വെള്ളിയാഴ്ച ചെയ്യേണ്ട സുന്നത്തായ കർമ്മങ്ങളും ചില കരുതലുകളും.

വെള്ളിയാഴ്ച ചെയ്യേണ്ട സുന്നത്തായ കർമ്മങ്ങളും ചില കരുതലുകളും.


1. നബി صل عليه وسلم യുടെ മേൽ ധാരാളം സലാത്തും സലാമും അയക്കുക.


2. ഫജ്റ് നിസ്കാരത്തിൽ സൂറത്തു സ്സജദയും, സുറത്തുൽ ഇൻസാനും ഓതുക.


3. കുളിക്കുക ( ഫജ്റിന് ശേഷം).


4. സുഗന്ധം ഉപയോഗിക്കുക.


5. സിവാക് ഉപയോഗിക്കുക.


6. നഖവും മീശയും വെട്ടുക, താടിയും മുടിയും ചമയുക.


7. ഏറ്റവും വ്രിത്തിയും നല്ലതുമായ വസ്ത്രങ്ങൾ ധരിക്കുക.


8. മസ്ജിദിലേക്ക് നേരത്തെ പോകുക.


9. നടക്കേണ്ട ദൂരം ആണെങ്കിൽ മസ്ജിദിലേക്ക് നടന്നു പോകുക.


10. മസ്ജിദുകളിൽ സുഗന്ധം പരത്തുക.


11.  വെള്ളിയാഴ്ച നിസ്കരിക്കാതെ മദ്ധ്യാഹ്നത്തിന് ശേഷം അനാവശ്യമായി യാത്ര ചെയ്യാതിരിക്കുക.


12. തയ്യാറാകാൻ ആദ്യത്തെ ബാങ്ക് കോടുക്കുക.


13.  ലഭ്യമായ സ്ഥലത്ത് ഇരിക്കാൻ,ആളുകളുടെ കഴുത്തിന് മുകളിലൂടെ കടന്നുപോകരുത്.


14. തഹീയ്യതുൽ മസ്ജിദ് നിസ്കരിക്കാതെ , മസ്ജിദിൽ ഇരിക്കരുത്.


15. ഖത്തീബ് വരുന്നത് വരെ , നിസ്കാരം, പാരായണം, ദിക്റിൽ മുഴുകുക. 


16. ഖത്തീബ് തഹീയ്യതുൽ മസ്ജിദ് നിസ്കരിക്കാതെ, മിമ്പറിൽ കയറരുത്.


17. ബാങ്കിന് മറുപടി പറയുക , ബാങ്കിന് ശേഷമുള്ള സുന്നത്തായ പ്രാർഥന.


18. ഖുതുബ പറയുമ്പോൾ അനാവശ്യമായി സംസാരിക്കരുത്, സ്വസ്ഥതയില്ലാതിരിക്കരുത്.


19. ഖുതുബയുടെ ഇടവേളയിൽ ദുആയും ഇസ്തിഗ്ഫാറും ചെയ്യുക.


20. ഖുതുബയുടെ അവസാനം , ദുആ ചെയ്യുമ്പോൾ നിശബ്ദമായി ആമീൻ പറയുക.


21. ജുമുഅ നിസ്കാരത്തിൽ സൂറത്തുൽ അഅ്ലയും, അൽ ഗാഷിയയും ഓതുക.


22. ഖുതുബ ചുരുക്കുകയും, നിസ്കാരം നീട്ടുകയും ചെയ്യുക.


23. നിസ്കാര ശേഷം സുന്നത്തായ ദിക്റുകളിൽ മുഴുകുക.


24. നാല് റക്അത്ത് മസ്ജിദിൽ, അല്ലെങ്കിൽ രണ്ട് റക്അത്ത് വീട്ടിൽ സുന്നത്ത് നിസ്ക്കരിക്കുക.


25. സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുക.


26. സൂര്യാസ്തമയത്തിന് മുമ്പ് ധാരാളം ദുആ ചെയ്യുക.


26. ഒരു കാര്യവുമില്ലാതെ ജുമുഅ നിസ്കാരം ഉപേക്ഷിക്കരുത്.



സ്രോതസ്സ്:



പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.