തബ്ലീഗ് ജമാഅത്തുകാരുമായി പ്രബോധനം ഭാഗം മൂന്ന്.
തബ്ലീഗ് ജമാഅത്തുകാരുമായി പ്രബോധനം ഭാഗം മൂന്ന്.
താഴെ എന്റെ വോയിസിന് ഒരു തബ്ലീഗ്കാരൻ പ്രതികരിച്ചു:
മുസ്ലിംകളിലെ പ്രബോധനം ചെയ്യപ്പെടുന്നവരെ എന്ത് കൊണ്ട് വിമർശിക്കുന്നു?
https://on.soundcloud.com/THK2T
പ്രബോധനം 5:10:2024 ന് ആരംഭിച്ചു.
പ്രബോധനം താഴെ:
തബ്ലീഗ് ജമാഅത്ത്കരൻ ചോദിച്ചു:
തബ്ലീഗിന്റെ മേലുള്ള വിമർശനത്തിൽ ഒന്ന് - 'തഖ്ലീദ്' ചെയ്യൽ ആയിരുന്നു - പക്ഷെ ഇബ്ൻ അബ്ദുൽ വഹ്ഹാബ് ചെയ്തു എന്ന് പറഞ്ഞത് ചോദ്യം ചെയ്യാൻ പാടില്ല.
എന്റെ മറുപടി:
ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله ചെയ്തു എന്ന് പറഞ്ഞത് ചോദ്യം ചെയ്യാൻ പാടില്ല എന്ന് ആര് പറഞ്ഞു?
തബ്ലീഗ് ജമാഅത്ത്കരൻ:
ഹമാസ് ഇന്റെ കൂടെ നിക്കാൻ അല്ലാലോ പറയുന്നത്? ഫലസ്തീൻ ജനതയുടെ കൂടെ നിക്കാൻ അല്ലെ പറയുന്നത്? മുസ്ലിം അല്ലാത്തവർക് അക്രമം നടന്നാൽ പോലും കൂടെ നിക്കേണ്ട?
എന്റെ മറുപടി :
ഫലസ്തീൻ ജനതയുടെ കൂടെ നിക്കാൻ പാടില്ല എന്ന് ആര് പറഞ്ഞു?
തബ്ലീഗ് ജമാഅത്ത്കരൻ:
തിന്മയെ തടുക്കേണ്ട? Support ചെയ്യാതെ ഇരുന്നാൽ മതിയോ?
എന്റെ മറുപടി:
തിന്മയെ തടുക്കണം എന്ന് അല്ലാഹു പറഞ്ഞത് ഞാൻ പറഞ്ഞിട്ടുണ്ടല്ലൊ.
തബ്ലീഗ് ജമാഅത്ത്കരൻ:
ഹമാസിന്റെ അഖീദ എന്താണെന്നുള്ളതിനുള്ള തെളിവ് എന്താണ്?
എന്റെ മറുപടി:
ഈ മെസ്സേജിന്റെ താഴെ അയച്ചു തരാം
إن شاء الله
ഖാലിദ് മഷാൽ (ഹമാസ് നേതാവ്) പറഞ്ഞത്:
" ഹമാസ് പ്രസ്ഥാനത്തിന്റെയോ ഇഖ്വാന്റെയോ നേതാക്കളാരും ഇറാൻ സന്ദർശിച്ചിട്ടില്ല, ഇമാം അൽ-ഖുമൈനിയുടെ ഖബറിനരികിലൂടെ അവർ കടന്നു പോകുന്നത് അദ്ദേഹത്തിൻ്റെ കർത്തവ്യത്തോടുള്ള ബഹുമാനം മൂലമല്ലാതെ.
ഇറാനുമായും അതിൻ്റെ നേതാക്കളുമായും നമ്മെ ഒന്നിപ്പിക്കുന്നത് പങ്കിട്ട താൽപ്പര്യങ്ങൾ മാത്രമല്ല, മറിച്ച് യഥാർത്ഥ സാഹോദര്യവും പങ്കിട്ട വിശ്വാസവുമാണ് ".
തബ്ലീഗ് ജമാഅത്ത്കരൻ:
'നയതന്ത്ര ബന്ധത്തെ വിമർശിക്കില്ല' - ഇത് സൗദി, യു.എ.ഇ യുടെ ഇസ്രായേൽ ബന്ധത്തെ വെളുപ്പിക്കാൻ ആണോ?
എന്റെ മറുപടി:
അല്ല, നബി صلى الله عليه وسلم ശത്രുക്കളായ ജൂതന്മാരോട് കരാറുകൾ ചെയ്തിട്ടുണ്ട്.
തബ്ലീഗ് ജമാഅത്ത്കരൻ:
ഇബ്ൻ ബാസ്, അൽബാനി യെ നമുക്ക് ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല, പക്ഷെ അവർ ഇബ്ൻ അബ്ദുൽ വഹാബിനെ പറ്റി പറഞ്ഞ വിഷയം മറ്റുള്ളവരിൽ കാണുമ്പോൾ എന്ത് കൊണ്ട് വിമർശിക്കുന്നു?
എന്റെ മറുപടി:
ചോദ്യം മനസ്സിലായില്ല. വ്യക്തമാക്കുമൊ? إن شاء الله
തബ്ലീഗ് ജമാഅത്ത്കരൻ:
കിതാബ് നോക്കിയിട്ടു തീരുമാനം എടുക്കാൻ പറ്റില്ലേ? അപ്പൊ ഹദിസിന്റെ വാക്കുകൾ മാത്രം വെച്ച് എങ്ങനെ തീരുമാനം എടുക്കാൻ പറ്റും?
എന്റെ മറുപടി:
ഈ ചോദ്യവും ഒന്ന് വ്യക്തമാക്കുമൊ? إن شاء الله
തബ്ലീഗ് ജമാഅത്ത്കരൻ:
അല്ലാഹുവും റസൂലും പറഞ്ഞത് അനുസരിക്കാൻ എന്തിനാണ് ഷെയ്ഖ് റബീഹ്? അല്ലാഹുവും റസൂലും എന്താണ് പറഞ്ഞത് എന്ന് മനസിലാക്കാൻ അല്ലെ പണ്ഡിതന്മാർ?
എന്റെ മറുപടി:
ആ പണ്ഡിതന്മാരിൽ പെട്ടെതാണ് ഷെയ്ഖ് റബീ حفظه الله യും.
തബ്ലീഗ് ജമാഅത്ത്കരൻ:
'തഖ്ലീദ്' എന്നാൽ എന്താണ്? 'അന്ധമായി പിൻപറ്റാൻ' ആണോ?
എന്റെ മറുപടി:
അതെ.
തബ്ലീഗ് ജമാഅത്ത്കരൻ:
Clear ആവുകയല്ലാ ചെയ്തത് - കൂടുതൽ കുഴപ്പം ആണ് ആയത്.
എന്റെ മറുപടി:
മറുപടി പറഞ്ഞവ Clear ആയി എന്ന് വിചാരിക്കുന്നു إن شاء الله.
ഹമാസിന്റെ അഖീദ താഴെ അയക്കുന്നു إن شاء الله.
തബ്ലീഗ് ജമാഅത്ത്കരൻ:
1. നിങ്ങളുടെ audio യിൽ 3:40 ന് പറയുന്ന വിഷയം 'എന്തിനാ അത് ചർച്ച ചെയ്യുന്നത്? അതു പണ്ഡിതന്മാർ തമ്മിൽ ഉള്ള വിഷയം. അത് നമ്മുടെ പരലോകത്തെ ബാധിക്കുമോ' എന്ന് ചോദിച്ചതാണ് ഞാൻ ഉദ്ദേശിച്ചത്.
എന്റെ മറുപടി:
അതെ, പരലോകത്തെ ബാധിക്കാത്ത വിഷയത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
2. നമ്മൾ സാധാരണക്കാർക്ക് ദുആ കൊണ്ടും വാക്ക് കൊണ്ടും കൂടെ നിന്നാ മതിയാകുമായിരിക്കും, പക്ഷെ പണ്ഡിതന്മാർക്കും ഉമറാക്കൾക്കും (ഭരണാധികാരികൾക്കും) അത് പോരാ - അവർ നിലപാട് വ്യക്തമാക്കണം.
എന്റെ മറുപടി:
അതെ.
തബ്ലീഗ് ജമാഅത്ത്കരൻ:
3. തിന്മയെ തടുക്കണം എങ്കിൽ സൗദി, യു.എ.ഇ ഭരണാധികാരികൾ രാഷ്ട്രീയം ആയിട്ട് തടുക്കണം, പണ്ഡിതന്മാർ തങ്ങളുടെ ഭരണാധികാരികളുടെ തെറ്റായ നിലപാടുകളെ എതിർക്കണം. നിങ്ങളെ പോലെ ഉള്ളവർ അതിനെ ന്യായികരിക്കാൻ പാടില്ല. അല്ലാതെ വെറുതെ വാക്കുകൊണ്ട് 'തിന്മയെ തടുക്കണം' എന്ന് പറഞ്ഞിട്ടു എല്ലാ തിന്മകള്ക്കും ന്യായീകരണം പറയരുത്.
എന്റെ മറുപടി:
താഴെ ലിങ്കിൽ വായിക്കാം
إن شاء الله
ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?
https://www.salaf.in/2024/04/blog-post_23.html?m=1
ഓർക്കുക:
സമാധാനപരമായ പ്രക്ഷോഭ സമരങ്ങൾ വരെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി തീർത്തത്. സമരവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തിയത്. നിരവധി പേർ അനാഥരായി, വിധവകളായി. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം അംഗവൈകല്യം സംഭവിച്ചു. തലമുറകളായി അഭയാർത്ഥി ക്യാമ്പുകളും സ്രിഷ്ടിക്കപ്പെട്ടു. ഒരു നിരപരാധി വധിക്കപ്പെട്ടാൽ, അല്ലാഹുവിന്റെ മുൻപിൽ രക്ഷപ്പെടാൻ സാധിക്കില്ല. അത് കൊണ്ട് മുകളിലത്തെ ലിങ്കിൽ തെളിവുകൾ നൽകിയ പോലെ, അല്ലാഹു നിർദേശിച്ചത് പ്രകാരമേ ഭരണാധികാരിയെ ഉപദേശിക്കാൻ പാടുള്ളൂ.
തബ്ലീഗ് ജമാഅത്ത്കരൻ:
4. അഖീദയെ പറ്റി പറയുക
അവർ ശിയാക്കൾ ആണെന്ന് സ്വയം പറഞ്ഞിട്ടുണ്ടോ? ലെബനാനിലെ ഹിസ്ബുല്ലയും യെമെനിലെ ഹൂതികളും വ്യക്തമാക്കിയത് പോലെ?
അല്ലെങ്കിൽ നിസ്കാരത്തിൽ തന്നെ വിത്യാസം ഉണ്ട്, അതിന്റെ എന്തെങ്കിലും തെളിവുകൾ ഉണ്ടോ?
ഇവിടെ കൊടുത്ത ഉദ്ധരണി വെച്ച് നോക്കുമ്പോൾ ഹമാസിന്റെ ആളുകൾ ഇലക്കും മുള്ളിനും കേടുവരാതെ നോക്കാൻ ശ്രമിച്ചു എന്നേ എനിക്ക് മനസിലാകുന്നുള്ളു.
എന്റെ മറുപടി:
ഹമാസിന്റെ നേതാവ് പറഞ്ഞത് വ്യക്തമാണ്.
തബ്ലീഗ് ജമാഅത്ത്കരൻ:
5. നബി തങ്ങൾ ചെയ്തത് മുസ്ലിം സമൂഹത്തെ സംരക്ഷിക്കാൻ ആണ്. ഇവിടെ ഒരു ജനതയെ കൊന്നൊടുക്കുമ്പോൾ അവരുമായിട്ടാണ്.
ബദ്ർ നടന്നതിന്റെ പശ്ചാത്തലം തന്നെ ഒരു കച്ചവട സംഘത്തെ തടുക്കാൻ പോയതാണ്, ഇവിടെ പോകാൻ പറ്റാത്ത കച്ചവട സംഘത്തെ സുരക്ഷിതമായി എത്തിക്കുകയാണ് ചെയ്തത്.
എന്റെ മറുപടി:
താഴെ ലിങ്കിൽ വായിക്കാം
إن شاء الله
പലസ്തീനിൽ അതിക്രൂരമായ പീഡനങ്ങൾ നടക്കുമ്പോൾ, അവർ എന്ത് ചെയ്യണം?
https://www.salaf.in/2024/06/blog-post_37.html?m=1
തബ്ലീഗ് ജമാഅത്ത്കരൻ:
6. ഇബ്ൻ അബ്ദുൽ വഹ്ഹാബ് തഖ്ലീദ് ചെയ്യുന്ന ആളാണ് - അദ്ദേഹത്തെ വിമര്ശിക്കുന്നില്ല - പക്ഷെ വേറെ ആളുകൾ തഖ്ലീദ് ചെയ്യുന്നതിനെ വിമർശിക്കുന്നു.
എന്റെ മറുപടി:
തഖ്ലീദ് ആവശ്യമുള്ളിടത്ത് തഖ്ലീദ് ചെയ്യാം.
തബ്ലീഗ് ജമാഅത്ത്കരൻ:
7. കിതാബ് നോക്കിയിട്ടു തീരുമാനം എടുക്കാൻ പറ്റില്ലേ? അപ്പൊൾ ഹദിസിന്റെ വാക്കുകൾ മാത്രം വെച്ച് **പണ്ഡിതന്മാരുടെ സഹായം ഇല്ലാതെ** എങ്ങനെ തീരുമാനം എടുക്കാൻ പറ്റും?
എന്റെ മറുപടി:
പണ്ഡിതന്മാരുടെ സഹായം വേണം.
തബ്ലീഗ് ജമാഅത്ത്കരൻ:
8. അപ്പൊ ഷെയ്ഖ് റബീ നിങ്ങള്ക്ക് അള്ളാഹുവും റസൂലും പറഞ്ഞത് പഠിപ്പിച്ചു തരുമ്പോൾ - അത് അങ്ങനെ അല്ല എന്ന് നിങ്ങൾക്കു എങ്ങനെ മനസിലാകും?
എന്റെ മറുപടി:
സ്വഹാബികളുടെ رضي الله عنهم തഫ്സീർ പരിശോധിക്കുക.
തബ്ലീഗ് ജമാഅത്ത്കരൻ:
9. അപ്പൊ തഖ്ലീദ് ചെയ്ത അല്ലെങ്കിൽ ചെയ്യാം എന്ന് പറഞ്ഞ പണ്ഡിതന്മാരെ പറ്റി എന്ത് പറയുന്നു?
എന്റെ മറുപടി:
തഖ്ലീദ് ആവശ്യമുള്ളിടത്ത് തഖ്ലീദ് ചെയ്യാം.
തബ്ലീഗ് ജമാഅത്ത്കരൻ:
10. ഇതിനേക്കാൾ നല്ലതു മറുപടി പറയാത്തതായിരുന്നു .
എന്റെ മറുപടി:
മനസ്സിലായില്ല.
നിങ്ങൾ ഒരു വാർത്തയുടെ ലിങ്ക് കൊടുത്തു. വാർത്തകൾ എല്ലാം ഞാൻ വായിക്കാറില്ല. അവയിൽ കളവും ഉണ്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
بارك الله فيكم
തബ്ലീഗ് ജമാഅത്ത്കരൻ:
1. ഓരോ പണ്ഡിതന്മാരും എങ്ങനെ ഉള്ളവർ ആണെന്നു അറിഞ്ഞാൽ അല്ലെ നമുക്ക് അവരെ പിന്പറ്റാമോ എന്ന് അറിയുള്ളു? അപ്പൊ പണ്ഡിതന്മാരെ പറ്റിയുള്ള ചർച്ച അനിവാര്യം അല്ലെ?
എന്റെ മറുപടി:
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ടിതൻമാർ ശുപാർശ ചെയ്ത് കഴിഞ്ഞാൽ അവർ വിശ്വസ്തരാണ്, ഏതെങ്കിലും പണ്ടിതൻ, സമകാലിക കാലത്ത് തന്നെ വ്യക്തമായ തെളിവുകളോടെ മറ്റൊരു പണ്ടിതന്റെ ഗുരുതരമായ പിഴവ് വിശദമാക്കിയാൽ, പിഴവ് സംഭവിച്ച പണ്ടിതൻ തൗബ ചെയ്തില്ലെങ്കിൽ ഒഴികെ.
ദഅവത്തെത്താതെ പിഴവ് സംഭവിച്ച് മരണപ്പെട്ടു പോയ പണ്ടിതൻമാരുടെ പിഴവ്, അവരുടെ ഗ്രന്ഥങ്ങളിൽ നിന്നും വായിച്ച്, ശേഷം വന്ന പണ്ടിതൻമാർ വ്യക്തമാക്കി തരും.
തബ്ലീഗ് ജമാഅത്ത്കരൻ:
2. അത് പറഞ്ഞാൽ പോരാ ചെയ്യണം. ഞങ്ങളുടെ ആളുകളാണ് എന്നത് കൊണ്ട് ന്യായികരിക്കരുത്
3. തടയേണ്ട രീതി എന്തും ആകട്ടെ ആദ്യം അത് തിന്മയാണെന്ന് സമ്മതിക്കേണ്ട? നിങ്ങൾ ന്യായീകരിക്കുന്നു. ഞാൻ നിങ്ങളോടോ പണ്ഡിതന്മാരോടോ യുദ്ധത്തിന് പോകാൻ അല്ല പറയുന്നത് - ഭരണാധികാരികളെ രാഷ്ട്രയീമായി ഇടപെടാൻ ഉള്ള ഏർപ്പാട് ചെയ്യുക. നാശനഷ്ടങ്ങൾ പറഞ്ഞു മിണ്ടാതിരിക്കാൻ ആണെങ്കിൽ ഇവിടെ ജൂതന്മാരുടെ രീതി ആരാണ് അവലംബിക്കുന്നത്. അവരാണ് യുദ്ധത്തിന് ഭയന്നത്. നിങ്ങളുടെ തൗഹീദ് എവിടെ പോയി? ബദ്റിൽ 3000/5000 മലക്കുമാർകളെ അയച്ച അള്ളാഹു ഇല്ലേ? ഇനി മിണ്ടാതിരുന്നാൽ ഇതിനേക്കാൾ നാശം വിതയ്ക്കാൻ ആയിരിക്കും Zionist കളുടെ തയ്യാർ എടുപ്പ്.
എന്റെ മറുപടി:
ആര് ന്യായീകരിച്ചു? , മിണ്ടാതിരിക്കണം എന്ന് ആര് പറഞ്ഞു? ഇസ്ലാമിൽ എല്ലാത്തിനും ഒരു രീതി (മൻഹജ്) ഉണ്ട്.
അല്ലാഹു പറഞ്ഞു:
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ
" നിങ്ങളില് എല്ലാവര്ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ തുറന്ന (കര്മ) മാര്ഗവും (മൻഹജ് ) നാം ഏര്പ്പെടുത്തിയിരിക്കുന്നു ".
(5:48).
അത് കൊണ്ട് മൻഹജ്, രീതി , തെറ്റിക്കാൻ പാടില്ല. അതേ പോലെ ഭരണാധികാരിയെ ഉപദേശിക്കേണ്ട മൻഹജ് ഉണ്ട്. തെറ്റിക്കരുത്. തെളിവുകൾ നൽകി കഴിഞ്ഞു. ഖുർആനിനും സുന്നത്തിനും എതിര് പ്രവർത്തിക്കരുത്. പരലോകത്ത് നഷ്ടത്തിന് കാരണമാകും. ഭരണാധികാരിയെ അല്ലാഹു പഠിപ്പിച്ച പ്രകാരം ഉപദേശിക്കണം, അല്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ സംഭവിക്കും. നാം ഇന്ന് അതിന് സാക്ഷികളാണ്. ഇതെല്ലാം പരലോകത്ത് നഷ്ടത്തിന് കാരണമാകും.
മലക്കുകളെ കൊണ്ട് അല്ലാഹു സഹായിക്കണമെങ്കിൽ, അല്ലാഹുവിനെ അനുസരിക്കണം. ധിക്കരിച്ചാൽ സഹായമല്ല, ശിക്ഷയാണ് ഉണ്ടാവുക.
തബ്ലീഗ് ജമാഅത്ത്കരൻ:
4. അഖീദയെ പറ്റി പറയുന്നതിന് അത് പോരാ. വേറെ തെളിവ് ഇല്ല എങ്കിൽ വിട്ടേക്ക്.
എന്റെ മറുപടി:
ഹമാസിന്റെ നേതാവിന്റെ സ്വന്തം എഴുത്ത് തന്നെ ഏറ്റവും വലിയ തെളിവ്. വിട്ടേക്കാൻ പറ്റില്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
5 A. 'അവർ എന്ത് ചെയ്യണം?' ഇതിനെ പറ്റി നമ്മോടു ചോദിക്കപ്പെടില്ല. നമ്മൾ എന്ത് ചെയ്തു എന്നെ ഹിസാബ് ഉണ്ടാവുകയുള്ളു?
എന്റെ മറുപടി:
നമുക്ക് ചെയ്യാനുള്ളത്, നമ്മുടെ കയ്യിൽ ഉള്ള ഏറ്റവും വലിയ ആയുധം ദുആയാണ്. സാമ്പത്തിക സഹായവും മറ്റും എത്തിക്കാൻ സാധിക്കുന്നവർക്ക് അത് ചെയ്യാം.
തബ്ലീഗ് ജമാഅത്ത്കരൻ:
5 B. നബി തങ്ങൾ ചെയ്തത് മുസ്ലിം സമൂഹത്തെ സംരക്ഷിക്കാൻ ആണ്. ഇവിടെ ഒരു ജനതയെ കൊന്നൊടുക്കുമ്പോൾ അവരുമായിട്ടാണ് കരാർ ചെയ്യുന്നത്.
എന്റെ മറുപടി:
അവരുമായി കച്ചവടം വരെ ആവാം.
കൂടുതൽ താഴെ ലിങ്കിൽ വായിക്കാം
إن شاء الله
ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം.
https://www.salaf.in/2023/11/blog-post_25.html?m=1
തബ്ലീഗ് ജമാഅത്ത്കരൻ:
6. തഖ്ലീദിന്റെ ശര്തുകൾ എന്താണ്? ആ ശര്തുകൾ അനുസരിച്ചാണോ ഇബ്ൻ അബ്ദുൽ വഹ്ഹാബ് തഖ്ലീദ് ചെയ്തത്? അപ്പോൾ നിങ്ങൾ വിമർശിക്കുന്നവർക്ക് എവിടെയാണ് തെറ്റ് പറ്റിയത്?
എന്റെ മറുപടി:
ഞാൻ വിമർശിക്കുന്നത് വിശ്വാസത്തിൽ പിഴവ് സംഭവിച്ചിരിക്കുന്ന , ബിദ്അത്തുകൾ , ഹറാമുകൾ ചെയ്യുന്ന കക്ഷികളെയും വ്യക്തികളെയുമാണ്. അവരെ നരകത്തിൽ നിന്നും അല്ലാഹുവിന്റെ അനുമതിയോടെ രക്ഷപ്പെടുത്താൻ. ഈ വിഷയങ്ങളിൽ എനിക്കും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ആർക്കും എന്നെയും ഉപദേശിക്കാം. ഇത് അല്ലാഹുവിന്റെ കല്പനയാണ്. അല്ലാതെ ന്യൂനതകൾ തേടി പിടിക്കലല്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
7.
8. ഷെയ്ഖ് റബീ അള്ളാഹുവും റസൂലും പറഞ്ഞത് പഠിപ്പിച്ചു തരുന്നു. സ്വഹാബികളുടെ رضي الله عنهم തഫ്സീർ ആരാണ് പഠിപ്പിച്ചു തരുന്നത്?
എന്റെ മറുപടി:
താഴെ ലിങ്കിൽ വായിക്കാം
إن شاء الله
ഖുർആനിനെ എങ്ങനെ സമീപിക്കണം ?
https://www.salaf.in/2022/10/blog-post_81.html?m=1
തബ്ലീഗ് ജമാഅത്ത്കരൻ:
9. 'തഖ്ലീദ്' എന്നാൽ 'അന്ധമായി പിൻപറ്റാൻ' ആണെങ്കിൽ എങ്ങനെ ആണ് തഖ്ലീദ് ചെയ്യാൻ സാധിക്കുക?
എന്റെ മറുപടി:
വിശ്വസ്തനായ ഒരു പണ്ടിതനോട്, ഒരാൾ സംശയം ചോദിച്ചാൽ , അദ്ദേഹത്തിന്റെ മറുപടി സ്വീകരിക്കാം. ഇത് തഖ്ലീദാണ്.
അല്ലാഹു പറഞ്ഞു:
فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
" നിങ്ങള് പ്രമാണത്തിന്റെ [വേദഗ്രന്ഥത്തിന്റെ] ആള്ക്കാരോടു ചോദി(ച്ചുനോ)ക്കുവിന്, നിങ്ങള്ക്കു അറിയാത്തത് ".
(16:43).
നിങ്ങളയച്ച വീഡിയോയിൽ പറഞ്ഞത്, ഞാൻ സൂചിപ്പിച്ച നിരപരാധികൾക്ക് സംഭവിക്കാവുന്ന ഗുരുതരമായ ഭവിഷ്യത്തുകൾ തടയാൻ വേണ്ടിയുള്ള ഉപദേശമാണ്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അവിടെ രണ്ട് ഹറമുകളുണ്ട്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അവർക്കാണ്. അതിന് ഒരു ചെറിയ പോറൽ പോലും ഏൽക്കരുത്.
തബ്ലീഗ് ജമാഅത്ത്കരൻ:
1. അപ്പൊ 'എന്തിനാ അത് ചർച്ച ചെയ്യുന്നത്? ...' എന്ന് നിങ്ങൾ ചോദിച്ചത് തിരുത്തിയോ?
എന്റെ മറുപടി:
ഇല്ല.
ഷെയ്ഖ് അൽ അൽബാനിയെ പോലുള്ളവർ മുഹമ്മദ് ബിൻ അബ്ദിൽ വഹാബിനെ കുറിച്ച് പറഞ്ഞ ചില വിഷയങ്ങൾ رحمهما الله, അദ്ദേഹത്തിൽ നിന്നും വിജ്ഞാനം തേടാം എന്നതിന് തടസ്സമല്ല. കാരണം ഷെയ്ഖ് അൽ അൽബാനി തന്നെ പറഞ്ഞിട്ടുണ്ട് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ رحمهما الله പുസ്തകങ്ങൾ ഏറ്റവും വിജ്ഞാനപ്രദമായതാണെന്ന്.
മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് رحمه الله ക്ക് ഗുരുതരമായ പിഴവുകളുണ്ടെങ്കിലെ അദ്ദേഹത്തിൽ നിന്നും വിജ്ഞാനം തേടാൻ പാടില്ല എന്ന് വരുള്ളൂ.
ഒരു പണ്ടിതന് ഗുരുതരമായ പിഴവുകളുണ്ടെന്ന് മനസ്സിലാക്കിയിട്ടും, അത് പിഴവുകളാണെന്ന് സമ്മതിക്കാതെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇതാണ് തബ്ലീഗ്കാർക്ക് ചെയ്യുന്നത്. ഇതാണ് പരലോകത്തെ ബാധിക്കുക.
ഇമാമുകളായ നവവി, അസ്ഖലാനി رحمهما الله എന്നിവർക്ക് വിരലിലെണ്ണാവുന്ന ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അവർ ദീനിന് നൽകിയ സേവനങ്ങൾ വളരെ വലുതാണ്. പണ്ഡിതന്മാർ അവരുടെ കിതാബുകൾ പഠിപ്പിക്കുമ്പോൾ, ഈ പിഴവുകൾ നമുക്ക് പറഞ്ഞു തരുന്നു. അത് കൊണ്ട് ആരും വഴി കേടിലാവുന്നില്ല. അത് കൊണ്ട് അവരിൽ നിന്നും വിജ്ഞാനം തേടാം.
എന്നാൽ തബ്ലീഗ് ജമാഅത്ത് ഇങ്ങനെ അല്ല. കഴിഞ്ഞ വർഷം രാം ലീല മൈതാനത്ത്, ലക്ഷങ്ങളെ അഭിസംബോധനം ചെയ്തു കൊണ്ട്, ദാറുൽ ഉലൂം പ്രിൻസിപ്പലായിരുന്ന മൗലാന അർഷദ് മദനി ഗുരുതരമായ പിഴവുകളാണ് പറഞ്ഞത്. എത്ര പേരെ ഇദ്ദേഹം വഴി തെറ്റിച്ചിട്ടുണ്ടാവും. ഒരു തബ്ലീഗ് കാരനും ഇദ്ദേഹം പറഞ്ഞ പിഴവുകളെ കുറിച്ച് സമൂഹത്തെ ഉണർത്തിയില്ല.
അത് പോലെ ലോക പ്രശസ്തമായ അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ നിരവധി പിഴവുകൾ ഉണ്ട്. ഇവയെ കുറിച്ചൊന്നും തബ്ലീഗ്കാർ സമൂഹത്തെ ഉണർത്തുന്നില്ല. അത് കൊണ്ട് അവരിൽ നിന്നും വിജ്ഞാനം തേടാൻ പാടില്ല. മാത്രമല്ല ഈ പിഴവുകളെ ന്യായീകരിക്കാനും ശ്രമിക്കുന്നു. ഇത് ഗുരുതരമായ കുറ്റമാണ്. പരലോകത്തെ ബാധിക്കും.
മാത്രമല്ല തബ്ലീഗ്കാർ വിജ്ഞാനത്തിന് പ്രാധാന്യം നൽകുന്നില്ല. അത് കൊണ്ടാണ് അവർക്ക് അടിസ്ഥാന വിഷയങ്ങളിൽ ഗുരുതരമായ പിഴവുകളുള്ളത്. അവരോട് നിർബന്ധമായും അറിയേണ്ട വിശ്വാസം അല്ലാഹു എവിടെ എന്ന് ചോദിച്ചാൽ മതി. നബി صلى الله عليه وسلم യുടെ കാലത്ത് അടിമ സ്ത്രീക്ക് പോലും ഇതറിയാമായിരുന്നു. എന്നാൽ വർഷങ്ങളോളം ജമാഅത്തിന് പോയവർക്ക് അടിസ്ഥാന വിഷയങ്ങളിൽ പിഴവാണ് പഠിപ്പിക്കുന്നത്. അത് കൊണ്ട് അവരിൽ നിന്നും വിജ്ഞാനം തേടാൻ പാടില്ല.
അത് കൊണ്ട് ഷെയ്ഖ് അൽ അൽബാനിയെ പോലുള്ളവർ മുഹമ്മദ് ബിൻ അബ്ദിൽ വഹാബിനെ കുറിച്ച് പറഞ്ഞ ചില വിഷയങ്ങൾ رحمهما الله, പരലോകത്തെ ബാധിക്കുകയില്ല. അത് കൊണ്ട് ചർച്ച ചെയ്യേണ്ട ആവശ്യവുമില്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
2. അപ്പൊ സൗദി, യു.എ.ഇ. യുടെ മൗനം തെറ്റാണ് എന്ന് സമ്മതിക്കുന്നുവോ? കൂട്ടക്കൊല നടത്തുന്നവർക്ക് കച്ചവട സാധനം എത്തിച്ചു കൊടുക്കുന്നു - ഇത് Zionist കൾക്ക് വീണ്ടും അതിക്രമം ചെയ്യാൻ പ്രേരിപ്പിക്കുന്നു - അപ്പോൾ ആ സഹായം തെറ്റാണെന്ന് സമ്മതിക്കുന്നുവോ?
എന്റെ മറുപടി:
തെളിവുകൾ അയച്ചു തന്നു. തെളിവുകൾ കണ്ടു കഴിഞ്ഞാൽ പിന്നെ അതിനേക്കാൾ വലിയ സ്ഥാനം ബുദ്ധിക്കും വികാരത്തിനും നൽകരുത്.
തബ്ലീഗ് ജമാഅത്ത്കരൻ:
3. A. ഏതാണോ രീതി അങ്ങനെ തടുക്കാൻ ശ്രമിക്കു. നിങ്ങൾ ഭരണാധികാരികൾക്കു നേരെ യുദ്ധം ചെയ്യണ്ട, പക്ഷെ അവരെ ഉപദേശിക്ക്, തെറ്റിൽ നിന്ന് തടുക്കാൻ ശ്രമിക്കു.
എന്റെ മറുപടി:
തെളിവുകൾ നൽകി കഴിഞ്ഞു.
തബ്ലീഗ് ജമാഅത്ത്കരൻ:
3. B. എവിടെ ആണ് ഞാൻ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് പ്രവർത്തിക്കാൻ പറഞ്ഞത്. പിന്നെ നിങ്ങളുടെ രാജാക്കന്മാർക്ക് എതിരിൽ പറയുന്നത് അല്ലാഹുവിനോടുള്ള ധിക്കാരം എന്നാണോ?
എന്റെ മറുപടി:
അല്ലാഹു നിർദേശിച്ചത് പ്രകാരം ഭരണാധികാരിയെ ഉപദേശിച്ചില്ലെങ്കിൽ അത് അല്ലാഹുവിനെ ധിക്കരക്കൽ തന്നെയാണ്. ബുദ്ധിക്കും വികാരത്തിനും അല്ലാഹുവിന്റെ വഹ്യിനേക്കാൾ സ്ഥാനം നൽകുന്നത് കുറ്റകരമാണ്.
തബ്ലീഗ് ജമാഅത്ത്കരൻ:
4. ഹമാസിനെ പറ്റി അതല്ലാതെ വേറെ തെളിവ് ഉണ്ടോ?
എന്റെ മറുപടി:
അൽ-ഖൊമൈനിയെ പോലത്തെ , കാഫിറായവനോട് മതത്തിന്റെ അടിസ്ഥാനത്തിൽ അഗാധമായ ബഹുമാനവും ആദരവും ഇവർ കാണിക്കുന്നു. ഇറാനുമായും അതിൻ്റെ നേതാക്കളുമായും അവരെ ഒന്നിപ്പിക്കുന്നത് പങ്കിട്ട താൽപ്പര്യങ്ങൾ മാത്രമല്ല, മറിച്ച് യഥാർത്ഥ സാഹോദര്യവും പങ്കിട്ട വിശ്വാസവുമാണ് എന്ന് പറഞ്ഞതിനേക്കാൾ മറ്റൊരു തെളിവ് എന്തിന്?
തബ്ലീഗ് ജമാഅത്ത്കരൻ:
"സൗദിയും യു.എസും ലോകത്തിന്റെ അച്ചുതണ്ടാണ് നമ്മുടെ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യു.എസ്. പ്രസിഡന്റ് Donald Trump ഉം ലോകത്തെ സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും നയിക്കുകയാണ്" - സുദൈസിന്റെ വാക്കുകൾ ആണ് - അപ്പൊ സുദൈസും സൗദികളും Christian ആണോ? എനിക്ക് അങ്ങനെ അഭിപ്രായം ഇല്ലേ.
എന്റെ മറുപടി:
മനസ്സിലായില്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
5. A. ദുആയും സാമ്പത്തിക സഹായവവും മതിയോ? മതി എങ്കിൽ നബി തങ്ങൾ എന്തിനു ഇത്രയും യുദ്ധം ചെയ്തു? നമ്മളും ജോലിക്കൊന്നും പോകാതെ വീട്ടിൽ ഇരുന്നാൽ പോരെ? ദഅവത്തും ചെയ്യേണ്ട, ദീനി ഇൽമും പഠിക്കേണ്ട, ചർചകളും ചെയ്യണ്ട ദുആ ചെയ്തു ഇരിക്കാം.
എന്റെ മറുപടി:
നിങ്ങൾ എന്ത് കൊണ്ട് യുദ്ധത്തിന് പോകുന്നില്ല?
ദഅവത്ത് ചെയ്യേണ്ട, ജോലിക്കൊന്നും
പോകണ്ട എന്ന് ആര് പറഞ്ഞു?
തബ്ലീഗ് ജമാഅത്ത്കരൻ:
5. B. ജൂതന്മാരോടുള്ള കച്ചവടം ഹറാം ആണെന്ന് ആര് പറഞ്ഞു?
എന്റെ മറുപടി:
ശത്രുക്കളോട് കച്ചവടം വരെ ആവാം എന്നതിന് തെളിവ് നൽകി, അത്രേയുള്ളൂ.
തബ്ലീഗ് ജമാഅത്ത്കരൻ:
5. C. നബി തങ്ങൾ *ജൂതന്മാരോട് കരാർ* ചെയ്തത് മുസ്ലിം സമൂഹത്തെ സംരക്ഷിക്കാൻ ആണ്. ഇവിടെ ഒരു ജനതയെ കൊന്നൊടുക്കുമ്പോൾ അവരുമായിട്ടാണ് *സൗദികൾ* കരാർ ചെയ്യുന്നത്.
എന്റെ മറുപടി:
താഴെ ലിങ്കിൽ വായിക്കാം إن شاء الله
സൗദി, സയണിസ്റ്റുകളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നുവെന്നൊ?
https://www.salaf.in/2024/09/blog-post.html?m=1
തബ്ലീഗ് ജമാഅത്ത്കരൻ:
6. *തഖ്ലീദിന്റെ ശര്തുകൾ എന്താണ്? ആ ശര്തുകൾ അനുസരിച്ചാണോ ഇബ്ൻ അബ്ദുൽ വഹ്ഹാബ് തഖ്ലീദ് ചെയ്തത്? അപ്പോൾ നിങ്ങൾ വിമർശിക്കുന്നവർക്ക് എവിടെയാണ് തെറ്റ് പറ്റിയത്?* - ഇതിനുള്ള ഉത്തരം കിട്ടിയില്ല.
എന്റെ മറുപടി:
ഉത്തരം പറഞ്ഞു. കഴിഞ്ഞ മെസ്സേജ് ഒന്ന് കൂടി നോക്കുക.
തബ്ലീഗ് ജമാഅത്ത്കരൻ:
*തഖ്ലീദിൽ ഇബ്ൻ അബ്ദുൽ വഹ്ഹാബിന്റെ രീതിയും നിങ്ങൾ വിമർശിക്കുന്ന ആളുകളുടെ രീതിയും തമ്മിൽ ഉള്ള വിത്യാസം എന്താണ്?*
എന്റെ മറുപടി:
ഒരു വിത്യാസവും ഇല്ല. ഞങ്ങൾ എവിടെ, ആരെ വിമർശിക്കുന്നു?
7.
തബ്ലീഗ് ജമാഅത്ത്കരൻ:
8. ഞാൻ ഖുർആനിന്റെ തഫ്സീറിനെ പറ്റിയിട്ടല്ല ചോദിച്ചത്. സഹാബാക്കളിൽ നിന്ന് നിങ്ങൾ നേരിട്ട് കേട്ടിട്ടില്ല അപ്പോൾ നിങ്ങൾക്ക് സഹാബാക്കളുടെ തഫ്സീർ ആര് പറഞ്ഞു തരുന്നു? അല്ലാഹുവും റസൂലും പഠിപ്പിച്ചത് ഷെയ്ഖ് റബീ പറഞ്ഞു തരുന്നത് പോലെ.
എന്റെ മറുപടി:
സഹാബികളുടെ തഫ്സീറിനെ കുറിച്ച് ലിങ്ക് അയച്ചു തന്നു. വീണ്ടും താഴെ അയക്കുന്നു.
https://www.salaf.in/2022/10/blog-post_81.html?m=1
തബ്ലീഗ് ജമാഅത്ത്കരൻ:
9. 'തഖ്ലീദ്' എന്നാൽ 'അന്ധമായി പിൻപറ്റാൻ' ആണെന്ന് നിങ്ങളാണ് പറഞ്ഞത് - ഇപ്പൊ അത് നിങ്ങൾ തിരുത്തിയോ?
എന്റെ മറുപടി:
ഇല്ല. തെളിവ് നൽകിയല്ലൊ?
തബ്ലീഗ് ജമാഅത്ത്കരൻ:
10. A. മിണ്ടാതിരിക്കാൻ പറയലാണോ സുരക്ഷിതത്വം?
10. B. കഅബ ഷെരീഫിനെ സംരക്ഷിക്കാൻ ആണെന്ന് പറഞ്ഞു മുസ്ലിമീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് നോക്കി നില്കുന്നത് - നോമ്പ് കാരണം ക്ഷീണിതൻ ആണ് അത് കൊണ്ട് നിസ്കരിക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് പോലെ ഇല്ലേ?
10. C. കഅബ ഷെരീഫിനെ സംരക്ഷിക്കാൻ ദുആ ഒന്നും ഇല്ലേ?
10. D. കഅബ ഷെരീഫിനെ നിങ്ങൾക്ക് സംരക്ഷിക്കാൻ പറ്റിയില്ല എങ്കിൽ പറ വേറെ ആൺപിള്ളേരുണ്ട്.
10. E. ലോകം മുഴുവൻ നശിക്കുന്നത് നിയമവിരുദ്ധമായി ഒരു വിശ്വാസി കൊല്ലപ്പെടുന്നതിനേക്കാൾ നിസ്സാരമാണ് (ibnmajah:2619).
എന്റെ മറുപടി:
വേറെ ആൺപിള്ളേരുണ്ടെങ്കിൽ കൊണ്ട് വരൂ إن شاء الله .
തബ്ലീഗ് ജമാഅത്ത്കരൻ:
1. എന്റെ ചോദ്യം ഇബ്ൻ അബ്ദുൾ വഹ്ഹാബ് എങ്ങനെത്തെ ആൾ ആണ് എന്നോ അൽബാനി അദ്ദേഹത്തെ പറ്റി എന്ത് പറഞ്ഞു എന്നോ അല്ല. 'എന്തിനാ അത് ചർച്ച ചെയ്യുന്നത്? ...' എന്ന് നിങ്ങൾ ചോദിച്ചത് തിരുത്തിയോ? ഇത് തിരുത്തിയില്ല എങ്കിൽ പിന്നെ എന്തിനാണ് ഇപ്പൊ ഉള്ള ഈ വിശദീകരണം?
എന്റെ മറുപടി:
തിരുത്തിയിട്ടില്ല എന്ന് വ്യക്തമാക്കാൻ.
തബ്ലീഗ് ജമാഅത്ത്കരൻ:
ചർച്ച ചെയ്താൽ അല്ലെ ശരിയും തെറ്റും മനസിലാകുള്ളൂ?
എന്റെ മറുപടി:
ഈ വിഷയത്തിൽ ശരിയും തെറ്റും മനസിലായത് കൊണ്ട് പരലോകത്ത് ഒരു ഗുണവും ചെയ്യില്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
പിന്നെ നിങ്ങൾക്ക് ചർച്ച ചെയ്യണ്ട എങ്കിൽ നിങ്ങൾ പങ്കെടുക്കേണ്ട. അത്രയല്ലേ ഉള്ളു?
എന്റെ മറുപടി:
അതെ ഞാൻ പങ്കെടുക്കുകയില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.
തബ്ലീഗ് ജമാഅത്ത്കരൻ:
2. A. അപ്പൊ സൗദി, യു.എ.ഇ. യുടെ മൗനം തെറ്റാണ് എന്ന് *നിങ്ങൾ* സമ്മതിക്കുന്നുവോ? കൂട്ടക്കൊല നടത്തുന്നവർക്ക് കച്ചവട സാധനം എത്തിച്ചു കൊടുക്കുന്നു - ഇത് Zionist കൾക്ക് വീണ്ടും അതിക്രമം ചെയ്യാൻ പ്രേരിപ്പിക്കുന്നു - അപ്പോൾ ആ സഹായം തെറ്റാണെന്ന് *നിങ്ങൾ* സമ്മതിക്കുന്നുവോ?
എന്റെ മറുപടി:
അപ്പോൾ കൂട്ടക്കൊലക്ക് നിങ്ങൾ എതിരാണ്. ഹമാസും, ഇഖ്വാനുൽ മുസ്ലിമീനും , ജമാഅത്തെ ഇസ്ലാമിയും തെറ്റായ രീതിയിൽ പ്രതികരിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. സൗദിയും തെറ്റായ രീതിയിൽ പ്രതികരിച്ചാൽ അവിടെയും കൂട്ടക്കൊല നടക്കും. ഹറമുകളുണ്ട്, അവയും നശിപ്പിക്കപ്പെടും.അപ്പോൾ നിങ്ങളെ പോലെയുള്ളവർ ഇമ്മാതിരി ചോദ്യങ്ങൾ ആവർത്തിക്കും, അല്ലാതെന്ത്?
തബ്ലീഗ് ജമാഅത്ത്കരൻ:
2. B. അപ്പൊ ആ തെളിവിൽ പറഞ്ഞത് പോലെ രഹസ്യമായിട്ടു ഉപദേശിച്ചിട്ടുണ്ട്?
എന്റെ മറുപടി:
അതെ.
തബ്ലീഗ് ജമാഅത്ത്കരൻ:
2. C. അതേപോലെ ആ തെളിവിൽ പറഞ്ഞത് പോലെ പരസ്യമായിട്ടു ഉപദേശിച്ചാൽ നിങ്ങളുടെ ഭരണാധികാരികൾ കേൾക്കില്ല - പ്രശ്നം ഉണ്ടാക്കും, അല്ലെ?
എന്റെ മറുപടി:
ഊഹ ചോദ്യം.
തബ്ലീഗ് ജമാഅത്ത്കരൻ:
3. A. തെളിവിനെ പറ്റി മേലെ പറഞ്ഞിട്ടുണ്ട്. എങ്ങനെ ആണോ തടുക്കേണ്ടത് അങ്ങനെ തടുത്താൽ മതി? പിന്നെ നേരത്തെ പറഞ്ഞ പോലെ ജൂതന്മാർ നമ്മളെ നശിപ്പിച്ചു കളയും എന്നൊക്കെ ഉള്ള മുടന്തൻ ന്യായങ്ങൾ ഒന്നും പറയരുത്. ശത്രുക്കളുടെ തന്ത്രങ്ങളെക്കാൾ മേലെ ആണ് അല്ലാഹുവിന്റെ തന്ത്രം. ഈ തൗഹീദില്ലെക്കു വരിക.
എന്റെ മറുപടി:
അല്ലാഹുവിന്റെ തന്ത്രം സത്യവിശ്വാസികൾക്ക്. അവർ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുമ്പോൾ.
തബ്ലീഗ് ജമാഅത്ത്കരൻ:
3. B. *അല്ലാഹു നിർദേശിച്ചത് പ്രകാരം ഭരണാധികാരിയെ ഉപദേശിച്ചില്ലെങ്കിൽ അത് അല്ലാഹുവിനെ ധിക്കരക്കൽ തന്നെയാണ്. ബുദ്ധിക്കും വികാരത്തിനും അല്ലാഹുവിന്റെ വഹ്യിനേക്കാൾ സ്ഥാനം നൽകുന്നത് കുറ്റകരമാണ്.* - ഇത് തന്നെ ആണ് എനിക്ക് നിങ്ങളോടും പറയാറുള്ളത് - ഇത്രയും കടുത്ത ഭാഷയിൽ ഞാൻ ഉപദേശിക്കാറില്ല നിങ്ങളുടെ വാക്കുകൾ ആയതു കൊണ്ട് ഉപയോഗിക്കുന്നു.
എന്റെ മറുപടി:
തെറ്റായ രീതിയിൽ ഭരണാധികാരിക്കെതിരെ പ്രതികരിച്ചാൽ അതിന് ഗുരുതരമായ ഭവിഷ്യത്തുകൾ സംഭവിക്കും എന്ന് പറഞ്ഞു തന്നു. നാം അതിന് ഇന്ന് സാക്ഷികളുമാണ്. ഞാൻ അതിന് എതിരാണ്. അത് കൊണ്ട് ഈ ഉപദേശം എനിക്ക് ബാധകമല്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
4. A. ഹമാസിനെ പറ്റി അതല്ലാതെ വേറെ തെളിവ് ഇല്ല. അല്ലെ?
എന്റെ മറുപടി:
സത്യവിശ്വാസിക്ക് ഒരു തെളിവ് മതി.
തബ്ലീഗ് ജമാഅത്ത്കരൻ:
B. "സൗദിയും യു.എസും ലോകത്തിന്റെ അച്ചുതണ്ടാണ് നമ്മുടെ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യു.എസ്. പ്രസിഡന്റ് Donald Trump ഉം ലോകത്തെ സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും നയിക്കുകയാണ്" - ഇത് ഷെയ്ഖ് സുദൈസ് 2017 ൽ പറഞ്ഞതാണ് - എന്താണ് നിങ്ങളുടെ അഭിപ്രായം? ഇങ്ങനെ പറഞ്ഞത് കൊണ്ട് സുദൈസും സൗദികളും Christian ആണോ? എനിക്ക് അങ്ങനെ അഭിപ്രായം ഇല്ലേ.
എന്റെ മറുപടി:
ഷെയ്ഖ് സുദൈസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം.
തബ്ലീഗ് ജമാഅത്ത്കരൻ:
5. A. ഞാൻ ഭരണാധികാരിയല്ല അത് കൊണ്ട് ഞാൻ യുദ്ധത്തിന് പോകുന്നില്ല. നിങ്ങളോട് ഞാൻ പോകാൻ പറഞ്ഞോ? രാജഭക്തി ഒഴിവാക്കൂ എന്നെ പറയുന്നുള്ള. സൗദി ചെയ്യുന്നത് തെറ്റാണ് എന്ന് സമ്മതിക്കൂ. ഇത്രയും മെസ്സേജിൽ നിങ്ങൾ അത് മാത്രം എന്ത് കൊണ്ട് പറയുന്നില്ല?
എന്റെ മറുപടി:
സൗദി സമാധാനപരമായി പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. അമുസ്ലിമായ ഗാന്ധിജി പോലും സ്വീകരിച്ച തത്വം അഹിംസയാണ്. സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. അമുസ്ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.
തബ്ലീഗ് ജമാഅത്ത്കരൻ:
5. B. ഫലസ്തീനികളുടെ വിഷയത്തിൽ ദുആ മാത്രം മതി എങ്കിൽ - ദഅവാത്, ഇൽമ് പഠിക്കൽ, ജോലിക്കു പോകൽ പോലെ ബാക്കി എല്ലാ വിഷയങ്ങളിലും ദുആ മാത്രം പോരെ?
എന്റെ മറുപടി:
ഫലസ്തീനികളുടെ വിഷയത്തിൽ ദുആ അല്ലാതെ നമ്മെ പോലുള്ളവർക്ക് എന്ത് ചെയ്യാൻ പറ്റും? സാമ്പത്തിക സഹായവും മറ്റും എത്തിക്കാൻ സാധിക്കുന്നവർക്ക് അതും ചെയ്യാം.
തബ്ലീഗ് ജമാഅത്ത്കരൻ:
5. C. *ശത്രുക്കളോട് കച്ചവടം വരെ ആവാം എന്നതിന് തെളിവ് നൽകി, അത്രേയുള്ളൂ* - അത് ഞാൻ ചോദിച്ചില്ലോ? ആവാം എന്നല്ലേ ഉള്ളു ആവണം എന്ന് ഇല്ലാലോ? അപ്പൊ ബദ്റിൽ കച്ചവട സംഘത്തെ തടായാൻ പോയില്ലേ? അപ്പൊ സാഹചര്യം അനുസരിച്ചു നടക്കണം എന്നല്ലേ? ഇപ്പോഴത്തെ സാഹചര്യത്തിൽ Zionist കളോടുള്ള ഇടപാട് ശത്രുക്കളെ സഹായിക്കൽ അല്ലെ? വേറെ ആളുകൾ Zionist കളെ തടയുമ്പോൾ നിങ്ങളാണ് അവർക്കു എല്ലാ വിധ സഹായാവും ചെയ്യുന്നത്.
5. D. *സൗദി, സയണിസ്റ്റുകളുമായുള്ള ബന്ധം* - യു.എന്നിൽ "ഇസ്രായേലും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ഉടമ്പടി കൈവരിക്കണം" എന്ന് നെതന്യാഹൂ പറഞ്ഞപ്പോ സൗദി പ്രതിനിധി സംഘം എഴുന്നേറ്റ് പോയി - ഇതാണോ ഇത്ര വലിയ തെളിവ്?
സംസാരിക്കുന്നതിനു മുമ്പ് എഴുനേറ്റു പോയ കുറെ ആളുകൾ ഉണ്ട്.
എന്റെ ചോദ്യം ഇതായിരുന്നു: *നബി തങ്ങൾ ജൂതന്മാരോട് കരാർ ചെയ്തത് മുസ്ലിം സമൂഹത്തെ സംരക്ഷിക്കാൻ ആണ്. ഇവിടെ ഒരു ജനതയെ കൊന്നൊടുക്കുമ്പോൾ അവരുമായിട്ടാണ് സൗദികൾ കരാർ ചെയ്യുന്നത്.*
എന്റെ മറുപടി:
സൗദി, സയണിസ്റ്റുകളുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നുണ്ട് എന്നതിന്
സൗദിയിൽ നിന്നും ആധികാരികമായ തെളിവുകൾ നൽകുക. വാർത്താ സൈറ്റുകളിൽ നിന്നല്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
6. തഖ്ലീദിൽ നിങ്ങൾ ആരെയും വിമര്ശിക്കുന്നില്ല അല്ലെ. ഇബ്ൻ അബ്ദുൽ വഹ്ഹാബിന്റെ തഖ്ലീദിനെ പറ്റിയുള്ള വിമര്ശനനത്തെ പറ്റി പറഞ്ഞപ്പോ നിങ്ങൾ 3:50 'ഇങ്ങനെ വിമർശിച്ചതൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് നമ്മുക്ക് മരണപെട്ടവരോട് ചോദിക്കാൻ പറ്റുമോ?' എന്ന് നിങ്ങൾ ചോദിച്ചിരുന്നു - അപ്പൊ തഖ്ലീദ് ചെയ്യുന്നത് തെറ്റായിട്ടാണ് നിങ്ങൾ കാണുന്നത് എന്ന് വിചാരിച്ചു. മാത്രമല്ല നിങ്ങൾ 'തഖ്ലീദ്' എന്നാൽ 'അന്ധമായി പിൻപറ്റാൻ' ആണ് എന്ന് പറയുകയും ചെയ്തു. അപ്പൊ നിങ്ങൾ തഖ്ലീദിന് എതിരാണ് എന്ന് മനസിലായി. ഇപ്പൊ മാറ്റി പറയുന്നു.
എന്റെ മറുപടി:
ഇത് തഖ്ലീദിന്റെ വിഷയത്തിൽ അല്ല ഞാൻ പറഞ്ഞത്. വിശ്വാസത്തിൽ പിഴവ് സംഭവിച്ചിരിക്കുന്ന വിഷയത്തിലാണ്.
തബ്ലീഗ് ജമാഅത്ത്കരൻ:
7.
8. *സഹാബാക്കളിൽ നിന്ന് നിങ്ങൾ നേരിട്ട് കേട്ടിട്ടില്ല അപ്പോൾ നിങ്ങൾക്ക് സഹാബാക്കളുടെ തഫ്സീർ ആര് പറഞ്ഞു തരുന്നു? അല്ലാഹുവും റസൂലും പഠിപ്പിച്ചത് ഷെയ്ഖ് റബീ പറഞ്ഞു തരുന്നത് പോലെ.* - ഇതാണ് എന്റെ ചോദ്യം - ഷൈഖ് റബീ തന്നെ ആണോ അതോ വേറെ ആരെങ്കിലും ഉണ്ടോ?
എന്റെ മറുപടി:
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ എല്ലാ പണ്ടിതൻമാരും.
തബ്ലീഗ് ജമാഅത്ത്കരൻ:
9. 'തഖ്ലീദ്' എന്നാൽ 'അന്ധമായി പിൻപറ്റാൻ' ആണെന്ന് നിങ്ങളാണ് പറഞ്ഞത്. തഖ്ലീദ് ചെയ്യാം എന്നും നിങ്ങൾ പറയുന്നു അപ്പൊ നിങ്ങൾ 'അന്ധമായി പിൻപറ്റാൻ' ആണോ പറയുന്നത്?
എന്റെ മറുപടി:
അതെ. അതെപ്പോൾ എന്ന് തെളിവ് നൽകി കഴിഞ്ഞു.
തബ്ലീഗ് ജമാഅത്ത്കരൻ:
10. A. മിണ്ടാതിരിക്കാൻ പറയലാണോ സുരക്ഷിതത്വം?
എന്റെ മറുപടി:
ആരോട്?
തബ്ലീഗ് ജമാഅത്ത്കരൻ:
10. B. കഅബ ഷെരീഫിനെ സംരക്ഷിക്കാൻ ആണെന്ന് പറഞ്ഞു മുസ്ലിമീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് നോക്കി നില്കുന്നത് - നോമ്പ് കാരണം ക്ഷീണിതൻ ആണ് അത് കൊണ്ട് നിസ്കരിക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് പോലെ ഇല്ലേ?
എന്റെ മറുപടി:
മുകളിൽ പറഞ്ഞിരിക്കുന്ന മറുപടി തന്നെയാണ് ഈ ചോദ്യത്തിനും മറുപടി. ആവർത്തിക്കുന്നു - അപ്പോൾ കൂട്ടക്കൊലക്ക് നിങ്ങൾ എതിരാണ്. ഹമാസും, ഇഖ്വാനുൽ മുസ്ലിമീനും , ജമാഅത്തെ ഇസ്ലാമിയും തെറ്റായ രീതിയിൽ പ്രതികരിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. സൗദിയും തെറ്റായ രീതിയിൽ പ്രതികരിച്ചാൽ അവിടെയും കൂട്ടക്കൊല നടക്കും. ഹറമുകളുണ്ട്, അവയും നശിപ്പിക്കപ്പെടും.അപ്പോൾ നിങ്ങളെ പോലെയുള്ളവർ ഇമ്മാതിരി ചോദ്യങ്ങൾ ആവർത്തിക്കും, അല്ലാതെന്ത്?
തബ്ലീഗ് ജമാഅത്ത്കരൻ:
10. C. കഅബ ഷെരീഫിനെ സംരക്ഷിക്കാൻ ദുആ ഒന്നും ഇല്ലേ?
എന്റെ മറുപടി:
ദുആ ചെയ്യാമല്ലോ.
ദുആ ചെയ്തു കൊള്ളു.
തബ്ലീഗ് ജമാഅത്ത്കരൻ:
10. D. അപ്പൊ നിങ്ങളെ കൊണ്ട് കഅബ ഷെരീഫിനെ സംരക്ഷിക്കാൻ പറ്റില്ല അല്ലെ? അപ്പൊ നിങ്ങളുടെ ഭരണാധികാരികളും കെല്പില്ലാത്തവരാണ് പണ്ഡിതന്മാരും ഗുണകാംക്ഷ ഇല്ലാത്തവർ ആണ് അല്ലെ?
എന്റെ മറുപടി:
മറുപടി പറഞ്ഞു കഴിഞ്ഞു.
തബ്ലീഗ് ജമാഅത്ത്കരൻ:
10. E. ലോകം മുഴുവൻ നശിക്കുന്നത് നിയമവിരുദ്ധമായി ഒരു വിശ്വാസി കൊല്ലപ്പെടുന്നതിനേക്കാൾ നിസ്സാരമാണ് (ibnmajah:2619).
എന്റെ മറുപടി:
ഇത് ഇവിടെ പറയാൻ കാരണം? ഇതിന്റെ അറബി വചനം കൊണ്ട് വരിക إن شاء الله.
തബ്ലീഗ് ജമാഅത്ത്കരൻ:
നിങ്ങളുടെ ആദ്യത്തെ ചോദ്യത്തിന് ബന്ധമില്ലാതെ നൽകിയ ഉത്തരം തെറ്റാണ്. അതിനെ പറ്റി ഗ്രൂപ്പിൽ ചർച്ചകൾ നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നുണ്ട്, അതിൽ നിന്ന് പഠിച്ചു മനസിലാക്കുക.
എന്റെ മറുപടി:
തെറ്റല്ല.
മറ്റൊന്ന്, തബ്ലീഗ് ജമാഅത്ത് ഗ്രൂപ്പിൽ ഞാൻ ഉണ്ടാവാറില്ല. കാരണം അവർ മെസ്സേജുകൾ ഡിലീറ്റ് ചെയ്യും. ആളുകളെ റിമൂവ് ചെയ്യും. അത് കൊണ്ട് തബ്ലീഗ്കാരെ വിശ്വസിക്കാൻ പറ്റില്ല. അത് കൊണ്ട് ഞാൻ എഴുതിയതിൽ തെറ്റുണ്ടെങ്കിൽ, അത് ഗ്രൂപ്പിൽ ആരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഈ മറുപടിയിൽ തന്നെ അത് നിങ്ങൾ പറയുക.
തബ്ലീഗ് ജമാഅത്ത്കരൻ:
നിങ്ങൾ പലപ്പോഴും ഞാൻ ചോദിച്ച ചോദ്യങ്ങൾക്കല്ല ഉത്തരം പറയുന്നത്, അതുപോലെ തന്നെ നിങ്ങൾ പറഞ്ഞ കാര്യം തന്നെ അടുത്ത ഉത്തരം പറയുമ്പോ മറക്കുന്നു. ഇത് ശ്രധിക്കുന്നത് നല്ലതായിരിക്കും.
എന്റെ മറുപടി:
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തന്നെയാണ് ഞാൻ ഉത്തരം നൽകുന്നത്. ഈ വിഷയത്തിൽ എനിക്ക് മറവിയൊന്നും സംഭവിക്കുന്നില്ല.
തബ്ലീഗ് ജമാഅത്ത്കരൻ:
എത്ര വട്ടം ആണ് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത്
ഒന്നിന് ഒന്ന് മാറി ആണ് നിങ്ങൾ ഉത്തരം പറയുന്നത്
ഒരു കാര്യം ചെയ്യൂ എന്റെ എല്ലാ മെസ്സേജുകളിൽ നിന്നും 1 എന്ന് നമ്പർ ഇട്ട ചോദ്യവും അതിന് നിങ്ങൾ തന്ന മറുപടിയും വായിച്ചു നോക്കു - 1 എന്നുള്ളത് മാത്രം (ആദ്യത്തെ മെസ്സേജിൽ നമ്പർ ഇല്ലേ) - അതിന്റെ ഉത്തരങ്ങളിൽ തന്നെ നിങ്ങൾക്ക് വിത്യാസം കാണാം.
1 വായിച്ചു കഴിഞ്ഞാൽ 2 എന്ന് നമ്പർ ഇട്ടതു മാത്രം വായിച്ചു നോക്കുക
ഇങ്ങനെ 10 ചോദ്യങ്ങളും വായിച്ചു നോക്കുക
അവസാനം നിങ്ങൾ തന്ന ഉത്തരത്തിലും ഇനിയും കുറെ ചോദ്യങ്ങൾ ആണ് ഉള്ളത് - പക്ഷെ നിങ്ങൾക്ക് എനിക്ക് മനസിലാകുന്ന രൂപത്തിൽ വിശദീകരിക്കാൻ പറ്റുന്നില്ല - നിങ്ങൾ ഒരു തെളിവ് തരുന്നു - അത് ഞാൻ സ്വീകരിക്കണം എന്ന് വാശി പിടിക്കുന്നു.
സത്യവിശ്വാസിക്ക് ഒരു തെളിവ് മതി എന്ന് നിങ്ങളുടെ അവസാന മെസ്സേജിൽ കണ്ടു - അതിന്റെ തെളിവ് എന്താണ്?
എന്റെ മറുപടി:
ഞാൻ വ്യക്തമായി നിങ്ങളുടെ ഓരോ ചോദ്യത്തിന് മുമ്പും സഹോദരൻ എന്നും , അതിനുള്ള മറുപടിക്ക് മുമ്പ് എന്റെ മറുപടി എന്നും എഴുതിയിട്ടുണ്ട്.
നിങ്ങൾ വേർതിരിക്കാതെയാണ് എഴുതുന്നത്. അത് കൊണ്ട് വായിക്കാൻ ബുദ്ധിമുട്ടുണ്ട്.
ഒരു തെളിവ് മാത്രമേ ആവശ്യമുള്ളൂ എന്നതിനുള്ള തെളിവ്.
അല്ലാഹു പറഞ്ഞു:
ۗ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ
" (നബിയേ) നീ പറയുക: നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്, നിങ്ങള് സത്യവാന്മാരാണെങ്കിൽ ".
(2:111).
അല്ലാഹു ഒറ്റ തെളിവിനാണ് ചോദിച്ചത്. അപ്പോൾ തെളിവുണ്ടെങ്കിൽ ഒറ്റ തെളിവ് മതി.
തബ്ലീഗ് ജമാഅത്ത്കരൻ:
കൊണ്ടുവരാൻ ചോദിച്ചത് ഒറ്റ തെളിവാണ് - പക്ഷെ കൊടുക്കുമ്പോൾ ഒന്നേ കൊടുക്കുള്ളു എന്ന് പറഞ്ഞിട്ടുണ്ടോ?
അത് പോലെ തന്നെ തെളിവാണെന്ന് പറഞ്ഞു കുതന്ത്രം കൊണ്ട് വന്നാൽ അതിനെ അവരിലേക്ക് തന്നെ മടക്കും
എന്റെ ചോദ്യം ഇതായിരുന്നു: സത്യവിശ്വാസിക്ക് ഒരു തെളിവ് മതി എന്നതിന്റെ തെളിവ് എന്താണ്?
എന്റെ മറുപടി:
ഇത് വെറും തർക്കിക്കലാണ്. ഊഹ ചോദ്യവും.
പ്രമാണം തെളിവായി നൽകിയതിന് സ്വന്തം അഭിപ്രായം കൊണ്ട് എതിർക്കാൻ ശ്രമിക്കുന്നു.
അവരോട് സംസാരിക്കാനില്ല.
അല്ലാഹുവിനെ സൂക്ഷിക്കുക.
സലാം.
തബ്ലീഗ് ജമാഅത്ത്കാരൻ:
തോറ്റു പോയോ?
ഏതാണ് എന്റെ അഭിപ്രായം?
ചിലർക്ക് ഒരു തെളിവ് മതി മറ്റു ചിലർക്ക് പത്ത് തെളിവ് മതി ... എന്ന് തുടങ്ങുന്ന ആയത്തോ ഹദീസോ കേട്ടതായിട്ടു ഓർക്കുന്നു
പല ആയത്തുത്തുകളിലും ദൃഷ്ടാന്തങ്ങൾ എന്നാണ് ഉപയോഗിച്ചത് (Maidah:32, Fussilat:53 etc)
എന്റെ മറുപടി:
നിങ്ങളാണ് തോറ്റത്.
നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതിന് ഇപ്പോൾ പ്രതികരണം ഇല്ല.
നിങ്ങളുടെ അഭിപ്രായം നിങ്ങൾ ചോദിച്ച ഊഹ ചോദ്യം.
ഒറ്റ തെളിവ് മതി എന്നതിനുള്ള തെളിവാണ് ഞാൻ അയച്ചു തന്നത്.
ദ്രിഷ്ടാന്തങ്ങൾ അല്ലാഹുവിൽ നിന്നും പ്രവാചകൻമാരിൽ عليهم السلام നിന്നുള്ളതാണ്, അത് മനുഷ്യന്റെ പക്കൽ നിന്നുള്ള തെളിവുകൾ അല്ല.
തബ്ലീഗ് ജമാഅത്ത്കാരൻ:
ഞാൻ ചോദിച്ച ചോദ്യത്തിന് അല്ല നിങ്ങൾ മറുപടി പറഞ്ഞത് നിങ്ങൾ തന്നെ എന്തൊക്കെയോ ആലോചിച്ചാണ് മറുപടി പറയുന്നത്.
നിങ്ങൾ ഒരു ഖുർആൻ ആയതു ഓതിയിട്ടു നിങ്ങൾക്കു ഇഷ്ടമുള്ള അർഥം വെച്ചാൽ ഞാൻ അത് തെളിവായിട്ടു എന്തിനു സ്വീകരിക്കണം - എനിക്ക് മനസിലാകുന്ന പോലെ തെളിവ് തരണം.
എന്റെ മറുപടി:
നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് തന്നെയാണ് തെളിവുകളൊടെ വ്യക്തമായി മറുപടി പറഞ്ഞത്. الحمد لله
ആയത്തുകൾക്കൊന്നും എനിക്ക് ഇഷ്ടമുള്ള അർത്ഥം ഞാൻ കൊടുത്തിട്ടില്ല. അത് കൊണ്ട് അതെല്ലാം വ്യക്തമായ തെളിവുകളാണ്.
ഉദ്ധരിച്ച ആയത്തുകളൊന്നും മനസ്സിലാക്കാൻ ആർക്കും ഒരു പ്രയാസവും ഇല്ല.
നിങ്ങൾ സത്യം അംഗീകരിക്കാൻ തയ്യാറല്ല.
സത്യം അംഗീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. പക്ഷേ പരലോകത്ത് അത് നഷ്ടത്തിന് കാരണമാകാം.
ഇനിയും നിങ്ങൾ ഈ രീതിയിയിലാണ് പ്രതികരിക്കുന്നതെങ്കിൽ ഞാൻ മറുപടി പറയില്ല,
إن شاء الله.
അല്ലാഹു നമുക്കെല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment