ഹമാസും ഇസ്രായേലി വലതുപക്ഷവും.

ഹമാസും ഇസ്രായേലി വലതുപക്ഷവും.

ബിദ്അത്തിൻ്റെയും, (ശിയാ) റവാഫിദുമായുള്ള സൗഹൃദത്തിൻ്റെയും വിനാശകരമായ അനന്തരഫലങ്ങൾ, ഹമാസിൻ്റെ അരാജകത്വമുള്ള മൻഹജിൽ (രീതി ശാസ്ത്രത്തിൽ) കാണാവുന്നതാണ്.

രക്തദാഹിയായ നെതന്യാഹുവിനെ പ്രേരിപ്പിച്ചുകൊണ്ട്, അവർ സ്ത്രീകളെയും കുട്ടികളെയും മറ്റ് പോരാളികൾ അല്ലാത്തവരെയും പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയ്ക്ക് വിധേയരാക്കുന്നു. 

ജൂത സയണിസ്റ്റുകളുടെ ആഗ്രഹം, ശിയാക്കൾ , ഹമാസ് വഴി സാധിപ്പിച്ചു കൊടുക്കുന്നു.

ഷെയ്ഖ് അബൂ ഇയാദ് حفظه الله അദ്ദേഹത്തിന്റെ വെബ്സൈറ്റിലെ ഒരു ലിങ്കിൽ താഴെ തലക്കെട്ട് കൊടുത്ത് എഴുതി:

ഹമാസും ഇസ്രായേലി വലതുപക്ഷവും.

ഹമാസ് , ഇസ്രായേലി-വലതുപക്ഷത്തിൻ്റെ തന്ത്രപ്രധാനമായ ഉപകരണമാണ്, അത് ചാരന്മാരും ഏജൻ്റുമാരും നുഴഞ്ഞുകയറ്റക്കാരും നിറഞ്ഞതായി അറിയപ്പെടുന്നു.

2019 മെയ് 5 ന് വൈ നെറ്റ് ന്യൂസ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ റിസർവിലെ മേജർ ജനറൽ ഗെർഷോൺ ഹാക്കോഹെൻ പറഞ്ഞു, “ഞങ്ങൾക്ക് സത്യം പറയേണ്ടതുണ്ട്. ഹമാസിനെ തൻ്റെ ഏറ്റവും അടുത്ത പങ്കാളിയാക്കി മാറ്റുകയാണ് നെതന്യാഹുവിൻ്റെ തന്ത്രം. പരസ്യമായി ഹമാസ് ശത്രുവാണ്. രഹസ്യമായി, ഇത് ഒരു സഖ്യകക്ഷിയാണ് "

(ഹാരെറ്റ്സ് - ഒക്ടോബർ 11, 2023).

സംഗ്രഹം:

ഫലസ്തീനികളുടെ ഭൂമിയും സ്വത്തും കൈക്കലാക്കുകയെന്ന ഇസ്രായേലി വലതുപക്ഷത്തിൻ്റെ തന്ത്രപ്രധാനമായ ഒരു സ്വത്താണ് ഹമാസ്. ഇസ്രയേലി വലതുപക്ഷം ഹമാസിനെ സ്നേഹിക്കുകയും, മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീനിയൻ അതോറിറ്റിയെക്കാൾ  അവർക്ക് മുൻഗണന നൽകുകയും ചെയ്യുന്നു.

ഹമാസിനെ "സ്വത്ത്" ആയും അബ്ബാസിനെ "ഭാരം" ആയും കണക്കാക്കുന്നു. ഇസ്രായേലി വലതുപക്ഷത്തിൻ്റെ കണ്ണിൽ, ഇസ്രായേലിന് യഥാർത്ഥ ഭീഷണി ഹമാസിൻ്റെ അക്രമവും തീവ്രവാദവുമല്ല -അപകടം എല്ലായ്‌പ്പോഴും പി.എൽ.ഒയുമായും, അബ്ബാസുമായുള്ള സമാധാന ഉടമ്പടിയും , ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുമാണ്.

