ഷെയ്ഖ് അൽ അൽബാനിയും മുസ്ലിം സ്ത്രീകൾ മുഖം മറക്കലും.
ഷെയ്ഖ് അൽ അൽബാനിയും മുസ്ലിം സ്ത്രീകൾ മുഖം മറക്കലും.
ഷെയ്ഖ് അൽ അൽബാനി
رحمه الله
മുഖം മറക്കൽ സുന്നത്താണെന്ന അഭിപ്രായക്കാരനാണ് , എന്നാൽ അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ മുഖം മറക്കുന്നവരായിരുന്നു . സുന്നത്തിനെ അങ്ങനെയാണ് അവർ മനസ്സിലാക്കിയത് , കാരണം സത്യവിശ്വാസികൾ ശറഇ തടസങ്ങൾ ഇല്ലെങ്കിൽ സുന്നത്തല്ലെ എന്ന് പറഞ്ഞ് സുന്നത്ത് ഒഴിവാക്കരുത്.
ഷെയ്ഖ് അൽ അൽബാനി رحمه الله
പറഞ്ഞു:
" ففي هذه الأحاديث دلالة ظاهرة على أن حجاب الوجه كان معروفا في عهده صلى الله عليه وسلم وأن نساءه كن يفعلن ذلك وقد استن بهن فضليات النساء بعده ".
" ഈ ഹദീസുകളിലെല്ലാം പ്രത്യക്ഷമായ തെളിവുണ്ട് ,നബി
صلى الله عليه وسلم
യുടെ കാലത്ത് മുഖം മറക്കൽ അറിയപ്പെട്ടതാണെന്നും,
ഭാര്യമാർ മുഖം മറച്ചിരുന്നു എന്നതിലും, നബി
صلى الله عليه وسلم
യുടെ കാലശേഷം (സഹാബി വനിതകളുടെ رضي الله عنهن കാലത്തും ശേഷവും) ഈ ഉമ്മത്തിലെ ശ്രേഷ്ഠരായ വനിതകളും മുഖം
മറച്ചിരുന്നു ".
( حجاب المرأة المسلم.
മുസ്ലിം സ്ത്രീയുടെ ഹിജാബ് എന്ന പുസ്തകം).
മുഖം മറക്കൽ സുന്നത്താണെന്ന് പറഞ്ഞ പണ്ടിതന്മാർ തർക്കമില്ലാതെ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്.
ഷെയ്ഖ് അൽ അൽബാനി رحمه الله യെ തന്നെ ഉദ്ധരിക്കാം :
" പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോള്‍ നന്നായിരിക്കുകയും, ചിലപ്പോള്‍ അത്യാവശ്യമായിത്തീരുകയും ചെയ്യും ".
( حجاب المرأة المسلم.
മുസ്ലിം സ്ത്രീയുടെ ഹിജാബ് എന്ന പുസ്തകം).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment