ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം അഞ്ച്.

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം അഞ്ച്.

ക്രൈസ്തവൻ വീണ്ടും പ്രതികരിച്ചു.

ഒരു വീഡിയോ അയച്ചു തന്നു. വീഡിയോയിൽ രണ്ട് പേർ സംസാരിച്ച കാര്യങ്ങളെ കുറിച്ച് ക്രൈസ്തവൻ പറഞ്ഞു:

ചുരുക്കിപ്പറഞ്ഞാൽ, അവർ സംസാരിക്കുന്നത് യേശു കർത്താവ് ജീവിച്ചിരുന്ന സമയത്ത് ഒരു ഗ്രീക്ക് ഗ്രന്ഥകാരൻ എഴുതിയ പുസ്തകത്തിൻ്റെ കാര്യമാണ്.

അയാൾ വ്യക്തമായി എഴുതിയിട്ടുണ്ട്, യേശു എന്ന് പറഞ്ഞ ആൾ ജീവിച്ചിരുന്നുവെന്നും, ക്രൂശിച്ചെന്നും  മരിച്ചെന്നും,  മൂന്നാം ദിവസം  ഉയർത്തെഴുന്നേറ്റ കാര്യങ്ങളെല്ലാം ചരിത്രകാരൻ  പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. 

അതായത് ആ പുള്ളി ആ സമയത്ത് ജീവിച്ചിരുന്ന ആളാണ്. അപ്പോൾ ജീസസ്  എന്ന് പറഞ്ഞാൽ ജീവിച്ചിരുന്നു, ക്രൂശിച്ചു, പുള്ളി മരിച്ചതാണ്, ഉയർത്തെഴുന്നേറ്റ കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് രത്ന ചുരുക്കം .

ഞാൻ വീഡിയോ അയക്കാൻ കാരണം  നമ്മൾ സംസാരിച്ചപ്പോൾ നീ പറഞ്ഞില്ലേ കർത്താവിനെ ക്രൂശിച്ചിട്ടില്ലെന്ന്. ക്രൂശിച്ചതിന്  വ്യക്തമായ തെളിവുകൾ ഒരുപാടുണ്ട്. അതിലൊരു ചരിത്ര പുസ്തകത്തിലെ ഒരു പുസ്തകമാണ് വീഡിയോയിൽ പറയുന്നത്. അതായത് ആ സമയത്ത് ജീവിച്ചിരുന്ന ആൾ തന്നെ എഴുതിയത്.

എന്റെ മറുപടി:

അല്ലാഹു പറഞ്ഞു:

وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا

 'നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന 'മസീഹി'നെ ഞങ്ങള്‍ (ജൂതന്മാർ ) കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്' അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു) (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എന്നാൽ ഈസാ (യേശുവിന്റെ) സാദൃശ്യം മറ്റൊരാളുടെ മേലാണ് വെച്ചത് (അവർ ആ മനുഷ്യനെ കൊന്നു). നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ(ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു(ളളത്). അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ചു യാതൊരു അറിവുമില്ല- ഊഹത്തെ പിന്‍പറ്റലല്ലാതെ ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

(4:157).

അത് കൊണ്ട് നിങ്ങൾ പറഞ്ഞല്ലോ, ആ കാലത്ത് ജീവിച്ചിരുന്ന ഗ്രീക്ക് ഗ്രന്ഥകാരൻ എഴുതിയതെന്ന്, യേശുവിനെ ക്രൂശിച്ചെന്നും, മരിച്ചെന്നും.

എന്നാൽ, അല്ലാഹു വ്യക്തമാക്കി, ഈസ നബി عليه السلام നെ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല, എന്നാൽ ഈസാ (യേശുവിന്റെ) സാദൃശ്യം മറ്റൊരാളുടെ മേലാണ് വെച്ചത് (അവർ ആ മനുഷ്യനെ കൊന്നു). അത് കൊണ്ട് ഊഹത്തെ പിന്‍പറ്റലല്ലാതെ ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

എത്ര വ്യക്തമായി നമ്മുടെ സ്രഷ്ടാവ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നു.

അപ്പോൾ ഈ ഗ്രീക്ക് ഗ്രന്ഥകാരനും, മറ്റൊരാളെ കൊന്നത് , ഈസ നബി عليه السلام ആണെന്ന സംശയത്തിലായി, അങ്ങനെ ഈ വിഷയത്തിൽ ഭിന്നിച്ചു.

ക്രൈസ്തവരുടെ വിശ്വാസം, മനുഷ്യർക്കെല്ലാം പാരമ്പര്യമായി ലഭിച്ചത് ഹവ്വയുടെ പാപമാണ്.

പാരമ്പര്യമായി ലഭിച്ച ആ പാപം പൊറുക്കാൻ , പ്രായശ്ചിത്തം ലഭിക്കാൻ യേശുവിനെ ക്രൂശിച്ചു.

എന്നാൽ അല്ലാഹു പഠിപ്പിക്കുന്നത്, പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല :

  ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ 

(17:15, 6:164).

ഈ കാര്യം ബൈബിളും പഠിപ്പിക്കുന്നു:

(Ezekiel 18:20, Deuteronomy 24:16, Jeremiah 31:30).

ഇത് കോമൺ സെൻസ്, സാമാന്യബുദ്ധി കൂടിയാണ്. 

ഒരാൾ ചെയ്ത തെറ്റിന് മറ്റൊരാൾ കുറ്റക്കാരനല്ല. ഒരാൾ ചെയ്ത തെറ്റിന് മറ്റൊരാൾ കുറ്റക്കാരനെന്ന് പറയുന്നത് നിരപരാധിയെ കുറ്റപ്പെടുത്തലാണ്.

അത് കൊണ്ട് ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം തന്നെ തെറ്റാണ്, വലിയ അബദ്ധമാണ്. ബൈബിളിന് തന്നെ എതിരാണ്.

ക്രൈസ്തവൻ:

നമ്മൾ ജനിക്കുന്നതിന് വേദന മുഴുവൻ സഹിക്കുന്നത് നമ്മുടെ അമ്മയാണ്, അതുകൊണ്ട് ഈ ലോകം മുഴുവൻ തെറ്റ് ആണ് എന്ന് പറയാൻ പറ്റുമോ . 

സ്വന്തം ജീവനെ മറ്റുള്ളവരുടെ പാപത്തിൻ്റെ വിലയായി ത്യാഗം ചെയുകയാണ് യേശു കർത്താവ് ചെയ്തത്.  👍 പാപഭാരം വഹിച്ചത് ദൈവ പുത്രനാണ്, അത് മനുഷ്യ സങ്കൽപത്തിനും കഴിവിനും അപ്പുറമാണ്. ദൈവത്തിന് അസാദ്ധ്യമായ ഒന്നും തന്നെ ഇല്ല . 👍

എന്റെ മറുപടി:

അമ്മ വേദനിച്ചത് കൊണ്ട് ലോകം മുഴുവൻ തെറ്റുകാരാവില്ല എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു.

അപ്പോൾ ഹവ്വ ചെയ്ത പാപത്തിന് ലോകം മുഴുവൻ പാപികളാകുന്നതങ്ങനെ? ഇത് ബൈബിളിന് തന്നെ എതിരാണ്, സാമാന്യ ബുദ്ധിക്കും എതിരാണ്.

അത് കൊണ്ട് ഹവ്വ ചെയ്ത പാപം കാരണം , എല്ലാവരും പാപികളായിട്ടില്ല.

അത് കൊണ്ട് ചെയ്യാത്ത പാപത്തിന് വേണ്ടി യേശു ക്രൂശിക്കപ്പെട്ടു , മറ്റുള്ളവരുടെ പാപത്തിന് ത്യാഗം ചെയ്തു എന്ന് പറയുന്നത് തനി അബദ്ധമാണ്.

ഖുർആൻ അല്ലാഹുവിൻ്റെ അവസാന ഗ്രന്ഥമാണ്. ബൈബിളിൽ മാറ്റത്തിരുത്തൽ വരുത്തിയിട്ടുണ്ട് , ഖുർആനിനെ അല്ലാഹു സംരക്ഷിക്കും , ഈസ عليه السلام നെ ക്രൂശിച്ചിട്ടില്ല എന്ന വചനങ്ങൾ അയച്ചു തന്നു. 

ഇസ്ലാം അല്ലാത്ത ഒരു മതവും അല്ലാഹു സ്വീകരിക്കില്ല, അവർക്ക് പരലോകത്ത് നഷ്ടമായിരിക്കും എന്ന വചനങ്ങളും അയച്ചു തന്നു. 

ഇനി എന്തിന് സംശയിക്കുന്നു?

ക്രൈസ്തവന്റെ പ്രതികരണത്തിന് കാത്തിരിക്കുന്നു.

ഡോ കെ മുഹമ്മദ് സാജിദ്.

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം ഒന്ന്.

https://www.salaf.in/2024/07/blog-post_25.html?m=1

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം രണ്ട്.

https://www.salaf.in/2025/07/blog-post_31.html?m=1

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം മൂന്ന്

https://www.salaf.in/2025/08/blog-post.html?m=1

ഒരു ക്രൈസ്തവനുമായി പ്രബോധനം - ഭാഗം നാല്.

https://www.salaf.in/2025/08/blog-post_2.html?m=1


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.