ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം മൂന്ന്.
ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം മൂന്ന്.
ഭാഗം രണ്ടിൽ നിന്ന് തുടർച്ച.
ക്രൈസ്തവൻ :
" മണ്ണ് കൊണ്ട് ഉണ്ടാക്കിയ കിളിക്ക് ശ്വാസം കൊടുത്തതായി ഖുറാനിൽ തന്നെ പറയുന്നുണ്ട്.. മരിച്ചവരെ ഉയിർപ്പിച്ച അത്ഭുതം വേറെ.. അല്ലാഹുവിൻ്റെ പുത്രന് അല്ലാതെ ലോകത്ത് ആർക്കാട ജീവൻ്റെ മേൽ അധികാരം ലഭിക്കുന്നത്... Jesus/Isa അല്ലാഹുവിൻ്റെ പുത്രൻ ആണ് അല്ലെങ്കിൽ ദൈവം പുത്രൻ ആണ്.. "
എന്റെ മറുപടി:
ഈസാ നബി عليه السلام അല്ലാഹുവിന്റെ ഒരു പ്രവാചകനാണ്, ദൈവമല്ല. പ്രവാചകന്മാർക്ക് അല്ലാഹു അത്ഭുതകരമായ കാര്യങ്ങൾ പ്രവ്രിത്തിക്കാനുള്ള കഴിവ് കൊടുത്തിട്ടുണ്ട്.
ശ്രദ്ധിക്കുക, ഇതൊന്നും പ്രവാചകന്മാരുടെ സ്വന്തം കഴിവല്ല. അവർക്ക് തോന്നുമ്പോൾ അവർക്ക് ഈ അത്ഭുതകരമായ കാര്യങ്ങൾ സ്വയം ചെയ്യാൻ ഒരിക്കലും സാധ്യമല്ല. അവ അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രം അവരെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ്. അവിശ്വാസികൾ പ്രവാചകന്മാരിൽ عليهم السلام വിശ്വസിക്കാൻ.
ഈസ നബി عليه السلام ന് സ്വന്തം കഴിവ് കൊണ്ട് അത്ഭുതകരമായ കാര്യങ്ങൾ പ്രവ്രിത്തിക്കാൻ കഴിയില്ല. അത് കൊണ്ട് ഈസ നബി عليه السلام ദൈവമല്ല. അല്ലാഹു ഇത് ഖുർആനിൽ ഒരു സംശയയത്തിനുമിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
'ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (ദൂതനായി ഈസയെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ (രക്ഷിതാവിങ്കൽ) നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍ അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് ജന്മനാ അന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും ".
(3:49).
അല്ലാഹുവിൻ്റെ ഈ വചനത്തിൽ നിന്നും വളരെ വ്യക്തമാണ്, അല്ലാഹുവിന്റെ അനുവാദം കൊണ്ട് മാത്രമാണ്, ഈസ നബി عليه السلام അത്ഭുതകരമായ കാര്യങ്ങൾ പ്രവ്രിത്തിച്ചത്, അദ്ദേഹത്തിൻ്റെ സ്വന്തം കഴിവ് കൊണ്ടല്ല. അത് കൊണ്ട് ഈസ നബി عليه السلام പ്രവാചകൻ മാത്രമാണ്, ദൈവമല്ല.
ക്രൈസ്തവൻ:
Isa വെറും ഒരു prophet annnenkil enganne aanu Amma മറിയം പുണ്യവതി ആകുന്നത്?? ദൈവം പുത്രനെ ജനിപ്പിക്കാൻ ഭാഗ്യം ലഭിച്ചത് കൊണ്ട് അല്ലെ.. simple അല്ലെ..
ഞാൻ ചോദിച്ചു:
മറിയം عليه السلام പുണ്യവതിയാണ് എന്ന് നിങ്ങൾ പറഞ്ഞത് മനസ്സിലായില്ല. ഒന്ന് വ്യക്തമാക്കാമോ?
ക്രൈസ്തവൻ:
Check
Surah Maryam 19:31
Surah Aal Imran 3:42.
എന്റെ മറുപടി:
നിങ്ങൾ ഖുർആനിൽ പരിശോധിക്കാൻ പറഞ്ഞതിൽ 3:42 ൽ മാത്രമേ മർയം عليها السلام നെ കുറിച്ച് പറയുന്നുള്ളൂ. അതിൽ അവർ ലോകരിൽ ശ്രേഷ്ഠയായ വനിത എന്നാണ് പറയുന്നത്. ഈസ നബി عليه السلام ദൈവത്തിൻ്റെ പുത്രൻ എന്നൊന്നും പറഞ്ഞിട്ടില്ല.
