ഫിത്വർ സകാത്ത്
ഫിത്വർ സകാത്ത്.
ഷെയ്ഖ് മൂസ ഇബ്ൻ ജോൺ റിച്ചാർഡ്സൺ حفظه الله പറയുന്നു:
1 സാഅ് = 3 ലിറ്റർ // 1 മുദ്ദ് = 750 മില്ലി ലിറ്റർ.
അല്ലാഹുവിൻ്റെ പരിപൂർണ്ണ നാമത്തിൽ...
ആധുനിക അളവുകളിൽ ഒരു പ്രാവചനിക മുദ്ദ് (1/4 സാഅ്) 0.75 ലിറ്റർ (അല്ലെങ്കിൽ 750 മില്ലി ലിറ്റർ) ആണ്. ഒരു സാഅ് മൂന്ന് ലിറ്റർ ആണ് ( നാല് മുദ്ദ്).
[ഈ പ്രാവചനിക അളവെടുപ്പിനുള്ള ശൃംഖല] :
ഈ മുദ്ദ് അളന്നത് ഷെയ്ഖ് യഹ്യാ അൽ-മുദർരിസിൻ്റെ (അല്ലാഹു കാത്തുരക്ഷിക്കട്ടെ) മുദ്ദ് വരേ, അത് അദ്ദേഹത്തിൻ്റെ ശൈഖ് അൽ-അല്ലാമ അബൂ സഈദ് മുഹമ്മദ് അബ്ദുല്ല അൽ-ലക്നവീയുടെ (മരണം 1400) മുദ്ദ് വരെ , അത് അദ്ദേഹത്തിൻ്റെ ശൈഖിൻ്റെ വരെ അളന്നു. അങ്ങനെ അൽ-ആൻഡെലസിലും മറ്റിടങ്ങളിലും നാലാം നൂറ്റാണ്ട് വരെ (കുറഞ്ഞത്) ഉപയോഗിച്ചിരുന്നത് സൈദ് ഇബ്നു സാബിത്തിൻ്റെ رضي الله عنه മുദ്ദിലേക്ക് എത്തും. .
മക്കയിലെ ഹറമിലെയും ദാറുൽ ഹദീഥിലെയും മുൻ അദ്ധ്യാപകനും തൗഹീദിൽ അധിഷ്ഠിതമായ, ബിദ്അത്തിന്റെ ആളുകൾക്കെതിരെ ഉറച്ചുനിന്ന ഇന്ത്യൻ പണ്ഡിതനായ അൽ-അല്ലാമ അൽ-ലക്നവീ (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ) - ഈ മുദ്ദിനെ കുറിച്ച് പറഞ്ഞു:
" നബി صلى الله عليه وسلم " അല്ലാഹുവേ, ഞങ്ങളുടെ സാഅ്യിലും, ഞങ്ങളുടെ മുദ്ദിലും അനുഗ്രഹം ചൊരിയണേ!" എന്ന് പ്രാർത്ഥിച്ചപ്പോൾ പറഞ്ഞ മുദ്ദാണിത്. ഇത് രണ്ട് ശൈഖുമാർ (അൽ-ബുഖാരി, മുസ്ലിം) ശേഖരിച്ചതാണ്. കൂടാതെ, അദ്ദേഹം
صلى الله عليه وسلم
ഈ മുദ്ദ് ഉപയോഗിച്ച് വുദൂഅ് ചെയ്യാറുണ്ടായിരുന്നു, സാഅ് ഉപയോഗിച്ച് കുളിക്കുകയും ചെയ്യാറുണ്ടായിരുന്നു ".
(അവലംബം: അൻ-നജ്ം അൽ-ബാദി, ശൈഖ് യഹ്യയുടെ ജീവചരിത്രം - പേജ് 63).
സഹീഹ് മുസ്ലിമിലെ ഹദീസിൻ്റെ ഒരു ഉദ്ധരണിയിൽ, മുദ്ദിനെയും സാഇനെയും അനുഗ്രഹിക്കണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ നബി صلى الله عليه وسلم
പറഞ്ഞു: "അനുഗ്രഹങ്ങൾക്ക് മേൽ അനുഗ്രഹങ്ങൾ."
അതിനാൽ ഈ അളവുകോൽ ഉപയോഗിച്ച് - (ഇസ്ലാമിൽ ) നിർദ്ദേശിച്ച പ്രകാരം - അവരുടെ സകാത്തുൽ ഫിത്ർ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. അല്ലാഹു മുസ്ലിംകളെ അനുഗ്രഹിക്കുകയും അവരുടെ നോമ്പും സകാത്തും സ്വീകരിക്കുകയും ചെയ്യട്ടെ.
ഷെയ്ഖ് മൂസ ഇബ്ൻ ജോൺ റിച്ചാർഡ്സൺ.
ചോദ്യം:
ഈന്തപ്പഴം, ബാർലി, അരി മുതലായവ കിലോഗ്രാം/പൗണ്ടിൽ കണക്കാക്കിയാണ് നാം പൊതുവെ സകാത്തുൽ ഫിത്വർ നൽകുന്നത്. എങ്ങനെയാണ് ഈ ലിറ്ററിനെ കിലോഗ്രാം/പൗണ്ടിലേക്ക് മാറ്റുന്നത്?
ഈ ലിറ്ററിലേക്ക് കിലോഗ്രാം/പൗണ്ടിലേക്കുള്ള പരിവർത്തനം ദ്രാവകത്തെ ആശ്രയിച്ചിരിക്കും, അല്ലേ?
കിലോഗ്രാം/പൗണ്ട് കണക്കിലെടുത്ത് സാഅ് അളക്കുന്നതിന് ശൃംഖല ഉണ്ടോ?
ജസാക്കല്ലാഹ് ഖൈർ.
ഉത്തരം:
ലളിതമായി പറഞ്ഞാൽ
ഒരു സാഅ് (3 ലിറ്റർ) യുടെ ആധുനിക തത്തുല്യമായത് എന്നാൽ ഒരു വലിയ അളവുകോപ്പിൽ നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ഭക്ഷണത്തിൻ്റെ 0.75 ലിറ്റർ അളക്കുക, തുടർന്ന് അതേ അളവ് (നിങ്ങൾ അത് ഭാരമായി പരിവർത്തനം ചെയ്താലും , ഇല്ലെങ്കിലും) ഓരോ വ്യക്തിയുടെയും സകാത്തിനായി മൊത്തം നാല് തവണ എടുക്കുക എന്നതാണ് (അപ്പോൾ 3 ലിറ്റർ ആവും).
ഇത് ഏത് തരത്തിലുള്ള ഭക്ഷണത്തിനും ഫലപ്രദമാണ് , ഒരു ഭക്ഷണ തരത്തിൽ നിന്നോ , മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായതൊ ആയാലും , ദൈർഘ്യമേറിയ കണക്കുകൂട്ടലുകളുടെയും പരിവർത്തനങ്ങളുടെയും ആവശ്യകത ഇത് ഇല്ലാതാക്കുന്നു, പ്രത്യേകിച്ചും ചിലതരം അരികൾ - ഉദാഹരണത്തിന്- മറ്റുള്ളവയേക്കാൾ ഭാരമുള്ളതാണ്. ഇത് സത്യമാണ്! ഒരു ഭക്ഷണ തരത്തിൽ പോലും വ്യത്യസ്ത സാന്ദ്രതയും ഭാരവും ഉള്ള വ്യത്യസ്ത തരം ഉണ്ട്.
നിങ്ങൾക്ക് അരി നൽകണമെങ്കിൽ, ഉദാഹരണത്തിന്, ഒരു അളവുകോപ്പിൽ 750 മില്ലി അളക്കുക. മുദ്രവെച്ച തുറക്കാത്ത പാത്രത്തിൽ സകാത്ത് നൽകണമെങ്കിൽ, നിങ്ങൾ അളന്ന 750 മില്ലി ലിറ്റർ തൂക്കി നാലായി ഗണിക്കുക. ആ കൃത്യമായ ഭക്ഷണത്തിന്റെ ഒരാളുടെ സകാത്തുൽ ഫിത്വറിൻ്റെ ഭാരം അതാണ്. എന്നിട്ട് നിങ്ങൾ സകാത്ത് നൽകുന്ന ആളുകളുടെ എണ്ണം കൊണ്ട് ഗണിക്കുക.
ഘട്ടം ഘട്ടമായുള്ള വിശദീകരണം.
