ആത്മാവുള്ള മൊബൈൽ ഡിജിറ്റൽ ഫോട്ടോ എടുത്താൽ ശിക്ഷ.

ആത്മാവുള്ള മൊബൈൽ ഡിജിറ്റൽ ഫോട്ടോ എടുത്താൽ ശിക്ഷ.


ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞതിന്റെ രത്നച്ചുരുക്കം: ഹദീസിൽ വന്നതായ തസ്'വീർ (ചിത്രമുണ്ടാക്കൽ) എന്ന പദം തന്നെയാണ് ആധുനിക കാലത്തെ ഫോട്ടോ എടുക്കുന്നതിനും  അറബി ഭാഷയിൽ പറയുക, അത് കൊണ്ട് അത് നബി صلى الله عليه وسلم യുടെ കാലത്തേക്ക് മാത്രം പരിമിതപ്പെടുത്താൻ പറ്റില്ല .

[അൽ-അൽബാനിയുടെ ആദാബ് അൽ-സഫാഫ്, പേ. 38]


നിശ്ചലമായ ചിത്രം ഹറാമാണ് എന്നതിൽ ഏകോപനമുണ്ട്. ചില ഒറ്റപ്പെട്ട പണ്ടിതൻമാർ മാത്രമേ നിശ്ചലമായ ചിത്രം അനുവദനീയമാണെന്ന് പറഞ്ഞിട്ടുള്ളു. ഷെയ്ഖ് ലുഹൈദാൻ رحمه الله യെ പോലെയുള്ളവർ. അവർ പറഞ്ഞു, അല്ലാഹുവിന്റെ സ്രിഷ്ടിപ്പുമായി സാദ്രിശ്യപ്പെടണമെങ്കിൽ അത് ചിത്രമുണ്ടാക്കുന്ന ആളുടെ കഴിവും ചിന്തയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കേമറ കൊണ്ട് ഫോട്ടോ എടുക്കുമ്പോൾ വ്യക്തിയുടെ കഴിവോ ചിന്തയൊ വരുന്നില്ല. കൈ കൊണ്ട് വരയ്ക്കുമ്പോൾ ആണല്ലോ വ്യക്തിയുടെ കഴിവും ചിന്തയും വരുന്നത്. അത് കൊണ്ട് അത് അന്നത്തെ കാലത്തേക്ക് മാത്രമാണ് ബാധകം.


എന്നാൾ നബി صلى الله عليه وسلم അല്ലാഹുവിന്റെ സ്രിഷ്ടിപ്പിന് സാദ്രിശ്യം വരുത്തുന്നവർക് കഠിനമായ ശിക്ഷയുണ്ട് എന്ന് പറഞ്ഞപ്പോൾ, അത് ചിത്രമുണ്ടാക്കുന്ന ആളുടെ കഴിവും ചിന്തയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. ആർ അല്ലാഹുവിന്റെ സ്രിഷ്ടിപ്പിന് സാദ്രിശ്യമുണ്ടാക്കുന്നുവൊ, അവർക്ക് കഠിനമായ ശിക്ഷയുണ്ട് എന്നാണ് പറഞ്ഞത്.

കൈ കൊണ്ട് വരച്ച ചിത്രത്തിനാണൊ സ്രിഷ്ടിയുമായി സാദൃശ്യം കൂടുതൽ അതൊ ഫോട്ടോവിനൊ? സംശയമില്ല ഫോട്ടോവിനാണ്. അത് കൊണ്ട് ഫോട്ടോ ആണ് കൂടുതൽ അപകടകരം എന്ന് ഷെയ്ഖ് അൽ-അൽബാനി رحمه الله പറഞ്ഞു.


കഞ്ചാവും ബ്രൗൺ ഷുഗറും  ഹദീസിൽ ഹറാം എന്ന് വന്നിട്ടില്ല , അത് കൊണ്ട് അത് ഉപയോഗിക്കാം എന്നാണൊ? അല്ല, കാരണം ലഹരി വർജിക്കണം എന്ന് പൊതുവായി ഹദീസിൽ വന്നിട്ടുണ്ട്. പിന്നെ പ്രത്യേകമായി കഞ്ചാവും ബ്രൗൺ ഷുഗറും  ഹറാം എന്ന് പറയേണ്ട ആവശ്യമില്ല. അതേ പോലെ തസ്'വീർ എന്ന് ഹദീസിൽ പൊതുവായി വന്നു, പിന്നെ ഫോട്ടോ എന്ന് പ്രത്യേകമായി പറയേണ്ട ആവശ്യമില്ല. മാത്രമല്ല ഫോട്ടോക്കും  തസ്'വീർ എന്ന പദം തന്നെയാണ്  അറബി ഭാഷയിൽ പറയുക.

ശൈഖ് ഫൗസാൻ حفظه الله യോട് മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നതിനെ കുറിച്ച് ചോദ്യം:


" മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രമെടുക്കുന്നത് നിഴൽ പിടിക്കുന്നത് പോലെയാണെന്നും , അത് കൊണ്ട് അത് നിരോധിച്ചിട്ടില്ല, എന്ന് ചിലർ പറയുന്നു,

അപ്പോൾ എന്താണ് ഇതിന്റെ വിധി? ".


ഉത്തരം: 


"അദ്ദേഹത്തിന് (ആ പറഞ്ഞ വ്യക്തിക്ക്) യാതൊരു വിലക്കും ഉണ്ടാകില്ല, എന്നാൽ സുന്നത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ  ചിത്രമെടുക്കൽ/നിർമ്മാണം  ഹറാമാണ് (നിഷിദ്ധമാണ്) എന്ന് പൊതുവായിട്ടാണ് പറഞ്ഞത്.


ചിത്ര നിർമ്മാതാവ് ശപിക്കപ്പെട്ടവനാണ്. വിധിദിനത്തിൽ ഏറ്റവും കഠിനമായ ശിക്ഷകളിൽ നിന്ന് അവന് ലഭിക്കും.


അപ്പോൾ ഈ പൊതുതത്വത്തിൽ നിന്ന് മൊബൈൽ ഫോണിനെ ഒഴിവാക്കുന്നത് എന്താണ്? റസൂൽ صلى الله عليه وسلم ചിത്രം ഉണ്ടാക്കുന്നത് നിഷിദ്ധമാക്കിയപ്പോൾ ഇന്ന മാർഗത്തിൽ ഉണ്ടാക്കുന്നത് ഒഴിവാക്കപ്പെടും എന്ന് പറഞ്ഞിട്ടില്ല (അത് ഒരു മൊബൈൽ ഫോണോ, ക്യാമറയോ, ഡിജിറ്റലൊ, ബൈനറിയോ, പിക്സലൊ ഏതായാലും, കാരണം ഹദീസിൽ പൊതുവായിട്ടാണ് പറഞ്ഞത് , വരക്കുന്നത് മാത്രമാണ് നിരോധിച്ചത് എന്ന് പ്രത്യേകമായി പറഞ്ഞിട്ടില്ല), കൈകൊണ്ടായാലും (ശില്പം) വരച്ചതായാലും, അദ്ദേഹം صلى الله عليه وسلم അത് തികച്ചും നിഷിദ്ധമാക്കി. അപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞതിൽ നിന്ന് ഒഴിവാക്കുകയും , ദൂതനെ صلى الله عليه وسلم തിരുത്താൻ ശ്രമിക്കുകയും ചെയ്യാൻ ആർക്കാണ് കഴിയുക ? 


പണ്ഡിതന്മാരിൽ നിന്നുള്ള മുഹഖിഖീങ്ങൾ, ആവശ്യകതയുടെ കാര്യത്തിൽ (നിഷിദ്ധമായവയെ) ഒഴിവാക്കിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു ആവശ്യത്തിനായി ഒരു ചിത്രമെടുക്കൽ അനിവാര്യമാണെങ്കിൽ (പാസ്പോർട്ട്, വ്യക്തി രേഖ, ലൈസൻസ് , ക്രിമിനൽ കേസുകൾ, ആരോഗ്യപരമായ കാര്യങ്ങൾ, പോലത്തെ ആവശ്യങ്ങൾ ), ഈ അനിവാര്യത കാരണം അത് അനുവദനീയമാണ്.

ഇതിനുള്ള തെളിവ് 

അല്ലാഹു പറഞ്ഞു :


"നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട്‌.  നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും]".


{സൂറ അൽ-അൻആം:119}.


ക്യാമറ ഉപയോഗിച്ചോ, കൈകൊണ്ടോ ,ഏതെങ്കിലും വസ്തു ഉപയോഗിച്ചോ ഒരു ഹോബിയായോ ഒരു കലാരൂപമായോ ചിത്രമെടുക്കുന്നത് ഹറാമാണ്,  അനുവദനീയമല്ല, ആവശ്യമുണ്ടെങ്കിലല്ലാതെ. അത് ഒരു അത്യാവശ്യത്തിന് മാത്രമുള്ള ഇളവാണ്.


( ശൈഖ് സാലിഹ് അൽ-ഫൗസാൻ, ശൈഖിന്റെ പ്രഭാഷണ പരമ്പരയായ തഫ്സീർ സൂറത്തുൽ ഹുജുറാത്ത് മുതൽ സൂറത്ത് അന്നാസ് വരെ തിങ്കൾ 15 ശവ്വാൽ 1427 ഹിജ്റ ).


പരിഭാഷപ്പെടുത്തിയത്.

ഡോ: കെ. മുഹമ്മദ് സാജിദ് .

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.