സിറിയയ്ക്കൊരു വഴിത്തിരിവും, എല്ലാവർക്കും ഒരു പാഠവും.

സിറിയയ്ക്കൊരു വഴിത്തിരിവും, എല്ലാവർക്കും ഒരു പാഠവും.

അല്ലാഹുവേ ആമീൻ. ഈ പ്രക്ഷുബ്ധമായ സമയങ്ങളിൽ അല്ലാഹു സിറിയയിലെ ജനങ്ങളെ സംരക്ഷിക്കുകയും, അവർക്ക് സുരക്ഷിതത്വവും, നിർഭയത്വവും നൽകട്ടെ. അല്ലാഹുവിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുകയും, അല്ലാഹുവിൻ്റെ ശരീഅത്തനുസരിച്ച് ഭരിക്കുകയും ചെയ്യുന്ന നേരും നീതിയുമുള്ള ഒരു നേതാവിനെ സിറിയക്ക് നൽകണമെന്ന് ഞങ്ങൾ അല്ലാഹു റബ്ബ് അൽ അർഷ് കരീമിനോട് ആവശ്യപ്പെടുന്നു.

പതിറ്റാണ്ടുകളായി, ബഷർ അസദിൻ്റെ സ്വേച്ഛാധിപത്യത്തിൽ സിറിയയിലെ ജനങ്ങൾ സങ്കൽപ്പിക്കാനാവാത്ത യാതനകൾ സഹിച്ചു. ഈ നിമിഷം സിറിയയ്ക്ക് ഒരു വഴിത്തിരിവ് മാത്രമല്ല, എല്ലാവർക്കും ഒരു പാഠവുമാണ്. അടിച്ചമർത്തലിനും, അനീതിക്കും ശാശ്വതമില്ല, അല്ലാഹുവിൻ്റെ നീതി ഉറപ്പാണ്.

സിറിയ മുന്നേറുമ്പോൾ, ഭൗതികമായും, മതപരമായും, രാഷ്ട്രത്തെ പുനർനിർമ്മിക്കുന്നതിനുള്ള വെല്ലുവിളികൾ വളരെ വലുതാണ്. നേതൃത്വം, ഭരണം, ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങളുടെ പരിഹാരം എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ ഖുർആനും , സുന്നത്തും, വിജ്ഞാനത്തിൽ അടിയുറച്ചിരിക്കുന്നവരുടെ ജ്ഞാനം എന്നിവയാൽ നയിക്കപ്പെടണം.

സത്യത്തിലും, ഇഹത്തിലും, പരത്തിലും ഉപകാരപ്രദമായ കാര്യങ്ങളിലും, ഉമ്മത്തിനെ ഒന്നിപ്പിക്കാൻ പണ്ഡിതന്മാർ ശ്രമിക്കുമ്പോൾ, സമൂഹ മാധ്യമങ്ങളിലെ അശ്രദ്ധമായ ശബ്ദങ്ങൾ, ഭിന്നിപ്പും, അസ്ഥിരതയും മുതലെടുക്കാനുള്ള വാതിൽ ജനങ്ങൾക്ക് തുറന്നിടാൻ സാധ്യതയുണ്ട്. നീതിയിലും, വിവേകത്തിലും വേരൂന്നിയ പരിഹാരങ്ങളിലേക്ക്  ജനങ്ങളെ നയിക്കാനും, അവരുടെ അവസ്ഥയെ ഉയർത്തുകയും, ശക്തിപ്പെടുത്തുകയും ചെയ്യാനും പരിശ്രമിക്കുന്നത് പണ്ഡിതന്മാരാണ്.

സിറിയയിലെ ജനങ്ങൾക്ക് സ്ഥിരതയും, സുരക്ഷിതത്വവും, ഇഹലോകത്തും, പരലോകത്തും, അവർക്ക് ഏറ്റവും നല്ലതും, പരമകാരുണികനായ അല്ലാഹുവിനോട് ഞങ്ങൾ ചോദിക്കുന്നു.

ഖുർആനിനെയും,  സുന്നത്തിനെയും  ഈ ഉമ്മത്തിൻ്റെ സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവരുടെ വാക്ക് അവൻ ഏകീകരിക്കട്ടെ. അല്ലാഹു അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും,  അവരുടെ ആദരവ് ഉയർത്തുകയും, നീതിനിഷ്ഠമായ നേതൃത്വം നൽകി അവരെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.


സ്ത്രോതസ്:

https://x.com/Mpubs/status/1865727636317569306?t=lQ_J-0tD4OAHuuLKfa0iqQ&s=35


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.