ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം നാല്.
ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം നാല്.
ഭാഗം മൂന്നിൽ നിന്നും തുടർച്ച.
ക്രൈസ്തവൻ താഴെ വചനങ്ങൾ അയച്ചു തന്നു:
നിങ്ങൾ ഉദ്ധരിച്ച ആദ്യത്തെ വചനം:
وَٱلسَّلَـٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا
'ഞാന്‍ ജനിച്ച ദിവസവും, മരണപ്പെടുന്ന ദിവസവും, ഞാന്‍ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എനിക്കു സമാധാനം [ശാന്തി] ഉണ്ടായിരിക്കും.'
(19:33).
നിങ്ങൾ അടിവരയിട്ടത് - മരണപ്പെടുന്ന ദിവസവും, ഞാൻ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും -.
ഈ വചനം പറയുന്നത്, എല്ലാ മനുഷ്യരെയും പോലെ, , ഈസ നബിയും عليه السلام മരണ ശേഷം , വിധി ദിവസം, അല്ലാഹുവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെടും.
നിങ്ങൾ ഉദ്ധരിച്ച രണ്ടാമത്തെ വചനം:
ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ
അതാണ്, 'മര്‍യമിന്‍റെ മകന്‍ ഈസാ (എന്നുവെച്ചാല്‍:) യാതൊന്നില്‍ അവര്‍ തര്‍ക്കമായിക്കൊണ്ടിരുന്നുവോ ആ (വിഷയത്തിലുള്ള) സത്യവചനം.
(19:34).
നിങ്ങൾ അടിവരയിട്ടത് - യാതൊന്നില്‍ അവര്‍ തര്‍ക്കമായിക്കൊണ്ടിരുന്നുവോ ആ (വിഷയത്തിലുള്ള) സത്യവചനം.-
ഈ തർക്കം എന്തായിരുന്നു എന്ന് അടുത്ത വചനത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്:
അല്ലാഹു പറഞ്ഞു:
مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَـٰنَهُۥٓ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ
"ഒരു സന്താനത്തെ സ്വീകരിക്കുക എന്നതു അല്ലാഹുവിനു ഉണ്ടാകാവതല്ലതന്നെ - അവനെത്ര പരിശുദ്ധൻ ".
(19:35).
അപ്പോൾ ഇവിടെയും ഒരു സംശയയത്തിനുമിടയില്ലാത്ത വിധം അല്ലാഹു വ്യക്തമാക്കുന്നത് അല്ലാഹുവിന് ഒരു പുത്രനില്ല. ഈ തർക്കം ഉപേക്ഷിച്ച് ഈസ നബിയുടെ عليه السلام സത്യസന്ദേശം എന്താണ് എന്ന് പ്രഖ്യാപിക്കുകയും, ആ സത്യം അംഗീകരിക്കണം എന്നും അടുത്ത വചനത്തിൽ വ്യക്തമാക്കുന്നു:
وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ
(ഈസാ عليه السلام പ്രഖ്യാപിച്ചു:) 'നിശ്ചയമായും, അല്ലാഹു എന്‍റെയും, നിങ്ങളുടെയും രക്ഷിതാവാകുന്നു. ആകയാല്‍, നിങ്ങള്‍ അവനെ (മാത്രം) ആരാധിക്കുവിന്‍; ഇതത്രെ ചൊവ്വായമാര്‍ഗ്ഗം.'.
(19:36).
അതെ, ആരാധനക്ക് അർഹൻ അല്ലാഹു മാത്രം എന്ന ഇസ്ലാമിൻ്റെ അടിസ്ഥാന വിശ്വാസമാണ് , ഈസ നബി عليه السلام അടക്കം എല്ലാ പ്രവാചകന്മാരും عليهم السلام പ്രബോധനം ചെയ്തത്.
ഈസ നബി عليه السلام അടക്കം ഒരു പ്രവാചകനെയും ആരാധിക്കാൻ പാടില്ല. അത് നരകത്തിൽ സ്ഥിരവാസത്തിന് കാരണമാകും എന്ന് ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവന്റെ പ്രതികരണത്തിന് കാത്തിരിക്കുന്നു إن شاء الله
ഡോ: കെ. മുഹമ്മദ് സാജിദ്.
ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം ഒന്ന്.
https://www.salaf.in/2024/07/blog-post_25.html?m=1
ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം രണ്ട്.
https://www.salaf.in/2025/07/blog-post_31.html?m=1
ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം മൂന്ന്

Comments
Post a Comment