ബഹുഭാര്യത്വം - ഒരു ഭാര്യയിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള കാരണങ്ങൾ

ബഹുഭാര്യത്വം - ഒരു ഭാര്യയിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള കാരണങ്ങൾ.

അല്ലാഹു പറഞ്ഞു:

 فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً  

" എനി, നിങ്ങള്‍ നീതി പ്രവര്‍ത്തിക്കുകയില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍, അപ്പോള്‍ ഒരുവളെ (മാത്രം വിവാഹം കഴിക്കുക) ".

(നിസാഅ്  - 4:3 ۖ).

ഷെയ്ഖ് മുഹമ്മദ് ഇബ്നു അൽ-ഉസൈമീൻ (മ.1421 A.H.) رحمه الله പറഞ്ഞു:

ﺫﻫﺐ ﺑﻌﺾ ﺃﻫﻞ ﺍﻟﻌﻠﻢ ﺇﻟﻰ ﺃﻧﻪ ﻳﺴﻦ ﺃﻥ ﻳﻘﺘﺼﺮ ﻋﻠﻰ ﻭﺍﺣﺪﺓ، ﻭﻋﻠﻞ ﺫﻟﻚ :

വിജ്ഞാനമുള്ള ചില ആളുകൾ (പണ്ഡിതന്മാർ) ഒരു ഭാര്യയിൽ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്, അവർ നൽകുന്ന കാരണങ്ങൾ ഇവയാണ്:

❶ ﺑﺄﻧﻪ ﺃﺳﻠﻢ ﻟﻠﺬﻣﺔ ﻣﻦ ﺍﻟﺠﻮﺭ؛ ﻷﻧﻪ ﺇﺫﺍ ﺗﺰﻭﺝ ﺍﺛﻨﺘﻴﻦ ﺃﻭ ﺃﻛﺜﺮ ﻓﻘﺪ ﻻﻳﺴﺘﻄﻴﻊ ﺍﻟﻌﺪﻝ ﺑﻴﻨﻬﻤﺎ

1 - ഒരു ഭർത്താവിന് തന്റെ മറ്റ് ഭാര്യമാരോട് അനീതി കാണിക്കുന്നതിനേക്കാൾ, അദ്ദേഹത്തിന്റെ ഭാര്യയോടുള്ള ഉത്തരവാദിത്തമാണ് സുരക്ഷിതം. കാരണം, ഒരു പുരുഷൻ രണ്ടോ അതിലധികമോ സ്ത്രീകളെ വിവാഹം കഴിച്ചാൽ, അവർക്കിടയിൽ നീതി പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞേക്കില്ല. 

❷ ﻭﻷﻧﻪ ﺃﻗﺮﺏ ﺇﻟﻰ ﻣﻨﻊ ﺗﺸﺘﺖ ﺍﻷﺳﺮﺓ، ﻓﺈﻧﻪ ﺇﺫﺍ ﻛﺎﻥ ﻟﻪ ﺃﻛﺜﺮ ﻣﻦ ﺍﻣﺮﺃﺓ ﺗﺸﺘﺖ ﺍﻷﺳﺮﺓ، ﻓﻴﻜﻮﻥ ﺃﻭﻻﺩ ﻟﻬﺬﻩ ﺍﻟﻤﺮﺃﺓ، ﻭﺃﻭﻻﺩ ﻟﻬﺬﻩ ﺍﻟﻤﺮﺃﺓ، ﻭﺭﺑﻤﺎ ﻳﺤﺼﻞ ﺑﻴﻨﻬﻢ ﺗﻨﺎﻓﺮ ﺑﻨﺎﺀ ﻋﻠﻰ ﺍﻟﺘﻨﺎﻓﺮ ﺍﻟﺬﻱ ﺑﻴﻦ ﺍﻷﻣﻬﺎﺕ، ﻛﻤﺎ ﻫﻮ ﻣﺸﺎﻫﺪ ﻓﻲ ﺑﻌﺾ ﺍﻷﺣﻴﺎﻥ .

2- ഒരു ഭാര്യയിൽ മാത്രം പരിമിതപ്പെടുത്തുന്നത് കുടുംബം ചിതറിപ്പോകുന്നത് തടയുന്നതിനോട് കൂടുതൽ അടുക്കുന്നു. കാരണം, അയാൾക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ, കുടുംബം ചിതറിപ്പോകാം, കാരണം അയാൾക്ക് ഒരു സ്ത്രീയിൽ നിന്ന് കുട്ടികളും മറ്റൊരു സ്ത്രീയിൽ നിന്ന് കുട്ടികളും ഉണ്ടാകും. കൂടാതെ, അവരുടെ ഉമ്മമാർ തമ്മിലുള്ള സംഘർഷവും അഭിപ്രായവ്യത്യാസവും കാരണം കുട്ടികൾക്കിടയിൽ സംഘർഷവും അനൈക്യവും ഉണ്ടാകാം, ചിലപ്പോഴൊക്കെ കാണുന്നതുപോലെ.

❸ ﻭﻷﻧﻪ ﺃﻗﺮﺏ ﺇﻟﻰ ﺍﻟﻘﻴﺎﻡ ﺑﻮﺍﺟﺒﻬﺎ ﻣﻦ ﺍﻟﻨﻔﻘﺔ ﻭﻏﻴﺮﻫﺎ .

 3- അതുപോലെ, ഒരെയൊരു ഭാര്യ മാത്രമുള്ളത്, അവൾക്കും അവളുടെ മറ്റു ആവശ്യങ്ങൾക്കും ചിലവഴിക്കൽ എന്ന ബാധ്യത നിർവഹിക്കാൻ കൂടുതൽ അനുയോജ്യമാണ്.

❹ ﻭﺃﻫﻮﻥ ﻋﻠﻰ ﺍﻟﻤﺮﺀ ﻣﻦ ﻣﺮﺍﻋﺎﺓ ﺍﻟﻌﺪﻝ؛ ﻓﺈﻥ ﻣﺮﺍﻋﺎﺓ ﺍﻟﻌﺪﻝ ﺃﻣﺮ ﻋﻈﻴﻢ ، ﻳﺤﺘﺎﺝ ﺇﻟﻰ ﻣﻌﺎﻧﺎﺓ .


ﻭﻋﻠﻰ ﻫﺬﺍ ﻓﻨﻘﻮﻝ :

ﺍﻻﻗﺘﺼﺎﺭ ﻋﻠﻰ ﺍﻟﻮﺍﺣﺪﺓ ﺃﺳﻠﻢ له ﻭﻟﻜﻦ ﺇﺫﺍ ﻛﺎﻥ ﺍﻹﻧﺴﺎﻥ ﻳﺮﻯ ﻣﻦ ﻧﻔﺴﻪ ﺃﻥ ﺍﻟﻮﺍﺣﺪﺓ ﻻ ﺗﻜﻔﻴﻪ ﻭﻻ تعفه ﻓﺈﻧﻨﺎ ﻧﺄﻣﺮﻩ ﺑﺄﻥ ﻳﺘﺰﻭﺝ ﺛﺎﻧﻴﺔ ﻭﺛﺎﻟﺜﺔ ﻭﺭﺍﺑﻌﺔ ﺣﺘﻰ ﻳﺤﺼﻞ ﻟﻪ ﺍﻟﻄﻤﺄﻧﻴﻨﺔ، ﻭﻏﺾ ﺍﻟﺒﺼﺮ ﻭﺭﺍﺣﺔ ﺍﻟﻨﻔﺲ.“

【 ﺷﺮﺡ ﺯﺍﺩ ﺍﻟﻤﺴﺘﻘﻨﻊ : ١٣:١٢ 】

4- ഒരു പുരുഷന് നീതി കണക്കിലെടുക്കാനും എളുപ്പമാണ്. തീർച്ചയായും നീതിക്കുവേണ്ടിയുള്ള പരിഗണന ഉണ്ടായിരിക്കുക എന്നത് ഒരു മഹത്തായ കാര്യമാണ് , അതിന് സഹായം ആവശ്യമാണ് .


അതുകൊണ്ട്, ഒരു ഭാര്യയിൽ മാത്രം ഒതുങ്ങുന്നത് ആ വ്യക്തിക്ക് സുരക്ഷിതമാണെന്ന് ഞങ്ങൾ പറയുന്നു. 


എന്നിരുന്നാലും, ഒരു ഭാര്യ മതിയാകില്ലെന്ന് ഒരാൾക്ക് സ്വയം തോന്നുകയും, അയാൾക്ക് ചാരിത്ര്യം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, അയാൾക്ക് സ്ത്രീകളെ നോക്കുന്നത് ഒഴിവാക്കാനും, ശാന്തത കൈവരിക്കാൻ കഴിയുന്നതുവരെയും, രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഭാര്യമാരെ വിവാഹം കഴിക്കാൻ (അവരോട് നീതി പാലിക്കണം) ഞങ്ങൾ അവനോട് ആജ്ഞാപിക്കും.

[ശറഹ് സാദ് അൽ-മുസ്തഖ്‌ന 12/13].

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.