കാലിഫോർണിയയിലെ തീ.
കാലിഫോർണിയയിലെ തീ.
അൽ ഹാഫിസ് ഇബ്‌നു റജബ് رحمه الله പറഞ്ഞു:
"സലഫുകൾക്കിടയിൽ, തീ കണ്ടാൽ അവർ കുലുങ്ങിപ്പോകും, അവരുടെ അവസ്ഥ മാറും, അല്ലാഹു പറഞ്ഞു.
نَحْنُ جَعَلْنَهَا تَذْكِرَةً
'നാം അതിനെ ഒരു ഓർമ്മപ്പെടുത്തലാക്കിയിരിക്കുന്നു'
(അൽ-വാഖിഅ. 56:73).
നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച സഹാബി, തഫ്സീറിന്റെ ഇമാം ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് നേരിട്ട് പഠിച്ച ഇമാം മുജാഹിദും, പിന്നെ മറ്റുള്ളവരും ഇത് വിശദീകരിച്ചത് ഇഹലോകത്തെ അഗ്നി പരലോകത്തെ അഗ്നിയുടെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു എന്നാണ്."
( അബ്ദുൽ റഹ്മാൻ ബി. അഹ്മദ്, അൽ-തഖ്വിഫ് മിൻ അൽ-നാർ (തായിഫ്, KSA: മക്തബഹ് അൽ-മുയ്യിദ്, 1409 AH), 35.).
കാലിഫോർണിയയിലുടനീളം തീ ആളിപ്പടരുന്നതിന് നാം സാക്ഷിയാകുമ്പോൾ, അല്ലാഹുവിൻ്റെ ശക്തിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കപ്പെടുന്നു. സലഫുകൾ (സച്ചരിതരായ മുൻഗാമികൾ) തീ കണ്ടാൽ നരകത്തെ ഓർമ്മിച്ചുകൊണ്ട് നിർത്തി ചിന്തിക്കും.
അല്ലാഹു എളുപ്പം നൽകട്ടെ, ഇതൊരു ഉപദേശമായി വർത്തിക്കട്ടെ.
സ്ത്രോതസ്:
പരിഭാഷപ്പെടുത്തിയത്:
ഡോ :കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment