നബി അധികാരത്തിന് വേണ്ടി എന്തിന് ദുആ ചെയ്തു? صلى الله عليه وسلم.

നബി അധികാരത്തിന് വേണ്ടി എന്തിന് ദുആ ചെയ്തു? صلى الله عليه وسلم.

അല്ലാഹു നബി صلى الله عليه وسلم യോട് അധികാരത്തിന് വേണ്ടി ദുആ ചെയ്യാൻ പറയുന്നു:

وَٱجۡعَل لِّى مِن لَّدُنكَ سُلۡطَـٰنً۬ا نَّصِيرً۬ا

" നിന്നിൽ നിന്ന് എനിക്ക് ഒരു  അധികാര സഹായം നൽകുകയും ചെയ്യുക ".

(17:80).

തഫ്സീർ ഇബ്നു കസീർ:

وقوله : ( واجعل لي من لدنك سلطانا نصيرا ) قال الحسن البصري في تفسيرها : وعده ربه لينزعن ملك فارس ، وعز فارس ، وليجعلنه له ، وملك الروم ، وعز الروم ، وليجعلنه له .

وقال قتادة فيها إن نبي الله صلى الله عليه وسلم ، علم ألا طاقة له بهذا الأمر إلا بسلطان ، فسأل سلطانا نصيرا لكتاب الله ، ولحدود الله ، ولفرائض الله ، ولإقامة دين الله ؛ فإن السلطان رحمة من الله جعله بين أظهر عباده ، ولولا ذلك لأغار بعضهم على بعض ، فأكل شديدهم ضعيفهم .

ഹസൻ അൽ ബസ്രി (സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ رحمه الله) ഇതിന്റെ തഫ്സീറിൽ പറഞ്ഞു : 

"പേർഷ്യയുടെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, ബൈസാന്തിയത്തിന്റെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, റോമിന്റെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, അദ്ദേഹത്തിന്റെ റബ്ബ് വാഗ്ദത്തം ചെയ്തു."

ഖത്താദ رحمه الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു: (മറ്റൊരു സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ)

അധികാരമോ ശക്തിയോ ഇല്ലാതെ തനിക്ക് ഇത് നേടാനാവില്ലെന്ന് അല്ലാഹുവിന്റെ പ്രവാചകന് അറിയാമായിരുന്നു, അതിനാൽ അല്ലാഹുവിന്റെ ഗ്രന്ഥവും, അല്ലാഹുവിന്റെ നിയമങ്ങളും, അല്ലാഹുവിന്റെ ബാധ്യതകളും, അല്ലാഹുവിന്റെ മതം സ്ഥാപിക്കുന്നതിനുമായി , തന്നെ സഹായിക്കാൻ അദ്ദേഹം അധികാരത്തിന് വേണ്ടി ദുആ ചെയ്തു.  അധികാരം എന്നത് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമാണ്, അത് അവൻ തൻ്റെ ദാസന്മാർക്കിടയിൽ സ്ഥാപിക്കുന്നു, അല്ലാത്തപക്ഷം അവരിൽ ചിലർ മറ്റുള്ളവരെ ആക്രമിക്കും, ശക്തർ ദുർബലരെ നശിപ്പിക്കും ".

(തഫ്സീർ ഇബ്നു കസീർ 17:80).

തഫ്സീർ ഇബ്നു കസീറിന്റെ ഇംഗ്ലീഷ് പതിപ്പിൽ ഇമാം മുബാറക് പൂരി رحمه الله പറഞ്ഞു:

" സത്യത്തോടൊപ്പം തന്നെ, എതിർക്കുകയും , തടുക്കുകയും, ചെയ്തവരെ അടിച്ചമർത്താൻ അദ്ദേഹത്തിന് ശക്തിയും അധികാരവും ആവശ്യമായിരുന്നു ".

അത് കൊണ്ട് യുദ്ധം ചെയ്യണമെങ്കിൽ ഇസ്ലാമിൽ അധികാരം വേണം.

ചിലർ പറയുന്ന വാദം, അത് കൊണ്ട് തെറ്റാണ്. അവർ പറയുന്നു, അധികാരമില്ലാത്ത നാട്ടിൽ, സത്യവിശ്വാസികൾക്ക് അക്രമികളായ ഭരണാധികാരികളെ നീക്കാൻ, യുദ്ധം  ചെയ്യാം, അക്രമിക്കാം എന്ന്.

ഇല്ല.  ഇത് പ്രവാചക മാതൃക അല്ല. പ്രവാചകൻ صلى الله عليه وسلم യുടെ മാത്രികയിൽ നിന്നും വ്യതിചലക്കരുത്.

അല്ലാഹു പറഞ്ഞു:

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "

(33:21).

അല്ലെങ്കിൽ എന്തിന് പ്രവാചകൻ صلى الله عليه وسلم ? എല്ലാം തോന്നിയ പോലെ ചെയ്താൽ പോരെ? എന്തിന് ഖുർആനും സുന്നത്തും?

അത് കൊണ്ട്  യുദ്ധം അനുവദനീയമാവുക അധികാരം ലഭിച്ചാൽ മാത്രമാണ്. അതാണ് പ്രവാചക മാതൃക.

യുദ്ധത്തിന് അനുവാദം ലഭിച്ചത് മദീനയിൽ അധികാരം കിട്ടിയതിന് ശേഷം മാത്രമാണ്.

മക്കയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും, സ്ത്രീകൾ അടക്കം, നിരവധി സഹാബികൾ رضي الله عنهم വധിക്കപ്പെട്ടിട്ടും, ശത്രുക്കൾക്കെതിരെ യുദ്ധം പാടില്ല എന്ന് ആയത്ത് ഇറങ്ങി.

അല്ലാഹു പറയുന്നു:


كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ

" നിങ്ങളുടെ കൈകളെ  നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നിസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിൻ ".

(4:77).

അത് കൊണ്ട്  അധികാരം ഇല്ലാത്തപ്പോൾ ഭരണാധികാരികൾക്ക് എതിരെ കൈകൾ ഉയർത്താൻ (യുദ്ധം ചെയ്യുവാൻ, അക്രമിക്കാൻ) പാടില്ല. സത്യവിശ്വാസികൾ അധികാരത്തിൽ ഇല്ലാത്ത നാട്ടിൽ, ആരാധന കർമ്മങ്ങൾ നിർവഹിക്കുകയും, ശിർക്ക് , ബിദ്അത്ത്, ഹറാമുകൾ ചെയ്യാതെ, നിഷ്ക്രിയരാകാതെ ക്ഷമയോടെ പ്രബോധനം ചെയ്യുകയാണ് വേണ്ടത്.

യുദ്ധത്തിന്റെ ആയത്തുകൾ മുഴുവൻ മദീനയിൽ അധികാരം കിട്ടിയതിന് ശേഷമാണ് ഇറങ്ങിയത്.

ചിലർ നബി صل الله عليه وسلم അധികാരത്തിന് വേണ്ടി ദുആ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് , അധികാരം തേടുന്നു , അതിന് വേണ്ടി രാഷ്ട്രീയ പ്രബോധനം നടത്തുന്നു,  പണി എടുക്കുന്നു.

നബി صل الله عليه وسلم അധികാരത്തിന് വേണ്ടി ദുആ ചെയ്തിട്ടുണ്ടെങ്കിലും, അധികാരം തേടിയിട്ടില്ല, അതിന് വേണ്ടി രാഷ്ട്രീയ പ്രബോധനം നടത്തിയിട്ടില്ല, പണി എടുത്തിട്ടില്ല. സഹാബികളും رضي الله عنهم അത് കൊണ്ട് അങ്ങിനെ തന്നെ.

പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു എന്നും, നമ്മുടെ നാട്ടിൽ നടക്കുന്ന ഇലക്ഷൻ, നബി ചര്യക്ക് വിരുദ്ധമായ ബിദ്അത്താണെന്നും, ഇസ്ലാമിക ശൂറയെ കുറിച്ചും , സഹാബികൾ رضي الله عنهم എങ്ങിനെ അധികാരത്തിൽ വന്നു എന്നും , താഴെ ലിങ്കിൽ വായിക്കാം إن شاء الله :

പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു?

https://www.salaf.in/2022/11/blog-post_49.html?m=1

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.