നിന്റെ സാന്നിധ്യം കൊണ്ട് ദുർമാർഗത്തെ നീ തുണക്കരുത്.

നിന്റെ സാന്നിധ്യം കൊണ്ട് ദുർമാർഗത്തെ നീ തുണക്കരുത്.

അംറു ബ്നു അൽ-ഹാരിസിൽ നിന്ന്: 

عَنْ عَمْرِو بْنِ الْحَارِثِ: أَنَّ رَجُلا دَعَا عَبْدَ اللَّهِ بْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ إِلَى وَلِيمَةِ، فَلَمَّا جَاءَ سَمِعَ لَهْوًا، فَلَمْ يَدْخُلْ، فَقَالَ : مَا لَكَ؟ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ كَثَّرَ سَوَادَ قَوْمٍ فَهُوَ مِنْهُمْ، وَمَنْ رَضِيَ عَمَلَ قَوْمٍ كَانَ شَرِيكًا لِمَنْ عَمِلَهُ

" ഒരാൾ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിനെ (നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച മഹാനായ സഹാബി പണ്ഡിതൻ) ഒരു വിവാഹത്തിന് ക്ഷണിച്ചു. അദ്ദേഹം (വിവാഹത്തിന് ) എത്തിയപ്പോൾ സംഗീതം കേട്ടു. അതിനാൽ അദ്ദേഹം (അകത്തേക്ക്) പ്രവേശിച്ചില്ല. അപ്പോൾ ആ മനുഷ്യൻ അദ്ദേഹത്തൊട് ചോദിച്ചു :

"നിങ്ങൾക്ക് എന്ത് സംഭവിച്ചു? ".

ഇബ്നു മസ്ഊദ് رضي الله عنه പ്രതികരിച്ചു:

അല്ലാഹുവിൻ്റെ ദൂതൻ 

صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:

"ആരാണൊ ഒരു കൂട്ടം ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അവൻ അവരിൽ പെട്ടവനാണ്, ഒരു കൂട്ടം ആളുകളുടെ പ്രവൃത്തിയിൽ ആരാണൊ സംതൃപ്തനാകുന്നത് അവൻ അത് ചെയ്യുന്നവന്റെ പങ്കാളിയാകുന്നു ".

[അബു യാല വിവരിച്ചത്, ഷെയ്ഖ് റബീ അൽ-മദ്ഖലി حفظه الله ആധികാരികമാക്കിയത് ].

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്