ജെ.കെ. (ജമാഅത്തെ ഇസ്ലാമി) റാഫിദീ ഇറാനെ കുറിച്ച് എഴുതിയ ലേഖനത്തിനുള്ള മറുപടി.

ജെ.കെ. (ജമാഅത്തെ ഇസ്ലാമി) റാഫിദീ ഇറാനെ കുറിച്ച് എഴുതിയ ലേഖനത്തിനുള്ള മറുപടി.


ജമാഅത്തെ ഇസ്ലാമിക്കാരൻ:


വിളക്ക് 🌕


 സുന്നി

 ശീഈ

 ഇറാൻ


വിശ്വാസപരമായി ശീഈകളോട്  പൂർണമായും യോജിക്കാൻ വയ്യ.


എന്റെ മറുപടി:


വിയോജിപ്പൊ? റാഫിദീ ശീയ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണെന്ന് നിങ്ങളെ ആരാണ് പഠിപ്പിച്ചത്?

അല്ലാഹു ത്രിപ്തിപ്പെട്ട സഹാബികൾ رضي الله عنهم വിനെ (ഖുർആൻ - 9:100) ചീത്ത പറയുന്ന, ശപിക്കുന്ന, റാഫിദീ ശീയാക്കൾ ഇസ്ലാമിന്റെ ശത്രുക്കളാണ്. അത് കൊണ്ട് ഇത് വെറുമൊരു വിയോജന വിഷയമല്ല.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

അതേയവസരം ഇസ്ലാമിന്റെ പൊതു ശത്രുവിനെതിരെ ശിയാക്കളുമായി സഹകരിക്കുന്നതിൽ യാതൊരു വൈമനസ്യവുമില്ല.

എന്റെ മറുപടി:

സയണിസ്റ്റുകളും , റാഫിദീ ശീയ ഇറാനും,  രണ്ടു പേരും ഇസ്ലാമിന്റെ ശത്രുക്കളാണ്. ഇസ്ലാമിന്റെ ശത്രുക്കളുമായി ഒരു മുസ്ലിം മതപരമായ കാര്യങ്ങളിൽ സഹകരിക്കരുത്. അവരുമായി ബന്ധമുണ്ടാവരുത്. സൈനിക പര്യവേക്ഷണങ്ങളിൽ സഹായം തേടരുത്. അവരെ കുറിച്ച് താക്കീത് ചെയ്യുകയും വേണം. അവരോട് പ്രബോധനം ചെയ്യാം. ദുനിയവിയായ കച്ചവട ഇടപാടുകൾ നടത്താം.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

ചരിത്രപരമായ കാരണങ്ങളാൽ വിവിധ കാലഘട്ടങ്ങളിൽ ആവിർഭവിച്ച ഇസ്ലാമിലെ അവാന്തരവിഭാഗങ്ങളിൽ ഒന്നാണ് ശീഇസം.

രാഷ്ട്രീയ / ധൈഷണിക പശ്ചാത്തലത്തിൽ ഉരുവം കൊണ്ട ഇത്തരം ചേരികൾ കാലക്രമത്തിൽ മാഞ്ഞു പോയെങ്കിലും ഇസ്ലാമിക ലോകം സുന്നി , ശീഇ എന്നീ രണ്ട് മുഖ്യധാരകളിലായി വിഭക്തമാണിന്ന്.

സന്ദർഭത്തിന്റെ തേട്ടം നോക്കി വേണമല്ലോ എന്തു കാര്യവും സംസാരിക്കാൻ. അതിനാൽ സുന്നീ / ശീഈ ഭിന്നതകളല്ല, സുന്നികളിലും ശിയാക്കളിലും അന്തർഭവിച്ച സമന്വയങ്ങളെയും സമവായങ്ങളെയും പറ്റിയാണ് ഇപ്പോൾ നാം ചർച്ച ചെയ്യേണ്ടത്.

അല്ലാഹുവിലും അന്ത്യദിനത്തിലും അന്ത്യ പ്രവാചകനിലും വിശ്വസിക്കുന്നവരാണ് ഇറാനിലെ ശീഇകൾ.

നിലവിലുള്ള വിശുദ്ധ ഖുർആനിൽ അവിശ്വസിക്കുന്നവരോ, മറ്റൊരു ഖുർആൻ അംഗീകരിക്കുന്നവരോ അല്ല.

എന്റെ മറുപടി:

താഴെ അലി ഖാംനഇ ' x ' ൽ എഴുതിയത് കാണുക:



അലി ഖാംനഇ യുദ്ധം ആരംഭിക്കുന്നത് അലി رضي الله عنه വിന്റെ നാമത്തിൽ. ഏതൊരു മുസ്‌ലിമും പഠിച്ചത് പോലെ അല്ലാഹുവിന്റെ നാമത്തിൽ അല്ല. ഇത് ശിർക്കല്ലെ?

അല്ലാഹുവിലും അന്ത്യദിനത്തിലും അന്ത്യ പ്രവാചകനിലും , ഖുർആനിലും വിശ്വസിക്കുന്ന ഒരു മുസ്ലിം ഇങ്ങനെയാണോ യുദ്ധം ആരംഭിക്കുക?

ഇത് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന ശിർക്കാണ്.

അല്ലാഹുവിലും അന്ത്യദിനത്തിലും അന്ത്യ പ്രവാചകനിലും , ഖുർആനിലും വിശ്വസിക്കുന്ന ഒരു മുസ്ലിം ശിർക്ക് ചെയ്യില്ല. ഖുർആനിൽ അല്ലാഹു വ്യക്തമാക്കിയ പൊറുക്കപ്പെടാത്ത പാപം. 

അല്ലാഹു പറഞ്ഞു :

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ 

" നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് (ശിർക്ക് ) പൊറുക്കുകയില്ല".

(4:48).

സ്വർഗ്ഗം നിഷിദ്ധമാക്കിയ നരകത്തിൽ സ്ഥിരവാസം എന്ന് താക്കീത് ചെയ്യപ്പെട്ട പാപം.

അല്ലാഹു പറഞ്ഞു:

إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ

“ആരെങ്കിലും അല്ലാഹുവിനോട് പങ്കുചേർത്താൽ (ശിർക്ക് ചെയ്താൽ,) അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കി, അവന്റെ വാസസ്ഥലം നരകമാകുകയും ചെയ്യും.”

(5:72).

ഈ ശിർക്ക് ചെയ്യുന്ന അലി ഖാമ്നയിയെയാണൊ ശഹീദെന്ന് ഉറപ്പിച്ചു പറയുന്നത്.

സയണിസ്റ്റുകൾക്കെതിരെ മിസൈലുകൾ ഉപയോഗിച്ചാൽ ശിർക്ക് എന്ന സ്വർഗ്ഗം നിഷിദ്ധമാക്കിയ നരകത്തിൽ സ്ഥിരവാസം എന്ന് താക്കീത് ചെയ്യപ്പെട്ട പാപം പൊറുക്കില്ലെന്നിരിക്കെ.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

ശീഇകൾ മുസ്ലിംകൾ അല്ലെന്ന് പൂർവ്വികരോ ആധുനികരോ ആയ ആധികാരിക പണ്ഡിതന്മാരാരും പറഞ്ഞിട്ടില്ല. 

എന്റെ മറുപടി:

അല്ലാഹു പറഞ്ഞു:

لِيَغِيظَ بِہِمُ ٱلۡكُفَّارَ‌ۗ

" അവിശ്വാസികള്‍ക്കു അവര്‍ (സഹാബികൾ) മൂലം കോപം പിടിപ്പിക്കുവാന്‍ വേണ്ടിയാണ് ".

(48:29).

എന്ന ആയത്തിന്റെ ഇബ്നു കസീർ തഫ്സീറിൽ പറയുന്നു:

" ومن هذه الآية انتزع الإمام مالك - رحمه الله ، في رواية عنه - بتكفير الروافض الذين يبغضون الصحابة ، قال : لأنهم يغيظونهم ، ومن غاظ الصحابة فهو كافر لهذه الآية . ووافقه طائفة من العلماء على ذلك . والأحاديث في فضائل الصحابة والنهي عن التعرض لهم بمساءة كثيرة ، ويكفيهم ثناء الله عليهم ، ورضاه عنهم ".

" ഈ ആയത്തിനെ ആശ്രയിച്ച്, റവാഫിദുകൾ (ശിയാക്കൾ ) അവിശ്വാസികളാണെന്ന് ഇമാം മാലിക് പ്രസ്താവിച്ചു, കാരണം അവർ സഹാബികളെ വെറുക്കുന്നു, رضي الله عنهم

മാലിക് പറഞ്ഞു: "സഹാബികൾ അവരെ രോഷാകുലരാക്കുന്നു, ഈ ആയത്ത് അനുസരിച്ച്, സഹാബികളാൽ രോഷാകുലനായവൻ അവിശ്വാസിയാണ്.'' മാലിക്കിൻ്റെ അഭിപ്രായത്തോട് ഒരു കൂട്ടം പണ്ഡിതന്മാരും യോജിച്ചു, അല്ലാഹു അവരോട് തൃപ്തിപ്പെടട്ടെ. 

സഹാബികളുടെ ശ്രേഷ്ഠതകൾ പരാമർശിക്കുകയും അവരുടെ തെറ്റുകളെക്കുറിച്ചുള്ള വിമർശനം നിരോധിക്കുകയും ചെയ്യുന്ന നിരവധി ഹദീസുകൾ ഉണ്ട്. 

അല്ലാഹു അവരെ പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ".

(തഫ്സീർ ഇബ്നു കസീർ 48:29).

അത് കൊണ്ട് ഇബ്നു കസീർ, ഇമാം മാലിക്ക്, ഇമാം ബുഖാരി رحمه الله യെ പൊലത്തെ നിരവധി പൂർവികരും ഷെയ്ഖ് റബീഅ് حفظه الله യെ പൊലത്തെ നിരവധി ആധുനികരും ശിയ റാഫിദീകൾ അവിശ്വാസികളാണെന്ന് പറഞ്ഞിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

ശിയാക്കൾ മുസ്ലിംകൾ അല്ലെങ്കിൽ അവർക്ക് പരിശുദ്ധ മക്കയിൽ പ്രവേശനം ലഭിക്കുന്നതും അവർ വിശുദ്ധ ഹജ്ജ് കർമം നിർവ്വഹിക്കുന്നതും എങ്ങനെ?

എന്റെ മറുപടി:

ഹജ്ജിന് കാഫിറായ റാഫിദികളും പോകുന്നുണ്ടെന്നത് സത്യമാണ്.

അതിന്റെ കാരണം ഇറാനിൽ കാഫിറല്ലാത്ത ശിയാക്കളും സുന്നികളും ഉണ്ടെന്നതാണ്. അവരും ഹജ്ജിന് പോകും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചില ഖാദിയാനികളും ഹജ്ജിന് പോകുന്നുണ്ടല്ലൊ.

 പാസ്പോർട്ടിലും, വിസയിലും ആരുടെയും മതമെഴുതുന്നില്ല. അതുകൊണ്ട് ഹജ്ജിന് വരുന്ന എല്ലാവരുടെയും മതം മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കണമെന്നില്ല.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

അലി ശരീഅത്തി, ബാഖിർ സദ്ർ , മുർതസാ മുത്വഹഹരി, സയ്യിദ് ഹുസൈൻ നസ്ർ തുടങ്ങി കിടയറ്റ അനേകം പണ്ഡിതരെയും ബുദ്ധിജീവികളെയും ഇസ്ലാമിന് സംഭാവന ചെയ്ത സമൂഹമാണിത്. 

എന്റെ മറുപടി:

ഒരു സംഭാവനയും ചെയ്തിട്ടില്ല. അലി ശരീഅത്തി പോലുള്ളവരുടെ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തി മുസ്ലിംകളിൽ തെറ്റായ വിശ്വാസങ്ങൾ പ്രചരിപ്പിച്ച് അവരെ വഴി തെറ്റിക്കുകയാണ് യഥാർത്ഥത്തിൽ ഇത് കൊണ്ടുണ്ടായത്.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

ശീഈ മദ്ഹബ് സ്ഥാപകനായ ഇമാം ജ അവർ സ്വാദിഖ് സുന്നിയായ ഇമാം അബൂഹനീഫയുടെ ഗുരുനാഥനായിരുന്നു!

സുന്നിയായ ഇമാം മാലികിന്റെ മുവത്വ ക്ക്  നൈലുൽ ഔത്വാർ എന്ന വിശിഷ്ട വ്യാഖ്യാനം രചിച്ച ഇമാം ശൗകാനി ശീഈയാണ് !

എന്റെ മറുപടി:

ഇമാം ശൗകാനി رحمه الله പോലുള്ളവർ റാഫിദീ  ശീയയല്ല. അദ്ദേഹം ആദ്യം സൈദിയായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തിരുത്തിയത് കൊണ്ട് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതനായിട്ടാണ്  കണക്കാക്കപ്പെടുന്നത്.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

ഇമാമീങ്ങൾ, സൈദികൾ, നുസൈരികൾ, ബൊഹ്റകൾ, ദറൂസികൾ... എന്നിങ്ങനെ ശിയാക്കളിൽ ഉൾപ്പിരിവുകൾ ധാരാളമുണ്ട്. ഇക്കൂട്ടരിൽ മിതവാദികളും തീവ്ര ചിന്താഗതിക്കാരുമുണ്ട്.

സുന്നീ/ ശീഈ അനൈക്യം ഊതി വീർപ്പിക്കുന്നതിൽ അമേരിക്ക ഉൾപ്പെടെ യുള്ള സാമ്രാജ്യത്വ ശക്തികൾക്ക് വലിയ പങ്കുണ്ട്.

ഇസ്ലാമിന്റെ വളർച്ചയെയും വ്യാപനത്തെയും തടയാൻ തുടക്കം മുതൽ തന്നെ അവർ രംഗത്തുണ്ടായിരുന്നു. ഇന്നും ഇക്കാര്യത്തിൽ അവർ കർമ നിരതരാണ്. ലക്ഷ്യം നേടാൻ പലരെയും സാമ്രാജ്യത്വം വിലക്കെടുക്കുന്നു. സുന്നീ /ശീഈ വിഭജനങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്നതിൽ ഇറാൻ / ഇറാഖ് യുദ്ധം ഉൾപ്പെടെയുള്ള  സാമ്രാജ്യത്വ കരങ്ങൾ വ്യക്തം.

ഒപ്പം മുസ്ലിംകൾക്കിടയിൽ തന്നെയുള്ള തെറ്റുധാരണകളുടെ ആഴം വലുതാണ്. ഈജിപ്ഷ്യൻ പത്രപ്രവർത്തകനും ചിന്തകനുമായ ഫഹ്മീ ഹുവൈദി ഒരിക്കൽ പറഞ്ഞതു പോലെ "ടൺകണക്കിന് ശീഈവിരുദ്ധ സാഹിത്യങ്ങൾ ലോകത്ത് (സുന്നീ ലോകം) ഇറങ്ങിയിട്ടുണ്ട് "

ഇവയിൽ മഹാ ഭൂരിപക്ഷവും ആട്ടിനെ പട്ടിയാക്കുന്നവയത്രെ! 

ഷായുടെ ഭരണത്തിലെ ഇസ്രായേൽ ഏമ്പസി വിപ്ലവാനന്തരം ഫലസ്തീനികൾക്ക് നൽകിയ രാജ്യമാണ് ഇറാൻ! 

എന്നിട്ടും സദ്ദാം ഹുസൈൻ പുനരുജ്ജീവിപ്പിച്ച അറബു ദേശീയത എന്ന ചത്ത കുതിരയോടൊപ്പം നിൽക്കാൻ പലർക്കും മടിയുണ്ടായില്ല!

തിരിച്ച് ശീഈ കൾക്കിടയിൽ സുന്നിളെക്കുറിച്ച വ്യാജങ്ങൾ പ്രചരിപ്പിക്കുന്നവരും സജീവമാണ്.

അതേയവസരം സുന്നീ / ശീഈ ഐക്യം അന്വഷിക്കുന്ന പണ്ഡിത പ്രതിഭകളും ചിന്തകരും  ഇരു ഭാഗത്തുമുണ്ട്.

ആലു കാശി ഫുൽ ഗിത്വ, അലി ശരീഅത്തി, മൂസ അൽ മൂസവി തുടങ്ങി ഉദാഹരണങ്ങൾ ഏറെ. 

(ഡോ: മൂസ അൽ മൂസവിയുടെ ശീഇസം ഒരാത്മ വിചാരണ എന്ന ഗ്രന്ഥം ഇ.എൻ ഇബ്രാഹിം മൗലവി മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. പ്രസാധകർ: ഐ.പി.എച്ച് ബുക്സ് )

എന്റെ മറുപടി:

സുന്നി ശിയാ ഐക്യം പുത്തനാശയമാണ്. അത് സലഫു സാലിഹീങ്ങളുടെ മാർഗമല്ല.

യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരുമായി നബി صلى الله عليه وسلم ഐക്യപ്പെട്ടിട്ടില്ല. കാരണം അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവരുമായി ഐക്യമില്ല. അത് പോലെ യാ അലി യാ ഹുസൈൻ എന്ന്  അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന വിളിക്കുന്ന റാഫിദീ ശീയാക്കളോടും ഐക്യമില്ല. 

സിദ്ദീഖും , ഉമറും رضي الله عنهما സ്വർഗത്തിലാണെന്ന് നബി صلى الله عليه وسلم സാക്ഷ്യം വഹിച്ചു. എന്നാൽ റാഫിളീ ശിയാക്കൾ അവർ രണ്ടു പേരും നരകത്തിൽ എന്ന് പറയുമ്പോൾ, ഇത് പ്രവാചകനിൽ അവിശ്വസിക്കലും അദ്ദേഹത്തെ صلى الله عليه وسلم കളവാക്കലുമല്ലെ ? ഇവരോട് ഐക്യമൊ?

അവരെ കുറിച്ച് താക്കീത് ചെയ്യണം. അവരോട് പ്രബോധനം ചെയ്യാം. സത്യത്തിലേക്ക് ക്ഷണിക്കാം. ദുനിയവിയായ കച്ചവട ഇടപാടുകൾ നടത്താം. നബി صلى الله عليه وسلم യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരോട് ചെയ്തത് പോലെ.

റാഫിദീ ശിയാക്കൾ സുന്നികളോട് ഐക്യം വേണം എന്നാണല്ലോ പറയുന്നത്. എന്നാൽ അലി , ഇബ്നു അബ്ബാസ് , ഹസൻ, ഹുസൈൻ رضي الله عنهم തുടങ്ങിയ എണ്ണമറ്റ, അല്ലാഹു പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും സ്വർഗം വാഗ്ദാനം  ചെയ്തിട്ടുമുള്ള സ്വഹാബിമാർ (ഖുർആൻ 9:100) വിശ്വാസ വഞ്ചനക്കുള്ള സർട്ടിഫിക്കറ്റ് നൽകിയ ഈ നേതൃത്വത്തെ വിശ്വസിക്കരുത്.

സുന്നി ശിയാ ഐക്യം വേണം എന്ന് പറയുന്നത് , അവരുടെ മതത്തിന്റെ മഹത്തായ അടിത്തറകളിൽ ഒന്നായ അവർക്ക് നിർബന്ധമായ തഖിയ്യ (യാഥാർത്ഥ്യം മറച്ചു വെക്കുക)എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കളവ് പറയലും വഞ്ചനയുമാണ്. സുന്നികളെ ആകർഷിക്കാനും അവരെ ശിയാക്കളാക്കാനും.

തഖിയ്യ ഇല്ല എന്ന് ഇവരിലെ ആരെങ്കിലും വാദിച്ചാൽ അത് തന്നെ തഖിയ്യയാണ്. അത് കൊണ്ട് ഇവരെ വിശ്വസിക്കാൻ പറ്റില്ല.

സുന്നി ശിയാ ഐക്യം എന്ന വാദം സത്യമായിരുന്നെങ്കിൽ വധിക്കപ്പെട്ട ക്രൂരനായ ഖാമ്നയീ റാഫിളീ ശിയാ ഇറാൻ നേതാവ് സുന്നി മുസ്ലിംകളെ കൊല്ലാൻ പിന്തുണ നൽകുമോ?

സുന്നി ശിയാ ഐക്യം എന്ന വാദം സത്യമായിരുന്നെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ വരെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, ആക്രമിക്കുമോ? സാധാരണ ജനങ്ങളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  വിമാനത്താവളം വരെ അക്രമിച്ചു .രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്.

സയണിസ്റ്റുകളുടെ അതേ രീതി.

മരിക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് സുന്നി ശിയാ ഐക്യത്തിന് വേണ്ടി വർഷങ്ങൾ പരിശ്രമിച്ച ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമിന്റെയും അറിയപ്പെട്ട ബിദ്ഈ സംഘടനകളുടെ നേതാവായിരുന്ന യൂസുഫുൽ ഖറദാവി എന്ത് കൊണ്ട് തിരുത്തുന്നു എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ കേൾക്കാം إن شاء الله 

അന്ന് സൗദി അറേബ്യയിലെ സലഫി പണ്ഡിതന്മാരെ ഡോളറിന്റെ പണ്ടിതൻമാരായി കണ്ട് പരിഹസിച്ച അദ്ദേഹം ഖാമ്നയീ നേതൃത്വം നൽകിയ റാഫിദീ ശിയാക്കളുടെ വിശ്വരൂപം സിറിയയിൽ കണ്ടതിന് ശേഷം തന്റെ തെറ്റ് തിരുത്തുന്നു.

റാഫിളീ ശിയാക്കളെ വിശ്വസിക്കാൻ പറ്റില്ല, അവർ വഞ്ചകരാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സലഫി പണ്ഡിതന്മാർ പറഞ്ഞതാണ് ശരിയെന്ന് സമ്മതിക്കുകയും അവരിലെ മരണപ്പെട്ടവർക്കും, ജീവിച്ചിരിക്കുന്നവർക്കും വേണ്ടി അദ്ദേഹം ദുആ ചെയ്യതു.

 എന്നാൽ അദ്ദേഹം തെറ്റ് തിരുത്തിയിട്ടും അനുയായികൾ തിരുത്തിയിട്ടില്ല. സുബ്ഹാനല്ലാഹ്.

അല്ലാഹുവിൽ അഭയം തേടുന്നു.

https://youtu.be/PfmtrHxxJOo?si=GGBDq09qR92k2OTG

ജമാഅത്തെ ഇസ്ലാമിക്കാരൻ:

സൗദി അറേബ്യ പ്പെടെയുള്ള ഗൾഫ് / മുസ് ലിം രാജ്യങ്ങൾ അടുത്ത കാലത്തായി ഇറാനുമായി കൂടുതൽ ബന്ധത്തിലാണ് എന്ന കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്.

എന്റെ മറുപടി:

അവ നയതന്ത്ര ബന്ധങ്ങളാണ്.

ജമാഅത്തെ ഇസ്ലാമിക്കാരൻ:

പറഞ്ഞു വരുന്നതിന്റെ ചുരുക്കം ഫലസ്തീനിൽ/ ഗസ്സയിൽ ഉമ്മത്തു മുസ് ലിമയെ കൊന്നൊടുക്കുന്ന ഇസ്രായേൽ, അമേരിക്കൻ കൊടും ഭീകര കൂട്ടുകെട്ടിന്നെതിരെ , ദീർഘകാലം സാമ്രാജ്യത്വ ഉപരോധത്തിൽ ഞെരിഞ്ഞമർന്നിട്ടും തങ്ങളുടെ കഴിവിന്റെ പരമാവധി ഇറാൻ പ്രതികരിക്കുന്നതിനെ പ്രാർഥന കൊണ്ടെങ്കിലും നാം പിന്തുണക്കണം എന്നാണ്.

കുറിപ്പ്: ശിയാക്കളോടുള്ള വെറുപ്പു കാരണം ആർക്കെങ്കിലും  ഇസ്രായേൽ - അമേരിക്കൻ പക്ഷത്തോട് മൃദു മനസ്സ് കൈവരികയാണെങ്കിൽ അത്തരക്കാർ അല്ലാഹുവിന്റെ ഈ ആജ്ഞ മറക്കരുത്:

"അക്രമികളുടെ ഭാഗത്തേക്ക് ഒട്ടും ചാഞ്ഞു പോകരുത്. നരക ശിക്ഷയിൽ അകപ്പെടും. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ കഴിവുള്ള ഒരു രക്ഷകനെയും  നിങ്ങൾക്ക് ലഭിക്കുക്കയില്ല. 

ഒരിടത്തു നിന്നും സഹായം എത്തുകയുമില്ല"(ഹൂദ്: 113)

എന്നെ നരപ്പിച്ചു കളഞ്ഞു/ വൃദ്ധനാക്കി എന്ന് നബി (സ) പറയാനിടയായ 5 ഖുർആൻ അധ്യായങ്ങളിൽ ആദ്യത്തേ താണ് സൂറ: ഹൂദ്.

ഉപര്യുക്ത സൂക്തം

ഇമാം  പാരായണം ചെയ്തു കൊണ്ടിരിക്കെ പിന്നിൽ നമസ്കരിക്കുകയായിരുന്ന ഒരാൾക്ക് ബോധം നശിച്ചു.

ബോധം തിരിച്ചു കിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞുവത്രെ 

" അക്രമികളുടെ ഭാഗത്തേക്ക് ചാഞ്ഞു പോയാലുള്ള ശിക്ഷ ഇതാണെങ്കിൽ അക്രമികൾക്കുള്ള ശിക്ഷ എന്തായിരിക്കും എന്നു ഞാൻ ആലോചിച്ചു പോയി"

ഇസ്തിഖാമത്തിനെ പറ്റി വിശദീകരിക്കുന്നിടത്ത് നിരവധി പണ്ഡിതർ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

20.6.25 ജെ.കെ  💎

എന്റെ മറുപടി:

സയണിസ്റ്റുകളും റാഫിദീ ശീയാക്കളും തമ്മിൽ ഇപ്പോൾ നടക്കുന്ന യുദ്ധം , അക്രമിയും അടിച്ചമർത്തപ്പെട്ടവനും തമ്മിലുള്ള യുദ്ധമല്ല. രണ്ട് അക്രമികൾ തമ്മിലുള്ള യുദ്ധമാണ്. അക്രമികൾക്ക് സത്യവിശ്വാസികൾ പിൻതുണ നൽകില്ല.

റാഫിദീ ശിയാക്കൾ സിറിയ, യമൻ, ഇറാഖ്, ലബനാനിൽ അധിനിവേശം നടത്തി ലക്ഷക്കണക്കിന് സുന്നി മുസ്‌ലിംകളെ , കുട്ടികളെയും, സ്ത്രീകളെയും കൊന്നതിനെ കുറിച്ചെന്തെ പൂർണ മൗനം?

റാഫിദീ ശിയാക്കളുടെ ലക്ഷ്യം സുന്നീ രാജ്യങ്ങൾ കീഴടക്കി, അവിടെ പിഴച്ച ശീഇസം വ്യാപിക്കാനും, സുന്നി മുസ്‌ലിംകളെ കൊന്നു കളയാനും, അവസാനം സൗദി അറേബ്യയും കീഴടക്കി, സിദ്ദീഖ്, ഉമർ رضي الله عنهما വിന്റെ ഖബറിൽ നിന്നും അവരെ പുറത്തെടുത്ത് അവഹേളിക്കാനാണ്.

അങ്ങനെ രണ്ട് ഹറമുകളുടെ മിമ്പറിൽ സഹാബികൾ رضي الله عنهم വേ ചീത്ത പറയുന്ന, ശപിക്കുന്ന,   അവസ്ഥയിൽ എത്താൻ. അല്ലാഹു കാത്തു രക്ഷിക്കട്ടെ. ഈ ലക്ഷ്യത്തിലെത്തുന്നതിനെ തടയുന്നതിന്റെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് സൗദി അറേബ്യ പോലത്തെ രാജ്യങ്ങൾ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.

അത് കൊണ്ട് റാഫിദീ ശീയാക്കൾ അപകടകാരികളാണ്. സുന്നീ മുസ്ലിംകളെ ചതിച്ച ചരിത്രമേ അവർക്കുള്ളു. ഇറാനെ പുകഴ്ത്തുന്ന, സ്നേഹിക്കുന്ന ഓരോരുത്തരും  അത് കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുക.

ഡോ: കെ. മുഹമ്മദ് സാജിദ്.

21.6.2025

ഇറാന് പലസ്തീനികളോട് സ്നേഹമൊ?

https://www.salaf.in/2024/06/blog-post_28.html?m=1


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.