ഷെയ്ഖ് റബീ ഇബ്നു ഹാദീ ഈ കാലഘട്ടത്തിലെ മഹാ പണ്ഡിതനാണോ?
ഷെയ്ഖ് റബീ ഇബ്നു ഹാദീ ഈ കാലഘട്ടത്തിലെ മഹാ പണ്ഡിതനാണോ?
ഷെയ്ഖ് അബൂ ഖദീജ حفظه الله എഴുതി:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
ഷെയ്ഖ് റബീ ഇബ്നു ഹദീ ഈ കാലഘട്ടത്തിലെ മഹാ പണ്ഡിതനാണോ?
ഷെയ്ഖ് 'അല്ലാമ റബീ' ബിൻ ഹാദീ അൽ-മദ്ഖലീ (ഹഫിദഹുല്ലാഹ്) ഈ കാലഘട്ടത്തിലെ സലഫിയ്യത്തിന്റെയും സുന്നത്തിൻ്റെയും പ്രമുഖ പണ്ഡിതന്മാരിൽ നിന്നുള്ള വ്യക്തിയാണ്. എന്നിരുന്നാലും, അദ്ദേഹം എളിമയുള്ളവനാണ്, പ്രശംസിക്കപ്പെടാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ഉസ്താദുമാരുടെയും മുൻഗാമികളായ സലഫുകളുടെയും രീതി ഇതായിരുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ വിജ്ഞാനത്തിനായി പരിശ്രമിക്കുന്ന വിജ്ഞാന വിദ്യാർത്ഥികളായല്ലാതെ അവർ അവരെ സ്വയം കണ്ടിരുന്നില്ല.
എന്നിരുന്നാലും, ഈ ഉമ്മത്തിലെ പണ്ഡിതന്മാർ അദ്ദേഹത്തെ പ്രശംസിക്കുകയും സത്യം വ്യക്തമാക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളെയും പ്രവർത്തനങ്ങളെയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
ഷെയ്ഖ് റബീ 'ബിൻ ഹാദി ഉമൈർ അൽ മദ്ഖലിയെ പ്രശംസിച്ചുകൊണ്ടുള്ള ചില വിവരണങ്ങൾ മാത്രം ഇതാ :
1. കുലീനനായ ഫഖീഹായ അൽ-അല്ലാമ, ഷെയ്ഖുൽ ഇസ്ലാം, അബ്ദുൽ അസീസ് ഇബ്നു ബാസ് റഹിമഹുല്ലയുടെ പ്രശംസ
ഷെയ്ഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) ഷെ റബീഉൽ മദ്ഖലിയോട് പറഞ്ഞു:
"ഓ ഷെയ്ഖ് റബീ, തെറ്റ് ചെയ്യുന്ന ആരെയും ഖണ്ഡിക്കുക! ഇബ്നു ബാസിന് തെറ്റുപറ്റിയാലും അദ്ദേഹത്തെ ഖണ്ഡിക്കുക. ഇബ്നു ഇബ്രാഹിം (റഹിമഹുല്ലാഹ്) തെറ്റ് ചെയ്താൽ അദ്ദേഹത്തെ ഖണ്ഡിക്കുക ".
ഷെയ്ഖ് അബ്ദുല്ല അൽ-അഹ്മരി പറഞ്ഞു: " പതിനാലു വർഷം മുമ്പ് ഞാൻ നമ്മുടെ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുല്ലയോട് ചോദിച്ചു,
ഓ ഞങ്ങളുടെ ഷെയ്ഖെ! ഷെയ്ഖ് റബീഅ് ഇന്ന ഇന്ന ആളുകളെയും, ഇന്ന ഇന്ന ആളുകളെയും, വിമർശിക്കുന്നു , പ്രബോധകരെ വിമർശിക്കുന്നു ". അപ്പോൾ ഷെയ്ഖ് ഇബ്നു ബാസ് പ്രതികരിച്ചു: “അല്ലാഹുവിനെ ഭയപ്പെടുക! ആ മനുഷ്യൻ സുന്നത്തിന്റെ ഒരു ഇമാമാണ്! ".
[ഷെയ്ഖ് അഹ്മദ് ബാസ്മുലിൻ്റെ (പേജ് 317) സിയാനത്തൂസ്-സലഫി മിൻ വാസ്വാസതി വ തൽബിസാത് 'അലി അൽ-ഹലാബി കാണുക; അൻ-നഖുലത്ത് അസ്-സലഫിയ്യ ഫിർ-റദ്ദ് 'അലത്-താഇഫത്തിൽ-ഹദ്ദാദിയ്യ, (51)].
ഒരു അവസരത്തിൽ ഷെയ്ഖ് റബീഅ്, ഷെയ്ഖുൽ-ഇസ്ലാം ഇബ്നു ബാസിൻ്റെ (റഹിമഹുല്ലാഹ്) വിദ്യാർത്ഥികൾക്ക് സലഫി മൻഹജിനെ മുറുകെ പിടിക്കുക എന്ന തലക്കെട്ടിൽ ഒരു പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം, ഷെയ്ഖ് ഇബ്ൻ ബാസ് തന്നെ ഒരു ചെറിയ പ്രഭാഷണം നടത്തി :
“കിതാബും സുന്നത്തും മുറുകെ പിടിക്കുക, അവയെ എതിർക്കുന്നതിൽ നിന്നുള്ള താക്കീത്, ഭിന്നിപ്പിൻ്റെ കാരണങ്ങളിൽ നിന്നുള്ള മുന്നറിയിപ്പ്, ഇച്ഛകളെ പിന്തുടരുന്നതിലുള്ള കടുംപിടുത്തം എന്നീ വിഷയങ്ങളിൽ ഷെയ്ഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലിയിൽ നിന്ന് അനുഗ്രഹീതവും മികച്ചതുമായ ഈ പ്രഭാഷണം ഞങ്ങൾ കേട്ടു - .
അതിനാൽ ഷെയ്ഖ് നന്നായി പ്രവർത്തിക്കുകയും പുണ്യത്തിൽ മികവ് പുലർത്തുകയും [ജനങ്ങൾക്ക്] ഗുണം ചെയ്യുകയും ചെയ്തു, അതിനാൽ അല്ലാഹു അദ്ദേഹത്തിന് നന്മ നൽകുകയും പ്രതിഫലം വർദ്ധിപ്പിക്കുകയും ചെയ്യട്ടെ ".
( മജ്മു കുത്ബ് വ റസായിൽ വ ഫതാവ ഷെയ്ഖ് റബീ ബിൻ ഹാദി അൽ മദ്ഖലി, വാല്യം. 1, പേ. 501 കാണുക ).
2. കുലീനനായ ഷെയ്ഖ്, അൽ-അല്ലാമ, അൽ-മുഹദ്ദിത്ത്, മുഹമ്മദ് നാസിർ അദ്-ദീൻ അൽ-അൽബാനി റഹിമഹുല്ലയുടെ പ്രശംസ
ഷെയ്ഖ് അൽ-അൽബാനി (റഹിമഹുല്ലാഹ്) പറഞ്ഞു: “സംഗ്രഹത്തിൽ ഞാൻ പറയുന്നു: ഈ കാലഘട്ടത്തിൽ ഇന്ന് അൽ-ജർഹ് വ തഅ്ദീലിന്റെ പതാകവാഹകൻ, സത്യത്തിൽ ഞങ്ങളുടെ സഹോദരൻ ഡോക്ടർ റബീയാണ്. അദ്ദേഹത്തെ ഖണ്ഡിക്കുന്നവർ അറിവിൻ്റെ അടിസ്ഥാനത്തിൽ ഒരിക്കലും അങ്ങനെ ചെയ്യില്ല ".
