني في المأثم ، وإن أخرجت عظام ميت أحببت أن تعاد فتدفن وأحب أن لا يزاد في القبر تراب من غيره وليس بأن يكون فيه تراب من غيره بأس إذا إذا زيد فيه تراب من غيره ارتفع جدا ، وإنما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما ، ولم أر قبور المهاجرين والأنصار مجصصة ( قال الراوي ) : عن طاوس : { إن رسول الله صلى الله عليه وسلم نهى أن تبنى القبور أو تجصص } ( قال الشافعي ) : وقد رأيت من الولاة من يهدم بمكةما يبنى فيها فلم أر الفقهاء يعيبون ذلك
ഒരു ഖബ്റിന് കുഴിച്ച മണ്ണിനേക്കാൾ കൂടുതലായി ഒരു കുഴിമാടത്തിന് ഉപയോഗിക്കുന്ന മണ്ണ് ആകാൻ ഞാൻ ആഗ്രഹിക്കുന്നു. നിലത്തിന് മുകളിൽ ഒരു കൈയോളം നീളമുള്ള ഒരു കുഴിമാടം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഖബറിന് മുകളിൽ കെട്ടിപ്പൊക്കുന്നതൊ വെള്ള പൂശുന്നതൊ ഞാൻ ഇഷ്ടപ്പെടുന്നില്ല, കാരണം ഇത് അലങ്കാരവും മായയും പോലെയാണ്, മരണം അവക്ക് പറ്റിയ സ്ഥലമല്ല.
(റിപ്പോർട്ടർ പറഞ്ഞു):
താവൂസിൽ നിന്ന്:
{അല്ലാഹുവിന്റെ ദൂതൻ, صلى الله عليه وسلم ഖബറുകൾ
കെട്ടിപ്പൊക്കുന്നതും കുമ്മായം പൂശുന്നതും വിലക്കി.}
മുഹാജിറുകളുടെയോ അൻസാറുകളുടെയോ ഖബറിടങ്ങൾ കുമ്മായം പൂശിയതായി ഞാൻ കണ്ടിട്ടില്ല. മുസ്ലീം ഭരണാധികാരികൾ ഖബറുകളിൽ കെട്ടിപ്പൊക്കിയവ നശിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഒരു പണ്ടിതനും ഇതിനെ എതിർക്കുന്നത് ഞാൻ കണ്ടിട്ടില്ല.
(ഇമാം അശ്-ഷാഫി, കിതാബ് അൽ ഉമ്മ്, കിതാബ് അൽ ജനായിസ്, ഖബറടക്കം അധ്യായത്തിൽ ).
ഇബ്നു ഹജർ ഹൈതമി رحمه الله പറഞ്ഞു:
بقوله المنقول المعتمد كما جزم به النووي في شرح المهذب حرمة البناء في المقبرة المسبلة فإن بني فيها هدم ولا فرق في ذلك بين قبور الصالحين والعلماء وغيرهم
മഖ്ബറയിലെ നിർമ്മാണത്തിന്റെ പവിത്രതയെ ശറഹുൽ മദ്ഹബിൽ നവവി സ്ഥിരീകരിച്ചതായി അംഗീകരിക്കപ്പെട്ട വചനം.. അതിനാൽ നിർമ്മാണം പൊളിക്കുക, സ്വാലിഹീങ്ങളുടെയും, പണ്ഡിതന്മാരുടെയും മറ്റുള്ളവരുടെയും ഖബ്റുകളിൽ വ്യത്യാസമില്ല.
[ഫതാവ അൽ ഫഖീഹ് അൽ കുബ്ര 3/141].
ഇമാം നവവി رحمه الله പറഞ്ഞു:
واتفقت نصوص الشافعي والأصحاب على كراهة بناء مسجد على القبر سواء كان الميت مشهورا بالصلاح أو غيره ، لعموم الأحاديث ، قال الشافعي والأصحاب : وتكره الصلاة إلى القبور ، سواء كان الميت صالحا أو غيره قال الحافظ أبو موسى : قال الإمام أبو الحسن الزعفراني رحمه الله : ولا يصلى إلى قبره ، ولا عنده تبركا به وإعظاما له للأحاديث ، والله أعلم .
" മരണപ്പെട്ടവർ പ്രസിദ്ധനായ ഭക്തനോ മറ്റാരെങ്കിലുമോ ആണെങ്കിലും അവരുടെ ഖബറിൽ മസ്ജിദ് ഉണ്ടാക്കുന്നത് മക്റൂഹ് (വെറുക്കപ്പെട്ടത്) ആണെന്ന് അശ്-ശാഫിഈയുടെയും സ്വഹാബികളുടെയും വചനങ്ങളിൽ നിന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു, അത് പൊതുവായ ഹദീസാണ്.
അശ് ശാഫിയും കൂട്ടാളികളും പറഞ്ഞു:
മരിച്ചവർ സദ്വൃത്തരായാലും മറ്റാരെങ്കിലും ആയാലും അവരുടെ ഖബ്റുകളിൽ നിസ്കരിക്കുന്നത് മക്റൂഹാണ്. ഹാഫിദ് അബു മൂസ പറഞ്ഞു: ഇമാം അബുൽ ഹസൻ സഫറാനി റഹീമുള്ള പറഞ്ഞു: ഖബറിൽ നിസ്കരിക്കരുത്, അതിൽ നിന്ന് അനുഗ്രഹം വാങ്ങരുത് (തബർറുക്) ".
[മജ്മൂ ശറഹ് മദ്ഹബ് വാല്യം 5 പേജ് 289]
ഇമാം നവവി رحمه الله പറഞ്ഞു :
وَأَنَّ الْمَكْرُوهَ يُنْكَرُ كَمَا يُنْكَرُ الْمُحَرَّمُ
" ഒരു ഹറാമിനെ അപലപിക്കുന്നതുപോലെ മക്റൂഹും (വെറുക്കപ്പെട്ടതും) അപലപിക്കപ്പെടേണ്ടതാണ് ".
[ഷറഹ് സഹീഹ് മുസ്ലിം. 492]
ഇബ്നു കസീർ رحمه الله പറഞ്ഞു:
وقد أمر النبي بتسويه القبور وطمسها
" ഖബ്റുകൾ നിരപ്പാക്കാൻ പ്രവാചകൻ صلى الله عليه وسلم കൽപിച്ചിട്ടുണ്ട് ".
(ഇബ്നു കസീർ - അൽ ബിദായാ വ നിഹായാ -സയ്യിദ നഫീസയുടെ ജീവചരിത്രത്തിൽ ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment