മുഹർറം മാസപ്പിറവി ഭിന്നിപ്പും വിവാദവുമുണ്ടാക്കുന്ന കണക്കിന്റെ ആളുകളും , ആഗോള വാദക്കാരും.

മുഹർറം മാസപ്പിറവി ഭിന്നിപ്പും വിവാദവുമുണ്ടാക്കുന്ന കണക്കിന്റെ ആളുകളും , ആഗോള വാദക്കാരും.

താഴെയുള്ള ഗോള ശാസ്ത്ര കണക്കിന്റെ ആളിന്റെ മെസേജ് ഒരു സഹോദരൻ അയച്ചു തന്നതാണ്:

മുഹറം 1,2,3 = മുഹറം 1

ഒരു ദിവസം മൂന്ന് ദിവസമോ?!


മുഹറം ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ്.


ഇപ്പോൾ മുഹർറ മാസം തുടങ്ങി..

ജൂൺ 26 ന് മുഹറം തുടങ്ങി

ഹിജ്റ 1447 മുഹറം1


മുഹർറ മാസം ഒന്നേയുള്ളൂ.

എന്നാൽ ഒരു തമാശയുള്ളത്,

 മുഹറം 1 ഇപ്രാവശ്യം മൂന്ന് ദിവസമുണ്ട്!!


അങ്ങനെയുണ്ടാകുമോ എന്ന് ചോദിക്കുന്നവർ ചോദിക്കുന്നത്;

ജനുവരി 1 മൂന്നെണ്ണമോ രണ്ടെണ്ണമെങ്കിലുമോ ഉണ്ടോ എന്നാണ്..


ഒരേ ആഴ്ചയിലെ വെളളിയാഴ്ച ലോകത്ത് രണ്ടും മൂന്നും ഉണ്ടോ എന്നാണ്..


അതിൻ്റെ ഉത്തരം എല്ലാവർക്കുമറിയാം,

ഇല്ല എന്ന്..


എന്നാൽ ഒരു കാര്യം ഇവിടെ 

ദൃശ്യ സത്യം -

മുഹറം 1 മൂന്ന് ദിവസമുണ്ട്!!

ചിലർക്ക് ഇന്നലെ ശനിയാഴ്ച..! ജൂൺ 28 ന്

വേറെ ചിലർക്ക് മിനിയാന്ന് വെള്ളിയാഴ്ച..! ജൂൺ 27ന്

മറ്റു ചിലർക്ക് അതിനും മുമ്പ് വ്യാഴാഴ്ച.. ജൂൺ 26ന്


 യഥാർഥത്തിൽ മുഹറം 1 വ്യാഴാഴ്ചയാണ്..

 അഥവാ 2025 ജൂൺ 26 .


 *മുഹറം* *10* *ൻ്റെ* *ആശൂറാ* *നോമ്പ്* *അടുത്ത* *ശനിയാഴ്ചയും* ..

 *അഥവാ* *2025* *ജൂലൈ* *5* .


 *ഇതാണ്* *ശാസ്ത്രം* ,

 *ഇതാണ്* *സത്യം* ,

 *ഇതാണ്* *മതം* -


സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ചാണ് സഞ്ചരിക്കുന്നതെന്ന് ഖുർആൻ 55/5 ൽ കാണാം.

പടച്ചവൻ ഉണ്ടാക്കിയ ആ കണക്കാണ് ശാസ്ത്രം പറഞ്ഞു തരുന്നത്. 

വളരെ പ്രധാനപ്പെട്ട ആശൂറാ നോമ്പ് മുഹറം 10 നെന്ന് മതവും പറയുന്നു.


അതിനാൽ നോമ്പിൻ്റെ വിഷയത്തിൽ മാനത്ത് നോക്കുന്നവരെ നോക്കിയിരിക്കുന്ന 'ഖാളി'മാരെ കാത്തിരിക്കേണ്ടതില്ല.

കാരണം,

നോമ്പ് ഓരോ വിശ്വാസിയുടെയും സ്വകാര്യ ആരാധനയാണ്.

അത് നഷ്ടപ്പെടരുതെന്ന് വിശ്വാസികൾക്ക് നിർബന്ധമുണ്ടാവണ്ടേ?

മാത്രവുമല്ല,

നോമ്പ് തുടങ്ങുന്നത്, 

നോമ്പ് നോൽക്കേണ്ടത് 

എപ്പോഴാണെന്ന് മനസ്സിലാക്കാൻ ഇപ്പോൾ കൃത്യവും വ്യക്തവുമായ സംവിധാനവുമുണ്ട്. ആ സംവിധാനം ഉപയോഗിക്കരുതെന്ന് മതം വിലക്കിയിട്ടുമില്ല..

 (തർക്കിക്കാനല്ല, ചിന്തിക്കാൻ..!)


*✍️കെ.പി.എസ്. ഫാറൂഖി*

=======================

 എന്റെ മറുപടി:

ഇപ്രാവശ്യം മുഹർറം 1 മൂന്ന് ദിവസമായത് വിവാദമായത് കൊണ്ടാണല്ലൊ നിങ്ങൾ ഇത് എഴുതിയത്.

മുസ്ലിംകളിൽ ശിർക്ക് ചെയ്യുന്നവരുണ്ട്, ബിദ്അത്ത്കൾ ചെയ്യുന്നവരുണ്ട്. അഥവ അവരിൽ തെറ്റ് ചെയ്യുന്നവരുണ്ട്. ഖുർആനും സ്വഹീഹായ ഹദീസുകളും പിൻപറ്റാത്തവരായത് കൊണ്ട്. 

അത് പോലെ തന്നെ മാസപ്പിറവി വിഷയത്തിലും ഖുർആനും സ്വഹീഹായ ഹദീസുകളും പിൻപറ്റാത്തവരുണ്ട്. 

മാസാരംഭം പ്രമാണങ്ങൾ പഠിപ്പിക്കുന്നത് കണ്ണ് കൊണ്ട് കാണൽ നിർബന്ധമാണ്.

തെളിവ് താഴെ:

റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര.

ഹദീസുകൾ രണ്ടെണ്ണം താഴെ:

"‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ، وَلاَ تُفْطِرُوا حَتَّى تَرَوْهُ

നബി صلى الله عليه وسلم പറഞ്ഞു :

"ഹിലാൽ കാണുന്നത് വരെ (റമദാനിന്റെ) നോമ്പ് എടുക്കരുത് , ഹിലാൽ കാണുന്നത് വരെ നോമ്പ് (ശവ്വാലിന്റെ) തുറക്കുകയും ചെയ്യരുത്".

(സഹീഹ് മുസ്ലിം).

عن ربعي بن حراس عن رجل من اصحاب رسول الله صلعم اختلف الناس في آخر يوم من رمضان . فقدم اعرابيان . فشهدا عند رسول الله صلعم بالله لأهل الهلال ورأياه أمس عشية فأمر رسول الله صلعم الناس ان يفطروا وفي رواية ان يغدوا الى مصلاهم "ابو داود" جامع الاصول في احاديث الرسول لابن الاثير ٢٧٥/٦


“റുബഇബ്നു‌ ഹറാസ് നബി صلى الله عليه وسلم യുടെ സഹാബിമാരിൽ ഒരാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. റമദാനിലെ അവസാനദിവസം ജനങ്ങൾ അഭി പ്രായവ്യത്യാസത്തിലായി. അപ്പോൾ രണ്ട് ഗ്രാമീണ അറബികൾ വന്നു. അല്ലാഹുവിന്റെ പേരിൽ സത്യംചെയ്‌തുകൊണ്ട് ഇന്നലെ വൈകുന്നേരം ഹിലാൽ കണ്ടു എന്ന് സാക്ഷി പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم ജനങ്ങളോട് നോമ്പ് മുറിക്കാൻ കൽപിച്ചു. മറ്റൊരു റിപ്പോർട്ടിൽ നാളെ രാവിലെ ഈദ് ഗാഹിലേക്ക് പോകാനും കൽപിച്ചു. 

(അബൂദാവൂദ്-ജാമിഉൽ ഉസ്വൂൽ ഫീ അഹാദീസിർറസൂൽ, ഇബ്‌നുൽ അസീർ 6:275).

സൂറത്ത് യൂനുസിലെ ആയത്ത് ഉദ്ധരിച്ച് മാസപ്പിറവി ഗോളശാസ്ത്ര പ്രകാരം കണക്ക് കൂട്ടാം എന്ന് നിങ്ങൾ വാദിക്കുന്നു. 

എന്നാൽ കൊല്ലങ്ങളുടെ എണ്ണം രണ്ട് രീതിയിൽ കണക്ക് കൂട്ടാം.

ഒന്നാമത്തെത് മഗ്‌രിബിന് കാണുന്ന ഹിലാലിനെ അടിസ്ഥാനമാക്കിയിട്ടുള്ള കണക്ക്. 

രണ്ടാമത്തെത് ഗോളശാസ്ത്ര കണക്ക്.

അത് നിരോധിച്ചതാണ്. ബിദ്അത്താണ്.

താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ് 

https://www.salaf.in/2022/10/blog-post_86.html?m=1

രണ്ടും തരുന്ന കണക്കിന്റെ ഫലം ഒന്നുതന്നെ.

ഇതിൽ ആദ്യത്തേത്, ഹിലാൽ കാണുന്നത്, ഇസ്ലാമിൽ വ്യക്തമായ തെളിവുള്ളതാണ്. മുകളിൽ വായിച്ചല്ലൊ. അത് കൊണ്ട് അനുവദനീയമാണ്, സുന്നത്താണ്. നബി صلى الله عليه وسلم ഖുർആനിനെതിരായി സംസാരിച്ചിട്ടില്ല. സംസാരിക്കുകയില്ല. കണക്ക് നിരോധിച്ച ഹദീസ് ഖുർആനിന് എതിരല്ല. സ്വഹീഹായ ഒരു ഹദീസും ഖുർആനിന് എതിരാവില്ല.

എന്നാൽ രണ്ടാമത്തെത് നബി صلى الله عليه وسلم നിരോധിച്ചതാണ് . അത് കൊണ്ട് ഹറാമാണ്, ബിദ്അത്താണ്. മുകളിൽ വായിച്ചല്ലൊ.

നബി صلى الله عليه وسلم യുടെ കാലത്ത് ഗോള ശാസ്ത്ര കണക്ക് അറിയുന്ന ജൂതന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്ത് നിന്ന് പഠിക്കാൻ നബി صلى الله عليه وسلم സഹാബികളോട് رضي الله عنهم ഉപദേശിച്ചിട്ടില്ല. അത് കൊണ്ട് അവർക്ക് ശേഷം ആരെങ്കിലും ഗോള ശാസ്ത്ര കണക്ക് മാസപ്പിറവി നിർണയത്തിന് ഉപയോഗിക്കുന്നത് ബിദ്അത്താണ്.

ഹിലാൽ കണ്ണ് കൊണ്ട് കാണണം എന്ന ഹദീസുകൾ നിങ്ങൾക്ക് നിഷേധിക്കാൻ പറ്റില്ല . പൂർവ്വികരും, ആധുനികരുമായ ഹദീസ് ശാസ്ത്രത്തിൽ അവഗാഹ വിജ്ഞാനം നേടിയ  അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ ഈ ഹദീസുകൾ സ്വഹീഹായതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊന്ന് സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന ആയത്തുകൾ മാസപ്പിറവി നിർണയത്തിന് തെളിവാണ് എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم പഠിപ്പിച്ചിട്ടില്ല, വ്യാഖ്യാനിച്ചിട്ടില്ല. ഖുർആനിന് ഇഷ്ടമുള്ള അർത്ഥവും വ്യാഖ്യാനവും അനുവദനീയമല്ല.

താഴെ ലിങ്ക് വായിക്കുക ഇൻ ഷാ അല്ലാഹ്:

ഖുർആനിനെ എങ്ങനെ സമീപിക്കണം?

https://www.salaf.in/2022/10/blog-post_81.html?m=1

മഹാനായ പൂർവികനായ ഹദീസ് തഫ്സീറിന്റെ ഇമാം ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله പറഞ്ഞത് കാണുക:

" ഈ ആശയം (ഗോള ശാസ്ത്ര കണക്കുകൂട്ടൽ) റവാഫിദിൽ ( പിഴച്ച ശിയാക്കൾ ) നിന്നുള്ള അഹ്ൽ അത്തസ്‌യറിലേയ്‌ക്കെത്തും എന്ന്  ചില പണ്ഡിതന്മാർ പ്രസ്താവിച്ചു, ചില ഫുഖഹാകൾ അവരോട് യോജിച്ചുവെന്ന് വിവരിക്കപ്പെടുന്നു, എന്നിരുന്നാലും, സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യം അവർക്കെതിരായ ഒരു തെളിവാണ്. ഇബ്നു ബസ്ബ്സ പറഞ്ഞു: ഇതൊരു തെറ്റായ അഭിപ്രായമാണ് - ഇത് ശരീഅത്ത്   നിരോധിച്ചിരിക്കുന്നു ".

(ഫത്ഹുൽ ബാരി - 127/4).

അത് കൊണ്ട് സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യമുണ്ട് , കണക്ക് എന്നന്നേക്കുമായി നിരോധിച്ചിരിക്കുന്നു.

റാഫിദീ ശീയാക്കൾക്ക് ജൂതന്മാരിൽ നിന്നാണ് കണക്ക് കിട്ടിയത്. ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ച പോലെ റാഫിദീ ശീയാക്കളിൽ നിന്നാണ് ഇത് മുസ്‌ലിംകളിലേക്ക് എത്തിയത്. മുസ്‌ലിംകളിലേക്ക് മിക്ക ബിദ്അത്തുകളും, ശിർക്ക് വരെ റാഫിദീ ശീയാക്കളിൽ നിന്നാണല്ലോ എത്തിയത്.

ഇനി അന്ന് അവർ നിരക്ഷരരും, കണക്ക് അറിയാത്തവരുമാണെങ്കിലും , അവർക്കത് ജൂതന്മാരുടെ അടുത്ത് നിന്നും പഠിക്കാമായിരുന്നു, കാരണം ഭൗതിക വിജ്ഞാനം ആരിൽ നിന്നും തേടാമല്ലൊ. എന്നാൽ അല്ലാഹു കണക്ക് നിരോധിച്ചത് കൊണ്ട്, നബി صلى الله عليه وسلم ജൂതന്മാരുടെ അടുത്ത് നിന്നും അത് പഠിക്കാൻ കൽപിച്ചില്ല.

താഴെ ലിങ്കിൽ അലി മണിക്ഫാന്റെ ഹിജ്റ കലണ്ടറിലെ ഗുരുതരമായ പിഴവുകൾ വായിക്കാം ഇൻ ഷാ അല്ലാഹ്.

https://www.salaf.in/2024/06/blog-post_10.html?m=1.

നിങ്ങൾ പറഞ്ഞു ലോകം മുഴുവൻ ഒറ്റ ദിവസമാണ് വെള്ളിയാഴ്ചയെന്ന്.

എന്നാൽ താഴെ കുറൈബിന്റെ ഹദീസ്:

കുറൈബ് ശാമിൽ നിന്നും മദീനയിൽ എത്തി ഇബ്നു അബ്ബാസ് رضي الله عنه വിനെ കണ്ടു.

قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ


കുറൈബ് പറഞ്ഞു: മദീനയിൽ ഞാൻ മാസത്തിന്റെ അവസാനത്തിൽ എത്തി.


فَقَالَ مَتَى رَأَيْتُمُ الْهِلاَلَ 


ഇബ്നു അബ്ബാസ് ചോദിച്ചു: എപ്പോഴാണ് നിങ്ങൾ ഹിലാൽ കണ്ടത്?


قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ 


കുറൈബ് പറഞ്ഞു: വെള്ളിയാഴ്ച രാത്രി.


قَالَ أَنْتَ رَأَيْتَهُ


ഇബ്നു അബ്ബാസ് ചോദിച്ചു:

നീ കണ്ടിവോ?


قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ


കുറൈബ് പറഞ്ഞു: അതെ, ജനങ്ങളു കണ്ടു, അവർ നോമ്പ് നോറ്റു, മുആവിയയും നോമ്പ് നോറ്റു.


قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ


അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: ഞങ്ങൾ അത് കണ്ടത് ശനിയാഴ്ച രാത്രിയാണ്. അത് കൊണ്ട്, ഞങ്ങൾ അത് കാണുന്നത് വരെ നോമ്പ് നോക്കും, അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും.

فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ

കുറൈബ് പറഞ്ഞു: മുആവിയയും അദ്ദേഹത്തിന്റെ കാഴ്ചയും പോരെ?

قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏

ഇബ്നു അബ്ബാസ് പറഞ്ഞു: പോര, അപ്രകാരമാണ് നമ്മോട് അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم കൽപ്പിച്ചത്.‏

സഹീഹുൽ മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത കുറൈബിന്റെ ഈ ഹദീസിൽ റമദാൻ മാസപ്പിറവി ശാമിൽ കണ്ടത് വെള്ളിയാഴ്ചയാണ്. വിദൂര പ്രദേശമായ മദീനയിൽ കണ്ടത് ശനിയാഴ്ചയും. 

അത് കൊണ്ട് ഒരു ദിവസത്തിന് ഒരു തിയ്യതില്ല.  സൂര്യന് ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ നിസ്‌കാര സമയം വിത്യസ്തമാണ്. അതേ പോലെ ചന്ദ്രനും ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ  നോമ്പും പെരുന്നാളും  വിത്യസ്തമായി വരും. അത് കൊണ്ട് തന്നെ കുറൈബിന്റെ ഹദീസ് പ്രകാരം ഒരു ദിവസത്തിന് രണ്ട് തിയ്യതി ഉണ്ട്. ശാമിൽ വെള്ളിയാഴ്ച മാസപ്പിറവി കണ്ടപ്പോൾ, മദീനയിൽ ശനിയാഴ്ചയാണ് കണ്ടത്. അഥവ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആയപ്പോൾ മദീനയിൽ അതേ ദിവസം ശഅ്ബാൻ 29 ആണ്. അഥവ ഒരു ദിവസത്തിന് തന്നെ രണ്ട് തിയ്യതി.

കുറൈബിന്റെ ഹദീസും മാസപ്പിറവി മഗ്‌രിബിന് കാണണം എന്നതിന് തെളിവാണ്.

അത് കൊണ്ട് മാസപ്പിറവി കാണേണ്ടത് നിർബന്ധമായത് കൊണ്ട്, വ്യാഴാഴ്ച ദുൽ ഹിജ്ജ 29 ന് കണ്ടില്ല, അത് കൊണ്ട് സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ ദുൽ ഹിജ്ജ 30 പൂർത്തിയാക്കി ശനിയാഴ്ചയാണ് മുഹർറം 1. 

മുഹർറം 9, 10, ഞായറാഴ്ച (ജുലായി 6) തിങ്കളാഴ്ച (ജുലായി 7) ഇൻ ഷാ അല്ലാഹ്.

കണക്കിന്റെ ആളിനുള്ള മറുപടി ഇവിടെ കഴിഞ്ഞു.

ഇനി ആഗോള വാദക്കാരോട് പറയാനുള്ളത്:

ആഗോള വാദക്കാർ പറയുന്നു ഒറ്റ ചന്ദ്രനെയുള്ളു, അത് കൊണ്ട് ഒരു ദിവസത്തിന് ഒരു തിയ്യതിയെയുള്ളു എന്ന്. അത് കൊണ്ട് ദുൽ ഹിജ്ജ 9 ലോകം മുഴുവനും ഒറ്റ ദിവസമാണ് എന്ന്.

എന്നാൽ ഒറ്റ സൂര്യനെയുളളു, പക്ഷേ അതിന് ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ നിസ്‌കാര സമയം വിത്യസ്തമാണ്. അതേ പോലെ ചന്ദ്രനും ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ  നോമ്പും പെരുന്നാളും  വിത്യസ്തമായി വരും. അത് കൊണ്ട് തന്നെ കുറൈബിന്റെ ഹദീസ് പ്രകാരം ഒരു ദിവസത്തിന് രണ്ട് തിയ്യതി ഉണ്ട്. ശാമിൽ വെള്ളിയാഴ്ച മാസപ്പിറവി കണ്ടപ്പോൾ, മദീനയിൽ ശനിയാഴ്ചയാണ് കണ്ടത്. അഥവ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആയപ്പോൾ മദീനയിൽ അതേ ദിവസം ശഅ്ബാൻ 29 ആണ്. അഥവ ഒരു ദിവസത്തിന് തന്നെ രണ്ട് തിയ്യതി.

ശാമിൽ നിന്നും വന്ന കുറൈബിനന്ന് 30 നോമ്പ് പൂർത്തിയായി. മദീനയിൽ ഇബ്നു അബ്ബാസ് رضي الله عنه വിന് 29 ഉം. (ഇവിടെയും ശ്രദ്ധിക്കുക - ഒരു ദിവസത്തിന് 2 തിയ്യതി ).അപ്പോൾ ആഗോള വാദ പ്രകാരമായിരുന്നുവെങ്കിൽ ഇബ്നു അബ്ബാസ് رضي الله عنه പറയണമായിരുന്നു, 30 പൂർത്തിയായ വിവരം ലഭിച്ചത് കൊണ്ട് നാളെ മദീനയിൽ പെരുന്നാൾ ആണെന്ന്. ഇബ്നു അബ്ബാസ് رضي الله عنه വിന് 29 ഉം പുർത്തിയായി.  പക്ഷേ  നാളെ മദീനയിൽ പെരുന്നാൾ ആണെന്ന് ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത്, മദീനയിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ പെരുന്നാൾ ആരംഭിക്കും അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും എന്നാണ്, (അഥവ ശാമിലെ മാസപ്പിറവി പറ്റില്ല.), അപ്രകാരമാണ് നബി صلى الله عليه وسلم നമ്മോട് കൽപ്പിച്ചത്. അഥവ മുഴുവൻ സഹാബികളോടും رضي الله عنه കൽപിച്ചത്.

 ഒട്ടക സംഖത്തിന്റെ ഹദീസിനെ ആഗോള വാദത്തിന് തെളിവായി എടുക്കുന്നുണ്ടല്ലൊ. പണ്ഡിതന്മാർ വ്യക്തമാക്കുന്നത് അന്നത്തെ കാലത്തെ ഒരു ദിവസത്തെ യാത്ര ഏകദേശം 70 കിലോമീറ്റർ ആണ്. വെറും 70 - 80 കിലോമീറ്റർ വിദൂരമുളള പ്രദേശത്തെ എങ്ങനെയാണ് ആഗോള വാദത്തിന് തെളിവായി എടുക്കുക? കാരണം ഈ ഒട്ടക സംഖം അത്ര ദൂരമല്ലെ യാത്ര ചെയ്തിട്ടുണ്ടാവുകയുള്ളു. ഇത് ഏകദേശം കോഴിക്കോട് പട്ടണത്തിൽ നിന്നും , പെരിന്തൽമണ്ണ എത്തുന്നതിന് മുമ്പുള്ള ദൂരം മാത്രമേയുള്ളൂ.  അത് കൊണ്ട് ഇത് അടുത്ത പ്രദേശമാണ്. അത് കൊണ്ടാണ് നബി صلى الله عليه وسلم തലേദിവസം മാസപ്പിറവി കണ്ട ഒട്ടക സംഖത്തിന്റെ വിവരം സ്വീകരിച്ചത്. കുറൈബിന്റെ ഹദീസിൽ വിദൂര പ്രദേശമായപ്പോൾ ഇബ്നു അബ്ബാസ് رضي الله عنه സ്വീകരിച്ചിട്ടില്ല. അത് മുഴുവൻ സഹാബികളോടുമുള്ള നബി صلى الله عليه وسلم യുടെ കൽപന എന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ഈ ഹദീസിന് , ഹദീസ് ഗ്രന്ഥങ്ങളിൽ കൊടുത്ത തലക്കെട്ട് വിദൂര പ്രദേശങ്ങളിലെ മാസപ്പിറവി ബാധകമല്ല എന്നാണ്.

ഇസ്ലാമിൽ അത് കൊണ്ട് യാതൊരു ആശയക്കുഴപ്പവുമില്ല. വളരെ വ്യക്തമാണ്. അടുത്ത പ്രദേശത്തെ വിവരം സ്വീകരിച്ചു. വിദൂര പ്രദേശത്തെ വിവരം സ്വീകരിച്ചില്ല. മുകളിൽ വ്യക്തമായ പ്രമാണങ്ങൾ വായിച്ചല്ലൊ. 

ഇന്ന് നമുക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിയാൻ കഴിയും എന്ന് പറഞ്ഞ്, ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പ് നോക്കേണ്ടത് എന്ന പുതിയ അർത്ഥം കൊടുക്കാൻ പാടുണ്ടോ?. നബി صلى الله عليه وسلم അങ്ങനെ ഒരർത്ഥം കൊടുത്തു എന്നതിന് തെളിവെന്താണ്? കാരണം ഇങ്ങിനെ ഒരർത്ഥം കൊടുത്താൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, മക്കയിൽ നിന്ന് വിദൂരം പോയ സഹാബികൾ رضي الله عنهم എങ്ങനെ അമൽ ചെയ്യും? ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം എപ്പോഴാണ് എന്ന് അവർക്ക് അറിയാൻ സാധ്യമല്ലല്ലോ?

മുഴുവൻ താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്:

അറഫ ദിവസത്തിലെ നോമ്പ് എന്ന ഹദീസിന് പുതിയ അർത്ഥം കൊടുക്കാൻ പാടുണ്ടോ?.

https://www.salaf.in/2025/05/blog-post_30.html?m=1

ഇനി അറിയാൻ സാധ്യതയുണ്ടായിട്ടും, നബി صلى الله عليه وسلم  , ഈ ഒരർത്ഥം സഹാബികളെ رضي الله عنهم പഠിപ്പിച്ചിട്ടില്ല എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം
إن شاء الله.

മുഴുവൻ താഴെ ലിങ്കിൽ വായിക്കാം
إن شاء الله

https://www.salaf.in/2023/06/blog-post_21.html?m=1

ആഗോള വാദക്കാർ മനസ്സിലാക്കേണ്ടത് , നമ്മൾ കുടുംബത്തോടും , ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെയും കൂടെ നോമ്പ്  ആരംഭിക്കണം, അവരുടെ കൂടെ  പെരുന്നാൾ ആഘോഷിക്കണം, ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  ആഗോള വാദമാണെങ്കിൽ മാത്രം ആഗോള വാദം, അവർ പ്രാദേശിക വാദമാണെങ്കിൽ എല്ലാവരും പ്രാദേശിക വാദം, ഭിന്നിക്കരുത്, എന്നതാണ് പ്രവാചകൻ صلى الله عليه وسلم യും സഹാബികളും رضي الله عنهم പഠിപ്പിച്ച രീതി .

മുഴുവൻ താഴെ ലിങ്കിൽ വായിക്കാം
إن شاء الله

നോമ്പിലും പെരുന്നാളിലും ഐക്യത്തിന്റെ രീതിശാസ്ത്രം (മൻഹജ്).

https://www.salaf.in/2023/03/blog-post_14.html?m=1

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.