ചന്ദ്രൻ രണ്ടാമത്തെ രാത്രിയുടെത്, ഒരു നോമ്പ് നഷ്ടപ്പെട്ടു എന്ന് പരിഹസിക്കുന്നവർ അല്ലാഹുവിനെ സൂക്ഷിക്കുക.
ചന്ദ്രൻ രണ്ടാമത്തെ രാത്രിയുടെത്, ഒരു നോമ്പ് നഷ്ടപ്പെട്ടു എന്ന് പരിഹസിക്കുന്നവർ അല്ലാഹുവിനെ സൂക്ഷിക്കുക.
കണക്കിന്റെ ആളുകൾ കുറച്ചു കാലമായി സുന്നത്തിന്റെ ആളുകളെ പരിഹസിച്ചു പറയുന്നതാണ്, ചന്ദ്രൻ രണ്ടാമത്തെ രാത്രിയുടെത് , ഒരു നോമ്പ് നഷ്ടപ്പെട്ടു എന്ന്. കാരണം കണക്കിന്റെ ആളുകളുടെ അടിസ്ഥാനം ജൂത, ഹൈന്ദവരുടെ അടിസ്ഥാനമായ അമാവാസിയാണല്ലൊ. അപ്പോൾ ഹിലാൽ കാണാൻ വൈകും എന്നതിനാൽ അവർ പറയും, ചന്ദ്രന്റെ വലിപ്പം നോക്കൂ രണ്ടാമത്തെ രാത്രിയുടെത് എന്ന്.
എന്നാൽ ഈ അടുത്ത കാലത്തായി, ഏതെങ്കിലും മുസ്ലിം രാജ്യങ്ങളിൽ മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ നോമ്പാരംഭിക്കുന്ന ചില ആഗോള വാദക്കാരും, ഇതേ രീതിയിൽ പരിഹസിക്കുന്നതായി കാണാം. കാരണം മുസ്ലിം രാജ്യങ്ങളിൽ കണ്ടതിന്റെ അടുത്ത ദിവസമാണല്ലൊ, ചില വർഷങ്ങളിൽ കേരളത്തിൽ കാണുക. അപ്പോൾ ചന്ദ്രന് വലിപ്പമുണ്ടാകുമല്ലോ.
ഇത് ഇക്കൂട്ടരുടെ അജ്ഞതയാണ്, കാരണം, നബി صلى الله عليه وسلم യുടെ കാലത്തും, പിന്നീട് സഹാബികളുടെ رضي الله عنهم വിന്റെ കാലത്തും, ശഅ്ബാൻ 29ന് മേഘം മൂടിയത് കൊണ്ട് ഹിലാൽ കാണാതെ പോയ മാസങ്ങളുണ്ടായിട്ടുണ്ടല്ലൊ. അപ്പോൾ ശഅ്ബാൻ 30 പൂർത്തിയാക്കി അടുത്ത ദിവസം റമദാൻ 1 ആരംഭിക്കാനാണല്ലൊ നബി صلى الله عليه وسلم പഠിപ്പിച്ചത്.
ശഅ്ബാൻ 29ന് ഹിലാൽ ആകാശത്തുണ്ട് , എന്നാൽ മേഘം മൂടിയത് കൊണ്ട് ഹിലാൽ കണ്ടിട്ടില്ല എങ്കിൽ , ശഅ്ബാൻ 30 പൂർത്തിയാക്കും . അന്ന് നോമ്പില്ല. പക്ഷെ ഹിലാലിന് അന്ന് വൈകുന്നേരമാവുമ്പോൾ ഒന്നാമത്ത രാത്രിയുടെ വലിപ്പമുണ്ടാകും. അടുത്ത ദിവസം റമദാൻ 1 ആകുമ്പോൾ ചന്ദ്രന് രണ്ടാമത്തെ രാത്രിയുടെ വലിപ്പമുണ്ടാകും. എന്നാൽ നബി صلى الله عليه وسلم യുടെ കാലത്തൊ, പിന്നീട് സഹാബികളുടെ رضي الله عنهم വിന്റെ കാലത്തൊ, റമദാൻ 1 ന്, ചന്ദ്രൻ രണ്ടാമത്തെ രാത്രിയുടെതാണല്ലൊ എന്ന് പറഞ്ഞായി ഒരു റിപ്പോർട്ടുമില്ല.
അതു കൊണ്ട് ചന്ദ്രന്റെ വലിപ്പവും, റമദാൻ 1 ഉമായി ഒരു ബന്ധവുമില്ല. കാരണം , നബി صلى الله عليه وسلم യുടെ കാലത്തും, പിന്നീട് സഹാബികളുടെ رضي الله عنهم വിന്റെ കാലത്തും , ചില വർഷങ്ങളിൽ, റമദാൻ 1 ന്, ചന്ദ്രന് രണ്ടാമത്തെ രാത്രിയുടെ വലിപ്പമുണ്ടാകുമല്ലൊ, മുകളിൽ വ്യക്തമാക്കിയത് പോലെ.
അത് കൊണ്ട് കേരളത്തിൽ മാസം കാണുമ്പോൾ ചന്ദ്രന് രണ്ടാമത്തെ വലിപ്പമുണ്ട്, ഒരു നോമ്പ് നഷ്ടപ്പെട്ടു എന്ന് പറയുന്നത് അജ്ഞതയാണ്.
ഇത് സുന്നത്തിന്റെ ആളുകളെ പരിഹസിക്കലാണ് എന്നത് ഗൗരവമുള്ള വിഷയമാണ്. കാരണം മാസപ്പിറവി പ്രാദേശിക വാദം ഖുർആനിന്റെയും സുന്നത്തിന്റെ തെളിവുകളുള്ള ഇജ്ത്തിഹാദീ വിഷയമാണ്. ഇജ്ത്തിഹാദീ വിഷയങ്ങൾ ബിദ്അത്തുകളെ പോലെ നരക ശിക്ഷ കൊണ്ട് താക്കീത് ചെയ്യപ്പെട്ട തിന്മ അല്ല.
ഹദീസുകൾ പഠിപ്പിക്കുന്നത്, ഇജ്ത്തിഹാദ് ശരിയായായാൽ രണ്ട് പ്രതിഫലവും, തെറ്റിയാൽ ഒരു പ്രതിഫലവുമാണ്, കുറ്റമില്ല. അതു കൊണ്ട് ഇജ്ത്തിഹാദീ വിഷയങ്ങൾ , ബിദ്അത്തുകളെ പോലെ തിന്മ അല്ല. ശർഅല്ല. ദുർമാർഗമല്ല.നരക ശിക്ഷ കൊണ്ട് താക്കീത് ചെയ്യപ്പെട്ടതല്ല.
അതു കൊണ്ട് കേരളത്തിലെ മാസപ്പിറവി പ്രാദേശിക വാദക്കാരെ, ഇവർക്ക് ഒരു നോമ്പ് നഷ്ടപ്പെട്ടു , ചന്ദ്രൻ രണ്ടാമത്തെ രാത്രിയുടെതാണ് എന്ന് പരിഹസിക്കുന്നവർ അല്ലാഹുവിനെ സൂക്ഷിക്കുക.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment