ഇസ്ലാമിക പ്രബോധനത്തെ കുറിച്ച് ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ

ഇസ്ലാമിക പ്രബോധനത്തെ കുറിച്ച് ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ:


1. ഷെയ്ഖ്  റബീ ഇബ്നു ഹാദി അൽ മദ്ഖലി رحمه الله പറഞ്ഞു:




"അല്ലാഹുവിലേയ്‌ക്ക് വിളിക്കുന്നയാൾ വിജ്ഞാനത്തിൻ്റെ ഏറ്റവും ഉയർന്ന തലത്തിലായിരിക്കണമെന്നത് ഒരു ഉപാധിയല്ല..... അവൻ ശൈഖ് ഇബ്‌നു ബാസിനെപ്പോലെയോ അദ്ദേഹത്തെപ്പോലുള്ളവരെപ്പോലെയോ ആകണമെന്നത് ഒരു ഉപാധിയല്ല." 




[മർഹബൻ യാ താലിബൽ ilm P335 ].




2. അബു സഈദ് അൽ-ഖുദ്രി പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുന്നു 


صلى الله عليه وسلم 


" സത്യം ഒരു മനുഷ്യന് അറിഞ്ഞാൽ , ആളുകളോടുള്ള ബഹുമാനവും ഭയവും കാരണം അത് സംസാരിക്കുന്നതിൽ നിന്ന് അവനെ തടയാൻ പാടില്ല ". 




[ത്രിമിദി വിവരിച്ചത്, ശൈഖ് അൽ-അൽബാനി സഹീഹാക്കിയത് സിൽസിലതു സഹീഹ ].






3. ഷെയ്ഖ് ഉബൈദ് رحمه الله പറഞ്ഞു: ഖണ്ഡനങ്ങൾ ദഅ്വയുടെ മേഖലകളിൽ നിന്നുള്ള ഒരു മേഖലയാണ്. സുന്നത്തിൻ്റെ വ്യാപനവും ബിദ്അത്തിനെ തടയലും,  ബിദ്അത്തുകാരുടെ അപകടങ്ങളിൽ നിന്ന് അഹ്ലുസ്സുന്നയുടെ സംരക്ഷണവും അവയിലുണ്ട്. അഹ്ലുസ്സുന്നയിൽ നിന്നുള്ള ഒരു പണ്ഡിതനെയും എനിക്കറിയില്ല, ഇമാമുകളെ കുറിച്ച് പറയേണ്ടതില്ല, ഖണ്ഡനങ്ങളെ അവർ ഒരിക്കലും നിരോധിച്ചതായിട്ട് ".




[ ബിദ്അത്തിൻ്റെ ആളുകളുമായി എങ്ങനെ ഇടപെടാം എന്നതിനെക്കുറിച്ചുള്ള അഹ്ലുസ്സുന്നയ്ക്കുള്ള ഗ്രന്ഥങ്ങളുടെ ഒരു ശേഖരം, മിറാത്ത് പബ്ലിക്കേഷൻസ്, പേജ്.80 ].






4. ഷെയ്ഖ് അബ്ദുൽ അസീസ് ഇബ്നു‌ ബാസ് رحمه الله പറഞ്ഞു : 




" എന്റെ മുസ്ലിം സഹോദരാ, മുഴുവൻ ഊർജ്ജത്തോടെയും ശക്തിയോടെയും വിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ അതിയായി ആഗ്രഹിക്കൽ നിർബന്ധമാണ്.




ബാത്വിലിന്റെ ആളുകൾ ബാത്വിലിൽ ഊർജ്ജസ്വലർ ആവാതിരിക്കാനും, മുസ്‌ലിംകളുടെ ഇഹത്തിലെയും പരത്തിലെയും ഗുണത്തിന് വേണ്ടി നീ അങ്ങേയറ്റം ആഗ്രഹിക്കുകയും  ചെയ്യണം"




[ മജ്‌മൂഉൽ ഫതാവാ 6/67 ].




5. ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പ്രസ്താവിച്ചു: 




"ഒരു വ്യക്തി തൻ്റെ മതത്തിൽ വീഴ്ച വരുത്തുന്നതായി നിങ്ങൾ കണ്ടാൽ, നിങ്ങൾ അവനെ പഠിപ്പിക്കണം, കാരണം ഇത് നിങ്ങളുടെ മേലുള്ള അവൻ്റെ അവകാശത്തിൽ നിന്നും നസീഹ, ഉപദേശം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നുള്ളതാണ്. 




എന്നിരുന്നാലും, ഈ പഠിപ്പിക്കൽ  സൗമ്യതയോടെയായിരിക്കണം, കഠിനമായോ ബലപ്രയോഗത്തോടുകൂടിയോ ചെയ്യരുത്, കാരണം ഇത് ആളുകളെ പിന്തിരിപ്പിക്കുകയും വിജ്ഞാനം സ്വീകരിക്കാതിരിക്കാൻ  കാരണമാവുകയും ചെയ്യും. 




[ ഷറഹ് ബുലൂഗ് അൽ-മറാം, വാല്യം. 2, പേജ്.248, ദാർ അൽ-ഇമാം അഹമ്മദ് പ്രിൻ്റ്, നാലാം പതിപ്പ് ].




6. ഇമാം ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:




 "സത്യം വ്യക്തമാകുന്നതുവരെ (ഇൻ്റർനെറ്റിലും) അസത്യത്തിൻ്റെ ആളുകൾക്ക് കാര്യങ്ങൾ ഞെരുക്കമാക്കുക." 




[തഫ്സീർ സൂറ അശ്-ശൂറ, കാസറ്റ് 11 ].




7. അൽ-ഹസൻ (അൽ-ബസ്രീ) رحمه الله പറഞ്ഞു:




 "ഒരു ജ്ഞാനി തർക്കിക്കുകയോ തന്ത്രം ഉപയോഗിച്ച് ജയിക്കാൻ ശ്രമിക്കുകയോ ചെയ്യുകയില്ല, പകരം അവൻ തൻ്റെ ജ്ഞാനം പ്രചരിപ്പിക്കുന്നു. അത് അംഗീകരിക്കപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു, അത് നിരസിക്കപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു".




[ ഹാഫുൾ ഖാരീ ബിത്തലിഖാത്ത് അലാ ശർഹുസ് സുന്നത്ത് ].




8. അൽ-അല്ലാമ മുഖ്ബിൽ ബിൻ ഹാദി അൽ-വാദി' رحمه الله പറഞ്ഞു: 




"സുന്നത്തുകാരേ , സമൂഹം നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾ ഈ സമൂഹത്തെ ബിദ്അത്തുകളിൽ  നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ജാലവിദ്യകളിൽ നിന്നും രക്ഷിക്കണം." 




[അൽ-ബഷൈർ ഫീ അസ്-സിമാഹി അൽ-മുബാഷിർ പേജ് 16 |




9. ഷെയ്ഖ് റബീ ബിൻ ഹാദി അൽ മദ്ഖലി حفظه الله പറഞ്ഞു:




 "സലഫി വിളിക്ക് മൃദുത്വവും സൗമ്യതയും ദയയും ആവശ്യമാണ്, അപ്പോൾ ആളുകൾ നിങ്ങളിൽ നിന്ന് സത്യം സ്വീകരിക്കും."




[വസായ വാ തവ്ജിഹാത് ലി അഷ്-ഷബാബ് (9/18/1425) ].




10. അബ്ദുല്ല ഇബിൻ അൽ മുബാറക് رحمه الله പറഞ്ഞു :


 " പ്രവാചകത്വത്തിന് ശേഷം, യഥാർത്ഥ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനേക്കാൾ മികച്ച ഒരു തലം എനിക്കറിയില്ല." 


[തഹ്ദിബ് അൽ-കാമിൽ, 20/16].




11. ഷെയ്ഖ്  ഉതൈമീൻ رحمه الله പറഞ്ഞു:




ഒരു സുന്നത്ത് പഠിക്കുമ്പോൾ, കിട്ടുന്ന എല്ലാ അവസരങ്ങളിലും അത് (ജനങ്ങൾക്ക്) വ്യക്തമാക്കുന്നത് വിജ്ഞാന വിദ്യാർത്ഥിക്കും,  അല്ലാത്തവർക്കും ബാധ്യതയാണ്.  അവൻ 'ഞാൻ പണ്ഡിതനല്ല' എന്ന് പറയരുത്.




[ഷറഹ് റിയാദുസാലിഹീൻ 741].






12. ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ബാസ് رحمه الله പറഞ്ഞു: 




" മുസ്ലീങ്ങളെ അറിയുക, വിജ്ഞാനമുള്ള  എല്ലാവരുടെയും മേൽ നിർബന്ധമാണ്, അവൻ ഉപദേശം നൽകണം . മഹത്തായ ദൂതന്മാരെ عليهم السلام മാതൃകയാക്കി ,  അത്യുന്നതനായ അല്ലാഹുവിൻ്റെ പ്രീതിക്കായി ഉപദേശിക്കാനും,  അവൻ്റെ കഴിവിനനുസരിച്ച് അവനിലേക്ക് വിളിക്കുകയും വേണം.




ഖുർആനിലെ വ്യക്തമായ വാക്യങ്ങളിൽ , വിജ്ഞാനം 


മറച്ചുവെക്കുന്നവന് പാപത്തിൻ്റെ ഭാരത്തിൽ നിന്ന് ജാഗ്രത പാലിക്കാൻ അല്ലാഹുതാക്കീത് നൽകി .




അല്ലാഹു പറഞ്ഞത് പോലെ:




إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ 


" നിശ്ചയമായും (വ്യക്തമായ) തെളിവുകളായും, മാര്‍ഗ ദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ (അതെ,) അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ് ".




(2:159).




[ ഷെയ്ഖിൻ്റെ വെബ്സൈറ്റിൽ നിന്ന് എടുത്തത് ].




13. ഷെയ്ഖ്  റബീ ബിൻ ഹാദി അൽ മദ്ഖലി حفظه الله പറഞ്ഞു:




 "സഹോദരന്മാരേ, നല്ല പെരുമാറ്റത്തെ നിസ്സാരവൽക്കരിക്കരുത്, കാരണം നിങ്ങൾ നല്ല പെരുമാറ്റത്തെ ചെറുതായി കാണുകയും [ അതിന് പ്രാധാന്യം നൽകുകയും ചെയ്യുന്നില്ലെങ്കിൽ] നിങ്ങളുടെ ദഅവ നഷ്ടപ്പെടും." 




[അത്തരീയ്യ, (3/217) ].






14. ഷെയ്ഖ് ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പ്രസ്താവിച്ചു: 


"ഭൂരിപക്ഷം ആളുകളും സത്യത്തെ നിഷേധിക്കുന്നുവെങ്കിലും, നാം അത് വ്യക്തമാക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കണം."


[ ദഅവ അത്തൗഹീദ്, പേജ്. 19].


15. ആദരണീയനായ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ ഗാലിബ് അൽ-ഉമാരി

حفظه الله

പറഞ്ഞു;

" അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്, വിഡ്ഢികളുടെ ധിക്കാരത്തിൽ നിന്നും,


അറിവില്ലാത്തവരുടെ ആക്രമണങ്ങളിൽ നിന്നും, അല്ലാഹുവിലേക്ക് വിളിക്കുന്ന വ്യക്തിക്ക് അവൻ ക്ഷമ നൽകുന്നുവെന്നതാണ്  . 


എന്തെന്നാൽ, അവൻ അവയിൽ വ്യാപൃതനാകുമ്പോൾ, കൂടുതൽ പ്രാധാന്യമുള്ളതും പ്രയോജനപ്രദവുമായത് അവൻ നഷ്ടപ്പെടുത്തുന്നു. 


അതിനാൽ, അറിവില്ലാത്തവരിൽ നിന്ന് പിന്തിരിയുക എന്നത് അല്ലാഹുവിന്റെ നിയമനിർമ്മാണ രീതിയിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞു:

خذِ الْعَفْوَ وَأَمْرُ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ

 "നീ മാപ്പ് കാണിക്കുക (വിട്ടു വീഴ്ച ചെയ്യുക), നന്മ കൽപ്പിക്കുക, വിഡ്ഢികളിൽ നിന്ന് , വിവരമില്ലാത്തവരിൽ നിന്ന് പിന്തിരിയുക ".

ഇബ്നു കഥീർ رحمه الله പറഞ്ഞു :

"ചില പണ്ഡിതന്മാർ പറഞ്ഞു, 'ആളുകൾ രണ്ട് തരത്തിലാണ്.. [പിന്നെ അദ്ദേഹം നന്മ ചെയ്യുന്നവനെ പരാമർശിച്ചു, എന്നിട്ട് അദ്ദേഹം പറഞ്ഞു].. തിന്മ പ്രവർത്തിക്കുന്നവനെ സംബന്ധിച്ചിടത്തോളം, അവനോട് നന്മ കൽപ്പിക്കുക. എന്നാൽ അവൻ തൻ്റെ വഴികേടിൽ ഉറച്ചുനിൽക്കുകയും, നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും,  അവൻ്റെ അറിവില്ലായ്മയിൽ തുടരുകയും ചെയ്താൽ, അവനിൽ നിന്ന് പിന്തിരിയുക. അങ്ങനെ ചെയ്താൽ ഒരുപക്ഷേ അത് അവനിൽ നിന്നുള്ള കുതന്ത്രത്തെ തടുത്തേക്കാം ".


[ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ ഗാലിബ് അൽ-ഉമാരിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ].

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.