ഖുർആനിൽ 12 അദ്ധ്യായങ്ങളിൽ അല്ലാഹു ആവർത്തിച്ചു പറഞ്ഞു, മറിയമിന്റെ മകൻ ഈസ എന്ന്. എവിടെയും അല്ലാഹു, ഈസ നബി عليه السلام ദൈവത്തിൻ്റെ പുത്രൻ എന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അങ്ങനെ പറയുന്നവർക്കെതരെ ശക്തമായ താക്കീതും നൽകിയിട്ടുണ്ട്. തെളിവ് നൽകിയല്ലൊ.
ദൈവത്തിൻ്റെ മകനല്ല , മർയമിൻ്റെ മകൻ എന്ന് ഊന്നി പറഞ്ഞതും, അല്ലാഹുവിന് പുത്രനില്ല എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്.
ആ വചനങ്ങളുടെ അദ്ധ്യായങ്ങളും , വചന നമ്പറുകളും താഴെ കൊടുക്കുന്നു :
1. സൂറ അൽ-ബഖറ (2:87)
2. സൂറ അൽ-ബഖറ (2:253)
3. സൂറത്തുൽ ഇമ്രാൻ (3:45)
4. സൂറത്ത് അന്നിസാഅ് (4:157)
5. സൂറത്തുന്നിസാഅ് (4:171)
6. സൂറ അൽ-മാഇദ (5:17)
7. സൂറ അൽ-മാഇദ (5:46)
8. സൂറ അൽ-മാഇദ (5:72)
9. സൂറ അൽ-മാഇദ (5:78)
10. സൂറ അൽ-മാഇദ (5:110)
11. സൂറത്ത് മറിയം (19:34)
12. സൂറത്ത് അസ്-സുഖ്റൂഫ് (43:57).
ക്രൈസ്തവൻ:
Read John3:16
"For God so loved the world, that he gave his only Son, that whoever believes in him should not perish but have eternal life"
Jesus answered, “I am the way and the truth and the life. No one comes to the Father except through me. ~ John 14:6
Then Jesus declared, “I am the bread of life. Whoever comes to me will never go hungry, and whoever believes in me will never be thirsty.
John6:35
Jesus said to her, “I am the resurrection and the life. The one who believes in me will live, even though they die;
John 11:25.
എന്റെ മറുപടി:
മുമ്പുള്ള വേദ ഗ്രന്ഥങ്ങളിൽ മാറ്റ തിരുത്തലുകൾ വരുത്തിട്ടുണ്ട് എന്ന് അല്ലാഹു വ്യക്തമാക്കി തന്നത് നിങ്ങൾക്ക് അയച്ചു തന്നു. അത് കൊണ്ട് ജോൺ പറയുന്നതൊന്നും തെളിവായി എടുക്കാൻ പറ്റില്ല.
ക്രൈസ്തവൻ:
John പറഞ്ഞത് അല്ലാ.. കർത്താവിൻ്റെ കൂടെ നടന്ന ശിഷ്യൻ ആണ്... കർത്താവ് പറഞ്ഞത് പകർത്തുകയാണ് ചെയ്തത്.
എന്റെ മറുപടി:
ജോൺ പറഞ്ഞത് എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് മുമ്പുള്ള വേദ ഗ്രന്ഥങ്ങളിലെ ഉദ്ധരണികളാണ്. അതിൽ കർത്താവ് പറഞ്ഞത് എന്ന് പറഞ്ഞതെല്ലാം ശരിപ്പെടുത്താൻ പറ്റില്ല, കാരണം അവയിൽ മാറ്റം വരുത്തി എന്ന് അല്ലാഹു വ്യക്തമാക്കി കഴിഞ്ഞു.
ക്രൈസ്തവൻ താഴെ കൊടുത്ത രണ്ട് വചനങ്ങൾ അയച്ചു തന്നു:
قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَسْتُمْ عَلَىٰ شَىْءٍ حَتَّىٰ تُقِيمُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۖ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ
(നബിയേ) പറയുക: 'വേദക്കാരേ, നിങ്ങള്‍ യാതൊന്നിലും (തന്നെ) അല്ല, തൗറാത്തും, ഇന്‍ജീലും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും നിങ്ങള്‍ നിലനിറുത്തുവോളം'. നിന്റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് അവരില്‍ നിന്ന് വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതിനാല്‍, അവിശ്വാസികളായ (ആ) ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടേണ്ടാ ".
(5:68).
وَلْيَحْكُمْ أَهْلُ ٱلْإِنجِيلِ بِمَآ أَنزَلَ ٱللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ
" ഇന്‍ജീലിന്റെ ആള്‍ക്കാര്‍ അതില്‍ അല്ലാഹു അവതരിപ്പിച്ച പ്രകാരവും വിധിച്ചുകൊള്ളട്ടെ. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര്‍ വിധിക്കുന്നില്ലയോ അക്കൂട്ടര്‍ തന്നെയാണ് തോന്നിയവാസികൾ ".
(5:47).
ബൈബിൾ നിങ്ങൾ വിശ്വസിക്കുന്നിലെങ്കിൽ നിങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ല എന്ന് വ്യക്തമായി ആണ് എഴുതിയെക്കുന്നത് ..🤝
എന്റെ മറുപടി:
നിങ്ങൾ ഉദ്ധരിച്ച വചനങ്ങൾ തൗറാത്തും , ഇഞ്ചീലും മാറ്റ തിരുത്തലുകൾ വരുത്തുന്നതിന് മുമ്പുള്ളതാണ്. ആ വചനത്തിൽ തന്നെ ഖുർആനും പിൻപറ്റാൻ പറഞ്ഞിട്ടുണ്ട്.
ഇവിടെ ഉദ്ദേശിക്കുന്നത് ഇന്ന് നിലവിലുള്ള ബൈബിളാണെങ്കിൽ , ഖുർആനും ഈ ബൈബിളും തമ്മിൽ നിരവധി വൈരുദ്ധ്യങ്ങൾ വന്നില്ലേ? എന്നാൽ മാറ്റ തിരുത്തലുകൾ വരുത്തുന്നതിന് മുമ്പുള്ള തൗറാത്തിലും , ഇഞ്ചീലിലും വൈരുദ്ധ്യങ്ങൾ ഇല്ല. കാരണം അല്ലാഹു വൈരുദ്ധ്യങ്ങൾ പറയാൻ പാടില്ലല്ലോ. അത് ദൈവത്തിന് യോജിച്ചതല്ലല്ലൊ. ഇത് അല്ലാഹു വ്യക്തമാക്കുന്നത് കാണുക:
അല്ലാഹു പറഞ്ഞു:
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًا كَثِيرًا
എന്നാല്‍, അവര്‍ ഖര്‍ആനെക്കുറിച്ച് ഉറ്റാലോചിക്കുന്നില്ലേ?! അത്, അല്ലാഹു അല്ലാത്ത (മറ്റുവല്ല) വരുടെ അടുക്കല്‍ നിന്നുമായിരുന്നുവെങ്കില്‍, വളരെ അധികം വൈരുദ്ധ്യങ്ങൾ അതില്‍ അവര്‍ കണ്ടെത്തുകതന്നെ ചെയ്യുമായിരുന്നു "
(4:82).
അത് കൊണ്ട് നിങ്ങൾ ഉദ്ധരിച്ച വചനങ്ങൾ മാറ്റ തിരുത്തലുകൾ വരുത്തുന്നതിന് മുമ്പുള്ള തൗറാത്തും ഇഞ്ചീലുമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ന് നിലവിലുള്ള ബൈബിളാണെങ്കിൽ അല്ലാഹു വൈരുദ്ധ്യങ്ങൾ പിൻപറ്റാൻ പറഞ്ഞു എന്ന് വരും. അത് ഒരിക്കലും ശരിയല്ല, ദൈവത്തിന് യോജിച്ചതല്ല. അതോടെ ദൈവ മതം അസത്യമാണെന്ന് വരും. അങ്ങനെ ഒരിക്കലും ഉണ്ടാവില്ലല്ലോ.
അത് കൊണ്ട് ഇനി മുമ്പുള്ള വേദ ഗ്രന്ഥങ്ങൾ പിൻപറ്റാൻ പാടില്ല. അത് കൊണ്ട് തന്നെ അല്ലാഹു വ്യക്തമാക്കി ക്രിസ്തു മതം അടക്കം ഒരു മതവും അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യമല്ല. ഇസ്ലാം അല്ലാത്ത ഒരു മതം ആര് സ്വീകരിച്ചാലും അത് പരലോകത്ത് നഷ്ടമായിരിക്കും.
അല്ലാഹു പറഞ്ഞു:
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ
നിശ്ചയമായും, മതം അല്ലാഹുവിന്‍റെ അടുക്കല്‍ ഇസ്‌ലാമാകുന്നു.
(3:19).
وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ
ആരെങ്കിലും 'ഇസ്‌ലാം' അല്ലാത്തതിനെ മതമായി തേടു ന്നപക്ഷം,- അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
(3:85).
അത് കൊണ്ട് ഖുർആൻ വളരെ വ്യക്തമാണ്. കാരണം അത് ദൈവത്തിൽ നിന്നാണ്.
ഭാഗം നാലിൽ തുടരും إن شاء الله
ഡോ:കെ. മുഹമ്മദ് സാജിദ്.
ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം ഒന്ന്.
ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം രണ്ട്.
Comments
Post a Comment