ഇറാന് പലസ്തീനികളോട് സ്നേഹമൊ?

ഇറാന് പലസ്തീനികളോട് സ്നേഹമൊ?

ഇറാനിലെ ശിയാ റാഫിദികൾ, അല്ലാഹു ഖുർആനിൽ അങ്ങേയറ്റം പ്രശംസിച്ച, പിൻപറ്റാൻ പറഞ്ഞ, സ്വർഗ്ഗം വാഗ്ദാനം ചെയ്ത , സിദ്ദിഖ്, ഉമർ, മറ്റു പല സഹാബികളെയും رضي الله عنهم , ആക്ഷേപിക്കുന്നവരും, ശപിക്കുന്നവരും, ആയിഷ رضي الله عنها യെ വ്യഭിചാരാരോപണം നടത്തുന്നവരുമാണ്.

കുരിശു യുദ്ധ സമയത്തും , താർതാറികൾ അക്രമിച്ചപ്പോഴും, ശിയാക്കൾ അവരുടെ ഭാഗത്ത് കൂടി, മുസ്‌ലിംകളെ അക്രമിച്ചവരാണ്.

സലാഹുദ്ദീൻ അയ്യൂബി رحمه الله ആദ്യം ശിയാക്കളെ പരാജയപ്പെടുത്തിയിട്ടെ, ക്രൈസ്തവരെ നേരിടാൻ പറ്റും എന്ന് മനസ്സിലാക്കി. അദ്ദേഹം അങ്ങനെ പ്രവർത്തിക്കുകയും , വിജയിക്കുകയും പലസ്തീനിനെ മോചിപ്പിക്കുകയും ചെയ്തു.

ആധുനിക കാലത്ത് സുന്നി രാജ്യങ്ങളിൽ അസ്ഥിരത വരുത്തലാണ് ശിയാക്കളുടെ ലക്ഷ്യം.

അറബ് വസന്തം യെമനെ ദുർബലപ്പെടുത്തുകയും ശിയാ ഹൂതികൾക്ക് വാതിൽ തുറക്കുകയും ചെയ്തു.

അഹ്മദ് ചലാബി എന്ന ഇറാനിയൻ ഡബിൾ ഏജന്റ്  അമേരിക്കൻ കോൺഗ്രസിനെയും , ഗവൺമെന്റ് അംഗങ്ങളെയും
ഡബ്ല്യു.എം.ഡി - വൻതോതിലുള്ള നശീകരണ ആയുധങ്ങളുടെ  സാന്നിധ്യം ( weapons of mass destruction ) യുടെ മറവിൽ ഇറാഖിനെ ആക്രമിക്കാൻ
പ്രേരിപ്പിക്കുകയായിരുന്നു .

നിരവധി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പോലും ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു.

ചാരവൃത്തിയുടെ ഏറ്റവും വിജയകരമായ ഉദാഹരണങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെട്ട , ഇറാൻ അതിന്റെ ബദ്ധശത്രുവെന്ന് കരുതപ്പെടുന്നവരുടെ സഹായത്തോടെ, ചെലവിന്റെയും നഷ്ടത്തിന്റെയും ഒരു അംശവുമില്ലാതെ ഇറാഖിന്റെ നിയന്ത്രണം നേടി.

ശിയാക്കൾ സുന്നി മുസ്‌ലിംകളോടൊ, പലസ്തീനികളോടൊ സ്നേഹമുള്ളവരല്ല, കാരണം , അവർ ഇറാഖ്, യമൻ, ലെബനൻ, സിറിയയിലെ ലക്ഷക്കണക്കിന് സുന്നികളായ മുസ്‌ലിംകളെയും  , അവിടെയുള്ള  പലസ്തീൻ അഭയാർത്ഥികളെ അടക്കം വധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ അവരുടെ പിഴച്ച വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയുമാണ്.

സയണിസ്റ്റുകൾ പലസ്തീനിൽ മുസ്‌ലിംകളെ വധിച്ചതിനെക്കാൾ എത്രയോ ഇരട്ടി, ശിയാക്കൾ മുസ്‌ലിംകളെ വിധിച്ചിട്ടുണ്ട്. പലസ്തീനികളെ അടക്കം വിധിച്ചിട്ടും ഇതിനെ കുറിച്ച് മിക്ക മുസ്‌ലിംകളും മൗനമാണ്.

അവർ ഇപ്പോൾ പലസ്തീനിനൊട് അനുകൂലം കാണിക്കുന്നത്, സുന്നി മുസ്‌ലിംകളുടെ അനുഭാവം കിട്ടാനും, അവർക്ക് ഭാവിയിൽ സുന്നി രാജ്യങ്ങളിൽ അധികാരത്തിൽ വരാനും, അവരുടെ പിഴച്ച വിശ്വാസങ്ങൾ പ്രചരിപ്പിക്കാനും , അങ്ങനെ സൗദി അറേബ്യ കീഴടക്കിയാൽ സിദ്ദിഖിന്റെയും, ഉമറിന്റെയും رضي الله عنهما ഖബ്റ് പൊളിക്കാനുമാണ്. ഇതവരുടെ വിശ്വാസമാണ്.

ഇവർ സയണിസ്റ്റുകളൊട് ഏറ്റുമുട്ടുന്നത് കണ്ടിട്ട് വഞ്ചിതരാകരുത്. അവരെ വിശ്വസിക്കാൻ പറ്റില്ല.

പലസ്തീനികൾക്കും , പീഡിതർക്കും  ദുആ ചെയ്യുന്നതോടൊപ്പം , ശത്രുക്കളുടെ അക്രമങ്ങളിൽ നിന്നും രക്ഷ നേടാൻ, നാം ബിദ്അത്തുകളിൽ നിന്നും, ഹറാമുകളിൽ നിന്നും വിട്ട് നിന്ന്, വിശ്വാസം ശരിയായ ജീവിതം ഉണ്ടാവുകയും , നിഷ്ക്രിയരാവാതെ വിജ്ഞാനം യഥാർത്ഥ സ്ത്രോതസിൽ നിന്ന് തേടുകയും, ക്ഷമയോടെ പ്രബോധനം ചെയ്യുകയുമാണ് വേണ്ടത് എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.  പ്രമാണങ്ങളെ ക്രിത്യമായി പിൻപറ്റുമ്പോഴാണ് അല്ലാഹുവിന്റെ സഹായവും വിജയവും ഉണ്ടാവുക. സംശയമില്ല.

ഭൗമരാഷ്ട്രീയപരമായും, ചരിത്രപരമായും,  മതപരവുമായ കാരണങ്ങളാൽ ഇറാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല, കൂടുതൽ താഴെ ലിങ്കിൽ വായിക്കാം إن شاء الله

https://www.salaf.in/2023/12/blog-post_17.html?m=1

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.