ഇക്കാരണത്താൽ, അധിനിവേശക്കാർ ഇതുവരെ മോഷ്ടിച്ചിട്ടില്ലാത്ത സ്വത്തും, ഭൂമിയും ,ജീവനും,  സംരക്ഷിക്കുന്നതിനായി , മേഖലയിലെ മുസ്ലിം നേതാക്കൾക്കിടയിൽ ബുദ്ധിയും ഉൾക്കാഴ്ചയും കാഴ്ചപ്പാടും ഉള്ളവർ , ഈ മേഖലയിലെ സാമ്പത്തിക ക്ഷേമവും സ്ഥിരതക്കും വേണ്ടി, ഇസ്രായേൽ വലതുപക്ഷത്തിനും , ലോക വേദിയിലെ വിവിധ അജണ്ടകളാൽ നയിക്കപ്പെടുന്ന വിഭാഗങ്ങൾക്കും, യുദ്ധത്തിൽ നിന്ന് ലാഭം നേടുന്ന അന്താരാഷ്ട്ര ആയുധ ഇടപാടുകാർക്കും ഇടയിൽ നിലനിൽക്കുന്ന യുദ്ധ മനോഭാവത്തെ ഇല്ലാതാക്കാൻ, സമാധാനത്തിൻ്റെയും ചർച്ചകളുടെയും തന്ത്രപരമായ പാത സ്വീകരിച്ചു.

കൂടുതൽ ഭൂമി മോഷ്ടിക്കാൻ കഴിയില്ലെന്ന് ഇത് ഉറപ്പാക്കുമായിരുന്നു, വിപുലീകരണ, കൊളോണിയലിസ്റ്റ് പദ്ധതി നിശ്ചലമാകുമായിരുന്നു - ഇന്നുവരെ എന്തുതന്നെ എടുത്താലും, മെച്ചപ്പെട്ടതും ദീർഘകാലവും തന്ത്രപരവുമായ ഫലത്തിന് നൽകേണ്ട വില മാത്രമാണിത്.ഇതിനുള്ളിൽ ജീവൻ, സ്വത്ത്, ഭൂമി എന്നിവയുടെ അതിഗംഭീരമായ സംരക്ഷണം ഉണ്ടാകുമായിരുന്നു.

സുന്നി മുസ്ലിം രാജ്യങ്ങളിൽ പ്രക്ഷുബ്ധതയും , വിപ്ലവവും, അവരുടെ മതപരിവർത്തനം, അല്ലെങ്കിൽ അവരുടെ എണ്ണം കുറയ്ക്കൽ, തങ്ങൾ കാത്തിരിക്കുന്ന മഹ്ദിയുടെ വരവ് ത്വരിതപ്പെടുത്തുന്നതിന് സജീവമായി ശ്രമിക്കുന്ന റാഫിദയുടെ (ശിയാക്കൾ ) സമീപനവുമായി ഇത് വ്യത്യസ്തമാണ്. അതിനായി, സുന്നി മുസ്ലിം രാജ്യങ്ങളിൽ പ്രക്ഷുബ്ധതയും നാശവും കാണാനും അതിൻ്റെ സാക്ഷാത്കാരത്തിനായി പ്രവർത്തിക്കാനും അവർ ഇഷ്ടപ്പെടുന്നു. നൈലിനും യൂഫ്രട്ടീസിനും ഇടയിലുള്ളത് സുന്നി ഇസ്‌ലാമും സുന്നി മുസ്‌ലിം ജനസംഖ്യയും ആയതിനാൽ റാഫിദയുടെ (ശിയാ) ലക്ഷ്യങ്ങളും സയണിസ്റ്റുകളുടെ ലക്ഷ്യങ്ങളും തമ്മിൽ ഒരു ഒത്തുചേരലുണ്ട്.

അവർ കാത്തിരിക്കുന്ന മഹ്ദിയുടെ വരവിനായി, റാഫിദകൾക്ക്, സുന്നി മുസ്ലിം രാജ്യങ്ങളിൽ പ്രക്ഷുബ്ധതയും വിപ്ലവവും ആവശ്യമാണ്.

