അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്). മക്കയിൽ ദുൽ ഹജ്ജ് 9 താം ദിവസമാകുമ്പോഴാണൊ നോമ്പ് നോൽക്കേണ്ടത് ?, ഒട്ടക സംഘത്തിന്റെ ഹദീസ്, അറഫ നോമ്പ് ശനിയാഴ്ച വന്നാൽ, ആഗോള പ്രാദേശിക തർക്കത്തിന്റെ പരിഹാരം, ഗോള ശാസ്ത്ര ഒരു ദിവസം ഒരു തിയ്യതി ഐക്യ കണക്ക് ഇസ്ലാമികമല്ല , പിന്നെ, കേരളത്തിലെ ആഗോള വാദക്കാർക്കൊരുപദേശം, നസീഹത്ത് , ഈ ലേഖനത്തിൽ ചേർത്തിയിട്ടുണ്ട് . ആയിഷ رضي الله عنها അറഫ ദിനത്തിലെ (ദുൽ ഹജ്ജ് 9 ലെ) നോമ്പുമായി ബന്ധപ്പെട്ടു പറഞ്ഞു: عن مسروق قال:دخلت على عائشة يوم عرفة ,فقالت:اسقوا مسروقا سويقا ,واكثروا حلواه.قال:فقلت: اني لم يمنعني ان اصوم اليوم الا اني خفت ان يكون يوم النحر ,فقالت عائشة:النحر يوم ينحر الناس والفطر يوم يفطر الناس മസ്റൂഖ് رضي الله عنه പറഞ്ഞു: അറഫാദിനത്തിൽ ഞാൻ ആയിശ رضي الله عنها യുടെ അടുക്കൽ പ്രവേശിച്ചു. അപ്പോൾ അവർ പറഞ്ഞു: "മസ്റൂഖിന് കുറച്ചു പായസം കൊടുക്കുക. മധുരം അല്പം കൂടുതൽ ആയിക്കോട്ടെ." മസ്റൂഖ് رضي الله عنه പറഞ്ഞു: " ഇന്ന് നോമ്പ് എടുക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞത് മറ്റൊന്...
തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക് (ബഹുദൈവാരാധന). തബ്ലീഗ് ജമാഅത്തുകാരുടെ പ്രസിദ്ധ പുസ്തകമായ അമലുകളുടെ മഹത്വങ്ങളിലുള്ള ശിർക്കിന്റെ ഒരുദാഹരണം താഴെ: മുകളിലത്തെ പുസ്തകത്തിലെ പേജിന്റെ ചിത്രം വ്യക്തമെല്ലങ്കിൽ താഴെ വായിക്കാം: 22. അബൂബക്കർ ഇബ്നുൽമുഖ്രിയ്യ് പറയുന്നു - ഞാനും ഇമാം ഥബ്റാനിയും അബുഷ് ഷൈഖും മദീനായിൽ താമസിക്കുമ്പോൾ ഞങ്ങൾക്ക് ആഹാരത്തിനു ഒന്നും കിട്ടിയില്ല. നോമ്പിനുമേൽ നോമ്പ് നോറ്റുകൊണ്ടേയിരുന്നു, രാത്രി ആയാൽ ഇഷായോടടുത്തു പരിശുദ്ധ ഖബറിൽ ചെന്ന് 'യാ, റസൂലല്ലാഹ് , വിശപ്പ് എന്നു പറഞ്ഞിട്ട് മടങ്ങിവന്നിരുന്നു, എന്നോട് അബുൽ ഖാസിം ഥബ്റാനി 'ഇരിക്കൂ ! ഒന്നുകിൽ വല്ലതും ഭക്ഷിക്കാൻ കിട്ടും ഇല്ലെങ്കിൽ മരിക്കാം' എന്ന് പറഞ്ഞു. ഇബ് നുൽമുഖ്രിയ്യ് പറയുന്നു: ഞാനും അബുഷ് ഷൈഖും എഴുന്നേൾക്കുകയും ഥബ്റാനീ അവിടെതന്നെ ചിന്താകുലനായിരിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു അലവിയ്യ് വന്നു കതകുമുട്ടി. ഞങ്ങൾ ചെന്ന് കതകുതുറന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂട്ടത്തിൽ രണ്ടു അടിമകളും ഉണ്ടായിരുന്നു. അവരോരോരുത്തരുടെ കയ്യിലും ഓരോ വലിയ കൊട്ടയും അതു നിറയെ പല സാധനങ്ങളും ഉണ്ടായിരുന്നു. ഞങ്ങ...
അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്. താഴെ 28-4-2026 ൽ വന്ന വാർത്ത: ചെയ്തത് ബന്ധു . ഇസ്ലാമിൽ ബന്ധുക്കൾ, വിവാഹം നിഷിദ്ധമല്ലാത്തവരാണെങ്കിൽ ഇടകലരൽ നിഷിദ്ധമാണ്. ഇസ്ലാമിക മാർഗത്തിൽ ജീവിക്കുന്ന സ്ത്രീകൾ സുരക്ഷിതരാണ്. അവർ സാമൂഹിക മാധ്യമങ്ങളിൽ അവരുടെ ചിത്രങ്ങൾ ഒരിക്കലും പങ്കുവയ്ക്കാറില്ല. അൽഹംദുലില്ലാഹ്. പലരും ചോദിക്കും: “ഒരു ചിത്രം പങ്കുവയ്ക്കുന്നതിൽ എന്താണ് പ്രശ്നം, പ്രത്യേകിച്ച് ബന്ധു അല്ലെ?” എന്നാൽ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുടെ ഹിക്മത്ത് (ജ്ഞാനം) ചിലപ്പോൾ പിന്നീട് മാത്രമേ നമ്മുക്ക് മനസ്സിലാവുകയുള്ളു. ചിലപ്പോൾ അതൊട്ടും മനസ്സിലാകാതെ പോകുകയും ചെയ്യും. എങ്കിലും, ഒരു സത്യവിശ്വാസിയുടെ നിലപാട് ഇങ്ങനെയായിരിക്കും: അല്ലാഹു എന്തെങ്കിലും നിഷിദ്ധമാക്കിയാൽ, അതിനെക്കുറിച്ച് തർക്കിക്കാതെ “ഞങ്ങൾ കേട്ടു, ഞങ്ങൾ അനുസരിച്ചു” എന്നതായിരിക്കും അവന്റെ പ്രതികരണം. അല്ലാഹു പറഞ്ഞു: إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا و...
Comments
Post a Comment