സിറിയയിലെ വിപ്ലവത്തെയും ബഷാർ അൽ-അസ്സദിൻ്റെ പതനത്തെയും കുറിച്ച് സുന്നത്തിൻ്റെ ആളുകളുടെ നിലപാട്.
സിറിയയിലെ വിപ്ലവത്തെയും ബഷാർ അൽ-അസ്സദിൻ്റെ പതനത്തെയും കുറിച്ച് സുന്നത്തിൻ്റെ ആളുകളുടെ നിലപാട്.
ഷെയ്ഖ് അബു അമ്മാർ അലി അൽ-ഹൂദൈഫി അൽ-അദനി.
ചോദ്യം:
മർദ്ദകൻ ഇല്ലാതായതിൽ സന്തോഷം അനുഭവിക്കുന്നതിനും, ഖവാരിജുകളുടെയും , വിമതരുടെയും നേതൃത്വത്തെ ഭയക്കുന്നതിനും ഇടയിൽ സിറിയയിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ വിശ്വാസിയുടെ ശരിയായ നിലപാട് എന്താണ്. അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ.
ഉത്തരം:
ഷെയ്ഖ് حفظه الله ആരംഭിച്ചത് പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിൻ്റെ നാമത്തിലാണ്. എല്ലാ സ്തുതിയും അല്ലാഹുവിന് അർഹമാണ്, അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് صلى الله عليه وسلم, അദ്ദേഹത്തിന്റെ കുടുംബത്തിനും, സഹാബികൾക്കും, സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ.
സിറിയയുടെ വിഷയം വ്യത്യസ്ത ദിശകളിൽ നിന്നും വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും അഭിസംബോധനം ചെയ്യപ്പെടണം, അവയെല്ലാം തുല്യമോ ഒരേ തലത്തിലോ അല്ല.
ഒന്നാമതായി, ബഷാർ അൽ-അസ്സദിൻ്റെ പതനം ഞങ്ങൾ തിരിച്ചറിയുന്നു, അതിൽ ഞങ്ങൾ സന്തുഷ്ടരാണ്:
ഈ വിഷയം സംബൊധനം ചെയ്യാനുള്ള ആദ്യ വഴി നുസൈറിയ്യയിൽ അധിഷ്ഠിതമായ വ്യവസ്ഥിതിയുടെ തകർച്ചയാണ് - ബശ്ശാർ അൽ-അസ്സാദിൻ്റെ വ്യവസ്ഥ. ആദരണീയരായ മുസ്ലിംകളുടെ കാര്യം വരുമ്പോൾ - സുന്നത്തിൻ്റെ ആളുകൾ, ആ നൂസൈറി വ്യവസ്ഥിതിയുടെ പതനത്തിൽ അവർ സന്തോഷിക്കേണ്ടതുണ്ട്, കാരണം ആ വ്യവസ്ഥ ഈ അനുഗ്രഹീത ഭൂമി മോഷ്ടിച്ച മറഞ്ഞിരിക്കുന്ന ഷിയാ വിഭാഗമായ ഷിയാ അൽ-ബാതിനിയ്യയുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. . ബശ്ശാറുൽ അസദിൻ്റെ വ്യവസ്ഥിതിയെ തകർത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ മനുഷ്യൻ തൻ്റെ കുടുംബത്തോടൊപ്പം പോയി എന്ന കാര്യത്തിൽ സുന്നത്തിൻ്റെ ആളുകൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. അദ്ദേഹത്തെ സിറിയയിലേക്കോ മറ്റേതെങ്കിലും മുസ്ലീം ദേശത്തേക്കോ തിരിച്ചയക്കരുതെന്ന് സർവശക്തനായ അർഷിൻ്റെ നാഥനായ അല്ലാഹുവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമീൻ.
രണ്ടാമതായി, ഈ
പരാജയപ്പെടുത്തലിൽ നാം സന്തുഷ്ടരാണെങ്കിലും, ഇത്തരത്തിലുള്ള വിപ്ലവങ്ങൾ ഉണ്ടാക്കിയ വലിയ കുഴപ്പങ്ങൾ നാം ശ്രദ്ധിക്കണം:
സിറിയയിൽ നിലവിൽ ആരാണ് ചുമതല വഹിക്കുന്നത്, അവർ എങ്ങനെയാണ് വ്യവസ്ഥിതിയെ ഇല്ലാതാക്കാൻ തുടങ്ങിയത് എന്നതാണ് രണ്ടാമത്തെ കാര്യം. ഷെയ്ഖ് حفظه الله പറഞ്ഞതുപോലെ, ഈ പരീക്ഷണങ്ങൾ ആരംഭിച്ചത് ഏകദേശം 13 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ - 2011 ഗ്രിഗോറിയൻ വർഷത്തിൽ, 'അറബ് വസന്തം' എന്ന് വിളിക്കപ്പെടുന്ന പ്രശസ്തവും വഞ്ചനാപരവുമായ തലക്കെട്ടിൽ. വാസ്തവത്തിൽ, അത് ഒരു 'സയണിസ്റ്റ്-ജൂത വസന്തം' പോലെയായിരുന്നു, കാരണം 2011-ൽ ആരംഭിച്ച ആ വസന്തത്തിൽ മുസ്ലിം രാഷ്ട്രങ്ങൾ വലിയ വിപത്തുകളും ദുരന്തങ്ങളും അനുഭവിച്ചു. എത്രയോ രക്തം ചൊരിഞ്ഞു, കരയിലും കടലിലും വളരെയധികം നാശമുണ്ടായി, നിരവധി അഭയാർഥികൾ പലായനം ചെയ്യപ്പെട്ടു. അറബ് വസന്തമെന്ന് വിളിക്കപ്പെടുന്ന നഖങ്ങൾക്കടിയിൽ വളരെയധികം പ്രതിസന്ധികളും പൊട്ടിത്തെറികളും ഉണ്ടായി. വാസ്തവത്തിൽ, എല്ലാ വിപ്ലവങ്ങളും എല്ലായ്പ്പോഴും തെറ്റായ രീതിയിലാണ് ആരംഭിക്കുന്നത്. അവർ ഒരിക്കലും ശുഭാപ്തിവിശ്വാസത്തോടെ ആരംഭിക്കുന്നില്ല. എല്ലാ വിപ്ലവങ്ങളും അശുഭാപ്തിവിശ്വാസത്തോടെ ആരംഭിക്കുന്നു. സുന്നത്തിൻ്റെ ആളുകൾ ഒരിക്കലും ഏത് രൂപത്തിലും വിപ്ലവം എന്ന് വിളിക്കപ്പെടുന്നതിനോട് യോജിക്കുന്നില്ല.
വിപ്ലവത്തോട് അഹ്ലുസ്സുന്നയ്ക്ക് യോജിപ്പില്ല എന്നത് നേരത്തെ തന്നെ സിറിയയുടെ മേൽനോട്ടം വഹിച്ചിരുന്ന നുസൈരി സംവിധാനത്തോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് മുസ്ലിംകൾ ദുർബ്ബലരാണെന്നും , സിറിയയിൽ നടക്കുന്ന വ്യവസ്ഥിതിയിൽ നിന്ന് മുക്തി നേടുന്നതിൽ അവർക്ക് ഒരു പങ്കും വഹിക്കാൻ കഴിയില്ലെന്നും നാം മനസ്സിലാക്കണം. ഇത് ഇന്നത്തെ സിറിയയുടെ ഭൂമിയെ സംബന്ധിച്ചുള്ളതാണ്.
മുസ്ലീം ഭരണാധികാരികളെ എതിർക്കുന്നത് അനുവദനീയമല്ല.
മുസ്ലീം ഭരണാധികാരികൾ ഭരിക്കുന്ന യെമൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, അവർക്കെതിരെ പോകുന്നത് ഒരു രൂപത്തിലും അനുവദനീയമല്ല. ഇത് അല്ലാഹുവിൻ്റെ മതത്തിലെ അടിസ്ഥാന തത്വമനുസരിച്ചാണ്. ഒരു മുസ്ലീം ഭൂമിയുടെ ചുമതലയുള്ള ഒരു മുസ്ലീം ഭരണാധികാരിക്കെതിരെ നമുക്ക് പോകാൻ കഴിയില്ല.
ഈ വിപ്ലവത്തിന് പിന്നിലെ ഇഖ്വാൻ അൽ-മുസ്ലിമൂൻ കഴിഞ്ഞ 13 വർഷമായി ഇസ്ലാമിൻ്റെ പേരിൽ നിരവധി വിപത്തുകൾ ഉണ്ടാക്കിയിട്ടുണ്ട്:
സിറിയയിൽ നിലനിന്നിരുന്ന നുസൈരി വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, കാര്യങ്ങൾ സംഭവിച്ച രീതി, അതായത് അവരുടെ പരാജയം - അത് ഇല്ലാതായി എന്ന് ഉറപ്പാക്കാൻ അവർ ശ്രമിച്ച രീതി യഥാർത്ഥത്തിൽ ഒരു വലിയ തെറ്റായിരുന്നു. എന്തുകൊണ്ട്? അതിനു പിന്നിൽ പ്രവർത്തിച്ച മുസ്ലിം ബ്രദർഹുഡ് കാരണം - അൽ-ഇഖ്വാൻ അൽ-മുസ്ലിമൂൻ. അൽ-ഇഖ്വാൻ അൽ-മുസ്ലിമൂൻ മുസ്ലിംകൾക്കിടയിൽ മതത്തിൻ്റെ പേരിൽ നിരവധി വിപത്തുകൾ സൃഷ്ടിച്ചിട്ടുണ്ട്. നാലോ അഞ്ചോ ദശലക്ഷത്തിലധികം സിറിയക്കാർക്ക് അവരുടെ ഭൂമി ഉപേക്ഷിച്ച് ജീവനുംകൊണ്ട് ഓടേണ്ടി വന്നു. അര ദശലക്ഷത്തിലധികം സിറിയക്കാർ അവരുടെ ഭൂമിയിൽ കൊല്ലപ്പെട്ടു, സംഖ്യകൾ അതിനേക്കാൾ വളരെ വലുതാണ് എന്നതാണ് യാഥാർത്ഥ്യം - എന്നാൽ ഞങ്ങൾ ഇവിടെ സ്ഥിതിവിവരക്കണക്കുകൾ പരാമർശിക്കുന്നു. കഴിഞ്ഞ 13 വർഷമായി അവർക്ക് സംഭവിച്ചത് വലിയ ദ്രോഹമാണ്. കഴിഞ്ഞ 13 വർഷമായി സിറിയ അഭിമുഖീകരിച്ച തരത്തിലുള്ള നാശം ചരിത്രത്തിലുടനീളം ആ രാജ്യങ്ങളിൽ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ശൈഖ് حفظه الله പറഞ്ഞു.
ഇതിന് പിന്നിലെ പ്രധാന കാരണം അൽ-ഇഖ്വാൻ അൽ-മുസ്ലിമൂൻ / മുസ്ലിം ബ്രദർഹുഡ് കുഴപ്പങ്ങളിലേക്ക് വിളിക്കുന്നവരാണ് എന്നതാണ് - പരീക്ഷണങ്ങളും പ്രയാസങ്ങളും, വഅഊദു ബില്ലാഹ്. അവർ രക്തം ചൊരിയാൻ ആഹ്വാനം ചെയ്യുന്നവരാണ്. ഇതാണ് യഥാർത്ഥത്തിൽ അൽ-ഇഖ്വാൻ അൽ-മുസ്ലിമൂൻ. സിറിയയിൽ കാണുന്നത് പോലെ, അവർ രക്തച്ചൊരിച്ചിൽ വളരെ നിസ്സാരമായി കാണുന്നു. ഭൂമിയിൽ ഏറ്റവും മോശമായ ദുർവൃത്തി
നടക്കാൻ അനുവദിക്കുമ്പോൾ പോലും, അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നിടത്തോളം, ഒരു മനുഷ്യൻ്റെയും രക്തത്തിന് അവർക്ക് ഒരു വിലയുമില്ല.
ഇഖ്വാൻ അൽ മുസ്ലിമൂൻ ഈ വിപ്ലവങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ കാപട്യമുണ്ട്:
മുസ്ലിം ബ്രദർഹുഡ് ഈ വ്യവസ്ഥകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ കപടവിശ്വാസികളായിരുന്നു. ഇവിടെ നാം സംസാരിക്കുന്നത് പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള കാപട്യത്തെക്കുറിച്ചാണ്, അല്ലാതെ വിശ്വാസത്തിൻ്റെ കാപട്യത്തെക്കുറിച്ചല്ല. അൽ-ഇഖ്വാൻ അൽ-മുസ്ലിമൂൻ്റെ നേതാക്കളിൽ ഒരാളായ യൂസുഫ് അൽ-ഖർദാവി തന്നെ ഒരു ഉദാഹരണമാണ് - ഒരു സമയത്ത് അദ്ദേഹം ബഷാറിനെ സന്ദർശിച്ചു, മറ്റൊരു സമയത്ത് അദ്ദേഹം ഇറാഖിലെ ഖദാഫിയെയും സന്ദർശിച്ചു. അൽ-ആരിഫിയും അതു തന്നെ ചെയ്തു - അദ്ദേഹം സിറിയയിലെയും ഇറാഖിലെയും മുമ്പത്തെ വ്യവസ്ഥ സന്ദർശിച്ചു, സൽമാൻ അൽ-ഔദയും അത് പോലെ തന്നെ. എന്നിരുന്നാലും, വിപ്ലവം കാര്യങ്ങൾ മറ്റൊരു ദിശയിലേക്ക് മാറിയെന്ന് അവർ മനസ്സിലാക്കിയപ്പോൾ, അവരും മാറി - അവർ അവരുടെ നിറങ്ങൾ മാറ്റി. മുസ്ലിം ബ്രദർഹുഡിൻ്റെ നേതാക്കൾ എന്ന് വിളിക്കപ്പെടുന്നവർ മുസ്ലിം രാഷ്ട്രങ്ങളോട് ഒരിക്കലും പൊറുക്കാനാവാത്ത വലിയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഏതെങ്കിലും ഭരണവ്യവസ്ഥയെ താഴെയിറക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ തെറ്റ്.
അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ മുസ്ലിംകൾക്ക് സംഭവിക്കുന്ന വിപത്തുകളെ വിവേകത്തോടെയും ക്ഷമയോടെയും കൈകാര്യം ചെയ്തിട്ടുണ്ട്:
ഒരു രാജ്യത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ഏതൊരു വ്യവസ്ഥയെയും താഴെയിറക്കാൻ പരിശ്രമിക്കുക എന്നത് അഹ്ലുസ്സുന്നയുടെ മാർഗത്തിൽ നിന്നുള്ളതല്ല. എന്തുകൊണ്ടാണ് ഞങ്ങൾ ഇത് പറയുന്നത്? കാരണം, കഴിഞ്ഞ 13 വർഷമായി സിറിയയിൽ നടന്ന വലിയ നാശവും ദുർവ്രിത്തിയും ജനങ്ങൾ മറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സുന്നത്തിൻ്റെ പണ്ഡിതന്മാർ തലമുറകളായി എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുകയും സിറിയയിലെ മുസ്ലിംകളുടെ ദുരന്തങ്ങളെ ക്ഷമയോടെയും, വിവേകത്തോടെയും കൈകാര്യം ചെയ്യുകയും ചെയ്തു. സുന്നത്തിൻ്റെ ആളുകളുടെ ചരിത്രവും, പണ്ഡിതന്മാർ, ഉദാഹരണത്തിന്, യമനിലെ അൽ ഖറാമിത്തയെയും ഈജിപ്തിലെ അൽ-ബാനിയ്യയെയും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നോക്കുകയാണെങ്കിൽ - അവർ ക്ഷമിച്ചു , മുസ്ലിംകളോട് ക്ഷമിക്കാൻ കൽപ്പിക്കുകയും, അതിനെ വിവേകത്തോടെയും നിയമനിർമ്മാണ രാഷ്ട്രീയത്തിലൂടെയും കൈകാര്യം ചെയ്തു. ഇന്ന് നമുക്ക് അറിയുന്ന രാഷ്ട്രീയത്തിലൂടെയല്ല. പിന്നീട് സലാഹുദ്ദീൻ رحمه الله യെ പോലെ ശക്തമായ സുന്നി സൈന്യം വന്നു. ഈജിപ്തിൻ്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ചുമതലയുണ്ടായിരുന്ന അൽ-ഉബൈദിയുൻ അൽ-ഇസ്മാലിയ്യയുടെ സംവിധാനത്തെ അല്ലാഹുവിൻ്റെ പുണ്യത്താൽ പരാജയപ്പെടുത്താൻ അദ്ദേഹം സഹായിച്ചു.
സിറിയൻ ‘വിമതനായ’ അബു മുഹമ്മദ് അൽ ജുലാനിയെ നമുക്ക് വിശ്വസിക്കാനാകുമോ?
നിലവിൽ സിറിയയിൽ കഴിയുന്ന അബു മുഹമ്മദ് അൽ ജുലാനി, അല്ലെങ്കിൽ ഗോലാനി, അദ്ദേഹത്തെപ്പോലുള്ളവർ, അവർ ഏതെങ്കിലും തരത്തിലുള്ള പ്രശംസയ്ക്കോ നന്ദിയ്ക്കോ അർഹരാണോ? ഇല്ല! കാരണം, യഥാർത്ഥത്തിൽ, പ്രമുഖ ലോകശക്തികളിൽ നിന്ന് അദ്ദേഹത്തിന് പച്ചക്കൊടി കിട്ടിയില്ലെങ്കിൽ, അദ്ദേഹം ഒരിക്കലും സിറിയയിൽ ചെയ്തതുപോലെ ചെയ്യുമായിരുന്നില്ല. ഈ വലിയ ലോകശക്തികൾ എന്ന് വിളിക്കപ്പെടുന്നവർ ബഷർ അൽ-അസാദിനെ ഉപേക്ഷിച്ചു, കാരണം ഈയിടെയായി അവർ അദ്ദേഹത്തോട് ചെയ്യാൻ ആവശ്യപ്പെടുന്നത് ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. അതിനാൽ അവർക്ക് അദ്ദേഹത്തെ ഉപേക്ഷിക്കേണ്ടിവന്നു. അതുകൊണ്ടാണ് വൻശക്തികളുടെ പച്ചക്കൊടി കണ്ട ജൂലാനി താൻ ചെയ്തത് ചെയ്തത്.
അൽ-ജുലാനി എങ്ങനെയാണ് ഒരു തീവ്രവാദിയിൽ നിന്ന് 'രാഷ്ട്രീയ പ്രവർത്തകൻ' ആയി മാറിയത്:
തുടക്കത്തിൽ, അൽ-ജുലാനി (അൽ-ഗോലാനി) യഥാർത്ഥത്തിൽ അൽ-ഖായിദയുടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുകയായിരുന്നു, അദ്-ദാഇഷ് എന്നും അറിയപ്പെടുന്നു. കുറച്ച് സമയത്തിന് ശേഷം, അൽ-ഖ്വയ്ദയുടെ ഭീകരവാദം ഉപേക്ഷിക്കാനും പകരം രാഷ്ട്രീയത്തിലേക്ക് മാറാനും ചില അന്താരാഷ്ട്ര സ്ഥാപനങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് മാറി. തനിക്ക് ലഭിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരു തീവ്രവാദ നേതാവിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകൻ എന്ന് വിളിക്കപ്പെടുന്നവനായി മാറി. പിന്നെ ആരാണ് അദ്ദേഹത്തെ മാറ്റിയത്? അദ്ദേഹത്തിൻ്റെ ചർമ്മവും രൂപവും രീതികളും മാറ്റാൻ ആവശ്യപ്പെട്ടത് അന്താരാഷ്ട്ര സ്ഥാപനങ്ങളാണ്. അതുകൊണ്ടാണ് അദ്ദേഹം മാറിയത്.
കൂടാതെ, തുടക്കത്തിൽ, അൽ-ജുലാനി ഒരു ക്യാമറയിലും തൻ്റെ മുഖം കാണിച്ചിരുന്നില്ല. പകരം, അദ്ദേഹം അഭിമുഖം നടത്തുമ്പോഴെല്ലാം, പകൽ സമയത്ത്, അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ പിൻഭാഗമാണ് കാണിക്കാറുള്ളത്. ഇക്കാലത്ത്, നിങ്ങൾ അദ്ദേഹത്തെ സ്ക്രീനുകളിൽ കാണുന്നു, അദ്ദേഹം പോകുന്നിടത്തെല്ലാം, സ്വയം കാണിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്നു.
സിറിയയിലെ വ്യവസ്ഥ ഏറ്റെടുക്കാനുള്ള നീക്കം അദ്ദേഹത്തിന് കഴിഞ്ഞത്, ചില അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് ചില വാഗ്ദാനങ്ങൾ നൽകിയതിന് ശേഷമാണ്.
നിങ്ങൾക്കറിയാവുന്നതുപോലെ, റഷ്യയിൽ നിന്നും യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സിറിയയ്ക്ക് സൈന്യമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹം തന്നെ, ജുലാനി തുറന്നു പറഞ്ഞു, "ഇസ്രായേൽ രാജ്യത്തോട് / സയണിസ്റ്റുകളോട് യുദ്ധം ചെയ്യാൻ ഞങ്ങൾക്ക് ശേഷിയില്ല!" എന്നാൽ ചോദ്യം ഇതാണ്: ആദ്യം തന്നെ അതിനെ ചെറുക്കാനുള്ള കഴിവ് നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിരുന്നോ? ബശ്ശാറിൻ്റെ വ്യവസ്ഥിതിയെ പോലും!? - ഇല്ല!
അപ്പോൾ ആ യുവത്വമോ ക്രമരഹിതമോ ആയ ചിന്താരീതിയും ഈ അഴിമതിയും ഉപയോഗിച്ച്, പണ്ഡിതന്മാരുടെ അടുത്തേക്ക് മടങ്ങാതെ, അദ്ദേഹം എപ്പോഴെങ്കിലും ഒരു മുസ്ലിമായി വിജയിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല! പ്രിയ സഹോദരങ്ങളേ, ഇത് ഇവിടെ ഒരു പ്രശ്നമാണ്. ഈ ആളുകൾ സുന്നത്തിൻ്റെ പണ്ഡിതന്മാരിലേക്ക് മടങ്ങുന്നില്ല. എന്നാൽ, ബഷാർ പോയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, വ ലില്ലാഹിൽ ഹംദ്. സുന്നത്തിൻ്റെ ആളുകളിൽ നിന്നും സുന്നത്തിൻ്റെ പണ്ഡിതന്മാരിൽ നിന്നും നമുക്ക് അറിയാം:
സുന്നത്തിൻ്റെ പണ്ഡിതന്മാരെ ഒഴിവാക്കി മുസ്ലിംകൾക്ക് വേണ്ടി ചെയ്യുന്ന ഏതൊരു ശ്രമത്തിനും ബർകത്തുണ്ടാവില്ല:
സുന്നത്തിൻ്റെ ആളുകളിൽ നിന്നും സുന്നത്തിൻ്റെ പണ്ഡിതന്മാരിൽ നിന്നും നമുക്കറിയാവുന്നതുപോലെ, സുന്നത്തിൻ്റെ പണ്ഡിതന്മാരെ ഒഴിവാക്കുന്ന മുസ്ലിംകൾക്ക് വേണ്ടി ചെയ്യുന്ന ഏതൊരു ശ്രമവും, അതിൻ്റെ ഫലം ആഴ്ചകളല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ കാണും. ജുലാനിയും അദ്ദേഹത്തെപ്പോലുള്ളവരും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പണ്ഡിതന്മാരോട് ഒരിക്കലും ഉപദേശം ചോദിച്ചില്ല. അവർ ഒരിക്കലും സുന്നത്തിൻ്റെ പണ്ഡിതന്മാരോട് കൂടിയാലോചിച്ചിട്ടില്ല. ശരീഅത്ത് എന്താണ് പറയുന്നതെന്നും, ശരീഅത്തിൻ്റെ ശരിയായ ധാരണ എന്താണെന്നും അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതിനാൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇക്കൂട്ടരിൽ നിന്ന് ഒരിക്കലും ഒരു നന്മയും പ്രതീക്ഷിക്കരുത്.
അവസാനമായി, നാം കൈകാര്യം ചെയ്യേണ്ട മറ്റൊരു വശം, സിറിയയുടെ ഭൂമി വ്യത്യസ്ത ദേശങ്ങളായോ വ്യത്യസ്ത രാജ്യങ്ങളായോ വിഭജിക്കപ്പെടും എന്നതാണ്, വ ഇയ്യാദു ബില്ലാഹ്. ഈ നാടുകളോട് മൃദുവായി പെരുമാറാനും , സിറിയയിലെയും സിറിയയിലെ ജനങ്ങളെയും പരിപാലിക്കാനും സർവ്വശക്തനായ അല്ലാഹുവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. സിറിയയുടെ ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ ഗൂഢാലോചനകളെയെല്ലാം തടയാൻ ജുലാനിക്കോ മറ്റാർക്കെങ്കിലുമൊ കഴിയില്ല. ശൈഖ് حفظه الله പറഞ്ഞതുപോലെ, കഥയ്ക്ക് നിരവധി രാഷ്ട്രീയ വശങ്ങൾ ഉള്ളപ്പോൾ, ജുലാനിയെപ്പോലുള്ളവർ സിറിയൻ ദേശങ്ങൾ ഭരിക്കാൻ , സിറിയയുടെ രാജ്യത്തിൻ്റെ നിയന്ത്രണത്തിനായി പോരാടാനും , പരസ്പരം മത്സരിക്കാനും, വിശ്വാസം പരിഗണിക്കാതെ എല്ലാവർക്കും വാതിൽ തുറക്കുന്നു . അതുകൊണ്ടാണ് സുന്നത്തിൻ്റെ പണ്ഡിതന്മാരിലേക്ക് മടങ്ങിയതിന് ശേഷമല്ലാതെ വിശ്വാസിയുടെ ഒരു പ്രവർത്തനത്തിലും ബർകത്തോ അനുഗ്രഹമോ ഇല്ലെന്ന് സുന്നത്തിൻ്റെ ആളുകൾ പറയുന്നത്. അൽ-ബറക - യഥാർത്ഥ അനുഗ്രഹം, യഥാർത്ഥ വിജയം, നിങ്ങൾ സുന്നത്തിൻ്റെ യഥാർത്ഥ പണ്ഡിതന്മാരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ സംഭവിക്കൂ, അല്ലാതെ കക്ഷിത്തത്വത്തിന്റെയൊ, പക്ഷപാതത്തിൻ്റെയോ പണ്ഡിതന്മാരോടൊ ഇക്കാലത്ത് അറിയപ്പെടുന്ന മറ്റുള്ളവരോടൊ (കൂടിയാലോചിച്ച്) അല്ല.
വൽ ഇയ്യാദു ബില്ലാഹ്.
വല്ലാഹു താലാ ആലം.
സ്ത്രോതസ്:
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment