യഹ്യ ഹജൂരിയെ هداه الله എന്ത് കൊണ്ട് ഷെയ്ഖ് റബീഅ് رحمه الله വിമർശിച്ചു, എന്നാൽ ഷെയ്ഖ് മുഖ്ബിൽ رحمه الله യെ എന്ത് കൊണ്ട് വിമർശിച്ചില്ല? ഭാഗം ഒന്ന്..

യഹ്യ ഹജൂരിയെ هداه الله എന്ത് കൊണ്ട് ഷെയ്ഖ് റബീഅ് رحمه الله വിമർശിച്ചു , എന്നാൽ ഷെയ്ഖ് മുഖ്ബിൽ رحمه الله യെ എന്ത് കൊണ്ട് വിമർശിച്ചില്ല?. ഭാഗം ഒന്ന്.

താഴെ ചിത്രത്തിൽ കാണുന്ന ഷെയ്ഖ് മുഖ്ബിൽ رحمه الله യുടെ പ്രസ്താവന മഞ്ചേരിയിലെ ഒരു ഹജൂരിക്കാരൻ, യഹ്യ ഹജൂരിയെ ന്യായീകരിക്കാൻ, ഒരു സഹോദരന് അയച്ചത് എനിക്ക് അയച്ചു തന്നു. അയച്ചത് , ഷെയ്ഖ് മുഖ്ബിൽ رحمه الله യുടെ അഭിപ്രായം, ഉസ്മാൻ رضي الله عنه വിന്റെ ബാങ്ക് ബിദ്അത്താണെന്ന് തന്നെയാണ് യഹ്യ ഹജൂരിക്കുമുള്ളത് എന്ന് സമർഥിക്കാൻ. 

താഴെ ഷെയ്ഖ് മുഖ്ബിൽ رحمه الله യുടെ പ്രസ്താവന:



എന്ത് കൊണ്ട് ഷെയ്ഖ് മുഖ്ബിൽ رحمه الله ക്ക് അബദ്ധം സംഭവിച്ചു? തെളിവുകൾ താഴെ:

താഴെ , ഇബ്നു ഉമർ رضي الله عنه , ഉസ്മാൻ رضي الله عنه വിന്റെ ബാങ്ക്  ബിദ്അത്താണെന്ന് പറഞ്ഞത്, ഉമർ رضي الله عنه തറാവീഹിനെ ബിദ്അത്താണെന്ന് ഭാഷാപരമായി പറഞ്ഞതു പോലെയാണെന്നുള്ള പൂർവിക ഗ്രന്ഥമായ ഇബ്നു റജബ് رحمه الله യുടെ ജാമിയുൽ ഉലൂം വൽ ഹികമിൽ. ആ ബാങ്ക് സ്ഥിരപ്പെട്ടു എന്നും മുസ്ലിംകൾ അത് തുടർന്നു എന്നും ഇവിടെ പറയുന്നു.


താഴെ , ഉസ്മാൻ رضي الله عنه ന്റെ  രണ്ടാം ബാങ്കിന് ഇജ്മാഉ സുകുത്ത് ഉണ്ട് എന്നും, ആരും അതിനെ വിമർശിച്ചിട്ടില്ല എന്നും (ഉംദതുൽ ഖാരീ-ഷറഹ് സഹീഹുൽ ബുഖാരി).


താഴെ , ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله യുടെ ഫത്ഹുൽ ബാരിയാണ്. അതിൽ  കാണാം ആ ബാങ്ക് സ്ഥാപിച്ചു എന്നും, ഈ സമയം വരെ അത് സ്ഥിരപ്പെട്ടു വന്നു എന്നും പറഞ്ഞു. ഉസ്മാൻ رضي الله عنه ഖിയാസ് ചെയ്തതാണെന്ന് പറയുന്നു . അതുകൊണ്ട് ഇബ്ന് ഉമർ رضي الله عنه  അത് ശറഈ ബിദ്അത്തെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറയാൻ പറ്റുകയില. കാരണം അങ്ങനെയാണെങ്കിൽ സഹാബത്തെല്ലാം അത് അംഗീകരിക്കില്ല. അംഗീകരിച്ചു , ഇജ്മാഅ് ഉണ്ടായി എന്ന് മുകളിൽ വായിച്ചല്ലൊ. ഇല്ലെങ്കിൽ അവിടെ ചർച്ച വരും. ചർച്ചക്ക് തെളിവ് വേണം. വിമർശിച്ച ചർച്ച വരും. അങ്ങനെ ചർച്ച വന്നിട്ടില്ല. അതുകൊണ്ട് ഇബ്നു ഉമർ رضي الله عنه  ബിദ്അത്ത് എന്ന് പറഞ്ഞത്لغوي , ഭാഷാപരമായി ആണ്, ശറഈ അല്ല.



താഴെ ,  സ്വഹീഹുൽ ബുഖാരിയാണ്, തള്ളാൻ  പറ്റുമോ? ഇതിൽ പറയുന്നു فثبت الأمر علا ذالك അങ്ങനെ ഉസ്മാൻ رضي الله عنه ന്റെ ബാങ്ക് സ്ഥിരപ്പെട്ടു. ആരും എതിർത്തിട്ടില്ല. ഇതിൻ്റെ ഷറഹാണ്  ഫത്ഹുൽ ബാരി മുകളിൽ . അതിൽ ഇബ്നു ഉമർ رضي الله عنه ഖിയാസ് ചെയ്തതാണ് എന്ന് പറഞ്ഞു . അത് കൊണ്ട് തെളിവുണ്ട്. എന്നിട്ട് ഫത്ഹുൽ ബാരിയിലും പറയുന്നുണ്ട് , ഈ കാലഘട്ടം വരെ അത് നിലനിന്നു.

حَدَّثَنَا مُحَمَّدُ بْنُ مُقَاتِلٍ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا يُونُسُ، عَنِ الزُّهْرِيِّ، قَالَ سَمِعْتُ السَّائِبَ بْنَ يَزِيدَ، يَقُولُ إِنَّ الأَذَانَ يَوْمَ الْجُمُعَةِ كَانَ أَوَّلُهُ حِينَ يَجْلِسُ الإِمَامُ يَوْمَ الْجُمُعَةِ عَلَى الْمِنْبَرِ فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ ـ رضى الله عنهما ـ فَلَمَّا كَانَ فِي خِلاَفَةِ عُثْمَانَ ـ رضى الله عنه ـ وَكَثُرُوا، أَمَرَ عُثْمَانُ يَوْمَ الْجُمُعَةِ بِالأَذَانِ الثَّالِثِ، فَأُذِّنَ بِهِ عَلَى الزَّوْرَاءِ، فَثَبَتَ الأَمْرُ عَلَى ذَلِكَ‏.‏

താഴെ , ഇബ്നു തൈമിയ رحمه الله യുടെ മിൻഹാജു സുന്നയിൽ പറയുന്നു, ശിയാ റാഫിദീങ്ങളാണ് ആദ്യമായി ഉസ്മാൻ رضي الله عنه ൻ്റെ ബാങ്ക് ബിദ്അത്ത് എന്ന് പറഞ്ഞത്. ഉസ്മാൻ رضي الله عنه വിന്റെ ജീവിതകാലത്തും അദ്ദേഹത്തിന്റെ മരണശേഷവും ഇതിനോട് യോജിച്ചവരിൽ അലി رضي الله عنه വും ഉണ്ടായിരുന്നു. അലി رضي الله عنه ഖുലഫാഉ റാഷിദിൽ പെട്ട സഹാബിയാണ്. മാത്രമല്ല ബാങ്കിനെ ആരും വിമർശിച്ചിട്ടില്ല എന്നും, എല്ലാ മുസ്ലിംകളും അദ്ദേഹത്തെ പിന്തുടർന്നു എന്നും താഴെ മിൻഹാജു സുന്നയിൽ വായിക്കാം:



ഇബ്നു ഉമർ رضي الله عنه ബിദ്അത്ത് എന്ന് പറഞ്ഞത് ഭാഷാപരമാണ്.  അത് ശറഈ ആവുകയില്ല. അങ്ങനെയാണെങ്കിൽ അതിന് തെളിവ് വേണം. ശറഈ ബിദ്അത്താണെങ്കിൽ ഇബിനു ഉമർ رضي الله عنه എങ്ങനെയാണ് ആ മസ്ജിദിൽ പോയി നിസ്കരിക്കുക? , ജുമുഅക്ക് പോകുക ? കാരണം അവിടെ ബിദ്അത്ത് നടക്കുകയല്ലേ? അതിനെ തടയണ്ടേ ? സ്വഹാബത്തിന്റെ കാലത്ത് ബിദ്അത്തുകൾ തടഞ്ഞിട്ടില്ലേ ? എത്ര തെളിവുകളുണ്ട് ബിദ്അത്ത് തടഞ്ഞതായിട്ട്.  ഇബ്നു ഉമർ ആ ബിദ്അത്ത് തടഞ്ഞതായിട്ട് തെളിവ് എവിടെ? ആ രണ്ടാം ബാങ്ക് മസ്ജിദുന്നബവിയിൽ സ്ഥാപിച്ചപ്പോൾ അത് പിന്നെ മുസ്ലിംകൾ തുടർന്നു വന്നു എന്നുള്ള തെളിവുകൾ മുകളിൽ  വായിച്ചല്ലൊ. 

അതുകൊണ്ട് ബിദ്അത്താണെന്ന് തെളിയിക്കേണ്ടിവരും. കാരണം വേറെ ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഹജ്ജിന്റെ സമയത്ത് ഉസ്മാൻ رضي الله عنه  തന്നെ ളുഹറും അസറും ജമ്മാക്കുന്ന വിഷയത്തിൽ ഇബ്നു മസ്ഊദ് رضي الله عنه വുമായി അഭിപ്രായ വ്യത്യാസം ഉണ്ടായില്ലേ ? അപ്പോൾ അത് ചർച്ചയ്ക്ക് വന്നില്ലേ?  അങ്ങനെ ഇബ്നു മസൂദ് رضي الله عنه  ഉസ്മാൻ رضي الله عنه ന്റെ പിന്നിൽ നിന്ന് നിസ്കരിച്ചു, അഭിപ്രായവ്യത്യാസം ഉണ്ടായിട്ടും. സ്വാഭാവികമായും സഹാബാക്കൾ ചോദിച്ചു , ഇതൊക്കെ ചർച്ച വരുകയാണ് . കാരണം വിമർശനം വന്നു. അവർ തമ്മിൽ, ഇബ്നു മസ്ഊദും رضي الله عنه ഉസ്മാനും رضي الله عنه സംവാദം നടന്നു. അങ്ങനെ സ്വഹാബാക്കൾ ചോദിച്ചു , ഇബ്നു മസഊദ് رضي الله عنه നോട്, എന്ത് കൊണ്ട് പിന്നിൽ  നിസ്കരിച്ചു? അപ്പോൾ ഇബിനു മസ്ഊദ് رضي الله عنه പറഞ്ഞു: " "ഭിന്നത തിന്മയാണ് ". 

താഴെ ഇബ്നു മസൂദ് رضي الله عنه നോട് സഹാബികൾ رضي الله عنه ചോദിക്കുന്നു : " നിങ്ങൾ ഉസ്മാൻ رضي الله عنه വിനെ വിമർശിച്ചില്ലെ?" എന്നതിൻ്റെ തെളിവ്:


عَنْ عَبْدِ الرَّحْمَنِ بْنِ يَزِيدَ قَالَ صَلَّى عُثْمَانُ بِمِنًى أَرْبَعًا فَقَالَ عَبْدُ اللَّهِ صَلَّيْتُ مَعَ النَّبِىِّ -صلى الله عليه وسلم- رَكْعَتَيْنِ وَمَعَ أَبِى بَكْرٍ رَكْعَتَيْنِ وَمَعَ عُمَرَ رَكْعَتَيْنِ ... وَمَعَ عُثْمَانَ صَدْرًا مِنْ إِمَارَتِهِ ثُمَّ أَتَمَّهَا. ... ثُمَّ تَفَرَّقَتْ بِكُمُ الطُّرُقُ، فَلَوَدِدْتُ أَنَّ لِى مِنْ أَرْبَعِ رَكَعَاتٍ رَكْعَتَيْنِ مُتَقَبَّلَتَيْنِ.

قَالَ الأَعْمَشُ :فَحَدَّثَنِى مُعَاوِيَةُ بْنُ قُرَّةَ عَنْ أَشْيَاخِهِ: أَنَّ عَبْدَ اللَّهِ صَلَّى أَرْبَعًا،قَالَ:فَقِيلَ لَهُ:عِبْتَ عَلَى عُثْمَانَ ثُمَّ صَلَّيْتَ أَرْبَعًا !!

قَالَ: الْخِلاَفُ شَرٌّ".


أخرجه أبو داود(1962)،والبيهقي(5641).

ഇബ്നു മസൂദ് رضي الله عنه മറുപടി പറഞ്ഞു: " ഭിന്നത തിന്മയാണ് ". കാരണം ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളിൽ നമ്മുടെ അഭിപ്രായമാണ് ശരിയെങ്കിലും ഇമാമുമായി ഭിന്നക്കാൻ പാടില്ല.

ഇങ്ങനെ ഒരു ചർച്ച,  ഇബ്നു ഉമർ  رضي الله عنه വിന് ഇത് ശറഈ ആയ ഒരു ബിദ്അത്താണെങ്കിൽ ഇങ്ങനെ ഒരു ചർച്ച ഗ്രന്ഥങ്ങളിൽ കാണണം. അതിനെ വിമർശിക്കുന്നതായി, ഉസ്മാൻ رضي الله عنه വിനെ വിമർശിക്കുന്നതായി കാണണം. അങ്ങനെ യാതൊന്നുമില്ല. അതേസമയത്ത് മസ്ജിദുന്നബവിയിൽ ഈ ബാങ്ക് സ്ഥാപിക്കപ്പെട്ടു എന്നത് ഉറപ്പാണ് . സ്ഥിരപ്പെട്ടതാണ്.അപ്പോൾ ഇജ്മാഅ് ഉണ്ട്. പിന്നെ ആ ഇജ്മാഇനെ എതിർക്കാൻ പാടില്ല. അത് ബിദ്അത്ത് ആണെന്ന് പറയാൻ പാടില്ല എന്നത് ഇസ്ലാമിൻ്റെ അടിസ്ഥാന തത്വമാണ്.

 അങ്ങനെ മസ്ജിദുന്നബവിയിൽ അത് സ്ഥാപിക്കപ്പെട്ടതിന് ശേഷം ഇബ്ന് ഉമറും رضي الله عنه വും പോയി നിസ്കരിച്ചിട്ടുണ്ട്, എതിർത്തിട്ടില്ല. എതിർത്തിട്ടുണ്ടെങ്കിൽ അതിന്റെ ചർച്ച വേണം. പിന്നീട് മുസ്ലിംകൾ അത് തുടർന്നു. അതായത് അലി رضي الله عنه  വിൻ്റെ കാലഘട്ടത്തിലും അങ്ങനെ ഉണ്ടായിട്ടുണ്ട്. അതിനുശേഷവും ഉണ്ടായിട്ടുണ്ട്. തെളിവുകൾ മുകളിൽ വായിച്ചല്ലൊ.

ചില പണ്ഡിതന്മാർ ഇബ്നു ഉമർ رضي الله عنه ബിദ്അത്ത് എന്ന് പറഞ്ഞത്, ഇജ്മാഇന് എതിരാണ് എന്ന് തെറ്റിദ്ധരിച്ചു. അവർ അത് കൊണ്ട് ഉസ്മാൻ رضي الله عنه വിന്റെ ബാങ്ക് ബിദ്അത്താണെന്ന് പറഞ്ഞു.

എന്നാൽ ഇബ്നു ഉമർ رضي الله عنه ബിദ്അത്ത് എന്ന് പറഞ്ഞത് ശറഈ ആണെങ്കിൽ ചർച്ച ചെയ്ത തെളിവ് വേണം. അല്ലെങ്കിൽ ചർച്ച ചെയ്യാതെ ഇബ്നു ഉമർ നാട്ടുകാരോട് ബിദ്അത്ത് എന്ന് പറയുന്നത് സലഫി മൻഹജ് അല്ല. മുത്തബിഉ സ്സുന്ന എന്ന് അറിയപ്പെടുന്ന ഇബ്നു ഉമർ ഒരിക്കലും അങ്ങനെ ചെയ്യില്ല. അത് ഇബ്നു ഉമർ ഗുരുതരമായ തെറ്റു ചെയ്തു എന്ന് പറയുന്നതിന് തുല്യമാണ്.

അത് കൊണ്ട് ഷെയ്ഖ് മുഖ്ബിൽ رحمه الله യുടെ അതെ അഭിപ്രായമുള്ള പണ്ഡിതന്മാർ, അവർ മരിച്ചു പോയവരാകട്ടെ, ജീവിക്കുന്നവരാകട്ടെ , അവരോട് രണ്ടാം ബാങ്ക് ചർച്ച ചെയ്തിട്ടില്ലെങ്കിൽ അവരെ വിമർശിക്കുകയില്ല.

മരണപ്പെട്ടു പോയ എത്രയോ പണ്ഡിതന്മാർക്ക് വിശ്വാസത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട്, എന്നാൽ അവർക്ക് സന്ദേശം എത്താത്തത് കാരണം അവരെ ബിദ്അത്ത്കാർ എന്നും , അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പുറത്താണ് എന്നും പറയില്ല. ഇത് സലഫി മൻഹജാണ്.

ഉസ്മാൻ رضي الله عنه വിന്റെ ബാങ്ക് സഹാബികൾക്ക് رضي الله عنهم ഇജ്മാഅ് ഉള്ള വിഷയമാണ്. ഇജ്മാഅ് ആയാൽ അത് വിശ്വാസ കാര്യത്തിലാണ് പെടുക.

അതുകൊണ്ട്  ഇനി എത്ര പണ്ഡിതന്മാരുടെ തെളിവുകൾ കൊണ്ട് വന്നാലും, ഉസ്മാൻ رضي الله عنه ന്റെ ബാങ്ക് ബിദ്അത്താണെന്ന് പറഞ്ഞ എത്ര പണ്ഡിതന്മാരെ കൊണ്ടുവന്നാലും , അത് അംഗീകരിക്കാൻ പറ്റുകയില്ല. കാരണം സ്വഹാബത്തിന്റെ ഇജ്മാഅ് ആയി. സ്വഹാബത്തിന്റെ ഇജ്മാഅ് ആയാൽ അത് ദീനായി. ഖുർആനിന്റെ ആയത്ത് ആണ് തെളിവ്,  ഹദീസ് ആണ് തെളിവ്.

 وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ  മുഅ്മിനീങ്ങളുടെതല്ലാത്ത ഒരു വഴി ആര് പിൻപറ്റിയോ, അത് പാടില്ല.അവരെ നരകത്തിൽ ഇട്ട് കരിക്കുമെന്നാണ് സൂറത്തു ന്നിസാഇലെ 115 ൽ പറഞ്ഞത്. അതുപോലെ നബി صلى الله عليه وسلم പറഞ്ഞു , എന്റെ സുന്നത്തും , എന്റെ ഖുലഫാഹി റാഷിദീങ്ങളുടെ സുന്നത്തും  പിൻപറ്റുക. ഉസ്മാൻ رضي الله عنه ൻ്റെ ആ ബാങ്കിനെ സ്വഹാബത്ത് ആരും എതിർത്തിട്ടില്ല.  ഇബ്നു ഉമർ رضي الله عنه എതിർത്തിട്ടില്ല. എതിർത്തിട്ടുണ്ടെങ്കിൽ  അതിന്റെ തെളിവ് കൊണ്ടുവരണം. വെറും ആ റിപ്പോർട്ട് കൊണ്ടുവന്നാൽ പറ്റില്ല. ഉസ്മാൻ رضي الله عنه ന്റെ അടുത്ത് പോയി സംസാരിച്ച തെളിവ് കൊണ്ടുവരണം. ഉസ്മാൻ  رضي الله عنه ന്റെ അടുത്ത് തെറ്റുപറ്റിയെന്ന് സംസാരിച്ച തെളിവ് കൊണ്ടുവരണം.

ഉസ്മാൻ رضي الله عنه ന്റെ  ഇജ്തിഹാദിനെ അന്നത്തെ കാലത്ത് ഇബ്നു ഉമർ رضي الله عنه അടക്കം  ഒരു സ്വഹാബിയും എതിർത്തിട്ടില്ല. എതിർത്തിട്ടുണ്ടെങ്കിൽ തെളിവ് വേണം. വെറുമൊരു റിപ്പോർട്ട് കൊണ്ട് വന്നിട്ട് അതിന്റെ മേൽ ചർച്ച ചെയ്തിട്ട് കാര്യമില്ല. ഇബ്നു ഉമർ رضي الله عنه നേരിട്ട് പോയി ഉസ്മാൻ رضي الله عنه നോട് സംസാരിച്ചിട്ട് , ബാങ്ക് ബിദ്അത്താണ് ശരിയല്ല, നബി صلى الله عليه وسلم യുടെ കാലത്ത് ഉണ്ടായിട്ടില്ല എന്ന ആ ചർച്ച കൊണ്ടു വരണം.  ഖുർആൻ പുസ്തകരൂപത്തിൽ ആക്കിയപ്പോഴും ചർച്ച നടന്നില്ലേ. ചെയ്യാൻ പറ്റുമോ , പാടില്ലേ എന്ന് . പിന്നെ ഇജ്മാഅ് ആയി. എല്ലാവരും അംഗീകരിച്ചു. പിന്നെ അതിനെ ചോദ്യം ചെയ്യാൻ പാടില്ല. അങ്ങനെ ഒരു ചർച്ച നടന്നതായി ഉസ്മാൻ رضي الله عنه വിന്റെ ബാങ്കിൽ ഇല്ല.

യഹ്യ ഹജൂരിയോട് ഈ വിഷയം ചർച്ച ചെയ്തു കഴിഞ്ഞു. പക്ഷേ അദ്ദേഹം തൗബ ചെയ്തിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹത്തെ വിമർശിക്കുന്നത്.

അത് കൊണ്ട് ഇജ്മാഅ് ആയ ഈ വിഷയത്തിൽ ബിദ്അത്ത് എന്ന് പറഞ്ഞാൽ മുബ്തദി ആയി. ഖുലഫാഉ റാഷിദുകളുടെ സുന്നത്ത് പിൻപറ്റാൻ നബി صلى الله عليه وسلم കൽപിച്ചു.  സുന്നത്തിനെ പിന്നെ ബിദ്അത്ത് എന്ന് പറയാൻ പാടില്ല.


താഴെ ഷെയ്ഖ് ഫൗസാൻ حفظه الله യോട് ചോദിച്ചു, ഈ ചോദ്യത്തിൽ ചോദിച്ച അതേ വാദമാണ് ഹജൂരിക്കാർക്കും എന്നത് ശ്രദ്ധേയമാണ്:

ചോദ്യം: "ആദരണീയനായ ശൈഖെ, പ്രബോധനം ചെയ്യുന്നവരിൽ ഒരാൾ പറയുന്നു, "ഞങ്ങൾ ഉസ്മാൻ رضي الله عنه വിനെ ഒരു ബിദ്അത്തുകാരനായി പ്രഖ്യാപിക്കുന്നില്ല - പക്ഷേ ജുമുഅ ദിനത്തിലെ ആദ്യത്തെ അദാൻ ഒരു ബിദ്അത്താണെന്ന് ഞങ്ങൾ പറയുന്നു." അദ്ദേഹം (ചോദ്യകർത്താവ്) ചോദിക്കുന്നു, അദ്ദേഹത്തിന്റെ ഈ പ്രസ്താവനയുടെ വിധി എന്താണ്?" 

ശൈഖ് അൽ-ഫൗസാൻ حفظه الله: "ഇത് തന്നെ ബിദ്അത്ത് , ആ പുരുഷൻ, ഇത് തന്നെ ബിദ്അത്ത് ആണ് . അവൻ ഒരു ബിദ്അത്ത്ക്കാരനാണ്.....".



അപ്പോൾ ശൈഖ് സ്വാലിഹ് ഫൗസാൻ حفظه الله പറയുന്നത് എന്താണ് ? ഉസ്മാൻ رضي الله عنه ന്റെ ബാങ്ക് ബിദ്അത്ത് എന്നു പറഞ്ഞാൽ, അത് ഉസ്മാൻ رضي الله عنه നെ മുബ്ത്തദി ആക്കൽ തന്നെയാണ്. അങ്ങനെ ശൈഖ് ഉസൈമിനും رحمه الله പറഞ്ഞിട്ടുണ്ട്. അങ്ങനെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഇനി ശൈഖ് അൽബാനി رحمه الله യെ പോലുള്ള പണ്ഡിതന്മാർ ഇന്നത് ആവശ്യമില്ലാ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അവരാരും അത് ബിദ്അതാണെന്ന് പറഞ്ഞിട്ടില്ല. പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടാകും , ഇന്ന് ആ ബാങ്ക് ആവശ്യമില്ല, അത് അന്നത്തെ കാലത്ത് പ്രത്യേക സാഹചര്യത്തിൽ അങ്ങനെയായിരുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ടാകാം,  പക്ഷേ അവർ ആരും ബിദ്അത്താണെന്ന് പറഞ്ഞിട്ടില്ല. ആക്ഷേപിക്കപ്പെട്ടതാണെന്ന് പറഞ്ഞിട്ടില്ല, ഉസ്മാൻ رضي الله عنه കൊണ്ടുവന്നത്.

താഴെ ഷെയ്ഖ് ഫൗസാൻ حفظه الله പറയുന്നു ഒരു ബിദ്അത്ത് മതി മുബ്തദി ആകാൻ:


താഴെ ലിങ്കിൽ ഷെയ്ഖ് റബീഅ് رحمه الله യഹ്യ ഹജൂരിയെ ഹദ്ദാദീ, മുബ്തദീ , എന്ന് വിളിച്ചത് യഹ്യ ഹജൂരി തന്നെ സമ്മതിക്കുന്നത് കേൾക്കാം إن شاء الله :

قال شيخنا يحيى الحجوري - أصلحه الله ورزقه البطانة الصالحة وألهمه رشده - : [سمعنا كلامًا قبيحًا لعبد العزيز البرعي هداه الله يرميكم فيه يقول: إن الشيخ ربيع يقول بعض الكلام أنهم حدادية أو كذا؛ هل من توجيه؟] كان هذا نص السؤال الذي قرأه الشيخ يحيى ، ومما جاء في إجابته كما في شريط : (النصح الرفيع للشيخ ربيع) قوله: [أذكِّره ببعض الأمور المشهود فيها بشهودٍ عدول، وأنبِّهه على عواقب ما يحصل من هذه النقولات] فهنا شيخنا يحيى - منَّ الله عليه بالتوبة - أكد أن الشيخ ربيعاً قاله عنه : (حدادي) بشهادة الشهود العدول فماذا أنت قائل أيها المحويتي الغرباني ؟ وقول الشيخ يحيى : [وأنصح عبد العزيز - وفقه الله - أن يترك هذا الهذيان، وأن لا يكن بوقًا على الدعوة يُدفع مِن فلان أو مِن غيره، وهذا ليس بنافعه وليس بضائري، وسيضره أكثر، إي والله؛ سيضره أكثر] وقوله : [ومَن جلس معه تعبئة وشحن، حتى يخرج قلبه مليء عليَّ : حدادي ! وعندنا أخونا خليل عنده عدة رسائل من حمزة سمعها من الشيخ ربيع وهو يطعن بهذا الطعن! ووالله؛ لا يستطيعون أن يثبتوا هذا القول، هذا يضرهم أكثر مما ينفعهم، ما يستطيعون أن يثبتوا هذا القول، لا حدادي ولا تبديع من الصعوبة بمكان تبديعنا]

https://sh-yahia.net/show_sound_1385.html

ഷെയ്ഖ് റബീഅ് رحمه الله യുടെ മരണ ശേഷം, അദ്ദേഹത്തിൻ്റെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത ഒരു ശബ്ദം ഹജൂരിക്കാർ പ്രചരിപ്പിച്ചിരുന്നു, ഷെയ്ഖ് റബീഅ് മരണത്തിന് മുമ്പ്, യഹ്യ ഹജൂരിയെ വിമർശിച്ചതിൽ നിന്നും മടങ്ങി എന്ന്.

എന്നാൽ ഷെയ്ഖ് റബീഅ് رحمه الله യുടെ മകൻ
സഹോദരൻ ഉമർ, ഇത് നിഷേധിക്കുകയും , ഷെയ്ഖ് റബീഅ് മടങ്ങിയിട്ടില്ല, മരണം വരെ അദ്ദേഹം അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ തന്നെയായിരുന്നു എന്ന് പറഞ്ഞത് താഴെ രണ്ട് ലിങ്കുകളിൽ വായിക്കാം
إن شاء الله

https://x.com/alumair1/status/1945944621588095171?t=R_3685pEAh-ji_PxlVE3-w&s=08

https://twitter.com/alumair1/status/1948466515491033222?t=9ylwLTRcvsFSF8-ggSZoUw&s=19

അത് കൊണ്ട് ഉസ്മാൻ رضي الله عنه വിന്റെ ബാങ്ക് ബിദ്അത്താണെന്ന് ആദ്യം പറഞ്ഞത് റാഫിദീ ശിയാ യാണ്, ഇബ്നു ഉമർ رضي الله عنه അല്ല.

ഷെയ്ഖ് മുഖ്ബിൽ رحمه الله ക്ക്, അദ്ദേഹത്തിന് തെറ്റ് പറ്റിയത്, അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് ആരും ഉപദേശിച്ചിട്ടില്ല. അത് കൊണ്ട് അദ്ദേഹത്തെ വിമർശിക്കുന്നില്ല. എന്നാൽ യഹ്യ ഹജൂരിയെ هداه الله ഉപദേശിച്ചു. അദ്ദേഹം തൗബ ചെയ്തിട്ടില്ല. അത് കൊണ്ട് വിമർശിച്ചു.

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

ഭാഗം രണ്ട് - യഹ്യ ഹജൂരിയെ هداه الله എന്ത് കൊണ്ട് ഷെയ്ഖ് റബീഅ് رحمه الله വിമർശിച്ചു , എന്നാൽ ഷെയ്ഖ് മുഖ്ബിൽ رحمه الله യെ എന്ത് കൊണ്ട് വിമർശിച്ചില്ല?

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.