ഈ ലക്ഷ്യത്തിനായി, ജൂത സയണിസ്റ്റുകൾ , സുന്നി മുസ്‌ലിംകളുടെ മേൽ ആധിപത്യം നേടുകയും, അവരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുമ്പോൾ അവർ (റാഫിദീ ശീയാക്കൾ) മനസ്സിൽ സന്തോഷിക്കുന്നു.

യഹൂദന്മാർ യഥാർത്ഥ അവിശ്വാസികളാണെങ്കിലും, സുന്നി മുസ്‌ലിംകൾ കപടവിശ്വാസികളും, വിശ്വാസത്യാഗികളും (മതപരവും രാഷ്ട്രീയവുമായ അധികാരം) കൊള്ളയടിക്കുന്നവരാണെന്നും, അതിനാൽ അവരാണ് കൂടുതൽ തിന്മയെന്നും റാഫിദ വ്യക്തമായി പ്രസ്താവിക്കുന്നു.

ശീയിസം അടിസ്ഥാനപരമായും മുഖ്യമായും ഒരു വിപ്ലവവും , സുന്നി ഇസ്‌ലാമിനെതിരായ പ്രതികാര സിദ്ധാന്തവുമാണ്.

അതിന്റെ അടിസ്ഥാനത്തിൽ അവർ ജൂതന്മാരെ ഇഷ്ടപ്പെടുന്നു, യഹൂദരെ സുന്നി മുസ്ലിംകളേക്കാൾ മികച്ചവരായി അവർ കരുതുന്നു.

ഇക്കാരണത്താൽ, അവർ തമ്മിലുള്ള പ്രത്യക്ഷമായ സംഘട്ടനങ്ങളിൽ ആരും വഞ്ചിതരാകരുത്, കാരണം അവരുടെ ലക്ഷ്യങ്ങൾ ഒത്തുചേരുന്നു. റാഫിദുകൾ വഞ്ചകരാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

പരവതാനി ബോംബിട്ട് നശിപ്പിക്കപ്പെടുന്നതിനേക്കാളും, കുടിയൊഴിപ്പിക്കപ്പെടുന്നതിനേക്കാളും, ഭൂമിയിൽ അവശേഷിക്കുന്നവയിൽ നിന്ന് പുറന്തള്ളപ്പെടുന്നതിനേക്കാളും മികച്ച ഫലമാണ് ഈ സമീപനമെന്ന് (നേരത്തെ സൂചിപ്പിച്ചത് )  ബുദ്ധിയുള്ള എല്ലാ ആളുകൾക്കും കാണാൻ കഴിയും. ഇതെല്ലാം "ഹമാസിനെ പരാജയപ്പെടുത്തുക" എന്ന മറവിൽ ന്യായീകരിക്കപ്പെടുന്നു,  അതിനെ (ഹമാസ്) സൃഷ്ടിച്ചതും/ അല്ലെങ്കിൽ പിന്തുണയ്ക്കുകയും ചെയ്യുന്നത് ഈ കാരണത്താലാണ് .

അല്ലാഹുവിൻ്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞു:

لَزوالُ الدُّنيا أهونُ على اللهِ من قتلِ رجلٍ مسلم

"ലോകം മുഴുവനും അവസാനിക്കുന്നത് ഒരു മുസ്ലിമിനെ കൊല്ലുന്നതിനേക്കാൾ  അല്ലാഹുവിന് ഭാരം കുറഞ്ഞതാണ് ".

മനുഷ്യരുടെ ഹൃദയങ്ങളിൽ ലോകം മഹത്വപ്പെടുത്തുന്നു, അതിനോടുള്ള അവരുടെ സ്നേഹം കാരണം, അത് അല്ലാഹുവിന് ഒരു മുസ്ലിമിൻ്റെ ജീവനേക്കാൾ വിലയില്ലാത്തതാണ്.

ഇക്കാരണത്താൽ, കർമ്മങ്ങൾ ചെയ്യുന്നവർക്ക് നന്നായി അറിയാം, ഇത് ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിലേക്ക് നയിക്കും, അത്തരം പ്രവൃത്തികൾക്ക് പിന്നിലെ അനിവാര്യമായ പരിണതഫലം ഇതാണെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് അറിയാം, തുടർന്ന് ഉയിർത്തെഴുന്നേൽപുനാളിൽ അവരുടെ ചുമലിൽ വലിയ ഭാരങ്ങളുണ്ടാകും.

ഷെയ്ഖ് അൽ-അൽബാനിയെ പോലുള്ള മഹാന്മാരായ പണ്ഡിതന്മാർ പതിറ്റാണ്ടുകൾക്ക് മുമ്പ് ചൂണ്ടിക്കാണിച്ചതാണിത്. ഈ ഗ്രൂപ്പുകൾ ഒന്നോ രണ്ടോ ജൂതന്മാരെ കൊല്ലുകയോ, ഒരു ബസ് ആക്രമിക്കുകയോ ചെയ്യുമ്പോൾ,നൂറുകണക്കിനോ, പതിനായിരങ്ങളോ  ഫലസ്തീനികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയൊ ചെയ്യുന്നു.
ബുദ്ധിയുള്ള എല്ലാ ആളുകൾക്കും - തക്ഫീരി ഖവാരിജുകൾക്കിടയിലെ വളർത്തപ്പെട്ട കഴുതകൾ ഒഴികെ - ഇത് ജീവിതത്തിൻ്റെ പവിത്രതയോടുള്ള ആദരവും ബഹുമാനവുമാണ്, നൽകിയിരിക്കുന്ന സാഹചര്യങ്ങളിൽ ഇത് ശുദ്ധമായ ജ്ഞാനമാണ്.

അധിനിവേശം, വംശീയ ഉന്മൂലനം, വംശഹത്യ എന്നിവയെ ചെറുക്കാൻ, ഫലസ്തീനികൾക്ക് നിയമാനുസൃതമായ അവകാശമുണ്ട് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. നമ്മുടെ പണ്ഡിതന്മാർ പറഞ്ഞതുപോലെ, അവരെക്കാൾ ഊർജ്ജസ്വലരും , ക്ഷമാശീലരുമായ ഒരു ജനതയെക്കുറിച്ച് അവർക്കറിയില്ല. അതിനാൽ ഞങ്ങളുടെ പ്രാർത്ഥനകൾ അവരോടൊപ്പമുണ്ട്. അവർക്ക് ആശ്വാസം നൽകണമെന്നും,  വിദ്വേഷം നിറഞ്ഞ, വംശീയ, വംശഹത്യ, ശിശു കൊലയാളികൾ , അവർ അവരുടെ കണ്ണിൽ "അമാലേക്കിനെ" തുടച്ചുനീക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു, അതിനെതിരെ അവരെ സഹായിക്കാൻ
ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

എന്നിരുന്നാലും, ഫലസ്തീൻ ജനത, വളരെ സങ്കടകരമാണ്, വിവിധ നേതൃത്വങ്ങളും ,അവരുടെ ബാഹ്യ സ്വാധീനമുള്ളവരും, പിന്തുണക്കാരും അജണ്ടകൾ നിശ്ചയിക്കുന്ന അധികാര നാടകങ്ങളുടെ ഇരകളാണ്.

മറ്റൊരു ലിങ്കിൽ ഷെയ്ഖ് അബൂ ഇയാദ്  حفظه الله പറഞ്ഞു:

ഇപ്പോൾ പ്രവർത്തനരഹിതമായ
തന്റെ അക്കൗണ്ടിൽ നിന്ന് ഖാലിദ് മഷാൽ (ഹമാസ് നേതാവ്) ട്വീറ്റ് ചെയ്തു:


മുകളിൽ ഖാലിദ് മഷാലിന്റെ (ഹമാസ് നേതാവ്) ട്വീറ്റ് 


മുകളിലെ ചിത്രത്തിൽ ഇഖ്‌വാനി ഹമാസ് നേതാക്കൾ, ഇസ്മാഈൽ ഹനിയേ, ഖാലിദ് മഷാൽ, ഇറാനിലെ അൽ-ഖൊമേനിയുടെ വസനിൽ (വിഗ്രഹം) ആദരവ് പ്രകടിപ്പിക്കുന്നു.


ഖാലിദ് മഷാലിന്റെ (ഹമാസ് നേതാവ്) ട്വീറ്റിൽ എഴുതിയത്:

" ഹമാസ് പ്രസ്ഥാനത്തിന്റെയോ ഇഖ്വാന്റെയോ നേതാക്കളാരും ഇറാൻ സന്ദർശിച്ചിട്ടില്ല, ഇമാം അൽ-ഖുമൈനിയുടെ ഖബറിനരികിലൂടെ അവർ കടന്നു പോകുന്നത് അദ്ദേഹത്തിൻ്റെ കർത്തവ്യത്തോടുള്ള  ബഹുമാനം മൂലമല്ലാതെ.

ഇറാനുമായും അതിൻ്റെ നേതാക്കളുമായും നമ്മെ ഒന്നിപ്പിക്കുന്നത് പങ്കിട്ട താൽപ്പര്യങ്ങൾ മാത്രമല്ല, മറിച്ച് യഥാർത്ഥ സാഹോദര്യവും പങ്കിട്ട വിശ്വാസവുമാണ് ".


ഷെയ്ഖ് അബൂ ഇയാദ് حفظه الله തുടരുന്നു:

പരസ്പര വിരുദ്ധമായ
പ്രത്യയശാസ്ത്രങ്ങളോ മതവിശ്വാസങ്ങളോ ഉണ്ടായിരുന്നിട്ടും, രാജ്യങ്ങൾക്കിടയിൽ സംഭവിക്കാവുന്നതുപോലെ, പങ്കിട്ട സാമ്പത്തികവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾ പിന്തുടരുന്ന കേവലം രാഷ്ട്രീയ ബന്ധമല്ല ഈ ബന്ധം എന്നത് ശ്രദ്ധിക്കേണ്ടതാണ്. മറിച്ച്, ഇത് മതത്തിന്റെ പ്രശ്നമാണ്. അൽ-ഖൊമൈനിയെ പോലത്തെ , മുഷ്രികും, കാഫിറും, താഗൂതുമായവരോട് മതത്തിന്റെ അടിസ്ഥാനത്തിൽ അഗാധമായ ബഹുമാനവും ആദരവും ഇവർ കാണിക്കുന്നു.

ഹമാസിൻ്റെയും മുസ്‌ലിം ബ്രദർഹുഡിൻ്റെയും നേതാക്കൾ അൽ-ഖൊമൈനിയുടെ വസൻ (വിഗ്രഹം) കടന്നുപോകുന്നതൊഴിച്ചാൽ, ആദരാഞ്ജലികൾ അർപ്പിക്കാൻ, ഒരിക്കലും ഇറാൻ സന്ദർശിക്കാറില്ല--മുഷ്‌രിക്ക്, താഗൂത്ത്, കാഫിർ, ഇസ്‌ലാമിൻ്റെയും , ജിബ്രീൽ (عليه السلام), അബൂബക്കർ ,ഉമർ (رضي الله عنهم) ന്റെ ശത്രു .

ഇസ്‌ലാമിൻ്റെ അടിത്തറയെക്കുറിച്ചും, ഈമാനെ കുഫ്‌റിൽ നിന്നും, തൗഹീദിനെ ശിർക്കിൽ നിന്നും വേർതിരിക്കുന്നത് എന്താണെന്നും ഇവർക്ക് അറിയില്ല. ഇത് ഇക്കൂട്ടരുടെ അജ്ഞതയുടെ ആഴം തുറന്നുകാട്ടുന്നു.

ഫലസ്തീനികൾ, അവരുടെ ഇസ്‌ലാം, ജീവിതം, സ്വത്തുക്കൾ, ഭൂമി എന്നിവയോടുള്ള  ആത്മാർത്ഥമായ ആശങ്ക കൊണ്ടാണ്, വിജ്ഞാനത്തിൻ്റെയും ഉൾക്കാഴ്ചയുടെയും അടിസ്ഥാനത്തിലുള്ള ഈ വസ്തുതാപരമായ യാഥാർത്ഥ്യങ്ങൾ, തൗഹീദിനെ യാഥാർത്ഥ്യമാക്കുന്നതിൽ സലഫുകളുടെ വഴിയിലുള്ള അഹ്‌ലുസ്സുന്ന ചൂണ്ടിക്കാണിക്കുന്നത്. അജ്ഞരും വ്യാമോഹക്കാരുമായ തക്ഫീരി മന്ദബുദ്ധികളായ ഡാനിയൽ ഹഖിഖത്‌ജുവിനെയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ളവരും, പദവി വിദ്വേഷം കലർന്ന അവരുടെ ലഹരിയിൽ,  ഇത് കാപട്യമായും വിശ്വാസത്യാഗമായും സയണിസ്റ്റുകളുമായുള്ള സഖ്യമായും കണക്കാക്കുന്നു!

എന്നാൽ, അല്ലാഹുവിൻ്റെ സഹായം തൗഹീദിലൂടെയാണ് വരുന്നതെന്നും, അല്ലാഹുവിൻ്റെ കൂടെ മറ്റുള്ളവരെ വിളിക്കുന്ന ജനനിവാസികളിൽ (പന്ത്രണ്ടു ഷിയാസം പോലുള്ളവ) ശിർക്കിൻ്റെ ആവിർഭാവത്തോടെ, അല്ലാഹുവിൻ്റെ അനുഗ്രഹവും സഹായവും ഇല്ലാതാകുമെന്നും , റാഫിദിനെ തുറന്നുകാട്ടാനും നിരാകരിക്കാനും വേണ്ടി മാത്രവും,  ഖവാരിജുകൾ, അവർ ഇസ്‌ലാമിൻ്റെ ഉമ്മത്തിന് മേൽ വരുത്തുന്ന ഭീമാകാരമായ ദ്രോഹവും, അവർ പലപ്പോഴും അവിശ്വാസത്തിൻ്റെ ആളുകളുടെ ഏജൻ്റുമാരായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാനും, ഒരാൾ ഭരണാധികാരികൾക്കും ഗവർണർമാർക്കും എതിരെ കോലാഹലങ്ങളും പ്രക്ഷോഭങ്ങളും സൃഷ്‌ടിക്കാനും , മുസ്‌ലിം നാടുകളെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതിൽ പങ്കാളികളാകാൻ വിസമ്മതിക്കുകയും ചെയ്താൽ  (ഇത് ജന നിവാസികൾക്കെതിരായ വലിയ അടിച്ചമർത്തലിലും മുസ്ലീം രാഷ്ട്രങ്ങളെ കൂടുതൽ ദുർബലപ്പെടുത്താൻ ബാഹ്യ ശത്രുക്കൾക്ക് അവസരമുണ്ടാക്കുകയാണ് ചെയ്യുക), ഹഖിഖത്‌ജൂവിൻ്റെ തകിടം മറിഞ്ഞ ലോകത്ത്, അയാൾ ഇസ്‌ലാമിൽ നിന്നും പുറത്തു പോയവനും, ഒരു കപടവിശ്വാസിയും, സയണിസ്റ്റ് ഏജൻ്റുമായി മാറുന്നു!



സ്ത്രോതസുകൾ:

മുകളിൽ കൊടുത്ത വിഷയത്തെ കുറിച്ച് കൂടുതൽ വായിക്കാനും, തെളിവുകൾക്കും, രേഖകൾക്കും ഷെയ്ഖ് അബൂ ഇയാദ് حفظه الله യുടെ ഇംഗ്ലീഷ് വെബ് സൈറ്റ് ലിങ്കുകൾ താഴെ:

https://abuiyaad.com/w/hamas-israeli-right

https://abuiyaad.com/a/hamas-khomeini-iran/print

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

ഭൗമരാഷ്ട്രീയപരമായും, ചരിത്രപരമായും,  മതപരവുമായ കാരണങ്ങളാൽ ഇറാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.

താഴെ ലിങ്കിൽ വായിക്കുക إن شاء الله 

https://www.salaf.in/2023/12/blog-post_17.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.