ഹമാസ് യുദ്ധക്കളത്തിൽ വിജയിച്ചൊ?

ഹമാസ് യുദ്ധക്കളത്തിൽ വിജയിച്ചൊ?

രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേൽ തകരും, എന്ന തലക്കെട്ടിൽ സയണിസ്റ്റ് രാഷ്ട്രീയ വിശകലന വിദഗ്ധൻ ലിയോർ ബെൻ ഷൗൾ 'യെദിയോത്ത് അഹറോനോത്ത്' ദിനപത്രത്തിൽ എഴുതിയ ലേഖനം ഒരു സഹോദരൻ മറ്റൊരു സഹോദരന് അയച്ചത് എനിക്ക് അയച്ചു തന്നു. 

ലേഖനം താഴെ:

" ​ഒരു ലോകമഹായുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയർന്നുവന്ന്, പരിധിയില്ലാത്ത പാശ്ചാത്യ പിന്തുണയിൽ വളർന്ന ഒരു രാജ്യം ഇത്രയും ഇരുണ്ട നിമിഷത്തിൽ എത്തിച്ചേരുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ​അതെ, ഞാൻ വ്യക്തമായും യാതൊരു മറയുമില്ലാതെയും പറയുന്നു: രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേൽ തകരും. ​ഇന്ന് നാം ജീവിക്കുന്നത് കേവലം ഒരു ‘സുരക്ഷാ പ്രതിസന്ധി’യിലോ ‘രാഷ്ട്രീയ പ്രതിസന്ധി’യിലോ അല്ല, മറിച്ച് സയണിസ്റ്റ് പദ്ധതിയുടെ അടിത്തറ ഇളക്കിമറിക്കുന്ന ഒരു അസ്തിത്വപരമായ ഭൂകമ്പത്തിലാണ്.

ഈ പ്രസ്ഥാനം (ഹമാസ്) യുദ്ധക്കളത്തിൽ വിജയിക്കുക മാത്രമല്ല ചെയ്തത്; അത് ഇസ്രായേലിനെ സംബന്ധിച്ച ‘അജയ്യമായ രാജ്യം’ എന്ന മിഥ്യയെ തകർത്തെറിയുകയും, നമ്മുടെ ദുർബലാവസ്ഥയെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയും ചെയ്തിരിക്കുന്നു. ​നാം മുങ്ങിക്കൊണ്ടിരിക്കുന്നു, ആളുകൾ പലായനം ചെയ്യുന്നു. യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എംബസികളിൽ കുടിയേറ്റ അപേക്ഷകൾ നിറഞ്ഞിരിക്കുന്നു. കുടുംബങ്ങൾ നിശ്ശബ്ദമായി അവരുടെ സ്വത്തുക്കൾ വിൽക്കുന്നു. മടങ്ങിവരാൻ ഉദ്ദേശ്യമില്ലാതെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ വിദേശത്ത് പഠിക്കാൻ അയയ്ക്കുന്നു. നാം കുടിയേറുന്നില്ല… നാം ഓടി രക്ഷപ്പെടുകയാണ്. അതെ, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിൽ നിന്ന് എലികളെപ്പോലെ നാം ഓടുകയാണ്.​

അപമാനത്തിന്റെ ദൃശ്യങ്ങൾ നിത്യസംഭവമായിരിക്കുന്നു.

​ക്യാമറകൾക്ക് മുന്നിൽ കരയുന്ന സൈനികർ. തെക്ക് നിന്നും വടക്കു നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാർ. യാതൊരു ഫലവുമില്ലാതെ അലറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മന്ത്രിമാർ. ഒരു ജനത മുഴുവൻ ശാന്തീകരണ മരുന്നുകളിൽ ജീവിക്കുന്നു. ​തലസ്ഥാനത്തും കുടിയേറ്റ കേന്ദ്രങ്ങളിലും ദിവസവും ബോംബാക്രമണം നടന്നിട്ടും തിരിച്ചടിക്കാൻ കഴിയാത്ത ഇതെന്ത് രാജ്യം? ആയിരക്കണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിട്ടും “ഗസ്സയെ മുട്ടുകുത്തിക്കാൻ” കഴിയാത്ത ഇതെന്ത് സൈന്യം? ഉള്ളിൽ നിന്ന് നാശം നമ്മെ കാർന്നുതിന്നുമ്പോൾ വിജയത്തെക്കുറിച്ച് സംസാരിക്കുന്ന ഇതെന്ത് നേതൃത്വം?

ഹമാസ് എല്ലാം തുറന്നുകാട്ടി. അത് നമ്മുടെ ഭീരുത്വം വെളിപ്പെടുത്തുകയും നമ്മെ തിന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ കനലുകൾക്ക് തീ കൊളുത്തുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ, ഒരു ഇൻതിഫാദ (പ്രക്ഷോഭം) ആസന്നമാണ്. രാജ്യത്തിനകത്ത്, അറബികൾ അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നു. നമ്മളോ? നാം ചിതറിപ്പോയവരും, ഭയപ്പെടുന്നവരും, നശിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ​ഇന്ന്, നാം ഒരു ലക്ഷ്യവുമില്ലാത്ത, ഒരു ദിശാസൂചിയുമില്ലാത്ത, യാതൊരു ന്യായീകരണവുമില്ലാത്ത ഒരു സ്ഥാപനമാണ്. സാധാരണ പൗരന്മാരെ കൊല്ലുകയും കുട്ടികളെ തടവിലാക്കുകയും ചെയ്യുന്ന, എന്നിട്ട് ലോകം തങ്ങളെ അഭിനന്ദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ധാർമികതയുമില്ലാത്ത രാജ്യം.​

രണ്ട് വർഷത്തിനുള്ളിൽ, നമുക്കറിയാവുന്ന ഇസ്രായേൽ ഇനി അങ്ങനെയായിരിക്കില്ല. ഒരുപക്ഷേ അത് ‘വളയപ്പെട്ട കോട്ടകളുടെ ഒരു രാജ്യം’ എന്നോ അല്ലെങ്കിൽ അമേരിക്കൻ സംരക്ഷണത്തിന്റെ അവശിഷ്ടങ്ങളിൽ മാത്രം ജീവിക്കുന്ന ‘സായുധ ജൂത പ്രദേശം’ എന്നോ മാറിയേക്കാം. അല്ലെങ്കിൽ അത് പൂർണ്ണമായും തകരുകയും ഭൂമി അതിന്റെ യഥാർത്ഥ ഉടമസ്ഥരിലേക്ക് മടങ്ങുകയും ചെയ്യാം.​

ഞാൻ അതിശയോക്തി പറയുകയാണെന്ന് തോന്നുന്നുണ്ടോ? ചരിത്രത്തോട് ചോദിക്കൂ. കൊലയിലും നുണകളിലും അധിഷ്ഠിതമായ എല്ലാ കോളനിവത്കരണ പദ്ധതികളും തകർന്നിട്ടുണ്ട്. അനീതിയിൽ കെട്ടിപ്പടുത്ത എല്ലാ സ്ഥാപനങ്ങളും തകർന്നിട്ടുണ്ട്. ​സമയം അതിവേഗം മുന്നോട്ട് പോകുന്നു. ഇസ്രായേൽ വീഴുമ്പോൾ -അത് വീഴും- ഒരു ആണവ രാഷ്ട്രം അതിന്റെ മനുഷ്യത്വം ഉപേക്ഷിച്ച് എല്ലാം നഷ്ടപ്പെടുത്തിയ ആ നിമിഷത്തെക്കുറിച്ച് ലോകം സംസാരിക്കും. നമ്മളോ, നമ്മൾ ഇപ്പോൾ ഉണർന്നില്ലെങ്കിൽ, ലോകം നമ്മൾ തകരുന്നതു കണ്ടപ്പോൾ ശക്തിയുടെ മിഥ്യാബോധത്തിൽ ജീവിച്ച ഏറ്റവും ബുദ്ധിശൂന്യമായ ജനതയായി ഓർമ്മിക്കപ്പെടും ".

എന്റെ മറുപടി:

എന്ത് കൊണ്ട് ഹമാസിൻ്റെ യുദ്ധം പരലോകത്ത് വൻ നഷ്ടമാകാം?

നിസ്കാരത്തിന്റെ ഒരു ശർത്ത് അറിയാമല്ലോ. ഖിബ്ല ശരിയാവണം. എവിടെയെങ്കിലും തിരിഞ്ഞു നിസ്കരിക്കാമൊ? പാടില്ല . അല്ലാഹു സ്വീകരിക്കില്ല. 

അത് പോലെ യുദ്ധത്തിനും ശർത്തുകൾ ഉണ്ട്. എങ്ങിനെയെങ്കിലും യുദ്ധം ചെയ്യാൻ പാടില്ല.

യുദ്ധത്തിന്റെ ശർത്തുകൾ:

1. പൗരന്മാരുടെ ഇടയിൽ പാടില്ല, പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികൾ വധിക്കപ്പെടുന്നു. കാലാകാലം അംഗവൈകല്യങ്ങൾ സംഭവിക്കുന്നു.

2. നബി صلى الله عليه وسلم ക്ക് സമ്പൂർണ അധികാരം ലഭിച്ചതിന് ശേഷമാണ് യുദ്ധം അനുവദിച്ചത്. 

അല്ലാഹു നബി صلى الله عليه وسلم യോട് അധികാരത്തിന് വേണ്ടി ദുആ ചെയ്യാൻ പറയുന്നു:

وَٱجۡعَل لِّى مِن لَّدُنكَ سُلۡطَـٰنً۬ا نَّصِيرً۬ا

" നിന്നിൽ നിന്ന് എനിക്ക് ഒരു  അധികാര സഹായം നൽകുകയും ചെയ്യുക ".

(17:80).

തഫ്സീർ ഇബ്നു കസീർ:

وقوله : ( واجعل لي من لدنك سلطانا نصيرا ) قال الحسن البصري في تفسيرها : وعده ربه لينزعن ملك فارس ، وعز فارس ، وليجعلنه له ، وملك الروم ، وعز الروم ، وليجعلنه له .

وقال قتادة فيها إن نبي الله صلى الله عليه وسلم ، علم ألا طاقة له بهذا الأمر إلا بسلطان ، فسأل سلطانا نصيرا لكتاب الله ، ولحدود الله ، ولفرائض الله ، ولإقامة دين الله ؛ فإن السلطان رحمة من الله جعله بين أظهر عباده ، ولولا ذلك لأغار بعضهم على بعض ، فأكل شديدهم ضعيفهم .

ഹസൻ അൽ ബസ്രി (നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച, സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ رحمه الله) ഇതിന്റെ തഫ്സീറിൽ പറഞ്ഞു :

"പേർഷ്യയുടെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, ബൈസാന്തിയത്തിന്റെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, റോമിന്റെ രാജത്വവും മഹത്വവും എടുത്ത് അദ്ദേഹത്തിന് കൊടുക്കുമെന്നും, അദ്ദേഹത്തിന്റെ റബ്ബ് വാഗ്ദത്തം ചെയ്തു."

ഖത്താദ رحمه الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു: (മറ്റൊരു സഹാബികളിൽ നിന്നും رضي الله عنهم നേരിട്ട് പഠിച്ച മഹാനായ താബീപണ്ടിതൻ)

അധികാരമോ ശക്തിയോ ഇല്ലാതെ തനിക്ക് ഇത് നേടാനാവില്ലെന്ന് അല്ലാഹുവിന്റെ പ്രവാചകന് അറിയാമായിരുന്നു , അതിനാൽ അല്ലാഹുവിന്റെ ഗ്രന്ഥവും, അല്ലാഹുവിന്റെ നിയമങ്ങളും, അല്ലാഹുവിന്റെ ബാധ്യതകളും, അല്ലാഹുവിന്റെ മതം സ്ഥാപിക്കുന്നതിനുമായി , തന്നെ സഹായിക്കാൻ അദ്ദേഹം അധികാരത്തിന് വേണ്ടി ദുആ ചെയ്തു.  അധികാരം എന്നത് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമാണ്, അത് അവൻ തൻ്റെ ദാസന്മാർക്കിടയിൽ സ്ഥാപിക്കുന്നു, അല്ലാത്തപക്ഷം അവരിൽ ചിലർ മറ്റുള്ളവരെ ആക്രമിക്കും, ശക്തർ ദുർബലരെ നശിപ്പിക്കും ".

(തഫ്സീർ ഇബ്നു കസീർ 17:80).

തഫ്സീർ ഇബ്നു കസീറിന്റെ ഇംഗ്ലീഷ് പതിപ്പിൽ ഇമാം മുബാറക് പൂരി رحمه الله പറഞ്ഞു:

" സത്യത്തോടൊപ്പം തന്നെ, എതിർക്കുകയും , തടുക്കുകയും, ചെയ്തവരെ അടിച്ചമർത്താൻ അദ്ദേഹത്തിന് ശക്തിയും അധികാരവും ആവശ്യമായിരുന്നു ".

അത് കൊണ്ട് യുദ്ധം ചെയ്യണമെങ്കിൽ ഇസ്ലാമിൽ അധികാരം വേണം.

ചിലർ പറയുന്ന വാദം, അത് കൊണ്ട് തെറ്റാണ്. അവർ പറയുന്നു, അധികാരമില്ലാത്ത നാട്ടിൽ, സത്യവിശ്വാസികൾക്ക് അക്രമികളായ ഭരണാധികാരികളെ നീക്കാൻ, യുദ്ധം  ചെയ്യാം, അക്രമിക്കാം എന്ന്.

ഇല്ല.  ഇത് പ്രവാചക മാതൃക അല്ല . പ്രവാചകൻ صلى الله عليه وسلم യുടെ മാത്രികയിൽ നിന്നും വ്യതിചലക്കരുത് .

അല്ലാഹു പറഞ്ഞു:

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട് ; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "

(33:21).

അല്ലെങ്കിൽ എന്തിന് പ്രവാചകൻ صلى الله عليه وسلم ? എല്ലാം തോന്നിയ പോലെ ചെയ്താൽ പോരെ? എന്തിന് ഖുർആനും സുന്നത്തും?

അത് കൊണ്ട്  യുദ്ധം അനുവദനീയമാവുക അധികാരം ലഭിച്ചാൽ മാത്രമാണ് . അതാണ് പ്രവാചക മാതൃക.

യുദ്ധത്തിന് അനുവാദം ലഭിച്ചത് മദീനയിൽ അധികാരം കിട്ടിയതിന് ശേഷം മാത്രമാണ്.

3. സൈനിക ശക്തി വേണം:

അല്ലാഹു പറഞ്ഞു:

وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ

" (സത്യവിശ്വാസികളേ) അവര്‍ക്കു വേണ്ടി നിങ്ങള്‍ക്കു സാധിക്കുന്നത്ര ശക്തിയും കെട്ടിനിറുത്തിയ (പോര്‍) കുതിരകളെയും നിങ്ങള്‍ ഒരുക്കുകയും ചെയ്യുവിൻ ".

(8:90).

നബി صلى الله عليه وسلم അധികാരത്തിൽ ഉണ്ടായപ്പോൾ നടന്ന മുഅ്ത യുദ്ധം, സൈനിക ശക്തിയിൽ കുറവ് സംഭവിച്ചപ്പോൾ ഖാലിദ് ബിൻ വലീദ് رضي الله عنه പിൻമാറി.

നിസ്കാരത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ നിസ്കാരം പാടില്ല, എന്നത് പോലെ, യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ യുദ്ധം ചെയ്യാൻ പാടില്ല. 

ഹമാസ്, മുകളിൽ പറഞ്ഞ ശർത്തുകൾ പൂർത്തിയാകാതെ, ഹമാസിന് പലസ്തീനിന്റെ സമ്പൂർണ അധികാരം ഇല്ലാതെ, സൈനിക ശക്തിയില്ലാതെ, യുദ്ധം ചെയ്തത് കാരണം, പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും, പുരുഷന്മാരും , പിഞ്ചുകുഞ്ഞുങ്ങളും വധിക്കപ്പെടുകയും, അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തതിന് ഇന്ന് ലോകം സാക്ഷികളാണ്. ഇതിന് നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും.

നിരപരാധികളായ പൗരന്മാരുടെ ഇടയിൽ ഇസ്ലാമിൽ യുദ്ധം ചെയ്യാൻ ഒരിക്കലും പാടില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും വധിക്കപ്പെടാൻ പാടില്ല എന്ന് നിരവധി ഹദീസുകളിൽ താക്കീത് ഉണ്ട്. 

ഹമാസ് പൗരന്മാരുടെ ഇടയിലാണ് യുദ്ധം ചെയ്യുന്നത്. അത് കൊണ്ട് പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും, പുരുഷന്മാരും , കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും അടക്കം വധിക്കപ്പെടുകയും അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഒരു നിരപരാധി പോലും വധിക്കപ്പെടാൻ പാടില്ല എന്നാണ് പ്രമാണങ്ങൾ താക്കീത് ചെയ്യുന്നത്.

ഹമാസിന് പലസ്തീനിന്റെ സമ്പൂർണ ഭരണം ഇല്ല. യുദ്ധം ചെയ്യാൻ അധികാരം വേണം എന്ന ആയത്ത് ഉദ്ധരിച്ച് കഴിഞ്ഞു. (17:80). അത് കൊണ്ട് നബി صلى الله عليه وسلم അധികാരം ലഭിച്ചതിന് ശേഷമേ യുദ്ധം ചെയ്തിട്ടുള്ളു. അധികാരം ഇല്ലാത്തപ്പോൾ പീഡിപ്പിക്കപ്പെട്ടപ്പോൾ യുദ്ധം ചെയ്തിട്ടില്ല.

ക്രൂരതയാണ് അവർ ചെയ്യുന്നത്. അവർ മുമ്പ്  മനുഷ്യ ബോംബുകളായി നിരവധി നിരപരാധികളെ വിധിച്ചിരുന്നു. അത് കൊണ്ട് നിരപരാധികളെ വധിച്ചാൽ ഒരു പ്രശ്നവുമില്ല എന്ന മാനസികാവസ്ഥയാണവർക്ക്. 

ഇനി ഗാസയുടെ അധികാരം അവർക്കുണ്ട് എന്നാണ് വാദമെങ്കിൽ, നബി صلى الله عليه وسلم പറഞ്ഞു :

حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا أَبُو الأَشْهَبِ، عَنِ الْحَسَنِ، أَنَّ عُبَيْدَ اللَّهِ بْنَ زِيَادٍ، عَادَ مَعْقِلَ بْنَ يَسَارٍ فِي مَرَضِهِ الَّذِي مَاتَ فِيهِ فَقَالَ لَهُ مَعْقِلٌ إِنِّي مُحَدِّثُكَ حَدِيثًا سَمِعْتُهُ مِنْ رَسُولِ اللَّهِ صلى الله عليه وسلم سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً، فَلَمْ يَحُطْهَا بِنَصِيحَةٍ، إِلاَّ لَمْ يَجِدْ رَائِحَةَ الْجَنَّةِ ‏

"അല്ലാഹു ചില ആളുകളെ ഭരിക്കാൻ അധികാരം നൽകിയിട്ടും അവരെ സത്യസന്ധമായി പരിപാലിക്കാത്ത ഒരാൾക്ക് സ്വർഗത്തിന്റെ വാസന പോലും അനുഭവപ്പെടില്ല."

(സഹീഹ് ബുഖാരി).

അത് കൊണ്ട് ഹമാസിൻ്റെ യുദ്ധം പരലോകത്ത് വൻ നഷ്ടമാകാം.

ഈ ലോകത്ത് രണ്ട് കുരുത്തൻകെട്ടവർ അടിപിടി കൂടിയാൽ അവരിൽ ആരെങ്കിലും ഒരാൾ ജയിക്കുമല്ലൊ. പക്ഷേ ജയിച്ചവനും കുരുത്തൻകെട്ടവനായത് കൊണ്ട് ആരാണവനെ അംഗീകരിക്കുക?

സഹോദരൻ പ്രതികരിച്ചു:

എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌!" (Al-Baqara : 249).

ഈ ആയത്ത് അംഗീകരിക്കുന്നവർക്ക്  ഇങ്ങനെയൊരു എഴുത്ത് എഴുതാൻ കഴിയില്ല.

ഫലസ്‌തീന്റെ ചരിത്രം ഒട്ടും അറിയാത്ത ആരോ ഒരാളാണ് ഇത് എഴുതി ഉണ്ടാക്കിയത്. 

1) ഹമാസ് അവിടത്തെ ഭരണാധികാരികളാണ്.

2) അവർ പരമാവധി ശക്തി സംഭരിച്ച ശേഷമാണ്  യുദ്ധത്തിന് ഇറങ്ങിയത്.

3) "എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌!" (Al-Baqara : 249).

ഈ ആയത്തിൽ അടി ഉറച്ചു വിശ്വസിച്ചവരാണ് ഹമാസ്.

എന്റെ മറുപടി:

ആയത്തിനെ ഒരിക്കലും നിഷേധിച്ചിട്ടില്ല. 

പക്ഷേ ഹമാസ് ശർത്തുകൾ പൂർത്തിയാക്കിയിട്ടില്ല.

ഹമാസ് ശർത്തുകൾ പൂർത്തിയാക്കാതെ യുദ്ധം ചെയ്തത് കൊണ്ടു സംഭവിച്ച വൻ ദുരന്തങ്ങളെ കുറിച്ച് കുറിച്ച് പൂർണമായും മൗനം.

എഴുതിയത് മുഴുവനും വായിച്ചില്ല എന്ന് തോന്നുന്നു.

താഴെ വീണ്ടും അയക്കുന്നു:

ഇനി ഗാസയുടെ അധികാരം അവർക്കുണ്ട് എന്നാണ് വാദമെങ്കിൽ, നബി صلى الله عليه وسلم പറഞ്ഞു :


حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا أَبُو الأَشْهَبِ، عَنِ الْحَسَنِ، أَنَّ عُبَيْدَ اللَّهِ بْنَ زِيَادٍ، عَادَ مَعْقِلَ بْنَ يَسَارٍ فِي مَرَضِهِ الَّذِي مَاتَ فِيهِ فَقَالَ لَهُ مَعْقِلٌ إِنِّي مُحَدِّثُكَ حَدِيثًا سَمِعْتُهُ مِنْ رَسُولِ اللَّهِ صلى الله عليه وسلم سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً، فَلَمْ يَحُطْهَا بِنَصِيحَةٍ، إِلاَّ لَمْ يَجِدْ رَائِحَةَ الْجَنَّةِ ‏

"അല്ലാഹു ചില ആളുകളെ ഭരിക്കാൻ അധികാരം നൽകിയിട്ടും അവരെ സത്യസന്ധമായി പരിപാലിക്കാത്ത  ഒരാൾക്ക് സ്വർഗത്തിന്റെ വാസന പോലും അനുഭവപ്പെടില്ല ."

(സഹീഹ് ബുഖാരി).

അത് കൊണ്ട് ഹമാസിൻ്റെ യുദ്ധം പരലോകത്ത് വൻ നഷ്ടമാകാം.

സഹോദരൻ:

പരലോകത്തെ നഷ്ടം അല്ലാഹു തീരുമാനിക്കട്ടെ. നമ്മൾ വിധി എഴുതേണ്ട.

എന്റെ മറുപടി:

പരലോകത്ത്  വൻ നഷ്ടമാകാം എന്നാണ് പറഞ്ഞത്, നഷ്ടമാകും എന്നല്ല. അത് കൊണ്ട് വിധി പറഞ്ഞിട്ടില്ല.

എന്നാൽ ഇസ്ലാമിക നിയമങ്ങളിലധികവും ലംഘിച്ചത് കൊണ്ട്, ക്രൂരതയാണ് അവരുടെ പ്രവർത്തനങ്ങൾ കാരണം സംഭവിച്ചത്. വൻ ദുരന്തങ്ങൾ.

അത് കൊണ്ട് ഒരിക്കലും ഹമാസിനെ മനുഷ്യത്വമുള്ളവർക്ക് അനുകൂലിക്കാൻ സാധ്യമല്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

ഹമാസ് യുദ്ധക്കളത്തിൽ വിജയിച്ചൊ? ഭാഗം രണ്ട്.

https://www.salaf.in/2025/10/blog-post_2.html?m=1

ഹമാസ് യുദ്ധക്കളത്തിൽ വിജയച്ചോ? ഭാഗം മൂന്ന്.

https://www.salaf.in/2025/10/blog-post_6.html?m=1


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.