ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം രണ്ട്.

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം രണ്ട്.


ഒരു സഹോദരൻ അല്ലാഹുവിൻ്റെ പ്രവാചകന്മാർ عليهم السلام എന്ന താഴെ കൊടുത്ത ചിത്രം അദ്ദേഹത്തിൻ്റെ സ്റ്റാറ്റസിൽ ഇട്ടു:


ഭാഗം ഒന്നിൽ പ്രബോധനം ചെയ്യപ്പെട്ട ക്രൈസ്തവൻ ഇതിന് പ്രതികരിച്ചത് താഴെ:

Isa prophet annnenkil enganne aanu isayude Amma punyavathi aakunath... AAA listil thanne vere aarudeyum amma punyavathi aannenu evidellum parayunundo.. Jesus is the son of God.

 There is no doubt about it. മണ്ണ് കൊണ്ട് ഉണ്ടാക്കിയ കിളിക്ക് ശ്വാസം കൊടുത്തതായി ഖുറാനിൽ തന്നെ പറയുന്നുണ്ട്.. മരിച്ചവരെ ഉയിർപ്പിച്ച അത്ഭുതം വേറെ.. അല്ലാഹുവിൻ്റെ പുത്രന് അല്ലാതെ ലോകത്ത് ആർക്കാട ജീവൻ്റെ മേൽ അധികാരം ലഭിക്കുന്നത്... Jesus/Isa അല്ലാഹുവിൻ്റെ പുത്രൻ ആണ് അല്ലെങ്കിൽ ദൈവം പുത്രൻ ആണ്.. 👍

സഹോദരൻ എന്നോട് ക്രൈസ്തവന് മറുപടി പറയാൻ ആവശ്യപ്പെട്ടു. താഴെ എന്റെ മറുപടി:

ദൈവത്തിന് പുത്രനുണ്ട് എന്ന് പറഞ്ഞാൽ പിന്നെ ദൈവവും മനുഷ്യനും തമ്മിലുള്ള വിത്യാസം എന്ത്? മാത്രമല്ല ദൈവത്തിന് പുത്രനില്ല എന്നും, പുത്രനുണ്ട് എന്ന് പറയുന്നത് അല്ലാഹുവിന് ഏറ്റവും കോപമുള്ള കാര്യമാണ് എന്ന് അല്ലാഹു അവസാനത്തെ വേദഗ്രന്ഥമായ ഖുർആനിൽ ഒരു സംശയയത്തിനുമിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹുവിന് സന്താനം ഇല്ല എന്ന് പറയുന്ന വചനം:

لَمْ يَلِدْ وَلَمْ يُولَدْ 

അവന്‍ (സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല.

(112:3).

അല്ലാഹുവിന് ഒരു സന്താനം ഉണ്ട് എന്ന് വാദിക്കുന്ന ക്രിസ്ത്യാനികളോടുള്ള ശക്തമായ താക്കീതിന്റെ വചനം:

وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا 

" അവര്‍ പറയുന്നു: 'പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു' എന്നു!

لَّقَدْ جِئْتُمْ شَيْـًٔا إِدًّا

(ഹേ, ഇതു പറയുന്നവരെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!-

تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا 

അതു നിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു.

أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا 

(അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.]

وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا

സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല ".

(19:88-92).

ത്രിത്യം (Trinity),  സന്താനമുണ്ട് എന്ന് പറയാൻ പാടില്ല, അവൻ ഏകനാണ് എന്ന് പറയുന്ന വചനം:

وَلَا تَقُولُوا۟ ثَلَـٰثَةٌ ۚ ٱنتَهُوا۟ خَيْرًا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَـٰهٌ وَٰحِدٌ ۖ سُبْحَـٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌ ۘ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًا 

" മൂന്നു  എന്ന് നിങ്ങള്‍ പറയുകയും അരുത്. (അതില്‍ നിന്ന് ) നിങ്ങള്‍ വിരമിക്കുവിന്‍ -- നിങ്ങള്‍ക്ക് ഗുണകരമായ നിലക്ക്. നിശ്ചയമായും, അല്ലാഹു ഒരേ 'ഇലാഹു' (ദൈവം) മാത്രമാകുന്നു. അവന് ഒരു സന്താനം ഉണ്ടായിരിക്കുന്നതില്‍നിന്ന് അവന്‍ മഹാ പരിശുദ്ധന്‍! അവന്‍റെതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുളളതും (എല്ലാം). (കൈകാര്യം) ഏല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി ".

(4:171).

അവനു തുല്യനായിട്ട് ആരുമില്ല എന്ന് പറയുന്ന വചനം:

وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ

" അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും ".

(112:4).

അത് കൊണ്ട് ദൈവത്തിന് പുത്രനുണ്ട് എന്ന് പറയുന്നത് അല്ലാഹുവിനെ സ്രിഷ്ടികൾക്ക് തുല്യനാക്കലാണ്. ഇങ്ങനെ പറയുന്നത് അല്ലാഹുവിന് ഏറ്റവും വലിയ കോപമുള്ള കാര്യമാണെന്നുമുള്ള വചനങ്ങൾ മുകളിൽ വായിച്ചല്ലൊ.

മുമ്പുള്ള വേദ ഗ്രന്ഥങ്ങളിൽ മാറ്റ തിരുത്തലുകൾ വരുത്തിട്ടുണ്ട് എന്നും അവസാനത്തെ വേദഗ്രന്ഥമായ ഖുർആനിൽ വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു പറഞ്ഞു:

وَإِنَّ مِنْهُمْ لَفَرِيقًا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ

" തീർച്ചയായും അവരുടെ കൂട്ടത്തിൽ ഒരു വിഭാഗമുണ്ട്, അവർ വേദഗ്രന്ഥം തങ്ങളുടെ നാവുകൾ കൊണ്ട് മാറ്റിയെഴുതുന്നു, അത് വേദഗ്രന്ഥത്തിൽ നിന്നുള്ളതാണെന്ന് നിങ്ങൾ വിചാരിക്കേണ്ടതിന് വേണ്ടി, പക്ഷേ അത് വേദഗ്രന്ഥത്തിൽ നിന്നുള്ളതല്ല "

(3:78).

ഖുർആനിനെ അല്ലാഹു സംരക്ഷിക്കും എന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

 അല്ലാഹു പറഞ്ഞു:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ

" നിശ്ചയമായും, നാം തന്നെയാണ് (ഈ) പ്രമാണത്തെ  അവതരിപ്പിച്ചത്. നാം തന്നെ, അതിനെ (കാത്തു) സൂക്ഷിക്കുകയും ചെയ്തുകൊള്ളും "

(15:9).

അത് കൊണ്ട് മുമ്പുള്ള വേദ ഗ്രന്ഥങ്ങളിലെ ഖുർആനിന് വിരുദ്ധമായി പറഞ്ഞ കാര്യങ്ങൾ അതിൽ പിന്നീട് കൂട്ടിച്ചേർത്ത അസത്യങ്ങളാണെന്ന് യാതൊരു സംശയവുമില്ല. ഖുർആൻ അല്ലാഹു സംരക്ഷിച്ചത് കൊണ്ട് അതിൽ സത്യമേയുള്ളു.

ഏകനായ അല്ലാഹുവിൽ, അവനിൽ ഒന്നും പങ്ക് ചേർക്കാതെ, വിശ്വാസം ശരിപ്പെടുത്തിയവർക്ക് മാത്രമുള്ളതാണ് സ്വർഗം.അല്ലാഹു ഇസ്ലാമല്ലാത്ത ഒരു മതവും സ്വീകരിക്കില്ല.

അല്ലാഹു പറഞ്ഞു:

إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ

നിശ്ചയമായും, മതം അല്ലാഹുവിന്‍റെ അടുക്കല്‍ 'ഇസ്‌ലാമാ'കുന്നു.

(3:19).

وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ 


ആരെങ്കിലും 'ഇസ്‌ലാം'  അല്ലാത്തതിനെ മതമായി തേടു ന്നപക്ഷം,- അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.

(3:85).

അല്ലാഹു പറഞ്ഞു:

لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ


" മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല; ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം (വേര്‍തിരിഞ്ഞ്) വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍, ഏതൊരുവന്‍ 'ത്വാഗൂത്തി'ല്‍ [ദുര്‍മൂര്‍ത്തികളില്‍] അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, എന്നാലവന്‍, വളരെ ബലവത്തായ പിടിക്കയര്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അതിന് അറ്റുപോകല്‍ (സംഭവിക്കുക) ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു ".

(2:256).

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا

നീ പറയുക: '(ഈ) സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു; അതുകൊണ്ടു വേണ്ടുന്നവര്‍ വിശ്വസിച്ചു കൊള്ളട്ടെ; വേണ്ടുന്നവര്‍ അവിശ്വസിച്ചും കൊള്ളട്ടെ!' നിശ്ചയമായും അക്രമികള്‍ക്കു നാം ഒരു അഗ്നി [നരകം] ഒരുക്കിവെച്ചിരിക്കുന്നു: അതിന്റെ പുറമൂടി അവരെ വലയം ചെയ്യുന്നതാണ്. 

(18:29).

ക്രൈസ്തവൻ പറഞ്ഞല്ലോ:

" മണ്ണ് കൊണ്ട് ഉണ്ടാക്കിയ കിളിക്ക് ശ്വാസം കൊടുത്തതായി ഖുറാനിൽ തന്നെ പറയുന്നുണ്ട്.. മരിച്ചവരെ ഉയിർപ്പിച്ച അത്ഭുതം വേറെ.. അല്ലാഹുവിൻ്റെ പുത്രന് അല്ലാതെ ലോകത്ത് ആർക്കാട ജീവൻ്റെ മേൽ അധികാരം ലഭിക്കുന്നത്... Jesus/Isa അല്ലാഹുവിൻ്റെ പുത്രൻ ആണ് അല്ലെങ്കിൽ ദൈവം പുത്രൻ ആണ്.. "

ഇതിനുള്ള മറുപടി ഭാഗം മൂന്നിൽ തുടരും إن شاء الله 

ഡോ: കെ. മുഹമ്മദ് സാജിദ്.

 

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം ഒന്ന്.

https://www.salaf.in/2024/07/blog-post_25.html?m=1

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം മൂന്ന്.

https://www.salaf.in/2025/08/blog-post.html?m=1


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.