ഇസ്ലാമിനും, മുസ്‌ലിംകൾക്കും ഏറ്റവും വലിയ ദോഷം വരുത്തുന്നത് ആരാണ്?
ഇസ്ലാമിനും, മുസ്‌ലിംകൾക്കും ഏറ്റവും വലിയ ദോഷം വരുത്തുന്നത് ആരാണ്?
ഇസ്ലാമിനും , മുസ്‌ലിംകൾക്കും ഏറ്റവും വലിയ ദോഷം വരുത്തുന്നത് ഏറ്റവും വലിയ കഠിന ശത്രുക്കളായ ജൂതന്മാരോ , മറ്റ് അവിശ്വാസികളൊ അല്ല മറിച്ച് മുസ്ലിംകളിലെ ബിദ്അത്ത്കാരാണ്, പുത്തനാചാരക്കാർ.
അല്ലാഹു പറഞ്ഞു:
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَـٰبِ أَنْ إِذَا سَمِعْتُمْ ءَايَـٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَـٰفِقِينَ وَٱلْكَـٰفِرِينَ فِى جَهَنَّمَ جَمِيعًا
(വേദ) ഗ്രന്ഥത്തില്‍ അവന്‍ നിങ്ങളുടെ മേല്‍ ഇറക്കിയിട്ടുണ്ടല്ലോ, അല്ലാഹുവിന്‍റെ 'ആയത്തു' [വചനം]കളെ , അതില്‍ അവിശ്വസിക്കപ്പെടുന്നതായും, അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും നിങ്ങള്‍ കേട്ടാല്‍, അവരുടെ കൂടെ നിങ്ങള്‍ ഇരിക്കരുതെന്ന്, അവര്‍ അതല്ലാത്ത (വേറെ) ഒരു വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നതു വരേക്കും. അപ്പോള്‍ [അങ്ങിനെ ചെയ്താല്‍] നിശ്ചയമായും , നിങ്ങള്‍ അവരെപ്പോലെ (ത്തന്നെ) യായിരിക്കും.
(4:140).
ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന് അദ്-ദഹ്ഹാക് പറഞ്ഞു:
وقال الضحاك عن ابن عباس رضي الله عنهما : دخل في هذه الآية كل محدث في الدين وكل مبتدع إلى يوم القيامة
ഈ ആയത്തിൽ മതത്തിലെ എല്ലാ പുതുതായി ഉണ്ടാക്കുന്നവരും, ഖിയാമത്ത് നാൾ വരെയുള്ള എല്ലാ പുത്തനാചാരക്കാരും ഉൾക്കൊള്ളുന്നു.
(തഫ്സീർ അൽ ബഗവി 4:140).
നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച തഫ്‌സീറിന്റെ ഇമാം എന്നറിയപ്പെടുന്ന ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു, ഈ ആയത്തിൽ ഖിയാമത്ത് നാൾ വരെയുള്ള ബിദ്അത്ത്കാർ പെടുമെന്ന്. കാരണം അവർക്ക് ആയത്തിന്റെ യഥാർത്ഥ അർത്ഥവും വ്യാഖ്യാനവും പറഞ്ഞു കൊടുത്താൽ അവർ വിശ്വസിക്കില്ലല്ലൊ. പരിഹസിക്കുന്നവരുമുണ്ടല്ലൊ.
അപ്പോൾ ഖുർആനിലെ ആയത്തിനെ അവിശ്വസിക്കുന്ന, പരിഹസിക്കുന്ന ബിദ്അത്ത്കാരുടെ കൂടെ ഇരിക്കരുതെന്നും, ഇരുന്നാൽ അവരേ പോലെ തന്നെ ആയിപ്പോകും എന്നും അല്ലാഹു മുന്നറിയിപ്പ് നൽകുന്നു.
ഇന്നത്തെ അവസ്ഥ നോക്കൂ. ബിദ്അത്ത്കാരുടെ പ്രഭാഷണങ്ങൾ കേട്ടത് കൊണ്ടും, പുസ്തകങ്ങൾ വായിച്ചത് കൊണ്ടും മുസ്ലിംകളിൽ ധാരാളം പേർ അവരുടെ കൂടെ അല്ലെ?
സഹാബികളിൽ നിന്ന് നേരിട്ട് പഠിച്ച സലഫുകളിൽ പെട്ട മഹാനായ താബിഈ പണ്ഡിതൻ അൽ-ഫുദൈൽ ഇബ്നു ഇയാദ് رحمه الله (മരണം 187 ഹിജ്റ) പറഞ്ഞു:
آكل مع يهودي ونصراني ولا آكل مع مبتدع
" ഒരു ജൂതനോടും ക്രിസ്ത്യാനിയോടുമൊപ്പം ഞാൻ ഭക്ഷണം കഴിക്കും, ഒരു ബിദ്അത്ത്കാരന്റെ കൂടെ ഞാൻ ഭക്ഷണം കഴിക്കില്ല.”
[അൽ-ലാലികാഈ, 1149].
കാരണം ഭക്ഷണം കഴിക്കുമ്പോൾ ബിദ്അത്ത്കാർ ഖുർആനും ഹദീസും അല്ലാഹു ഉദ്ദേശിക്കാത്ത അർത്ഥവും വ്യാഖ്യാനവും പറഞ്ഞ് വഴി തെറ്റിക്കും. അങ്ങനെ അല്ലാഹു പറഞ്ഞത് പോലെ ബിത്ത്കാരുടെ കൂടെ ആകും.
അമുസ്‌ലിംകൾ പ്രബോധനം ചെയ്താൽ അവരുടെ മതത്തിൽ പോകാൻ സാധ്യത കുറവാണ്.
ഷെയ്ഖുൽ-ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله (മരണം 728 ഹിജ്റ) പറഞ്ഞു :
“(ബിദ്അത്ത്കാർ) അവരുടെ ദോഷം (മുസ്ലിംകളോട്) യുദ്ധം ചെയ്യുന്ന ശത്രുക്കളുടെ ദോഷത്തേക്കാൾ വലുതാണ്.
കാരണം ആ ആളുകൾ (മുസ്ലിംകളോട് യുദ്ധം ചെയ്യുന്ന ശത്രുക്കൾ മുസ്ലിം നാടുകൾ) കീഴടക്കിയാൽ, അവർ (ജനങ്ങളുടെ) ഹൃദയങ്ങളെയും അവരിലുള്ള മതത്തെയും ദുഷിപ്പിക്കുന്നില്ല, പിന്നീടല്ലാതെ.
എന്നാൽ, ആ ആളുകൾ (ബിദ്അത്ത്കാർ) തുടക്കം മുതൽ തന്നെ ഹൃദയങ്ങളെ ദുഷിപ്പിക്കുന്നു.”
(മജ്മൂഅൽ-ഫതാവാ 28/232).
ഇച്ഛകളുടെ (ബിദ്അത്ത് പറയുന്ന) ജനവിഭാഗത്തിൽപ്പെട്ട ഒരാൾ സലഫുകളിൽ പെട്ട മഹാനായ താബിഈ ഇമാം മുഹമ്മദ് ഇബ്നു സീറീൻ رحمه الله യുടെ അടുക്കൽ വന്ന് ചോദിച്ചു: —
جاء رجلٌ من أهل الأهواء إلى محمد بن سيرين فقال: يا أبا بكر، أسمع منك كلمة؟ قال: لا. قال: نصف كلمة؟ قال: لا، ولا نصف كلمة. ثم وضع أصبعيه في أذنيه وقال: "الرحمن يصرّف القلوب".
“ഓ അബാബക്കർ (അതായത്, ഇബ്നു സീരീൻ), ഞാൻ നിങ്ങളോട് (ഖുർആനിൽ നിന്നും) ഒരു വാക്ക് പറയട്ടെ?”
അദ്ദേഹം മറുപടി പറഞ്ഞു, “വേണ്ട.” -
അദ്ദേഹം ചോദിച്ചു, “പിന്നെ പകുതി വാക്ക്?”
അദ്ദേഹം പറഞ്ഞു, “വേണ്ട, പകുതി വാക്ക് പോലും വേണ്ട!”
പിന്നെ അദ്ദേഹം (ഇബ്നു സിറീൻ) തന്റെ വിരലുകൾ ചെവിയിൽ വെച്ച് പറഞ്ഞു: “അർ-റഹ്മാൻ ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനാണ്.”
(ഇബ്‌നു ബത്താഹ് - അൽ-ഇബാന അൽ-കുബ്രയിലെ 2/444).
ഇത്ര കർശനമായി ബിദ്അത്ത്കാരെ കുറിച്ച് പറഞ്ഞതെന്തുകൊണ്ട്?
1. സുന്നത്തിനെ സംരക്ഷിക്കാൻ- ബിദ്അത്ത് ശുദ്ധമായ ഇസ്ലാമിനെ ഉള്ളിൽ നിന്ന് നശിപ്പിക്കുന്നു.
2. മുസ്ലിം സമൂഹത്തിന്റെ സംരക്ഷണം - ബിദ്‌അത്ത് സഹവർത്തിത്വത്തിലൂടെയും മൃദുവായ സംസാരത്തിലൂടെയും സൂക്ഷ്മമായി വ്യാപിക്കുന്നു.
3. ഹൃദയത്തെ ബാധിക്കുമെന്ന ഭയം - നിങ്ങൾ സുരക്ഷിതരാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ പോലും, അവരോടൊപ്പം ഇരിക്കുന്നതും, അവരുടെ പുസ്തകങ്ങൾ വായിക്കുന്നതും , പ്രഭാഷണങ്ങൾ കേൾക്കുന്നതും നിങ്ങളുടെ ഹൃദയത്തിന് ഏറ്റവും വലിയ ദോഷം ചെയ്യും.
അല്ലാഹു പറഞ്ഞു:
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ
" നിശ്ചയമായും, വിശ്വസിച്ചവരോട് മനുഷ്യരില്‍ വെച്ച് ഏറ്റവും കഠിന ശത്രുതയുള്ളവര്‍ യഹൂദികളും, ശിര്‍ക്ക് ചെയ്യുന്നവരുമായി [ബഹുദൈവ വിശ്വാസികളുമായി] നീ കാണുന്നതാണ് "
(5:82).
ഈ വചനം ബാഹ്യവും തുറന്നതുമായ ശത്രുതയെക്കുറിച്ച് സംസാരിക്കുന്നു.
അക്കാലത്തെ ജൂതന്മാരും, ബഹുദൈവ വിശ്വാസികളും മുസ്ലിംകളുമായി യുദ്ധം ചെയ്യുകയും, പരിഹസിക്കുകയും , ഉപദ്രവിക്കുകയും ചെയ്തിരുന്നു. യുദ്ധം, വഞ്ചന, വിദ്വേഷം തുടങ്ങിയ അവരുടെ ലൗകികവും , രാഷ്ട്രീയവുമായ ശത്രുതയെയാണ് ഇത് വിവരിക്കുന്നത്.
ജൂതന്മാരും ക്രിസ്ത്യാനികളും പരസ്യമായി അവിശ്വാസികളാണ്. അവരുടെ വിശ്വാസങ്ങൾ വ്യക്തമാണ്. മുസ്ലിംകൾ ബോധവാന്മാരും ജാഗ്രതയുള്ളവരുമാണ്.
ബിദ്അത്ത്കാർ മുസ്‌ലിംകളാണ്, പക്ഷേ ഉള്ളിൽ നിന്ന് ഇസ്ലാമിനെ ദുഷിപ്പിക്കുന്നു. ഇത് അവരെ ആത്മീയമായി കൂടുതൽ അപകടകരമാക്കുന്നു - പ്രത്യേകിച്ച് മുസ്ലിം ഐക്യത്തിനും, വിശ്വാസത്തിനും.
മുസ്ലിംകളെ പുറത്തു നിന്ന് ആക്രമിക്കുന്നവരാണ് തുറന്ന, ബാഹ്യ ശത്രുക്കൾ. എന്നാൽ ഇസ്ലാമിന്റെ ഭാഗമാണെന്ന് അവകാശപ്പെടുകയും ഇസ്ലാമിനെ ദുഷിപ്പിക്കുകയും ചെയ്യുന്ന ആന്തരിക ശത്രുക്കളാണ് ബിദ്അത്ത്കാർ.
ഇസ്ലാമിനെ അകത്ത് നിന്ന് ആക്രമിക്കുന്ന ഒളിഞ്ഞിരിക്കുന്ന ശത്രുക്കളാണ് ബിദ്അത്ത്കാർ. മറഞ്ഞിരിക്കുന്ന വഴിതെറ്റിക്കൽ തുറന്ന ശത്രുതയേക്കാൾ അപകടകരമാണ്.
അവിശ്വാസികൾ ഇസ്ലാമിന് പുറത്താണെന്ന് വ്യക്തമാണ്. ബിദ്അത്ത്കാർ ഇസ്ലാമിനെ പിന്തുടരുന്നതായി നടിക്കുന്നു, ഇത് അവരെ വഞ്ചകരും തെറ്റിദ്ധരിപ്പിക്കുന്നവരുമാക്കുന്നു. അവരുടെ വഴിതെറ്റൽ മുസ്ലിംകളെ ബാധിക്കുന്നു, ഉള്ളിൽ നിന്ന് മതം മാറ്റുന്നു.
ആന്തരിക കുഴപ്പം കാരണം അവിശ്വാസിയേക്കാൾ ദോഷകരമാണ് ബിദ്അത്ത്കാർ .അവരുടെ ദോഷം കൂടുതൽ വ്യാപിക്കുന്നു, തലമുറകളായി.
താൻ ശരിയാണെന്ന് വിശ്വസിക്കുന്നതിനാൽ ബിദ്അത്ത്ക്കാരൻ പശ്ചാത്തപിക്കുകയില്ല .
സഹാബികളിൽ നിന്ന് പഠിച്ച സലഫുകളിൽ പെട്ട മഹാനായ താബിഈ ഇമാം സുഫ്യാൻ അത്-സൗരി رحمه الله പറഞ്ഞു :
"البدعة أحب إلى إبليس من المعصية، فإن المعصية يُتَابُ منها، والبدعة لا يُتَابُ منها."
"ബിദ്അത്ത് ഇബ്ലിസിന് പാപത്തേക്കാൾ പ്രിയപ്പെട്ടതാണ്, കാരണം പാപത്തിൽ നിന്ന് പശ്ചാത്തപിച്ചേക്കാം, എന്നാൽ ബിദ്അത്തിൽ നിന്ന് പശ്ചാത്തപിക്കുന്നില്ല."
( അൽ-ഇബാന അൽ-കുബ്രയിലെ ഇബ്‌നു ബത്ത (1/222).
ശർഹു ഉസ്സുൽ ഇഅ്തികാദ് അഹ്‌ൽ അൽ-സുന്നയിൽ അൽ-ലാലകാഇ (നമ്പർ 238).
തൽബീസ് ഇബ്‌ലീസിൽ ഇബ്‌നു അൽ-ജൗസി (ص: 17, 21).
ശർഹു ഹദീസ് അൽ-ഇബ്‌ദ' (جامع العلوم والحكم) എന്ന ഗ്രന്ഥത്തിലും ഇബ്‌നു റജബ് ഇത് പരാമർശിക്കുന്നു.
ഈ പ്രസ്താവനയുടെ അർത്ഥം പണ്ഡിതന്മാർ വിശദീകരിക്കുന്നു , പാപം ചെയ്യുന്ന ഒരാൾക്ക് അത് തെറ്റാണെന്ന് അറിയാം, അത് കൊണ്ട് ഒടുവിൽ കുറ്റബോധം തോന്നുകയും പശ്ചാത്തപിക്കുകയും ചെയ്തേക്കാം എന്നാണ്.
എന്നാൽ, ബിദ്‌അത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ നല്ലത് ചെയ്യുന്നുണ്ടെന്നാണ് , അവൻ സത്യത്തിലാണെന്നാണ് വിശ്വസിക്കുന്നത്, അതിനാൽ പശ്ചാത്തപിക്കുന്നില്ല. അത് കൊണ്ട് ഇത് കൂടുതൽ അപകടകരമാണ്.
ബിദ്അത്തിനെ കുറിച്ചുള്ള അജ്ഞത കാരണം മുസ്ലിങ്ങൾ പറയും: "ആ പ്രവൃത്തി നല്ലതല്ലേ, സമൂഹത്തിൽ മാറ്റം വന്നില്ലേ, ഫലം കാണുന്നുണ്ടല്ലോ " എന്നൊക്കെ. എന്നാൽ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിലെ എല്ലാ ബിദ്അത്തുകളും ശൈതാൻ തോന്നിപ്പിക്കുന്നതും ദുർമാർഗവുമാണെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു.
അല്ലാഹു പറയുന്നു:
أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ
"അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?"
(35:8).
തഫ്സീർ ബഗവി :
قال ابن عباس: نزلت في أبي جهل ومشركي مكة .
ഇബ്നു അബ്ബാസ് رضي الله عنهما
പറഞ്ഞു: "ഈ ആയത്ത് അവതരിച്ചത് അബൂ ജഹലിനും മക്ക മുശ്രിക്കുകളുടെയും മേലാണ് ".
وقال سعيد بن جبير : نزلت في أصحاب الأهواء والبدع .
സഈദ് ബിൻ ജുബൈർ رحمه الله പറഞ്ഞു:
"ഈ ആയത്ത് അവതരിച്ചത് സ്വന്തം ഇഛകളെ പിൻപറ്റുന്നവരുടെയും ബിദ്അത്തിന്റെയും ആളുകളുടെ വിഷയത്തിലാണ്".
وقال قتادة : منهم الخوارج الذين يستحلون دماء المسلمين وأموالهم ، فأما أهل الكبائر فليسوا منهم ، لأنهم لا يستحلون الكبائر
ഖത്താദ رحمه الله പറഞ്ഞു:
"അവരിൽ (ഇഛകളുടെയും ബിദ്അത്തിന്റെയും ആളുകളിൽ) പെട്ടവരാണ് ഖവാരിജുകൾ, അവർ മുസ്ലിങ്ങളുടെ രക്തം ചിന്തുന്നതും സമ്പത്ത് പിടിച്ചെടുക്കുന്നതും അനുവദനീയമാക്കുന്നു.
കബാഇറുകൾ ( വൻ പാപങ്ങൾ ) ചെയ്യുന്ന മുസ്ലിങ്ങൾ അവരിൽ പെടില്ല . കാരണം അവർ വൻ പാപങ്ങൾ അനുവദനീയമാക്കുന്നില്ല.
അദ്ദേഹം (ഇമാം ബഗവി) വിശദീകരണം തുടരുന്നു:
( له سوء عمله ) أي : قبيح عمله ( فرآه حسنا ) زين له الشيطان ذلك بالوسواس .
"(തന്‍റെ ദുഷ്പ്രവൃത്തി) അതിനർത്ഥം അവന്റെ ദുഷിച്ച കർമം
(എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തു) അതിനർത്ഥം: ശൈതാൻ അവന് വസ്'വാസിലൂടെ ഭംഗിയായി കാണിക്കുന്നു".
[ അപ്പോൾ ശിർക്കും ബിദ്അത്തുമാണ് ഈ ആയത്തിൽ പെടുക. കാരണം ശിർക്കും ബിദ്അത്തും ചെയ്യുന്നവർ അവരുടെ ആ ദുഷിച്ച കർമങ്ങളെ നല്ലതായിട്ടാണ് കാണുന്നത്. കബാഇറുകൾ അഥവാ വൻ പാപങ്ങൾ ഈ ആയത്തിൽ പെടില്ല, കാരണം ബുദ്ധിയും സംസ്കാരവുമുള്ള അമുസ്ലിംകൾ പോലും വൻ പാപങ്ങളായ കൊല, വ്യഭിചാരം, മോഷണം എന്നീ ദുഷിച്ച കർമങ്ങളെ ഒരിക്കലും നല്ലതായി കാണുന്നില്ലല്ലോ ].
ഇബ്നു ഉമർ رضي الله عنهما പറഞ്ഞു:
قال عبد الله بنُ عمر بن الخطاب رضي الله عنهما: (كلُ بدعةٍ ضلالةٍ، وإن رآها الناسُ حسنةً
"എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ് ജനങ്ങൾ അവ നല്ലതായി കണ്ടാലും".
أخرجه ابن بطة في الإبانة حديث (205) واللاكائي حديث (126)
അപ്പോൾ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിൽ കടന്നു കൂടിയിട്ടുള്ള എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്.
സലഫുകളും പണ്ഡിതന്മാരും ആന്തരിക ശത്രുക്കൾക്കെതിരെ ശക്തമായി - അല്ലെങ്കിൽ കൂടുതൽ - മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അവരുടെ വഞ്ചന, മുസ്ലിംകളെ അവർ തെറ്റിദ്ധരിപ്പിക്കൽ, ഇസ്ലാമിന്റെ പരിശുദ്ധിക്ക് അവർ വരുത്തുന്ന നാശം.
പുറത്ത് നിന്ന് ആരെങ്കിലും നിങ്ങളുടെ വീടിനെ ആക്രമിക്കാൻ വന്നാൽ, നിങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ കഴിയും. എന്നാൽ നിങ്ങളുടെ വീടിനുള്ളിൽ ആരെങ്കിലും നിശബ്ദമായി ഭക്ഷണത്തിൽ വിഷം കലർത്തിയാൽ - അത് കൂടുതൽ അപകടകരമാണ്, കാരണം നിങ്ങൾ അത് പ്രതീക്ഷിക്കുന്നില്ല.
ഇപ്പോൾ നടന്ന ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ചില ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞത് ഇസ്‌ലാമിന്റെ ശത്രുക്കളായ ഇന്നത്തെ റാഫിദീ ശിയാ ഭരണകൂടമാണ് മുസ്‌ലിംകൾക്ക് നേത്രത്വം നൽകേണ്ടതെന്നും, ഖാംനഈ പ്രവാചകന് സമമാണെന്നും. അല്ലാഹുവിൽ അഭയം തേടുന്നു.
അപ്പോൾ വിശ്വാസത്തെ ബാധിച്ചു. ഇവർ വിശ്വസിക്കുന്നു ഇവർ പറയുന്നത് സത്യമാണെന്ന്. അത് കൊണ്ട് പശ്ചാത്തപിക്കുന്നില്ല. ഇത് അപകടകരമാണ്. നരക ശിക്ഷക്ക് കാരണമാകാം.
റാഫിദീ ശിയാക്കൾ അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്ത സഹാബികൾ رضي الله عنهم വിൽ മിക്കവരും നരകത്തിലാണെന്ന് വാദിക്കുന്നവരാണ്.
എന്നാൽ അലി , ഇബ്നു അബ്ബാസ് , ഹസൻ, ഹുസൈൻ رضي الله عنهم തുടങ്ങിയ എണ്ണമറ്റ, അല്ലാഹു പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും, സ്വർഗം വാഗ്ദാനം ചെയ്തിട്ടുള്ളതുമായ സഹാബിമാർ (ഖുർആൻ 9:100) വഞ്ചനക്കുള്ള സർട്ടിഫിക്കറ്റ് നൽകിയ റാഫിദീ ഷിയാ നേതൃത്വത്തെ സത്യവിശ്വാസികൾ വിശ്വസിക്കരുതല്ലൊ.
അത് കൊണ്ട് തന്നെ സഹാബികൾ رضي الله عنهم വിന്റെ കാല ശേഷവും ചരിത്രത്തിൽ ഇന്നേവരെ അവർ സുന്നി മുസ്‌ലിംകളോട് വഞ്ചന മാത്രമേ കാണിച്ചിട്ടുള്ളു.
ഇറാനെ അക്രമിച്ചത് കൊണ്ടാണ്, ഇറാൻ സയണിസ്റ്റുകളെ അക്രമിച്ചത്. അല്ലാതെ സുന്നി മുസ്‌ലിംകളോടൊ ഫലസ്തീനികളോടൊ സ്നേഹമുണ്ടായിട്ടല്ല. സ്നേഹം ആയിരുന്നു കാരണമെങ്കിൽ, സയണിസ്റ്റുകൾ ഫലസ്തീൻ അധിനിവേശം നടത്തി, അവിടെ അതി ക്രൂരതകൾ നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴും നടക്കുന്നു. ഇറാൻ ഒന്നും ചെയ്യുന്നില്ലല്ലൊ.
ഹമാസിന്റെ തെറ്റായ പ്രവർത്തനങ്ങൾ കാരണം, സയണിസ്റ്റുകൾക്ക് പതിനായിരക്കണക്കിന് ഫലസ്തീനികളെ വധിക്കാൻ സാധിച്ചത് റാഫിദീ ശിയാ ഇറാൻ ഭരണകൂടത്തെ അതിയായി സന്തോഷിപ്പിക്കുകയാണ് ചെയ്യുക എന്നത് ഇവരുടെ ചരിത്രം വായിച്ചവർക്ക് മനസ്സിലാകും.
ഇറാനികൾ ഫലസ്തീനിൽ ഭക്ഷണങ്ങളും മറ്റും എത്തിക്കുന്നത് , അവരെ സഹായിക്കുന്നതിലൂടെ, അവരുമായി ബന്ധം സ്ഥാപിച്ച് സുന്നികളെ ശിയാക്കൾ ആക്കുകയാണ്. ഇതാണ് അവരുടെ ഒരു ലക്ഷൃം.
ലബനീസ് റാഫിദീ പുരോഹിതനും ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലുമായ ഹസൻ നസറുല്ല, ഇറാനിയൻ റാഫിദീ പുരോഹിതൻ മിർത്തജോഡിനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു:
“ഫലസ്തീനിയൻ കാരണത്തിൻ്റെ തോളിൽ , അൽ-സഹീഫ അൽ-സജ്ജാദിയ്യ, ഇമാം ഹുസൈൻ, അഹ്‌ലുൽ ബൈത്ത്, ഇമാം ഖുമൈനി, ആയത്തുല്ല ഖമേനി എന്നിവരെ അഹ്‌ലുൽ സുന്നയുടെ വീടുകളിലേക്ക് പ്രവേശിപ്പിക്കാനും, കൊണ്ടുവരാനും ഞങ്ങൾക്ക് കഴിഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇവിടെ നിന്ന് അവർ ഞങ്ങളോട് അടുക്കാനും ഞങ്ങളെ അവരുടെ സഹോദരന്മാരായി കണക്കാക്കാനും തുടങ്ങി!".
സ്ത്രോതസ്:
https://web.archive.org/web/20090928034036/https://www.asriran.com/fa/pages/?cid=84623
ഇറാന്റെ മറ്റൊരു ലക്ഷ്യം സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ കീഴടക്കുക.
അവിശ്വാസികൾ അക്രമിച്ചാൽ ഭൗതിക നാശ നഷ്ടങ്ങളും കൊലകളുമാണ് നടക്കുക. ഇത് ശഹീദ് ആകാനും സ്വർഗ്ഗത്തിൽ പ്രവേശിക്കാനുമാണ് കാരണമാകുക. ഇതിനർത്ഥം അക്രമിക്കുന്ന അവിശ്വാസികൾ സ്നേഹിതൻമാരാണെന്നല്ല. അവർ ശത്രുക്കൾ തന്നെയാണ്. വധിക്കപ്പെടാൻ തല കാണിച്ചു കൊടുക്കണമെന്നുമല്ല.
ശത്രുക്കൾക്കെതിരെ സ്വീകരിക്കേണ്ട നിലപാട് , പ്രവാചകൻ صلى الله عليه وسلم മക്കയിൽ അധികാരമില്ലാത്തപ്പോൾ ശത്രുക്കൾക്കെതിരെ സ്വീകരിച്ച നിലപാടാണ് , അവർക്കെതിരെ തിരിയാതെ ക്ഷമിക്കുകയും പ്രബോധനം ചെയ്യുകയുമാണ് ചെയ്തത്.
മദീനയിൽ അധികാരം ലഭിച്ചപ്പോൾ മാത്രമാണ് യുദ്ധം ചെയ്തത്. ഈ സുന്നത്തുകൾ നാം പിൻപറ്റണം. അതാണ് അല്ലാഹു പഠിപ്പിച്ചത്. അതിനെതിരാകരുത്.
അധികാരമുള്ളപ്പോൾ തന്നെ ശക്തിയില്ലെങ്കിലുള്ള സുന്നത്തും നാം പിൻപറ്റണം. ഇന്നത്തെ സൗദി അറേബ്യ പോലത്തെ രാജ്യങ്ങൾ എടുക്കുന്ന നിലപാടുകൾ പോലെ. അവർ സമാധാനപരമായ നയതന്ത്ര മാർഗങ്ങളിലൂടെയാണ് പരിഹാരം തേടുന്നത് . പ്രവാചകൻ صلى الله عليه وسلم യുടെ കാലത്തും സൈനിക ശക്തിയിൽ ബലഹീനതയുണ്ടായപ്പോൾ യുദ്ധം ചെയ്തിരുന്നില്ല. ഈ രാജ്യങ്ങളെ വിമർശിക്കുന്നവർക്ക് സുന്നത്തെന്താണെന്നറിയില്ല.
ഇന്ന് അധിക മുസ്‌ലിംകളും വിശകലനം നടത്തുന്നത് പത്ര വായനയുടെ അടിസ്ഥാനത്തിലാണ്, പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല. ഇത് സത്യവിശ്വാസികൾക്ക് യോജിച്ചതല്ലല്ലൊ. പ്രമാണങ്ങളായിരിക്കണം നമ്മുടെ അടിസ്ഥാനം. ഇന്ന് കേരളത്തിലുള്ള മിക്ക മുസ്ലിം പത്രങ്ങളും ബിദ്അത്ത്കാരുടേതാണ്. അത് കൊണ്ട് തെറ്റ് പറ്റുന്നു. ദോഷം വ്യാപകമാകുന്നു.
ഏതൊരു ജുമുഅ ഖുതുബയും, പഠന ക്ലാസ്സും , നികാഹ് ഖുതുബയും ആരംഭിക്കുമ്പോൾ
നിരന്തരം നാം കേൾക്കാറുള്ളതാണ്
"എല്ലാ
ബിദ്അത്തുകളും ദുർമാർഗമാണ്, എല്ലാ ദുർമാർഗവും നരകത്തിലാണ് "
എന്ന ഹദീസിലൂടെ പഠിപ്പിക്കുന്ന ശക്തമായ നരക ശിക്ഷ കൊണ്ടുള്ള താക്കീതിന്റെ നബി വചനം.
ഇങ്ങിനെ നിരന്തരം താക്കീത് ചെയ്യണമെന്ന് നബി صلى الله عليه وسلم
പഠിപ്പിച്ചതാണ്, മുസ്ലിം സമൂഹത്തെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം. നബി صلى الله عليه وسلم പറഞ്ഞു :
وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
"പുതുതായി നിർമ്മിച്ച എല്ലാം അനാചാരമാണ് (ബിദ്അത്താണ്), എല്ലാ അനാചാരവും ദുർമാർഗമാണ് , എല്ലാ ദുർമാർഗവും നരകത്തിലാണ് ".
(സുനൻ അന്നസാഈ).
സമസ്ത , തബ്ലീഗ് ജമാഅത്ത് , ജമാഅത്തെ ഇസ്ലാമി എന്നീ ബിദ്ഈ സംഘടനകളുടെയും കക്ഷികളുടെയും മസ്ജിദുകളിലും ഈ താക്കീത് നിരന്തരം നൽകുന്നു. ഖേദകരമായ കാര്യം അവർക്ക് ബിദ്അത്ത് എന്താണെന്ന് അറിയില്ല. പഠിക്കുന്നില്ല പഠിപ്പിക്കുന്നില്ല . നബി صلى الله عليه وسلم ഇങ്ങനെ താക്കീത് നൽകാൻ പറഞ്ഞത് കൊണ്ട് പറയുന്നു. അത്ര മാത്രം. അത് കൊണ്ട് അവരിൽ ബിദ്അത്തുകളുണ്ട്. ബിദ്അത്തുകൾ എന്താണെന്ന് ഭൂരിപക്ഷം മുസ്ലിം സമൂഹത്തിനും അറിയാത്തത് കൊണ്ട് ഇവരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നത് ദോഷം വ്യാപകമാകുന്നു.
മുസ്ലിം സമൂഹത്തിൽ ബിദ്അത്ത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നബി صلى الله عليه وسلم ബിദ്അത്തിനെതിരെ നിരന്തരം താക്കീത് ചെയ്യുമായിരുന്നു.
അത് കൊണ്ട് ബിദ്അത്ത് വളരെ ഗൗരവമുള്ള വിഷയമാണ്. അതിനെ കുറിച്ച് നാം ആഴത്തിൽ പഠിച്ചില്ലെങ്കിൽ പരലോകത്ത് നഷ്ടമാകും.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
താഴെ ലിങ്കിൽ إن شاء الله വായിക്കാം
എന്താണ് ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കൽ അഥവാ പുത്തനാചാരം)?
Comments
Post a Comment