കൊല്ലപ്പെട്ട ഹിസ്ബുല്ലാഹ് നേതാവും മുസ്ലിം സംഘടനയും.

കൊല്ലപ്പെട്ട ഹിസ്ബുല്ലാഹ് നേതാവും മുസ്ലിം സംഘടനയും.

ഇന്നലെ  (28-9-2024)  ഹിസ്ബുല്ലാഹ് നേതാവ് കൊല്ലപ്പെട്ടപ്പോൾ ഒരു മുസ്ലിം സംഘടന പ്രചരിപ്പിച്ച  ദുആ ചെയ്യുന്നതിന്റെ പോസ്റ്ററാണ്  താഴെ കാണുന്നത് :



ഈ മരണപ്പെട്ട നേതാവ് റാഫിദീ ശീയയാണ്. ശിയാക്കൾ സിദ്ദിഖ്, ഉമർ , പോലത്തെ പ്രമുഖ സഹാബികളെ رضي الله عنهم ചീത്ത പറയുന്നവരും, ശപിക്കുന്നവരും, ആയിഷ رضي الله عنها യെ വ്യഭിചാരാരോപണം നടത്തുന്നവരുമാണ്. അത് കൊണ്ട് അവർ ഇസ്‌ലാമിന്റെ ശത്രുക്കളാണ്.


അല്ലാഹു പറഞ്ഞു:

لِيَغِيظَ بِہِمُ ٱلۡكُفَّارَ‌ۗ

" അവിശ്വാസികള്‍ക്കു അവര്‍ (സഹാബികൾ) മൂലം കോപം പിടിപ്പിക്കുവാന്‍ വേണ്ടിയാണ് ".

(48:29).

എന്ന ആയത്തിന്റെ ഇബ്നു കസീർ തഫ്സീറിൽ പറയുന്നു:

" ومن هذه الآية انتزع الإمام مالك - رحمه الله ، في رواية عنه - بتكفير الروافض الذين يبغضون الصحابة ، قال : لأنهم يغيظونهم ، ومن غاظ الصحابة فهو كافر لهذه الآية . ووافقه طائفة من العلماء على ذلك . والأحاديث في فضائل الصحابة والنهي عن التعرض لهم بمساءة كثيرة ، ويكفيهم ثناء الله عليهم ، ورضاه عنهم ".

" ഈ ആയത്തിനെ ആശ്രയിച്ച്, റവാഫിദുകൾ (ശിയാക്കൾ ) അവിശ്വാസികളാണെന്ന് ഇമാം മാലിക് പ്രസ്താവിച്ചു, കാരണം അവർ സഹാബികളെ വെറുക്കുന്നു, رضي الله عنهم.

മാലിക് പറഞ്ഞു: "സഹാബികൾ അവരെ രോഷാകുലരാക്കുന്നു, ഈ ആയത്ത് അനുസരിച്ച്, സഹാബികളാൽ രോഷാകുലനായവൻ അവിശ്വാസിയാണ്.'' മാലിക്കിൻ്റെ അഭിപ്രായത്തോട് പല പണ്ഡിതന്മാരും യോജിച്ചു, അല്ലാഹു അവരോട് തൃപ്തിപ്പെടട്ടെ.

സഹാബികളുടെ ശ്രേഷ്ഠതകൾ പരാമർശിക്കുകയും അവരുടെ തെറ്റുകളെക്കുറിച്ചുള്ള വിമർശനം നിരോധിക്കുകയും ചെയ്യുന്ന നിരവധി ഹദീസുകൾ ഉണ്ട്.

അല്ലാഹു അവരെ പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് (ഖുർആൻ )".

(തഫ്സീർ ഇബ്നു കസീർ 48:29).

സഹാബികളെ رضي الله عنهم ആക്ഷേപിക്കുന്നവർ അവിശ്വാസികളാണെന്ന് പറയുമ്പോൾ, ആക്ഷേപിക്കുന്നവരെ കുറിച്ച് ശഹീദ് എന്ന് പറയാൻ പാടില്ലല്ലോ (മുകളിലെ പോസ്റ്ററിൽ എഴുതിയത് കാണുക).

സഹാബികളെ رضي الله عنه അല്ലാഹു ഖുർആനിൽ അങ്ങേയറ്റം പ്രശംസിച്ചവരും സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്തവരുമാണ്.

ഇസ്ലാമിന്റെ ശത്രുക്കൾ, മരണപ്പെട്ടാൽ സന്തോഷിക്കുകയാണ് വേണ്ടത് എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പഠിപ്പിക്കുന്നത്, അല്ലാതെ  ദു:ഖാചരണം നടത്തലല്ല.

നിരവധി സലഫു സ്സാലിഹീങ്ങളിൽ ഇതിന് മാത്രികയുണ്ട്.

കള്ളവാദിയ മുസൈലിമ മരണപ്പെട്ടപ്പോൾ സിദ്ദിഖ് رضي الله عنه , അല്ലാഹുവിനോട് നന്ദി പറയുകയും, സുജൂദ് ചെയ്യുകയും ചെയ്തു.

ദുൽ തുദയ്യ എന്ന ഖവാരിജ് വധിക്കപ്പെട്ടപ്പോൾ അലി رضي الله عنه അല്ലാഹുവിനോട് നന്ദി പറയുകയും, സുജൂദ് ചെയ്യുകയും ചെയ്തു.

അൽ ഹജ്ജാജ് ബിൻ യൂസഫ് അസ്സഖോഫി മരണപ്പെട്ടപ്പോൾ ഇബ്രാഹിം അൻ നഖായി അങ്ങേയറ്റം സന്തോഷിച്ചു.

ജഹ്മിയയുടെ നേതാവായ ബിഷ്ർ അൽ മരീസിയുടെ മരണ വാർത്ത ബിഷ്ർ അൽ ഹാരിസിന് അങ്ങാടിയിൽ വെച്ച് അറിഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചത്, ഞാൻ അങ്ങാടിയിൽ ആയിരുന്നില്ലെങ്കിൽ അല്ലാഹുവിന്  സുജൂദ് ചെയ്തേനെ എന്നാണ്.

ഇബ്നു കസീർ رحمه الله അദ്ദേഹത്തിന്റെ ബിദായ വ നിഹായ എന്ന ഗ്രന്ഥത്തിൽ ബിദ്അത്തിന്റെ നേതാവിന്റെ ചരിത്രത്തിൽ, അദ്ദേഹം മരണപ്പെട്ടപ്പോൾ പറഞ്ഞു : " ഈ വർഷം ദുൽ ഹിജ്ജിലെ മാസത്തിൽ അല്ലാഹു അദ്ദേഹത്തെ കൊന്നു. സുന്നത്തിന്റെ ആളുകൾ സന്തോഷിക്കുന്നു, അല്ലാഹുവിനോട് നന്ദി പറയുന്നു , ഈ ബിദ്അത്തിന്റെ ആൾ മരണപ്പെട്ടപ്പോൾ അവരിൽ ഒരാളും അല്ലാഹുവിനോട് നന്ദി പറയാതിരുന്നിട്ടില്ല ".

അത് കൊണ്ട് ഇസ്‌ലാമിന്റെ ശത്രുക്കൾ മരണപ്പെട്ടാൽ, സലഫു സ്സാലിഹീങ്ങൾ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്, ദുഃഖാചരണവും ദുആയും അല്ല. ചില മുസ്ലിം സംഘടനകൾ എത്തിച്ചേർന്നിരിക്കുന്ന അപകടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രമുഖ ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമീൻ, ഹമാസ് എന്നീ ബിദ്ഈ സംഘടനകളുടെ പണ്ഡിതനായിരുന്ന യൂസുഫ് അൽ ഖറദാവി റാഫിദീ ശീയാക്കളെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം തെറ്റായിരുന്നു എന്നും, അവരെ കുറിച്ച് സലഫി പണ്ഡിതന്മാർ പറഞ്ഞതാണ് ശരിയെന്നും വ്യക്തമാക്കുന്നു. 

അദ്ദേഹം പറഞ്ഞു: " അവർ (ഹിസ്ബുല്ലാഹ്) ഞങ്ങളുടെ സഹോദരന്മാരാണെന്ന് ഞങ്ങൾ കരുതി, പക്ഷേ പ്രത്യക്ഷത്തിൽ അവർ അങ്ങനെയല്ല. സിറിയൻ ജനതക്കെതിരെ പോരാടുന്നവർ  ഹിസ്ബുല്ലാഹ്  എന്ന് സ്വയം വിളിക്കുന്നു . എന്നാൽ അവർ ഹിസ്ബു ശൈതാനാണ്, സാത്താന്റെ പാർട്ടിയാണ്. ശൈത്താൻ  അവരെ പിടികൂടുകയും സർവ്വശക്തനായ അല്ലാഹുവിനെ മറക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. സാത്താന്റെ പാർട്ടിയാണ് പരാജിതർ ".

കുറച്ച് സമയമെടുത്തെങ്കിലും, യാഥാർത്ഥ്യം അദ്ദേഹം പോലും കണ്ടു. പക്ഷേ ഈ സംഘടനകൾക്ക് യാഥാർത്ഥ്യം കാണാൻ കഴിയുന്നില്ല.

യൂസുഫ് അൽ ഖറദാവിയുടെ വീഡിയോ ക്ലിപ്പും , കൂടുതൽ വായിക്കാനും താഴെ ലിങ്ക് 
إن شاء الله

https://www.salaf.in/2024/07/blog-post_19.html?m=1





പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.