ഭൂരിപക്ഷം മുസ്ലിംകളും അശ്അരികളൊ?
ഭൂരിപക്ഷം മുസ്ലിംകളും അശ്അരികളൊ?
ഇമാം അശ്അരി رحمه الله നാലാം നൂറ്റാണ്ടിലെ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ്, അദ്ദേഹത്തിനുണ്ടായിരുന്ന പിഴച്ച വിശ്വാസങ്ങളിൽ നിന്നും അദ്ദേഹം തൗബ ചെയ്തിട്ടുണ്ട് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
എന്നാൽ ചില ബിദ്ഈ കക്ഷികളിൽ അദ്ദേഹത്തിന്റെ പിഴച്ച വിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെ ന്യായീകരിക്കാൻ അവർ ബിദ്ഈ കക്ഷികളുടെ ഒരു നേതാവായ യൂസുഫുൽ ഖറദാവിയുടെ, ഭൂരിപക്ഷം മുസ്ലിംകളും അശ്അരികളാണ് എന്ന വാദം ഏറ്റ് പിടിച്ച് പ്രചരിപ്പിക്കുന്നു. ഭൂരിപക്ഷം മുസ്ലിംകളും അശ്അരികളായത് കൊണ്ട് അശ്അരി ആകുന്നതിൽ തെറ്റില്ല എന്ന് അവർ വാദിക്കുന്നു.
ഇബ്നു തൈമിയ്യ رحمه الله അശ്അരികളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും, വിമർശിക്കുകയും ചെയ്ത പണ്ടിതനാണെന്നും, എന്നാൽ അദ്ദേഹം അശ്അരികൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പുറത്താണെന്ന് പറഞ്ഞിട്ടില്ല എന്നും പ്രചരിപ്പിക്കുന്നു.
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയെ പോലത്തെ പണ്ടിതൻമാർ رحمه الله അശ്അരിയാണെന്നും ഇവർ പ്രചരിപ്പിക്കുന്നു.
ഇതൊന്നും ശരിയല്ല.
ഇമാം അശ്അരി رحمه الله നാലാം നൂറ്റാണ്ടിലെ പണ്ഡിതനായിരുന്നു എന്ന് പറഞ്ഞല്ലോ. അത് കൊണ്ട് തന്നെ നബി صلى الله عليه وسلم ഉത്തമ സമൂഹം എന്ന് പറഞ്ഞ സഹാബികളിൽ رضي الله عنهم ഒരാൾ പോലും അശ്അരി ആയിരുന്നില്ല.
അവർക്ക് ശേഷം നബി صلى الله عليه وسلم ഉത്തമ സമൂഹം എന്ന് പറഞ്ഞ താബിഈങ്ങളും, താബി താബിഈങ്ങളും, ശേഷം വന്ന മഹാന്മാരായ മദ്ഹബിലെ ഇമാമുകളും , ഹദീസ് പണ്ഡിതന്മാരും, അവർക്ക് ശേഷം വന്നവരും നാലാം നൂറ്റാണ്ട് വരെ ആരും അശ്അരികളായിരുന്നില്ല.
ഇവരായിരുന്നു വിശ്വാസങ്ങളിൽ പിഴവ് വരാതിരുന്ന മുസ്ലിംകൾ. ഇമാം അശ്അരിക്ക് ശേഷവും, , ഈ ആധുനിക കാലത്തും വിശ്വാസങ്ങളിൽ പിഴവില്ലാത്ത ധാരാളം പേരുണ്ട്.
ഇബ്നു ഹജർ അൽ-അസ്ഖലാനി رحمه الله അശ്അരി മദ്ഹബ് കാരനായിരുന്നുവെന്ന് ഇന്നത്തെ അശ്അരികൾ അവകാശപ്പെടുന്നു. അശ്അരികൾ എന്ന് അവർ അവകാശപ്പെടുന്നവരുടെ ഒരു നീണ്ട പട്ടികയിൽ ഇബ്നു ഹജറിൻ്റെ പേര് പലപ്പോഴും പരാമർശിക്കപ്പെടുന്നു.
അശ്അരികൾക്ക് അവരുടെ മദ്ഹബിൻ്റെ സവിശേഷതയുള്ള ചില അടിസ്ഥാന തത്വങ്ങൾ (ഉസൂൽ) ഉണ്ട്. ഇബ്നു ഹജർ അൽ-അസ്ഖലാനി അല്ലാഹുവിൻ്റെ പല വിശേഷണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ തഅ്വീവിലിലേക്ക് വീണെങ്കിലും, അത് അദ്ദേഹത്തെ അശ്അരി ആക്കുന്നില്ല. (അൽ-ബക്കില്ലാനിയും അൽ-ജുവൈനിയും മറ്റുള്ളവരും അശ്അരി ആയിരുന്നത് പോലെ).
ഒരു വ്യക്തിയുടെ ഉസൂൽ (അടിസ്ഥാന തത്വങ്ങൾ) അശ്അരിയും , ചില വിഷയങ്ങളിൽ ഒരു വ്യക്തി അശ്അരികളുമായി യോജിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഇബ്നു ഹജർ, അശ്അരികളുടെ തെറ്റായ തത്വങ്ങളിലായിരുന്നില്ല. മാത്രമല്ല ഇബ്നു ഹജർ അല്ലാഹുവിന്റെ വിശേഷണങ്ങൾ തഅ്വീൽ ചെയ്തത് കാരണം ഒരു അശ്അരി ആണെന്ന് പറയാനാവില്ല (അൽ-ബക്കില്ലാനിയും അൽ-ജുവൈനിയും മറ്റുള്ളവരും അശ്അരി ആയിരുന്നു എന്ന രീതിയിൽ).
ഒരാളെ അശ്അരിയായി കണക്കാക്കണമെങ്കിൽ, അദ്ദേഹം ആ അശ്മഅരി മദ്ഹബിൻ്റെ ഉപാധികൾ ഉയർത്തിപ്പിടിക്കുകയും സാധൂകരിക്കുകയും വേണം - ഇബ്നു ഹജർ തീർച്ചയായും അത് ചെയ്തിട്ടില്ല.
താഴെ ചിത്രങ്ങളിൽ ഫത്ഹുൽ ബാരിയിൽ , ഇബ്നു ഹജർ പരാമർശിക്കുന്നത് കാണാം, ഇബ്നു ഫവ്റക്കിൻ്റെയും അദ്ദേഹത്തിൻ്റെ അനുയായികളുടെയും , അബൂബക്കർ അൽ-ബാഖില്ലാനി, അബു ഇസ്ഹാഖ് അൽ-ഇസ്ഫറാഈനീയുടെ നിലപാടുകളെ കുറിച്ച്.
എല്ലാവരും അശ്അരികൾ- അബുൽ-ഹസൻ അൽ-ബാഹിലിയുടെ വിദ്യാർത്ഥികൾ , അദ്ദേഹം അബു ഹസൻ അൽ അശ്അരിയുടെ വിദ്യാർത്ഥി .
വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ ഇബ്നു ഹജർ, അശ്അരികളുടെ നിലപാട് നിരാകരിക്കുന്നു.
ഇബ്നു ഹജർ (പ്രധാന ആദ്യകാല അശ്അരി പണ്ഡിതന്മാരുടെ) നിലപാടിനെ വളരെ വ്യക്തമായും അസന്ദിഗ്ധമായും നിരാകരിക്കുന്നു.
താഴെ കൊടുത്ത ചിത്രങ്ങൾക്ക് ശേഷം (ഫത്ഹുൽ ബാരി) ബാക്കി വായിക്കുക إن شاء الله.
സ്ത്രോതസ്:
ഇബ്നു ഹജറുൽ അസ്ഖലാനി "അശ്അഇറാ" അല്ലെങ്കിൽ "അശ്അരിയ്യ" എന്ന കക്ഷിയെ പരാമർശിക്കുന്നത് മുകളിൽ കൊടുത്ത ചിത്രങ്ങളിൽ ഫത്ഹുൽ ബാരിയിൽ കാണാം.
ഇബ്നു ഹജ്ർ رحمه الله അശ്അരിഅത്തിനെ , ഒരു കക്ഷി എന്ന് വിളിക്കുന്നു.
ഹദീസുകളുടെ വിശദീകരണത്തിനിടയിൽ ചില വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്നുവെന്ന് അസ്ഖലാനി പറയുന്നു . അതിലൂടെ അദ്ദേഹം സ്വയം ഒരു അശ്അരിയായി കണ്ടിട്ടില്ല എന്ന് സൂചിപ്പിക്കുന്നു.
അതിനാൽ ഈ ഉദാഹരണങ്ങളിൽ നിന്ന്, ഇബ്നു ഹജറുൽ അസ്ഖലാനി അശ്അരികളെക്കുറിച്ച് സംസാരിക്കുന്ന രീതി അവർ കക്ഷികൾക്കിടയിലെ ഒരു കക്ഷിയാണെന്നും അദ്ദേഹം അതിന്റെ ഭാഗമല്ലെന്നും വ്യക്തമാക്കുന്നു.
അത് കൊണ്ട് അശ്അരികളുടെ മദ്ഹബിൻ്റെ ഉപാധികൾ ഉയർത്തിപ്പിടിക്കുകയും സാധൂകരിക്കുകയും ചെയ്യാത്തവർ അശ്അരികളല്ല.
അത് കൊണ്ട് സഹാബികൾ رضي الله عنهم മുതൽ ഇന്നുവരെ പരിശോധിച്ചാൽ ഭൂരിപക്ഷം മുസ്ലിംകളും അശ്അരിയാണെന്ന വാദം ശരിയല്ല.
ഇമാം അശ്അരിക്ക് മുമ്പ് സഹാബികളടക്കം رضي الله عنهم ആരും അശ്അരികളായിരുന്നില്ല എന്നത് കൊണ്ട്, നാം അശ്അരികളാകാൻ പാടില്ലല്ലോ?
അത് കൊണ്ട് ചില പണ്ഡിതന്മാർ അവരുടെ അജ്ഞത കാരണം അശ്അരിയായത് കൊണ്ട്, ഞാനും ഒരു അശ്അരിയാണെന്ന് എങ്ങിനെ അഭിമാനത്തോടെ പറയും?
ഇമാം അശ്അരി رحمه الله തന്നെ തൗബ ചെയ്തിട്ടുണ്ട് എന്നിരിക്കെ, അദ്ദേഹത്തിനുണ്ടായിരുന്ന പിഴച്ച വാദങ്ങൾ നമുക്ക് ഉണ്ടാവാൻ പാടില്ലല്ലോ. അത് പരലോകത്ത് വൻ നഷ്ടത്തിന് കാരണമാകില്ലെ?
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
ابن تيمية : " فلفظ أهل السنة يراد به من أثبت خلافة الخلفاء الثلاثة ، فيدخل في ذلك جميع الطوائف إلا الرافضة .
وقد يراد به : أهل الحديث والسنة المحضة ، فلا يدخل فيه إلا من يثبت الصفات لله تعالى "
" ആദ്യത്തെ മൂന്ന് ഖലീഫമാരുടെ നിയമസാധുത സ്ഥിരീകരിക്കുന്നവരെയാണ് അഹ്ലുസ്സുന്ന എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. അതിൽ റാഫിദികൾ ഒഴികെയുള്ള എല്ലാ കക്ഷികളും ഉൾപ്പെടുന്നു.
ഹദീസ്, സുന്നത്ത് പണ്ഡിതന്മാർ എന്നും ഇത് (അഹ്ലുസ്സുന്ന കൊണ്ട്) ഉദ്ദേശിക്കാം. അല്ലാഹു തആലയുടെ വിശേഷണങ്ങൾ സ്ഥിരീകരിക്കുന്നവർ മാത്രമേ അതിൽ ഉൾപ്പെടുന്നുള്ളൂ.
( منهاج السنة -2/221 ).
അശ്അരികൾ അല്ലാഹു തആലയുടെ വിശേഷണങ്ങൾ എല്ലാം സ്ഥിരീകരിക്കുന്നില്ല.
അത് കൊണ്ട് മൂന്ന് ഖലീഫമാരുടെ നിയമസാധുത സ്ഥിരീകരിക്കുന്നവരായത് കൊണ്ട് പൊതുവായി, മറ്റു ബിദ്ഈ കക്ഷികളും, അശ്അരികളും അഹ്ലുസ്സുന്നത്തിൽ പെടും, റാഫിദീ ശീയാക്കളിൽ നിന്നും വേർതിരിക്കാൻ.
എന്നാൽ അല്ലാഹു തആലയുടെ വിശേഷണങ്ങൾ എല്ലാം സ്ഥിരീകരിക്കാത്തത് കൊണ്ട് പ്രത്യേകമായി അശ്അരികൾ, മറ്റു ബിദ്ഈ കക്ഷികൾ പോലെ അഹ്ലുസ്സുന്നത്തിൽ പെടില്ല.
ഇബ്നു തൈമിയ്യ رحمه الله അശ്അരികളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു എന്ന് അശ്അരികൾ സമ്മതിക്കുന്നു. അപ്പോൾ ഇബ്നു തൈമിയ്യ رحمه الله വിമർശനം നടത്തിയ വിഷയങ്ങൾ തീർച്ചയായും തിരുത്തേണ്ടെ, പരലോക രക്ഷക്ക്?
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment