നബി صلى الله عليه وسلم ജന്മദിനം ആഘോഷിച്ചെന്നൊ? ഇമാം സുയൂതിയും, ഇബ്നു ഹജറുൽ അസ്ഖലാനിയും رحمهما الله ആഘോഷിക്കാം എന്നും പറഞ്ഞല്ലോ?
നബി صلى الله عليه وسلم ജന്മദിനം ആഘോഷിച്ചെന്നൊ? ഇമാം സുയൂതിയും, ഇബ്നു ഹജറുൽ അസ്ഖലാനിയും رحمهما الله ആഘോഷിക്കാം എന്നും പറഞ്ഞല്ലോ?
ഇമാം സുയൂതി رحمه الله പറഞ്ഞു:
قلت: وقد ظهر لى تخريجه على أصل آخر وهو ما أخرجه البيهقي عن أنس أن النبي صلى الله عليه وسلم عق عن نفسه بعد النبوة مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته والعقيقة لا تعاد مرة ثانية فيجعل ذلك على أن الذي فعله النبي صلى الله عليه وسلم إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته كما كان يصلى على نفسه لذلك فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات
(حسن المقصد في عمل المولد الحاوى للفتاوى : ١/٢٣٠)
നബി صلى الله عليه وسلم ക്ക് നുബുവ്വത്ത് ലഭിച്ച ശേഷം അവിടുത്തെ അഖീഖ വീണ്ടും അറത്തു എന്ന മറ്റൊരു പ്രമാണം എനിക്ക് ലഭിച്ചിട്ടുണ്ട്, അതായത് അനസിൽ നിന്ന് അൽ-ബൈഹഖി റിപ്പോർട്ട് ചെയ്തത്, അദ്ദേഹത്തിന്റെ ജനനത്തിന്റെ ഏഴാം ദിവസത്തിൽ അബ്ദുൽ മുത്തലിബ് അഖീഖ അറുത്തതിന് ശേഷം നബി صلى الله عليه وسلم വീണ്ടും അറുത്തത് അദ്ദേഹത്തിന്റെ ജന്മത്തിൽ സന്തോഷിച്ചു കൊണ്ടാണ്. അതിനാൽ അവിടുത്തെ ജന്മദിനത്തിൽ എല്ലാവരും ഒരുമിച്ചുകൂടി നന്ദി പ്രകടിപ്പിക്കുക, ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ നന്മകൾ ചെയ്യൽ നമുക്ക് സുന്നത്താണ്.
(അൽ ഹാവീ ലിൽ ഫതാവാ - 1/230).
ഈ ഹദീസിനുള്ള മറുപടി:
1. ഈ ഹദീസിനെക്കുറിച്ച് ഇമാം മാലികിനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: "ജാഹിലിയ്യ കാലത്ത് അഖീഖ നിർവഹിക്കാത്ത അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم യുടെ സഹാബികൾ ഇസ്ലാമിൽ വന്നപ്പോൾ അവർ അഖീഖ ചെയ്തത് നിങ്ങൾ കണ്ടോ? തള്ളപ്പെട്ടതാണ് (ഈ ഹദീസ്)".
[ഇബ്നു റുഷ്ദ് അൽ-മാലികി അദ്ദേഹത്തിൻ്റെ 'അൽ-മുഖദ്ദമാത്ത് അൽ-മുമഹദാത്ത്' എന്ന കൃതിയുടെ 'അഖീഖയുടെ പുസ്തകത്തിൽ' ഉദ്ധരിച്ചത് 2/15].
2. അബ്ദുല്ലാഹ് ബിൻ മുഹററിൻ്റെ ജീവചരിത്രത്തിലെ 'കിതാബ് അൽ-മജ്റൂഹീൻ' (2/29) ൽ ഇബ്നു ഹിബ്ബാൻ പറഞ്ഞു, "അല്ലാഹു പ്രവാചകനായി അയച്ചതിന് ശേഷം നബി صلى الله عليه وسلم തനിക്കുവേണ്ടി അഖീഖ ചെയ്തുവെന്ന് അനസിൽ നിന്ന് ഖതാദയിൽ നിന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. .'...അദ്ദേഹം (ഇബ്നു മുഹറർ) അല്ലാഹുവിൻ്റെ ഏറ്റവും മികച്ച ദാസന്മാരിൽ നിന്നുള്ള ആളായിരുന്നു, പക്ഷേ അദ്ദേഹം അറിയാതെ കള്ളം പറയുന്നവരിൽ നിന്നായിരുന്നു, മനസ്സിലാക്കാതെ രിവായത്തുകളുടെ (അർത്ഥങ്ങൾ) മറിച്ചിടുന്നവരിൽ നിന്നായിരുന്നു അദ്ദേഹം.... അബു ഇസ്ഹാഖ് അത്തലാഖനി പറഞ്ഞു: ഇബ്നു അൽ മുബാറക് പറയുന്നത് ഞാൻ കേട്ടു: എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാനും , അബ്ദുല്ലാഹിബ്നു മുഹററിനെ കുറ്റപ്പെടുത്താനും തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, അബ്ദുല്ലാഹിബ്നു മുഹററിനെ കുറ്റപ്പെടുത്താൻ ഞാൻ തിരഞ്ഞെടുക്കും, എന്നിട്ട് സ്വർഗത്തിൽ പ്രവേശിക്കും , കാരണം ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ, അദ്ദേഹത്തെക്കാൾ ചാണകം എനിക്ക് പ്രിയപ്പെട്ടതായി ഞാൻ കണ്ടെത്തി'.
[ഈ റിപ്പോർട്ട് ഇമാം മുസ്ലീം തൻ്റെ സഹീഹിൻ്റെ ആമുഖത്തിൽ വിവരിച്ചിരിക്കുന്നു].
'അദ്-ദാരിമി പറയുന്നത് ഞാൻ കേട്ടു: അബ്ദുല്ലാഹ് ബിൻ മുഹറർ വിശ്വസനീയവും കൃത്യവുമല്ല (തിഖ)'
[അബ്ദുല്ലാഹ് ബിൻ മുഹററിൻ്റെ ജീവചരിത്രത്തിലെ 'കിതാബ് അൽ-മജ്റൂഹീൻ' (2/29)]
3. അൽ-ബൈഹഖി പറഞ്ഞു, "നബി صلى الله عليه وسلم അദ്ദേഹത്തിന് വേണ്ടി അഖീഖ നിർവഹിക്കുന്നതിനെക്കുറിച്ചുള്ള ഒരു മുൻകർ (തള്ളപ്പെട്ട) ഹദീസ് അബ്ദുല്ല ബിൻ മുഹറർ റിപ്പോർട്ട് ചെയ്തു ... [ഹദീസ് ഉദ്ധരിക്കുന്നു]..... അബ്ദുർ റസാഖ് പറഞ്ഞു, 'തീർച്ചയായും അവർ (ഹദീസ് പണ്ഡിതന്മാർ)അബ്ദുല്ല ബിൻ മുഹററെ ഉപേക്ഷിച്ചു. ഈ ഹദീസിൻ്റെ അവസ്ഥയും, അത് ഖതാദയിൽ നിന്ന് മറ്റൊരു വീക്ഷണകോണിൽ നിന്നും അനസിൽ നിന്ന് മറ്റൊരു വീക്ഷണകോണിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു, അത് ഒന്നുമല്ല."
[അൽ-ബൈഹഖീയുടെ 'സുനൻ അൽ-കുബ്രാ' (9/300). അധ്യായം: ‘അൽ-അഖീഖ സുന്നത്ത്’].
അസ്-സുയൂതീ ഹദീസ് ഉദ്ധരിക്കുന്ന പരാമർശമാണിത്, എന്നിട്ടും അൽ-ബൈഹഖിയുടെ ബാക്കി വാക്കുകൾ അദ്ദേഹം ഉദ്ധരിക്കാത്തത് വിചിത്രമാണ്.
4. അൻ-നവവി رحمه الله പറഞ്ഞു : "അദ്ദേഹം -അതായത് അശ്-ഷൈറാസി - പ്രവാചകൻ തനിക്കായി അഖീഖ ചെയ്തതിനെക്കുറിച്ച് പരാമർശിച്ച ഹദീസിനെ സംബന്ധിച്ചിടത്തോളം, അത് അൽ-ബൈഹഖി തൻ്റെ ഇസ്നാദിനൊപ്പം ഖതാദയിൽ നിന്നുള്ള അബ്ദുല്ലാഹ് ബിൻ മുഹററിൽ നിന്ന് അനസിൽ നിന്ന് റിപ്പോർട്ട് ചെയ്തു ... [ഹദീസ്] …ഈ ഹദീസ് അസത്യമാണ് (ബാതിൽ). അൽ-ബൈഹഖി പറഞ്ഞു: ഇത് തള്ളപ്പെട്ട ഹദീസാണ്...(ബൈഹഖീയുടെ മുൻ വാക്കുകൾ ഉദ്ധരിച്ച്)....അബ്ദുല്ലാഹ് ഇബ്നു മുഹറർ ദുർബലനാണെന്ന് മനപാഠമാക്കുന്ന പണ്ഡിതന്മാർ സമ്മതിക്കുന്നു. അദ്ദേഹം (അബ്ദുല്ല ഇബ്നു മുഹറർ) ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു."
['മജ്മൂ' ശർഹ് മുഹദ്ദബ്' (8/330) നവവീ അധ്യായം: 'അഖീഖ'].
5. ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു, "അദ്ദേഹത്തിൻ്റെ പ്രസ്താവന - അതായത് അർ റാഫിഈ - അനസിൽ നിന്നുള്ള ഖതാദയുടെ ഹദീസിൽ നിന്ന് അൽ-ബൈഹഖി , പ്രവാചകത്വത്തിനുശേഷം അദ്ദേഹം صلى الله عليه وسلم തനിക്കുവേണ്ടി അഖീഖ ചെയ്തതായി റിപ്പോർട്ടുണ്ട്. (ഇബ്നു ഹജർ പറഞ്ഞു): അത് മുൻകറാണ് (തള്ളപ്പെട്ടത്), അതിൽ അബ്ദുല്ലാഹ് ബിൻ മുഹറർ ഉണ്ട്, അദ്ദേഹം വളരെ ദുർബലനാണ്.
അബ്ദുറസാഖ് പറഞ്ഞു...[മുമ്പ് ഉദ്ധരിച്ച വാക്കുകൾ]. ഞാൻ (ഇബ്നു ഹജർ) പറയുന്നു: ഖതാദയിൽ നിന്നുള്ള മറ്റൊരു വീക്ഷണമാണെങ്കിൽ, ഇത് റസൂൽ صلى الله عليه وسلم യുടെ ഹദീസായി ഞാൻ കണ്ടെത്തിയിട്ടില്ല. റിപ്പോർട്ട് ചെയ്യപ്പെട്ടത് ഖതാദ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാറുണ്ടായിരുന്നു എന്നാണ്. ഖതാദയിൽ നിന്ന് ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നത് അബ്ദുല്ലാഹ് ബിൻ മുഹറർ മാത്രമാണെന്ന് അൽ-ബസാറിനും മറ്റുള്ളവരും ഉറപ്പായിരുന്നു. അനസിൽ നിന്നുള്ള മറ്റൊരു വീക്ഷണത്തെ സംബന്ധിച്ചിടത്തോളം, 'അൽ-അദാഹി'യിൽ അബു അഷ്-ഷൈഖും അദ്ദേഹത്തിൻ്റെ 'മുസന്നഫിൽ' ഇബ്നു അയ്മാനും തൻ്റെ പിതാവിൽ നിന്ന് തമാമ ബിൻ അബ്ദുല്ല ബിൻ അനസിൽ നിന്ന് അബ്ദുല്ല ബിൻ മുത്നയുടെ വഴിയിലൂടെ റിപ്പോർട്ട് ചെയ്യുന്നു. 'ശർഹ് മുഹദ്ദബ്' എന്നതിൽ അൻ-നവവി പറഞ്ഞു: ഈ ഹദീസ് അസത്യമാണ്."
['തൽഖീസ് അൽ-ഹബീർ' 4/147 ഇബ്നു ഹജർ അധ്യായം: 'അൽ-അഖീഖ'].
6. അതുപോലെ തന്നെ ഫത്ഹുൽ-ബാരിയിലും , അദ്ദേഹം ഹദീസുകൾ വിവിധ വീക്ഷണകോണുകളിൽ നിന്ന് ദുർബലമാണെന്ന് പ്രഖ്യാപിക്കുന്നു. [ശർഹ് ബാബ് ഇമാതത്തുൽ അദ]
7. അതിനാൽ അസ്-സർഖാനി തൻ്റെ 'ശർഹ് മുവാഹിബ്' (1/140) ൽ തൻ്റെ ഉദ്ധരണി പിന്തുടരുന്ന്, ഈ ഹദീസിലെ ഇബ്നു ഹജറിൻ്റെയും നവവിയുടെയും വിധികൾ ഉദ്ധരിച്ചതിന് ശേഷം ഇങ്ങനെ പറഞ്ഞു, "അതിനാൽ (മൗലീദ് - ജന്മദിനാഘോഷത്തിന് നിയമസാധുത ലഭിക്കുന്നതിന് ഇത് ഉപയോഗിക്കുക. ) ശരിയല്ല.".
ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു:
മൗലീദാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താകുന്നു.
മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മുൻഗാമികളിൽ ഒരാളിൽ നിന്ന് പോലും അത് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
ഇതൊക്കെയാണെങ്കിലും, അതിൽ നല്ല കാര്യങ്ങളും വിപരീതവും ഉൾപ്പെടുന്നു. ഒരാൾ നല്ല കാര്യങ്ങൾക്കായി പരിശ്രമിക്കുകയും അതിന് വിപരീതമായത് ഒഴിവാക്കുകയും ചെയ്യുന്നുവെങ്കിൽ, അത് ഒരു നല്ല ബിദ്അത്താണ്. അല്ലാത്തപക്ഷം അല്ല.
(അൽ ഹാവി ലിൽ ഫതാവ 1/229).
ഇമാം സുയൂതിയും ഇബ്നു ഹജറുൽ അസ്ഖലാനിയെ رحمهما الله ഈ വിഷയത്തിൽ അനുകൂലിച്ചു.
ഷെയ്ഖ് അബൂ ഇയാദ് حفظه الله പറഞ്ഞു:
മൗലീദിനെയും അതുമായി ബന്ധപ്പെട്ട വാദമുഖങ്ങളെയും സംബന്ധിച്ചിടത്തോളം, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, മുഹാജിരീൻ, അൻസാർ, സഹാബികൾ പൊതുവായും , താബഈൻ, നാല് ഇമാമുകൾ, സലഫുകൾ പൊതുവായും, ഇവരേക്കാൾ ഭക്തിയുള്ളവരും, അറിവുള്ളവരും, അല്ലാഹുവിന്റെ മതത്തോട് അസൂയയുള്ളവരും , ദൈവദൂതനോട് കൂടുതൽ സ്നേഹമുള്ളവരുമല്ല, ഇബ്നു ഹജറൊ, സുയൂതിയോ رحمها الله, ശേഷം വന്ന മറ്റാരും.
പ്രവാചകൻ്റെ ജന്മദിനം ആഘോഷിക്കുന്നതിൽ നിന്ന്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, മുഹാജിറുകളെയും (മറ്റുള്ളവരെയും), തടയുന്ന യാതൊന്നും ഇല്ലാതിരുന്നിട്ടും, അത് ചെയ്യാൻ അവരെ ക്ഷണിക്കുന്ന ഘടകങ്ങളുടെ എല്ലാ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും, ജന്മദിനത്തിന്റെ പ്രായോഗിക മാതൃകയെയും പ്രവർത്തനത്തെയും, അവർ
ഉപേക്ഷിച്ചു, എന്നിട്ടും മൗലീദിനെ പിന്തുണയ്ക്കുന്ന അവരുടെ ( സുയൂതി , ഇബ്നു ഹജർ , ശേഷം വന്നവരുടെ) പ്രസ്താവനകൾക്ക് ഉയർന്ന സ്ഥാനം നൽകുക (എന്നത് ശരിയല്ല).
അതിനാൽ, അൽ-സുയൂത്തിയുടെയും ഇബ്നു ഹജറിൻ്റെയും മറ്റും തെറ്റായ പ്രസ്താവനയിലൂടെ വാദിച്ചവർ, അബൂബക്കറിനേക്കാളും ഉമറിനേക്കാളും (മറ്റുള്ളവരും) , ഈ പിൽക്കാല പണ്ഡിതന്മാരാണ് മികച്ച മാർഗദർശികളും കൂടുതൽ വിവേകികളും, ദൂതനെ കൂടുതൽ സ്നേഹിക്കുന്നവരുമാണെന്നും, അബൂബക്കറിനും , ഉമറിനും (മറ്റുള്ളവരും) അവരുടെ മതത്തിൽ മുസ്ലിങ്ങൾക്ക് നല്ലതാണെന്ന് തിരിച്ചറിയാൻ കഴിയാത്തത്ര നന്മകൾ അവർ (സുയൂതിയും ഇബ്നു ഹജറും ശേഷം വന്നവരും) തിരിച്ചറിഞ്ഞു എന്ന് അവകാശപ്പെടുന്നു.
പ്രവാചകൻ صلى الله عليه وسلم വിടവാങ്ങൽ പ്രഭാഷണത്തിൽ പറഞ്ഞതായി നമുക്ക് അറിയാം :" (എനിക്കു ശേഷം) നിങ്ങളിൽ നിന്ന് ജീവിക്കുന്നവനാരാണോ അവൻ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ (പുത്തനാചാരങ്ങൾ) കാണും. അപ്പോൾ എന്റെ സുന്നത്തിൽ നിന്നും സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ സുന്നത്തിൽ നിന്നും നിങ്ങളറിഞ്ഞ കാര്യങ്ങൾ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക ......പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നിങ്ങൾ സൂക്ഷിക്കുക, എല്ലാ പുത്തനാചാരങ്ങളും ദുർമാർഗമാണ്... ".
അതിനാൽ ഈ ആളുകളോട് ഞങ്ങൾ അത്ഭുതപ്പെടുന്നു, സന്മാർഗം ലഭിച്ച ഖലീഫമാരുടെ സുന്നത്ത് പാലിക്കുകയാണൊ വേണ്ടത്, അതോ അവിശ്വാസികളായ ബാത്തിനീ ഇസ്മാഈലികൾ (അവരുടെ വേരുകൾ ഒരു പേർഷ്യൻ ജൂതനിൽ എത്തുന്നു ) ആരംഭിച്ചത്,
8-ഉം 9-ഉം നൂറ്റാണ്ടുകളിലെ ചില പിൽക്കാല പണ്ഡിതന്മാർ അത് അവരുടെ കാലത്ത് പ്രയോഗിച്ചുകൊണ്ടിരുന്നതുകൊണ്ട് മാത്രം നല്ല ഒന്നായി കണക്കാക്കി എന്ന വാദത്തെയൊ?!!.
സ്ത്രോതസ്, താഴെ ലിങ്കിലെ അവസാന ഖണ്ഡികയിൽ നിന്ന്:
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
കൂടുതൽ വായിക്കാൻ താഴെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക إن شاء الله
എന്താണ് ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കൽ അഥവാ പുത്തനാചാരം)?
https://www.salaf.in/2022/10/blog-post_31.html?m=1
പുത്തൻ ആചാരങ്ങളും (ബിദ്അത്തുകളും) , അവയെ അംഗീകരിക്കുന്ന പണ്ടിതന്മാരും .
https://www.salaf.in/2023/09/blog-post_25.html?m=1
നബി صلى الله عليه وسلم യുടെ ജന്മ ദിനത്തിലെ സുന്നത്ത് എന്താണ്?
Comments
Post a Comment