ദുൽ ഹിജ്ജയുടെ ആദ്യ പത്ത് ദിവസങ്ങളിൽ ചെയ്യേണ്ടത്.
ദുൽ ഹിജ്ജയുടെ ആദ്യ പത്ത് ദിവസങ്ങളിൽ ചെയ്യേണ്ടത്.
ദുൽ ഹിജ്ജയുടെ നാളുകളിൽ വർധിപ്പിക്കേണ്ട കർമ്മങ്ങളെ കുറിച്ച് അല്ലാമാ സാലിഹ് അൽ-ഫൗസാൻ حفظه الله:
1. ഐച്ഛിക നിസ്കാരം, പ്രത്യേകിച്ച് രാത്രിയിൽ.
2. ഐച്ഛിക നോമ്പ്, പ്രത്യേകിച്ച് ഒമ്പതാം ദിവസം (ഹജ്ജ് ചെയ്യുന്നവർ ഒഴികെ).
3. തക്ബീർ കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തൽ (അതായത്: "അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, വ ലില്ലാഹിൽ ഹംദ്" എന്ന് പറയുക)
4. തസ്ബിഹ് (അതായത്: "സുബ്ഹാനല്ലാഹ്" എന്ന് പറയുക), തഹ്‌ലീൽ (അതായത്: "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് പറയുക) കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തൽ.
5. ഖുർആൻ പാരായണം.
6. ദരിദ്രർക്കും അല്ലാഹുവിൻ്റെ പ്രീതിക്കുമായി ദാനം ചെയ്യുക .
7. ഈദ് ദിനത്തിൽ ബലിയർപ്പിക്കുക.
[ശൈഖിൻ്റെ വെബ്‌സൈറ്റിൽ നിന്നുള്ള സംഗ്രഹം: 'ഫദ്ൽ അൽ-'അഷ്ർ മിൻ ദിൽ-ഹിജ്ജ'
فضل العشر من ذي الحجة
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment