കേരളത്തിലെ സമസ്തക്കാരെ ഉത്തരം മുട്ടിക്കുന്ന, പരാജയപ്പെടുത്തുന്ന ചോദ്യം.

കേരളത്തിലെ സമസ്തക്കാരെ ഉത്തരം മുട്ടിക്കുന്ന, പരാജയപ്പെടുത്തുന്ന ചോദ്യം.

അല്ലാഹുവൊ,  നബി صلى الله عليه وسلم യൊ , സഹാബികൾ رضي الله عنهم യൊ , പഠിപ്പിക്കാത്തത് കൊണ്ടാണ്, സമസ്തക്കാർ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ (മരണപ്പെട്ടവരോടുള്ള സഹായ തേട്ടം),  മദ്ഹബിലെ നാല് ഇമാമുകളൊ, ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ പഠിപ്പിക്കാതിരുന്നത്.

അവരുടെ ആധികാരിക ഗ്രന്ഥങ്ങളിൽ എല്ലാ വിഷയങ്ങളും തലക്കെട്ട് കൊടുത്ത് പഠിപ്പിച്ചിട്ടുണ്ട്.  അവർ സുന്നത്തായ ഒരു വിഷയവും ഒഴിവാക്കിയിട്ടില്ല.

സമസ്തക്കാർ ഇസ്തിഗാസക്ക് തെളിവുകൾ കൊണ്ട് വരുമ്പോൾ അവരോട് ആവശ്യപ്പെടുക, സമസ്തക്കാർ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ അനുവദനീയമാണ്, സുന്നത്താണ് എന്ന് , സമസ്തക്കാർ ഉദ്ധരിക്കുന്ന തെളിവുകൾ നൽകി മദ്ഹബിലെ നാല് ഇമാമുകളൊ , ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ , അവർ ഇസ്തിഗാസ എന്ന തലക്കെട്ട് നൽകി സമസ്തക്കാർ  ഉദ്ധരിക്കുന്ന തെളിവുകൾ , അവർ ഉദ്ധരിക്കുന്ന ഒരായത്ത് അല്ലെങ്കിൽ ഒരു ഹദീസ് ഈ പത്ത് ഇമാമുകളിൽ ഒരിമാമെങ്കിലും പഠിപ്പിച്ച തെളിവ് നൽകുക.

സമസ്തക്കാർ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ സുന്നത്തായിരുന്നെങ്കിൽ മദ്ഹബിലെ നാല് ഇമാമുകളും,  ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളും, നിർബന്ധമായും, സമസ്തക്കാർ പറഞ്ഞ തെളിവുകൾ ഉദ്ധരിച്ച് പഠിപ്പിക്കുമായിരുന്നു. അങ്ങനെ അവർ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് നൽകാൻ സമസ്തക്കാരോട് ആവശ്യപ്പെടുക.  അവർ ഇത് പഠിപ്പിക്കണം, കാരണം,  മദ്ഹബിലെ നാല് ഇമാമുകളൊ, ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ
സുന്നത്തായ ഒരു വിഷയവും ഒഴിവാക്കിയിട്ടില്ല. ഇത് അടിസ്ഥാനമാണ്. അല്ലാതെ ഒരോരാളുടെ ബുദ്ധി പറയുന്നതല്ല ദീൻ. അത് കൊണ്ട്  ആർക്കും എന്തും പറയാനുള്ള അനുവാദം ഇല്ല.

തെളിവുണ്ടൊ ? എന്ന് സമസ്തക്കാരോട് ചോദിക്കുക . ഇത് സമസ്തക്കാരെ ഉത്തരം മുട്ടിക്കുന്ന , പരാജയപ്പെടുത്തുന്ന ചോദ്യമാണ്.

തെളിവ് കൊണ്ട് വരാൻ അവർക്ക് സാധിക്കില്ല إن شاء اللهഅത് കൊണ്ട് ഇത് പുത്തൻ വാദമാണ്. നരകത്തിലേക്കുള്ള വഴി. 

സമസ്തക്കാർ ചിലപ്പോൾ ഇമാം ശാഫിയൊ, ഇമാം അബൂ ഹനീഫയൊ رحمهما الله എഴുതി എന്ന് പറയുന്ന ഇസ്തിഗാസ കവിതകൾ കൊണ്ട് വരാം. എന്നാൽ ഇത് അവർ എഴുതിയതാണെന്ന് ലോകത്ത് ആർക്കും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത് അവർ എഴുതിയതാണെങ്കിൽ തീർച്ചയായും അവരുടെ ആധികാരിക ഗ്രന്ഥങ്ങളിൽ തലക്കെട്ട് കൊടുത്ത് ഇസ്തിഗാസ സുന്നത്താണ് എന്ന് പഠിപ്പിക്കുമായിരുന്നല്ലൊ. അതില്ല. അത് കൊണ്ട് ഇത് ഒരു പുത്തൻ വാദമാണ്.

അവർ തിരിച്ചു ചോദിക്കും, ഇസ്തിഗാസ ശിർക്കാണ് എന്ന് നാല് മദ്ഹബിലെ ഇമാമുകൾ പറഞ്ഞിട്ടുണ്ടൊ എന്ന്.

ഇസ്തിഗാസ ശിർക്കാണ് എന്ന് നാല് മദ്ഹബിലെ ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും കിട്ടില്ല, കാരണം സമസ്തക്കാർ പറയുന്ന രീതിയിലുള്ള  മരണപ്പെട്ടവരോട് തേടുന്നതിന് ഇസ്തിഗാസ എന്ന പേര് മദ്ഹബിലെ ഇമാമുകളുടെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നില്ല. അന്ന് ഇല്ലാത്ത ഒരു പദത്തെ എങ്ങിനെ ശിർക്ക് എന്ന് പറയും? അത് കൊണ്ട് തന്നെ സമസ്തക്കാർക്ക് ഇസ്തിഗാസ സുന്നത്താണ് എന്ന തെളിവുകളും അവരിൽ നിന്നും കിട്ടുന്നില്ല. കാരണം അതൊരു പുത്തൻ വാദമാണ്. കാരണം സുന്നത്തായ ഒരു വിഷയവും അവരുടെ ഗ്രന്ഥങ്ങളിൽ  ഒഴിവാക്കിയിട്ടില്ല. 

ഇസ്തിഗാസ സുന്നത്തായിരുന്നെങ്കിൽ നിർബന്ധമായും അവരുടെ ഗ്രന്ഥങ്ങളിൽ ഇസ്തിഗാസ എന്ന തലക്കെട്ട് കൊടുത്ത് പഠിപ്പിക്കും. അതില്ല. അത് കൊണ്ട് പുത്തൻ വാദമാണ്. (ഇങ്ങനെ തന്നെയാണ് , സമസ്തക്കാർ പഠിപ്പിക്കുന്ന രീതിയിലുള്ള തവസ്സുലും, നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷവും. അവരുടെ ഗ്രന്ഥങ്ങളിൽ തെളിവില്ല. അത് കൊണ്ട് പുത്തൻ വാദങ്ങളാണ്. നരകം കൊണ്ട് താക്കീത് ചെയ്തതാണ്).

എന്നാൽ ആ വിളി ശിർക്കാണ് എന്ന്
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞിട്ടുണ്ട്, മറ്റു ഇമാമുകളും  പറഞ്ഞിട്ടുണ്ട് . ഇസ്തിഗാസ എന്ന പേര് പിന്നീട് വന്നതാണെങ്കിലും , അതുമായി ബന്ധപ്പെട്ട കർമം ആ വിളി ശിർക്കാണ്.

ഈസ നബി عليه السلام ജീവിച്ചിരിപ്പുണ്ട്, പക്ഷെ ഈ ലോകത്തല്ല. അത് കൊണ്ട് തന്നെ സഹായം തേടാൻ പാടില്ല എന്ന് ഇബ്നു അബ്ബാസ് , പ്രമുഖ താബിഈ പണ്ടിതനായ ഇമാം മുജാഹിദ് 
17:56, 57 ന്റെ തഫ്സീറിൽ പറയുന്നു , അത് പോലെ മരണപ്പെട്ട പ്രവാചകൻ ഉസൈറിനെയും, മറിയം عليهما السلام നെയും , വിളിക്കരുത് എന്ന്  പറയുന്നു. തെളിവുകൾ താഴെ:


അല്ലാഹു പറഞ്ഞു:

" قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا "

" പറയുക: 'അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍  വാദിച്ചവരെ (ഈസാ , ഉസൈർ ) നിങ്ങള്‍ വിളിച്ചു  കൊള്ളുവിന്‍; - എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല ".



" أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا "

" അവര്‍ വിളിക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടതാകുന്നു ".

ഇതിന്റെ തഫ്സീറിൽ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു :

قال العوفي عن ابن عباس في قوله : ( قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا ) قال كان أهل الشرك يقولون نعبد الملائكة والمسيح وعزيرا وهم الذين يدعون يعني الملائكة والمسيح وعزيرا

അവന്റെ (അല്ലാഹുവിന്റെ ) വചനത്തെ കുറിച്ച് ഇബ്‌നു അബ്ബാസിൽ നിന്ന് അൽ-ഔഫി റിപ്പോർട്ട് ചെയ്തു: "ഞങ്ങൾ മാലാഖമാരെയും മസീഹിനെയും ഉസൈറിനെയും ( മരണപ്പെടുപോയ പ്രവാചകൻ) ആരാധിക്കുന്നു എന്ന് ശിർക്കിൻ്റെ ആളുകൾ പറയാറുണ്ടായിരുന്നു,  അവർ വിളിക്കുന്നു അതിനർത്ഥം ,മാലാഖമാരരെയും, മസീഹിനെയും, ഉസൈറിനെയും, ( അവർ വിളിക്കുന്നു)".

(തഫ്സീർ ഇബ്നു കസീർ, തബരി).

അപ്പോൾ അല്ലാഹു അല്ലാത്തവരെ വിളിക്കുന്നത് ആരാധനയാണെന്നും , അത് ശിർക്കാണെന്നും ഇബ്നു അബ്ബാസ് رضي الله عنه വിന്റെ പ്രസ്ഥാവനയിൽ നിന്നും വ്യക്തമാണ്, സ്പഷ്ടമാണ്.

പ്രമുഖ താബിഈ പണ്ടിതനായ ഇമാം മുജാഹിദ് رحمه الله യും ഈ ആയത്തിന്റെ തഫ്സീറിൽ ഈസയെയും ഉസൈറിനെയും عليهما السلام പറഞ്ഞിട്ടുണ്ട്.

അത് കൊണ്ട് ഈ ദുനിയാവ് വിട്ടു പോയവരോട്, അവർ   ജീവിക്കുന്നവരാകട്ടെ ( ഈസ നബി عليه السلام)  മരണപ്പെട്ടവരാകട്ടെ, ( പ്രവാചകൻ ഉസൈർ عليه السلام ) വിളിക്കാൻ, സഹായ തേട്ടം പാടില്ല, അത് ശിർക്കാണ് എന്നത്   സഹാബിയായ ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്നും , അദ്ദേഹത്തിന്റെ ശിഷ്യനും പ്രമുഖ താബിഈ പണ്ടിതനായ ഇമാം മുജാഹിദിൽ നിന്നുമുള്ള തെളിവാണ്. 

അല്ലാഹു അല്ലാത്തവരെ വിളിക്കുന്നത് ശിർക്കാണ് എന്നത് ഇസ്മലാമിൽ തർക്കമില്ലാത്ത വിഷയമാണ്. ഇത് അടിസ്ഥാനമാണ്. 


ഈ മരണപ്പെട്ടവരോടുള്ള വിളിയെയാണ് സമസ്തക്കാരും അവർക്ക് മുമ്പ് മറ്റു പുത്തൻ ആശക്കാരും പിൽക്കാലത്ത് ഇസ്തിഗാസ എന്ന് പേരിട്ടത് . അത് കൊണ്ട് അവർ പറയുന്ന, ഈ  ഇസ്തിഗാസ എന്ന മരണപ്പെട്ടവരോടുള്ള വിളി, ശിർക്കാണ് എന്ന് സഹാബികൾ رضي الله عنهم മുതൽ പഠിപ്പിച്ചതാണ്. അല്ലാതെ ഇബ്നു തൈമിയ്യയുടെയൊ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന്റെയൊ رحمهما الله പുതിയ കണ്ടു പിടിത്തമല്ല.

ഇബ്നു തൈമിയ്യ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ് എന്നിവർക്ക് മുമ്പ് തന്നെ പണ്ടിതൻമാർ ആ വിളി ശിർക്കാണ് എന്ന് 
'വഹ്വാബികളോ' എന്ന യൂട്യൂബ് ദർസ് 2 ൽ വിശദമായി തന്നെ നാം തെളിവുകൾ ഉദ്ധരിച്ചു.

താഴെ ലിങ്കിലും വായിക്കാം
إن شاء الله

https://www.salaf.in/2022/10/blog-post_47.html?m=1

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.