3. കുലീനനായ ഷെയ്ഖ്, അൽ-അല്ലാമ, അൽ-ഫഖീഹ്, മുഹമ്മദ് ബിൻ സാലിഹ് അൽ-ഉസൈമിൻ റഹിമഹുല്ലയുടെ പ്രശംസ
ഷെയ്ഖ് ഇബ്നു ഉസൈമിൻ റഹിമഹുല്ല പ്രസ്താവിച്ചു:
“തീർച്ചയായും നാം അല്ലാഹുവിനെ സ്തുതിക്കുന്നു. അവൻ എല്ലാ അപൂർണതകളിൽ നിന്നും മുക്തനാണ്, അത്യുന്നതനാണ്. അവൻ നമ്മുടെ സഹോദരൻ, ഡോക്ടർ, റബീഅ് ബിൻ ഹാദി അൽ-മദ്ഖലിക്ക് ഈ പ്രദേശം സന്ദർശിക്കാൻ എളുപ്പമാക്കട്ടെ.
[അതിനാൽ] കാര്യങ്ങൾ വ്യക്തമല്ലാത്തവന് , നമ്മുടെ സഹോദരൻ, അല്ലാഹു നമുക്കും അദ്ദേഹത്തിനും വിജയം നൽകട്ടെ, സലഫിയ്യത്തിലാണ്, സലഫുകളുടെ വഴിയിലാണെന്ന് അറിയിക്കാൻ വേണ്ടിയാണിത്.
സലഫിയ്യ എന്നത് മുസ്ലീങ്ങളെ എതിർക്കുന്നതിനായി രൂപീകരിച്ച ഒരു ഹിസ്ബ് (പക്ഷപാതപരമായ കക്ഷി) ആണെന്ന് ഞാൻ ഇവിടെ അർത്ഥമാക്കുന്നില്ല.
സലഫിയ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അദ്ദേഹത്തിന്റെ (അതായത് ഷെയ്ഖ് റബീയുടെ) രീതിശാസ്ത്രം സലഫുകളുടെ പാതയിലാണ്. പ്രത്യേകിച്ചും തൗഹീദിനെ (ഏകദൈവവിശ്വാസം) യാഥാർത്ഥ്യമാക്കുകയും അതിനെ എതിർക്കുന്നതിനെ തള്ളിക്കളയുകയും ചെയ്യുന്ന കാര്യത്തിൽ. അല്ലാഹു ദൂതന്മാരെ അയച്ചതിൻ്റെ അടിസ്ഥാനം തൗഹീദാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അവർക്ക് സമാധാനം ഉണ്ടാകട്ടെ.
നമ്മുടെ നഗരമായ ഉനൈസ എന്ന ഈ പ്രദേശത്തിൽ, നമ്മുടെ സഹോദരൻ ഷെയ്ഖ് റബീഅ് ബിൻ ഹാദീയുടെ സന്ദർശനം ഒരു നല്ല ഫലമുണ്ടാക്കുമെന്നതിൽ സംശയമില്ല.
ഭയപ്പെടുത്തലും കിംവദന്തികൾ പ്രചരിപ്പിക്കലും [വിയോജിപ്പിൻ്റെ] നാവുകൾ അഴിച്ചുവിടലും കാരണം അവരിൽ നിന്ന് എന്താണ് മറച്ചുവെച്ചതെന്ന് പലർക്കും വ്യക്തമാകും.
തങ്ങൾ (പണ്ഡിതർ) സത്യത്തിലാണെന്ന് വ്യക്തമായപ്പോൾ, പണ്ഡിതൻമാരെപ്പറ്റി പറഞ്ഞതിൽ പശ്ചാത്തപിച്ചവരുടെ എണ്ണം എത്രയാണ്.
അപ്പോൾ ഷെയ്ഖ് ഇബ്നു ഉസൈമിനോട് ചോദിച്ചു:
“ഷെയഖ് റബീയുടെ പുസ്തകങ്ങളെക്കുറിച്ച് ഒരു ചോദ്യമുണ്ട്? (അതായത് അവയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?)''
അപ്പോൾ ഷെയ്ഖ് (റഹിമഹുല്ലാഹ്) പ്രതികരിച്ചു:
“ഈ ചോദ്യത്തിന് എൻ്റെ ഉത്തരം ആവശ്യമില്ലെന്ന് പ്രത്യക്ഷത്തിൽ വ്യക്തമാണ്. ഇമാം അഹ്മദിനോട് (റഹിമഹുല്ലാഹ്) ഇസ്ഹാഖ് ബിൻ റഹവൈഹിനെ (മരണം 238AH, റഹിമഹുല്ലാഹ്) കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയത് പോലെ, 'എന്നെപ്പോലെയുള്ള ഒരാളോട് ഇസ്ഹാഖിനെക്കുറിച്ച് ചോദിക്കുകയൊ?! പകരം, ഇസ്ഹാഖിനോട് എന്നെക്കുറിച്ച് ചോദിക്കണം. ശൈഖ് റബീഅിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചു, അല്ലാഹു അദ്ദേഹത്തിന് വിജയം നൽകട്ടെ.
ഞാൻ പരാമർശിച്ചത്, ഈ സമയം വരെ അദ്ദേഹത്തെക്കുറിച്ച് എൻ്റെ ആത്മാവിൽ സൂക്ഷിച്ചത് ഒരിക്കലും അവസാനിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ഇവിടേക്കുള്ള വരവും എന്നിൽ എത്തിയ അദ്ദേഹത്തിന്റെ വാക്കുകളും, സംശയമില്ല, അവ ഒരു വ്യക്തിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും അദ്ദേഹത്തോടുള്ള അവൻ്റെ പ്രാർത്ഥനയും വർദ്ധിപ്പിക്കും ".
( ഈ പ്രസ്താവനയുടെ ഓഡിയോ റെക്കോർഡിംഗും ഇംഗ്ലീഷ് വിവർത്തനത്തോടുകൂടിയ മുമ്പത്തേതും www.themadkhalis.com ൽ കാണാം ).
4. ശ്രേഷ്ഠനായ ഷെയ്ഖ് അൽ-അല്ലാമ, അൽ-മുഹദ്ദിസ് മുഖ്ബിൽ ബിൻ ഹാദി അൽ-വാദി'ഇ റഹിമഹുല്ലയുടെ പ്രശംസ
ഷെയ്ഖ് മുഖ്ബിൽ (റഹിമഹുല്ലാഹ്) പ്രസ്താവിച്ചു:
“ഷെയ്ഖ് റബീഅ് ബിൻ ഹാദിയോട് ചോദിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു, അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെ. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗം അൽ-ഇഖ്വാൻ അൽ-മുസ്ലിമീനുമായിയുള്ള [ഇടപാടിൽ] കടന്നുപോയി. അവരെയും അവരുടെ യാഥാർത്ഥ്യങ്ങളെയും , ജമാഅത്തിൻ്റെ (ദുർമാർഗത്തിലായ കക്ഷികളുടെ) യഥാർത്ഥ സ്വഭാവത്തെയും കുറിച്ച് ഏറ്റവും അറിവുള്ള വ്യക്തിയാണ് അദ്ദേഹം. നിങ്ങൾ ഷെയ്ഖ് റബീഅിനെ അന്ധമായി പിന്തുടരണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല, മറിച്ച് അദ്ദേഹത്തിൻ്റെ വിജ്ഞാനത്തിൽ നിന്ന് നിങ്ങൾ പ്രയോജനം നേടുക. ഞാൻ നിങ്ങളോട് പറയുന്നില്ല: മഹ്മൂദ് അൽ-ഹദ്ദാദിൽ നിന്നോ ഫരീദ് മാലിക്കിൽ നിന്നോ ഫത്വാ തേടുക - പകരം ശ്രേഷ്ഠരായ പണ്ഡിതന്മാരിൽ നിന്നുള്ള പണ്ഡിതനായ ഒരു നീതിമാനായ മനുഷ്യൻ (അതായത് ഷെയ്ഖ് റബീ യിൽ നിന്ന്') ഫത്വ തേടുക ] , അൽ-ഇഖ്വാൻ അൽ-മുസ്ലിമീനെ [വെളിപ്പെടുത്തുന്നതിൽ] ഗണ്യമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് അദ്ദേഹം ".
( ഷെയ്ഖ് മുഖ്ബിലിൻ്റെ ഫദാഇഹ് വ നസാഇഹ്, (പേജ് 126) കാണുക ).
അദ്ദേഹം (റഹിമഹുല്ലാഹ്) പറഞ്ഞു:
“ഈ കാലഘട്ടത്തിലെ [വഴിപിഴച്ച] കക്ഷികളെക്കുറിച്ചും അവരുടെ കളങ്കങ്ങളെക്കുറിച്ചും ഏറ്റവും ഉൾക്കാഴ്ചയുള്ള വ്യക്തിയാണ് സഹോദരൻ ഷെയ്ഖ് റബീഅ് ബിൻ ഹാദി, അല്ലാഹു കാത്തുരക്ഷിക്കട്ടെ. അദ്ദേഹം ആരെ ഹിസ്ബിയായി പ്രഖ്യാപിക്കുന്നുവോ, അവൻ തീർച്ചയായും ഒരു ഹിസ്ബിയാണെന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് നിങ്ങൾക്ക് അനാവരണം ചെയ്യപ്പെടും. അതിനാൽ ഇത് ഓർക്കുക.."
( കാസറ്റ്: അൽ-അസിലാഹ് അസ്-സുന്നിയ്യ ലി 'അല്ലാമ അദ്-ദിയാർ അൽ-യമാനിയ - തായിഫിലെ യുവാക്കളുടെ ചോദ്യങ്ങൾ ).
അഹ്ലുൽ ബിദ്അത്തിനെതിരായ ഷെയ്ഖ് റബീഉൽ മദ്ഖലിയുടെ പ്രസംഗത്തെക്കുറിച്ച് ശൈഖ് മുഖ്ബിൽ അൽ വാദി(റഹിമഹുല്ലാഹ്)യോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു:
"എന്നെ റബീഅ് വിമർശിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ വാക്ക് എടുക്കുക!"
( ഷെയ്ഖ് മുഖ്ബിലിൽ നിന്ന് അബുൽ-ഹസൻ അർ-റംലി തൻ്റെ രണ്ടാമത്തെ ലേഖനത്തിൽ 'അലി അൽ-ഹലാബിയെ നിരാകരിക്കുന്നു. സിയാനത്തസ്-സലഫി (പേജ് 323) കാണുക ).
5. കുലീനനായ ഷെയ്ഖ് അൽ-അല്ലാമ, അൽ-മുഹദ്ദിസ്, അൽ-ഫഖീഹ്, അഹ്മദ് ബിൻ യഹ്യ അൻ-നജ്മി റഹിമഹുല്ലയുടെ പ്രശംസ
ഷെയ്ഖ് അഹ്മദ് അൻ-നജ്മി (റഹിമഹുല്ലാഹ്) ഷെയ്ഖ് റബീയെ സംബന്ധിച്ച് പ്രസ്താവിച്ചു:
“അദ്ദേഹം അഹ്ലുസ്സുന്നയിൽ നിന്നുള്ള ഷെയ്ഖാണ്, സുന്നത്ത് പ്രചരിപ്പിക്കുന്ന, ബിദ്അത്തുകൾക്കെതിരെ യുദ്ധം ചെയ്യുന്ന വ്യക്തിയാണ്. സുന്നത്തും തൗഹീദും സംരക്ഷിക്കുന്ന സുന്നത്തിൻ്റെ വാഹകനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തെ വെറുക്കുന്നവൻ തീർച്ചയായും സുന്നത്തിനെ വെറുക്കുന്നു, അദ്ദേഹത്തിൽ നിന്ന് ഓടിപ്പോകുന്നവൻ സുന്നത്തിൽ നിന്ന് ഓടിപ്പോകുന്നു ".
( അൽ-ഫതാവ അൽ-ജലിയ്യ (1/30) കാണുക ).
6. കുലീനനായ ഷെയ്ഖ്, അൽ-അല്ലാമ, അൽ-ഫഖീഹ്, 'ഉബൈദ് ബിൻ അബ്ദില്ല അൽ-ജാബിരി ഹഫിദഹുല്ലയുടെ പ്രശംസ
ഷെയ്ഖ് ഉബൈദിനോട് അല്ലാഹു കാത്തുരക്ഷിക്കട്ടെ ചോദിക്കപ്പെട്ടു:
"ഷെയ്ഖ് റബീഅ് ഷെയ്ഖുകളെയും പണ്ഡിതന്മാരെയും ഇസ്ലാമിലേക്ക് വിളിക്കുന്നവരെയും ആക്രമിക്കുന്നു എന്ന് പറയുന്നയാളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?”
ഷെയ്ഖ് ഉബൈദ് പ്രതികരിച്ചു: "ഷെയ്ഖ് റബീ' ഒരു പതാക വാഹകനാണ്, ശക്തൻ, ഉന്നതൻ- സുന്നത്തിൻ്റെ പതാകവാഹകൻ. മഹാപണ്ഡിതന്മാരും ഇമാമുകളും അദ്ദേഹത്തിന് സാക്ഷ്യം വഹിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്നെപ്പോലുള്ളവരോട് അദ്ദേഹത്തെ കുറിച്ച് ചോദിക്കുന്നത് യോജിച്ചതല്ല, അല്ലാഹു കാത്തുരക്ഷിക്കട്ടെ. എന്നിരുന്നാലും ഇപ്പോൾ എന്നോട് ചോദിച്ചത് കൊണ്ട്, ഞാൻ ഉത്തരം നൽകാൻ നിർബന്ധിതനാണ്.
അതിനാൽ പിതാവ്, പ്രഗത്ഭനായ അൽ-ഇമാം, മഹാ പണ്ഡിതൻ, അൽ-അസരി, നിയമജ്ഞൻ, ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് (റഹിമഹുല്ലാഹ്) അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്. അൽ-ഇമാം, അൽ-ഫഖീഹ് , അൽ-മുജ്തഹിദ്, അൽ-അല്ലാമ ഷെയ്ഖ് മുഹമ്മദ് ബിൻ ഉസൈമിൻ (റഹിമഹുല്ലാഹ്) അദ്ദേഹത്തെ പ്രശംസിച്ചു. തർക്കമില്ലാത്ത ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഡിതനായ അൽ-ഇമാം, നസിറുദ്-ദീൻ അൽ-അൽ-അൽബാനി (റഹിമഹുല്ലാഹ്) അദ്ദേഹത്തെ പ്രശംസിക്കുകയും അദ്ദേഹം അൽ-ജർഹിൻ്റെയും അത്തഅ്ദീലിൻ്റെയും പതാകയുടെ വാഹകനാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു.
ഷെയ്ഖ് റബീഅ് ഉയർത്തുന്ന പതാക അഹ്ലുസ്സുന്നത്തിനു വേണ്ടിയുള്ള ജിഹാദും, സുന്നത്തിനും അതിൻ്റെ ആളുകൾക്കും വേണ്ടിയുള്ള ജിഹാദാണ് - ഇത് ഇന്നുവരെയുള്ള പുത്തനാചാരക്കാരുടെ നെഞ്ചിൽ ഒരു മുള്ളാണ്, എല്ലാ സ്തുതിയും അല്ലാഹുവിനാണ് - പതാക താഴ്മയായിത്തീർന്നില്ല, അല്ലെങ്കിൽ മൃദുവും ബലഹീനതയും ആയിത്തീർന്നില്ല. അതിനാൽ, ചോദ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഈ പ്രസ്താവന രണ്ട് തരം ആളുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഇതോടെ നിങ്ങൾക്ക് വ്യക്തമാകും. [ഒന്നാമതായി] തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോ അറിവോ വൈദഗ്ധ്യമോ ഇല്ലാത്ത ഒരു സംഘം - ഈ ഒരാൾ അവനോട് പറയുന്നത് മാത്രം പറയുന്നു.
മറ്റൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം,അവർ സുന്നത്തിനെ എതിർക്കുന്ന വഴിപിഴച്ച, വികലമായ പ്രത്യയശാസ്ത്രത്തിൻ്റെ തലവന്മാരാണ് - ഷെയ്ഖ് റബീഅ് അവരെ പിളർത്തുന്നു! അവരുടെ തൊണ്ട അടഞ്ഞിരിക്കുന്നു. ഷെആ റബീഅ്, അല്ലാഹു കാത്തുരക്ഷിക്കട്ടെ, എഴുതിയത് അവരുടെ തൊണ്ട ഞെരുക്കിക്കളഞ്ഞിരിക്കുന്നു - ഖുതുബുകളോടും അവരല്ലാത്തവരോടും അദ്ദേഹത്തിൻ്റെ ഖണ്ഡനം; സയ്യിദ് ഖുതുബിനെക്കുറിച്ച് അദ്ദേഹം എഴുതിയതിൽ നിന്ന് - ഖുതുബിയുടെ വ്യതിയാനങ്ങൾ, അജ്ഞത, വഴിതെറ്റിക്കൽ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശദീകരണം - സത്യം അന്വേഷിക്കുന്ന ഒരാൾക്ക് അദ്ദേഹം സത്യത്തെക്കുറിച്ച് വ്യക്തമാക്കിയത് കാണാൻ കഴിയും. അതുകൊണ്ട് അവർ പറയുന്നത് കേട്ട് ആശ്ചര്യപ്പെടുകയോ ഞെട്ടുകയോ വേണ്ട.
തീർച്ചയായും ഷെയ്ഖ് റബീഅ് ദൃഢമായ വിജ്ഞാനമുള്ള, അല്ലാഹുവിലേയ്ക്ക് ക്ഷണിക്കുന്ന ഒരാളെ വിമർശിക്കാറേയില്ല, മറിച്ച് ഷെയ്ഖ് റബീഅ് തൻ്റെ സഹോദരങ്ങൾക്കും , മുസ്ലിംകളിൽ നിന്നുള്ള കുട്ടികൾക്കും ഒപ്പമാണ്, പ്രത്യേകിച്ച് വിജ്ഞാന വിദ്യാർത്ഥികൾ. അദ്ദേഹം അവരെ നയിക്കുകയും ഉപദേശിക്കുകയും അവരെ നേർവഴിയിൽ നിർത്തുകയും ചെയ്യുന്നു - അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ട് വരുന്നവരെ അദ്ദേഹം പഠിപ്പിക്കുകയും സംശയങ്ങൾ നീക്കുകയും ചെയ്യുന്നു. ഇതാണ് ഇത് വരെ അദ്ദേഹത്തെ സംബന്ധിച്ച് എനിക്ക് അറിയാവുന്ന കാര്യം, അല്ലാഹു കാത്തുരക്ഷിക്കട്ടെ ".
( ഷെയ്ഖ് അഹ്മദ് ബസ്മുലിൻ്റെ (പേജ് 327) സിയാനത്തൂസ്സലഫി മിൻ വസ്വസതി വ തൽബിസാത് 'അലി അൽ ഹലാബി കാണുക ).
സ്ത്രോതസ്:
https://abukhadeejah.com/is-shaikh-rabee-ibn-haadee-a-great-scholar-of-this-era/
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment