അൽ ഖിദ്ർ عَلَيْهِ السَّلَامُ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ?

അൽ ഖിദ്ർ عَلَيْهِ السَّلَامُ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ?

ഷെയ്ഖ് സായിദ് അൽ മദ്ഖലി:

ഖിദ്റിൻ്റെ കാര്യത്തിൽ ജനങ്ങൾ ഭിന്നിച്ചു. അദ്ദേഹം മരിച്ചിട്ടില്ല, നാം ജീവിക്കുന്ന ഈ കാലം നമ്മുടെ ചുറ്റും ജീവിക്കുന്നണ്ടോ? അതൊ അദ്ദേഹം മരിച്ചൊ?ശരിയായത്, പ്രമാണങ്ങൾ സൂചിപ്പിക്കുന്നതാണ് ; അദ്ദേഹം മരിച്ചു എന്നത്. കാരണം അല്ലാഹു പറഞ്ഞതാണ് :

كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ

" എല്ലാ ദേഹവും [ആളും] മരണത്തെ രുചിനോക്കുന്നതാകുന്നു ".

(3:185).

അദ്ദേഹം ജീവിച്ചിരിപ്പില്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

എന്തെന്നാൽ, അദ്ദേഹം
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, മുഹമ്മദ് അയക്കപ്പെട്ട ദിവസം അദ്ദേഹത്തെ അനുഗമിക്കാനും അദ്ദേഹത്തിന്റെ ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം തിടുക്കം കൂട്ടുമായിരുന്നു.

എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം മരിച്ചു; എന്തെന്നാൽ, അല്ലാഹു ദൂതന്മാരിൽ നിന്നും പ്രവാചകന്മാരിൽ നിന്നും ഉടമ്പടി വാങ്ങിയിട്ടുണ്ട് , അവർ ജീവിച്ചിരിക്കുമ്പോൾ മുഹമ്മദിനെ അയച്ചാൽ അവർ അദ്ദേഹത്തെ അനുഗമിക്കുമെന്ന്.  അല്ലാഹു പറഞ്ഞതുപോലെ:

وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَـٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ

".അല്ലാഹു പ്രവാചകന്‍മാരുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): വേദഗ്രന്ഥമായും, വിജ്ഞാനമായും ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും: പിന്നീടു നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍, തീര്‍ച്ചയായും, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്ന് ".

(3:81).

തെളിവുകളിൽ നിന്നും അബ്ദുല്ലയുടെ ആധികാരികതയിൽ വന്നതും ഇതാണ്:

അല്ലാഹുവിൻ്റെ ദൂതൻ ഞങ്ങളെ ഇശാഅ് നിസ്കാരത്തിൽ നയിച്ചു. അതിനെ ആളുകൾ അൽ-അത്മ എന്ന് വിളിക്കുന്നു.

നിസ്കാരം പൂർത്തിയാക്കിയതിന് ശേഷം, അദ്ദേഹം ഞങ്ങളെ അഭിമുഖീകരിച്ച് പറഞ്ഞു :

" ഈ രാത്രിയുടെ പ്രാധാന്യം നിങ്ങൾക്കറിയാമോ? ഇന്ന് രാത്രി ഭൂമിയുടെ ഉപരിതലത്തിലുള്ള ആരും ഈ രാത്രി മുതൽ നൂറു വർഷത്തിനു ശേഷം ജീവിക്കില്ല ".

നിസ്കാരത്തിന്റെ സമയത്തിൻ്റെ പുസ്തകത്തിൽ അൽ-ബുഖാരി ഇത് റിപ്പോർട്ട് ചെയ്തു;

അധ്യായം: ഇശാഅ് നിസ്കാരവും അൽ-അത്മയും പരാമർശിക്കുമ്പോൾ, ആർ അവ ഒന്നായി കാണുന്നു. 539 .

എടുത്തത്: സഹീഹ് അൽ ബുഖാരിയിൽ നിന്നുള്ള വിജ്ഞാന പുസ്തകത്തിൻ്റെ വിശദീകരണത്തിലെ വായനക്കാരന് ഒരു സമ്മാനം പേജ് :95.

സ്ത്രോതസ്:

https://mtws.posthaven.com/is-khidr-upon-him-be-peace-still-alive-today

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.