ഘട്ടം 1:
നിങ്ങൾ സകാത്തുൽ ഫിത്വർ നൽകുന്ന ആളുകളുടെ എണ്ണം നിർണ്ണയിക്കുക.
ഒരു പുരുഷന് ഭാര്യയും നാല് കുട്ടികളുമുണ്ട്, അവർക്കും , അവൻ്റെ മാതാപിതാക്കൾക്കും ഫിത്വർ നൽകാൻ അവനോട് ആവശ്യപ്പെട്ടു. അപ്പോൾ അയാൾക്ക് 8 യൂണിറ്റ് അല്ലെങ്കിൽ സായുടെ ഭക്ഷണം നൽകേണ്ടതുണ്ട്.
ഘട്ടം 2:
തിരഞ്ഞെടുത്ത ഭക്ഷണത്തിൻ്റെ ഒരു സാഅ് (3 ലിറ്റർ) എത്രയാണെന്ന് നിർണ്ണയിക്കുക.
നമ്മുടെ ഉദാഹരണത്തിലെ പുരുഷൻ ബാർലി ഉപയോഗിക്കാൻ തീരുമാനിക്കുന്നു. അവന് ഒന്നുകിൽ :
(എ) ഒരു വലിയ അളവുപാത്രത്തിൽ 3 ലിറ്റർ ബാർലി അളക്കുക
(b) 750 മില്ലി ബാർലി ഒരു അളക്കുന്ന കപ്പിൽ അളക്കുക. ഇത് തൂക്കുക. അതിൻ്റെ ഭാരം 4 കൊണ്ട് ഗണിക്കുക. ഇത് ഒരു സാഅ് ആണ്. ഈ ഉദാഹരണത്തിൽ 750 മില്ലി തിരഞ്ഞെടുത്ത ബാർലിയുടെ ഭാരം 400 ഗ്രാം ആണെങ്കിൽ
400g x 4 = 1.6kg.
ഘട്ടം 3:
ഘട്ടം 2-ൽ നിന്നുള്ള അളവ്, നിങ്ങൾ നൽകുന്ന ആളുകളുടെ എണ്ണം (ഘട്ടം 1 ൽ നിന്ന്) ഗണിക്കുക.
ഇത് രണ്ട് വിധത്തിൽ ചെയ്യാം:
(എ) ഈ ഉദാഹരണത്തിലെന്നപോലെ 3 ലിറ്റർ x 8 = 24 ലിറ്റർ ബാർലി (യഥാർത്ഥ അളവ് അടിസ്ഥാനമാക്കി).
(b) ഈ ഉദാഹരണത്തിൽ 1.6kg x 8 = 12.8 കിലോഗ്രാം (ഭാരമായി പരിവർത്തനം ചെയ്തു).
ഇത് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പ്രധാനപ്പെട്ട ഒരു വിവരണം :
മുദ്ദ് കേവലം രണ്ട് കൈനിറയെയല്ല. മുദ്ദ് എന്നത് ഒരു യഥാർത്ഥ ഭൗതിക പാത്രമാണ് (ഒരു ചെറിയ പാത്രം അല്ലെങ്കിൽ ഒരു വലിയ കപ്പ് പോലെ), ഇത് അളവെടുപ്പിൻ്റെ ഒരു മാനദണ്ഡ ഘടകമാണ്. നബി صلى الله عليه وسلم യുടെ കാലത്ത് മാർക്കറ്റുകളിലും അവരുടെ വീടുകളിലും , മറ്റും വ്യാപകമായി ഇത് ഉപയോഗിച്ചിരുന്നു,
ഇത് രണ്ട് കൈ നിറയെ അടിസ്ഥാനമാക്കിയുള്ളതാണ് - ആശയക്കുഴപ്പത്തിലാകരുത് - എന്നാൽ സഹാബികൾ അവരുടെ സ്വന്തം രണ്ട് കൈപ്പത്തികളല്ല, അൽ-ഫിത്ർ (സാഅ്, മുദ്ദ്) പാത്രങ്ങൾ ഉപയോഗിച്ചാണ് അവർ അവരുടെ സകാത്ത് കൊടുത്തിരുന്നത് .
സയ്യിദ് ഇബ്നു സാബിത്തിനെ പ്രവാചകൻ صلى الله عليه , മുദ്ദും സായും മാനദണ്ഡമാക്കിയ ഭക്ഷണം അളപ്പിക്കാറുണ്ടായിരുന്നു.
അതുകൊണ്ട് വലിയ കൈകളുള്ളവർ കൂടുതൽ സകാത്തുൽ ഫിത്വർ നൽകണമെന്നും , ചെറിയ കൈകളുള്ളവർ കുറച്ച് നൽകണമെന്നും അല്ലാഹു നിയമമാക്കിയിട്ടില്ല. പകരം അത് എങ്ങനെ നിയമനിർമ്മാണം ചെയ്തു എന്നതനുസരിച്ച് ഒരു അംഗീകൃത അളവ് ഉപയോഗിക്കേണ്ടതുണ്ട്.
അതിനാൽ, ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന മുദ്ദിനെ ആരുടെയെങ്കിലും ഇരട്ട കൈകൊണ്ട് നിർവചിക്കുന്നത് തെറ്റാണ്, പകരം പരാമർശിച്ച മുദ്ദ് ഒരു യഥാർത്ഥ പാത്രമായിരുന്നു, ചരിത്രത്തിലുടനീളം നമ്മുടെ പണ്ഡിതന്മാർ അതിൻ്റെ വലുപ്പം, ആകൃതി, അളവ്, വിവരണം എന്നിവ രേഖപ്പെടുത്തുന്നതിൽ വ്യാപ്രിതരാണ്.
അല്ലാഹുവിന് ഏറ്റവും നന്നായി അറിയാം.
മൂസ ഇബ്ൻ ജോൺ റിച്ചാർഡ്സൺ
അളവ്:
ഇബ്നു ഉമർ رضي الله عنه റിപ്പോർട്ട് ചെയ്യുന്നു:
" അല്ലാഹുവിൻ്റെ ദൂതൻ صلى الله عليه وسلم ഒരു സാഅ് ഈത്തപ്പഴം അല്ലെങ്കിൽ ഒരു സാഅ് ബാർലി സകാത്തുൽ ഫിത്വർ എന്ന നിലയിൽ ഓരോ മുസ്ലിം അടിമക്കും , സ്വതന്ത്രനും ആണിനും, പെണ്ണിനും, ചെറുപ്പക്കാർക്കും, മുതിർന്നവർക്കും നൽകണമെന്ന് കൽപ്പിച്ചു. ഈദ് നിസ്കാരത്തിന് ആളുകൾ പുറപ്പെടുന്നതിന് മുമ്പ് നൽകി ".
[അൽ-ബുഖാരി]
അബൂ സഈദ് അൽ ഖുദ്രി رضي الله عنه പറഞ്ഞു:
" ഞങ്ങൾ സകാത്തുൽ ഫിത്വറായി ഒരു സാഅ് ധാന്യം, അല്ലെങ്കിൽ ഒരു സാഅ് ബാർലി, അല്ലെങ്കിൽ ഒരു സാഅ് ഈന്തപ്പഴം, അല്ലെങ്കിൽ ഒരു സാഅ് പാൽക്കട്ടി അല്ലെങ്കിൽ ഒരു സാഅ് ഉണക്കമുന്തിരി എടുത്തിരുന്നു ".
[അൽ-ബുഖാരി & മുസ്ലീം].
ഗൃഹനാഥൻ തൻ്റെ വീട്ടിലെ ഓരോ അംഗത്തിനും ഒരു സാഅ് കൊടുക്കണം [4 ആളുകൾ --> 4 സാഅ് ].
എപ്പോൾ നൽകണം:
ഈദ് നിസ്കാരത്തിന് മുമ്പ് സകാത്തുൽ ഫിത്വർ നൽകണം.
അൽ ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
"അദ്ദേഹത്തിൻ്റെ മാർഗദർശനത്തിൽ നിന്നും വഴിയിൽ നിന്നുമാണ് صلى الله عليه وسلم ഈദ് നിസ്കാരത്തിന് മുമ്പ് ഈ സദഖ നൽകിയത്.
അദ്ദേഹം صلى الله عليه وسلم പറഞ്ഞു:
" ആരെങ്കിലും നിസ്കാരത്തിന് മുമ്പ് അത് വിതരണം ചെയ്താൽ, അത് ഒരു അംഗീകൃത സകാത്താണ്, നിസ്കാരത്തിന് ശേഷം ആരെങ്കിലും അത് വിതരണം ചെയ്താൽ അത് (സാധാരണ) സദഖാത്തിൽ നിന്നുള്ള സദഖയാണ്.)
[അബൂ ദാവൂദ് (#1609), ഇബ്നു മാജ (#1827) തുടങ്ങിയവർ. ഷെയ്ഖ് അൽ- അൽബാനി ഹസനായി പ്രഖ്യാപിച്ചത്].
സഹീഹൈനിൽ, ഇബ്നു ഉമറിൽ നിന്ന്, അദ്ദേഹം رضي الله عنه പറഞ്ഞു:
" അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم സകാത്തുൽ-ഫിത്ർ ('ഈദ്) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് അത് നൽകണമെന്ന് ഉത്തരവിട്ടു ".
ഈ രണ്ട് ഹദീസുകളാൽ അനിവാര്യമായത്, ഈദ് നിസ്കാരത്തിന് ശേഷം അത് വൈകിപ്പിക്കാൻ പാടില്ല, നിസ്കാരം പൂർത്തിയാകുമ്പോൾ അതിന്റെ സമയം കടന്നുപോകുന്നു, ഇതാണ് ശരി."
(സാദുൽ-മആദ്). (2/20-21)].
അത് ആർക്ക് നൽകണം:
അൽ ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
" അദ്ദേഹത്തിൻ്റെ മാർഗദർശനത്തിൽ നിന്നും പാതയിൽ നിന്നുമാണ് صلى الله عليه وسلم ഈ സദഖയിലൂടെ മസാക്കീനെ (ദരിദ്രരെ) പ്രത്യേകമാക്കുന്നത്, അദ്ദേഹം അതിനെ എട്ട് വിഭാഗങ്ങളായി വിഭജിച്ചിട്ടില്ല (നിർബന്ധമായ സകാത്തിന് ഖുർആനിൽ പരാമർശിച്ചിരിക്കുന്നത്) , അദ്ദേഹം അത് കൽപ്പിച്ചിട്ടില്ല, സ്വഹാബികളിൽ നിന്ന് ആരും അത് ചെയ്തിട്ടില്ല, അവർക്ക് ശേഷമുള്ളവരും ചെയ്തിട്ടില്ല, മറിച്ച് നമ്മുടെ പക്കലുള്ള രണ്ട് വാക്യങ്ങളിൽ ഒന്ന് ഇതാണ്: മസാക്കീനുകൾക്കല്ലാതെ (ദരിദ്രർക്കല്ലാതെ) പ്രത്യേകമായി ഇത് നൽകുന്നത് അനുവദനീയമല്ല. ഈ വാക്ക് എട്ട് വിഭാഗങ്ങൾക്ക് വിഭജിക്കണം എന്ന വാക്യത്തേക്കാൾ ശരിയാണ് ".
[സാദ് (2/21)].
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه നിവേദനം:
നബി صلى الله عليه وسلم പറഞ്ഞു:
" ഭാരം മക്കക്കാരുടെ ഭാരമാണ്, അളവ് മദീനക്കാരുടെ അളവാണ് ".
(സുനൻ അബു ദാവൂദ് അധ്യായം 22 നമ്പർ. 3334 ).
മദീനയിലെ ആളുകളുടെ അളവുകോലായിരിക്കണം മുദ്ദ്, അല്ലാതെ സ്വന്തം മുദ്ദ് അല്ല എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
കൂടാതെ, അനസ് رضي الله عنه പറഞ്ഞു:
" നബി صلى الله عليه وسلم ഒരു മുദ്ദ് (വെള്ളം) കൊണ്ട് വുദൂ ഉണ്ടാക്കുകയും , ഒരു സാഅ് അല്ലെങ്കിൽ അഞ്ച് മുദ്ദ് വരെ ഗുസുൽ (വലിയ അശുദ്ധിയുടെ കുളി) ഉണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു ".
[മുസ്ലിം (1/156) മറ്റുള്ളവരും]
750 മില്ലി ലിറ്റർ വെള്ളം കൊണ്ട് വുദൂ ഉണ്ടാക്കുന്നത് ന്യായമാണ്. എന്നാൽ വുദുവിൻ്റെ റുക്നും , വാജിബത്തും മാത്രം പൂർത്തിയാക്കിയാലും രണ്ട് കൈകളും ചേർത്ത് പിടിച്ചിരിക്കുന്ന വെള്ളം കൊണ്ട് വുദു ഉണ്ടാക്കുക മിക്കവാറും അസാധ്യമാണ്.
സ്ത്രോതസ്:
https://www.salafitalk.net/st/viewmessages.cfm?Forum=24&Topic=9559
ഫിത്വർ സക്കാത്ത് അമുസ്ലിംകൾക്കു കൊടുക്കാമോ?
അമുസ്ലിംകൾക്കു സദഖ കൊടുക്കാം, ഉളൂഹിയത്തിന്റെ ഇറച്ചി കൊടുക്കാം എന്നാൽ ഫിത്വർ സക്കാത്ത് അമുസ്ലിംകൾക്കു കൊടുക്കാൻ പാടില്ല.
തെളിവ് താഴെ:
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ بْنِ قَعْنَبٍ، وَقُتَيْبَةُ بْنُ سَعِيدٍ، قَالاَ حَدَّثَنَا مَالِكٌ، ح وَحَدَّثَنَا يَحْيَى بْنُ يَحْيَى، - وَاللَّفْظُ لَهُ - قَالَ قَرَأْتُ عَلَى مَالِكٍ عَنْ نَافِعٍ عَنِ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم فَرَضَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى النَّاسِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ عَلَى كُلِّ حُرٍّ أَوْ عَبْدٍ ذَكَرٍ أَوْ أُنْثَى مِنَ الْمُسْلِمِينَ .
മുസ്ലീങ്ങളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും, സ്വതന്ത്രർക്കും അടിമകൾക്കും, ഒരു സ്വാഅ് ഉണങ്ങിയ ഈത്തപ്പഴം അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി എന്നിങ്ങനെ, റമദാനിലെ ഫിത്വർ സകാത്ത് അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم നിർബന്ധമാക്കിയതായി ഇബ്നു ഉമർ رضي الله عنه പറഞ്ഞു.
(സഹീഹ് മുസ്ലിം).
ഫിത്വർ സക്കാത്ത് പണമായി നൽകാമോ?
(ഭക്ഷണത്തിന്റെ) മൂല്യത്തിന് തുല്യമായ തുക പണമായി സകാത്തുൽ ഫിത്വർ നൽകുന്നത് സുന്നത്തിന് വിരുദ്ധമാണ്. അത് പര്യാപ്തമല്ല, കാരണം പ്രവാചകൻ صلى الله عليه وسلم യോ അദ്ദേഹത്തിന്റെ ഏതെങ്കിലും സ്വഹാബികളോ (ഭക്ഷണത്തിന് പകരം) പണമായി സകാത്തുൽ ഫിത്വർ നൽകിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇമാം അഹ്മദ് പറഞ്ഞു, "സകാത്തുൽ ഫിത്വർ പണമായി നൽകരുത്."
ആരോ മറുപടി പറഞ്ഞു, "(പക്ഷേ) ഉമർ ഇബ്നു അബ്ദുൽ അസീസ് സകാത്തുൽ ഫിത്വർ പണമായി സ്വീകരിക്കുമെന്ന് ചിലർ പറയുന്നുണ്ട്."
അഹ്മദ് മറുപടി പറഞ്ഞു, "അപ്പോൾ അവർ അല്ലാഹുവിന്റെ ദൂതന്റെ പ്രസ്താവന ഒഴിവാക്കുകയും (റസൂൽ صلى الله عليه وسلم പറഞ്ഞതിന് വിരുദ്ധമായി) എന്തെങ്കിലും പറഞ്ഞ മറ്റൊരാളുടെ അഭിപ്രായം പിന്തുടരുകയും ചെയ്യുമോ? തീർച്ചയായും, അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم ഒരു സാഅ് (ഭക്ഷണത്തിന്റെ) രൂപത്തിൽ സകാത്തുൽ ഫിത്വർ നിർബന്ധമാക്കിയതായി ഇബ്നു ഉമർ നിവേദനം ചെയ്തിട്ടുണ്ട് ".
(ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ അൽ-മുലാഖസ് അൽ-ഫിഖ്ഹി പേജ്.353).
സഹീഹ് മുസ്ലിമിലെ ഇബ്നു ഉമർ رضي الله عنه വിന്റെ റിപ്പോർട്ട് മുകളിൽ വായിച്ചല്ലൊ.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment