മാസപ്പിറവിയുമായി ബന്ധപ്പെട്ട് കളവ് പ്രചരിപ്പിക്കുന്നവർ.
മാസപ്പിറവിയുമായി ബന്ധപ്പെട്ട് കളവ് പ്രചരിപ്പിക്കുന്നവർ.
കൂടുതൽ ആളെ കിട്ടാൻ വേണ്ടി, ഇപ്പോൾ മാസപ്പിറവിയുമായി ബന്ധപ്പെട്ട് കളവ് പ്രചരിപ്പിക്കുന്നവരും രംഗത്ത് വന്നിരിക്കുന്നു.
താഴെ പോസ്റ്റ് നിരവധി പേർ സത്യമറിയാതെ ഫോർവേർഡ് ചെയ്യുന്നുണ്ട്:
മുകളിലത്തെ പോസ്റ്റ് ആരുണ്ടാക്കി എന്ന് വ്യക്തമാക്കിയിട്ടില്ല.
ഈ പോസ്റ്റിൽ എഴുതിയതെല്ലാം ശരിയല്ല.
അമേരിക്ക, യു.കെ, മലേഷ്യ , ഇന്തോനേഷ്യയിലെ എല്ലാ മുസ്‌ലിംകൾക്കും ശനിയാഴ്ച അല്ല മുഹർറം 10. അവിടെയും പ്രാദേശിക കാഴ്ചക്കാരുണ്ട്.
ആഗോള വാദവും, പ്രാദേശിക വാദവുമുള്ള, അമേരിക്കയിലെ മുസ്ലിംകൾ അല്ലെങ്കിൽ യു. കെ യിലെ മുസ്‌ലിംകൾക്കെല്ലാം മുഹർറം 10 ശനിയാഴ്ചയെന്നത് ഖുർആനിനും, ഹദീസുകൾക്കുമെതിരാണ്.
കാരണം കർമ ശാസ്ത്രപരമായ അഭിപ്രായവിത്യാസങ്ങൾ ഉണ്ടാകും എന്ന് ഖുർആനും, ഹദീസുകളും പഠിപ്പിക്കുന്നു. അത് കൊണ്ട്, മിക്ക നാട്ടിലും ഇസ്ലാമിലെ കർമ ശാസ്ത്രപരമായ വിഷയങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നതകൾ ഉണ്ടാകും. അത് കൊണ്ട് മാസപ്പിറവിയിലും മിക്ക നാടുകളിലും പണ്ഡിതന്മാർക്കിടയിൽ ഭിന്നതയുണ്ടാകും.
അപ്പോൾ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണ്, സങ്കീർണമല്ലാത്ത കർമ ശാസ്ത്രപരമായ വിഷയങ്ങളിൽ സത്യം ആരുടെ അടുത്താണെന്ന് കണ്ടു പിടിക്കൽ.
ഈ വർഷം കേരളത്തിൽ 2025 ലെ മുഹർറം 9, 10, വരുന്ന ഞായറാഴ്ചയും (ജുലായി 6) തിങ്കളാഴ്ചയുമാണ് (ജുലായി 7) إن شاء الله .
കാരണം വ്യാഴാഴ്ച ദുൽ ഹിജ്ജ 29 ന് (ജൂൺ 26) ഹിലാൽ കണ്ടതായി റിപ്പോർട്ട് കിട്ടിയില്ല. അത് കൊണ്ട് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ ദുൽ ഹിജ്ജ 30 പൂർത്തിയാക്കി, അല്ലാഹു കൽപിച്ചത് പ്രകാരം പ്രവാചകൻ صلى الله عليه وسلم യുടെ സുന്നത്തനുസരിച്ച് മഗ്ഹിരിബിന് ഹിലാൽ കാണുന്നവർ , മുഹർറം ഒന്ന് , ജൂൺ 28 ശനിയാഴ്ചയാണെന്ന് ഉറപ്പിച്ചു. കണക്ക് നിരോധിച്ചതാണ് ബിദ്അത്താണ്. അത് കൊണ്ട് എല്ലാ മാസവും നോക്കണം. താഴെ ലിങ്കിൽ വായിക്കാം إن شاء الله.
അപ്പോൾ മുഹർറം 9, 10, വരുന്ന ഞായറാഴ്ചയും (ജുലായി 6) തിങ്കളാഴ്ചയും (ജുലായി 7) إن شاء الله.
കാന്തപുരം വിഭാഗം , കായൽ പട്ടണത്ത് പിറവി കണ്ടു എന്നും, മുഹർറം ഒന്ന് എന്ന് പ്രഖ്യാപിച്ചതും വെള്ളിയാഴ്ച ജൂൺ 27 ജുമുഅക്ക് ശേഷമാണ്. വെള്ളിയാഴ്ച അവരുടെ സിറാജ് പത്രത്തിൽ തിയ്യതി ദുൽ ഹിജ്ജ 30 തുമാണ്.
കായൽ പട്ടണത്തെ പിറവിയുടെ ആധികാരികത അവരുടെ അറിയിപ്പിലും ഇല്ല.
ഗൾഫ് രാജ്യങ്ങളുമായി രണ്ട് ദിവസത്തെ വ്യത്യാസം വന്നത്, കേരളത്തിൽ, രണ്ട് മാസം 30 ഉം അവർക്ക് 29 ഉം തുടർച്ചയായി കിട്ടിയതിനാലാണ്.
കുറൈബിന്റെ ഹദീസിൽ ശാമും , മദീനയുമായി റമദാൻ 1 ഒരു ദിവസത്തെ വ്യത്യാസമുണ്ടല്ലൊ. മദീനയിൽ കണ്ടിരുന്നില്ലെങ്കിൽ സ്വാഭാവികമായും രണ്ട് ദിവസത്തെ വ്യത്യാസം വരും. അത് കൊണ്ട് ഒരു ദിവസത്തെയൊ, രണ്ട് ദിവസത്തെയൊ വ്യത്യാസം വരുന്നതൊന്നും പ്രവാചക സുന്നത്തിനെതിരല്ല. അത് കൊണ്ട് ഒരു നാട്ടിലെ മാസപ്പിറവിയും, മറ്റൊരു നാട്ടിലെ മാസപ്പിറവിയും തമ്മിൽ ഇത്ര ദിവസത്തിന്റെ വിത്യാസമുണ്ടല്ലൊ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.
ഈ വർഷം മുഹർറം ഭിന്നതയുണ്ടായ മറ്റു കാരണങ്ങൾ, കുറൈബിന്റെ ഹദീസ്, കണക്ക് നിരോധിച്ചതാണ്, ബിദ്അത്താണ് , ഭിന്നത തിന്മയാണ് , പ്രാദേശിക വാദം, ആഗോള വാദം, പരിഹാരം എങ്ങിനെ എന്നതിനെ കുറിച്ചെല്ലാം താഴെ ലിങ്കിലും, അത് തുറന്നു കഴിഞ്ഞാലുള്ള വിവിധ ലിങ്കുകളിലും വായിക്കാം
إن شاء الله.
https://www.salaf.in/2025/07/blog-post_2.html?m=1
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment