ഹമാസ് യുദ്ധക്കളത്തിൽ വിജയിച്ചൊ? ഭാഗം രണ്ട്.
ഹമാസ് യുദ്ധക്കളത്തിൽ വിജയിച്ചൊ?
ഭാഗം രണ്ട്.
ഭാഗം ഒന്നിന്റെ ലിങ്ക് താഴെ പ്രബോധനത്തിന് ശേഷം കാണാം
إن شاء الله .
പ്രബോധനം 26 - 9 - 2025 ആരംഭിച്ച് 27 - 9 - 2025 അവസാനിച്ചു.
സഹോദരൻ മറ്റൊരു സഹോദരന്റെ ലേഖനം എനിക്ക് അയച്ചു തന്നു. അത് താഴെ:
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ്വ കാരണമല്ലേ ഇവന്മാർ പ്രകോപിതരായത്. അല്ലെങ്കിൽ ആ ജനതക്ക് ഇങ്ങനെയൊരു ദുരന്തം പേറേണ്ടി വരുമായിരുന്നില്ലല്ലോ എന്നും പറഞ്ഞ് ഹമാസിൻ്റെ മെക്കട്ട് കയറുന്ന ചിലരുണ്ട്. അവരിൽ ചിലർ നിഷ്കുകളാണ്. മറ്റു ചിലർ കപട മത രാഷ്ട്രീയക്കാരാണ്. ഹമാസിൻ്റെ മേൽ കുതിര കയറുന്നവർ ആരാണെങ്കിലും അവരോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രമാണ്.
2023 സെപ്തംബർ 23-ന് നടന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഫിലസ്തീനില്ലാത്ത ഭൂപടം ഉയർത്തിപ്പിടിച്ച് Palestine file is closed and the new middle east is born എന്ന് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചപ്പോൾ മറുത്ത് പറയാനും പ്രതിഷേധിച്ച് ഇറങ്ങിപ്പോരാനും ഒരുത്തനും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല. ആ തെമ്മാടി പ്രഖ്യാപനം എല്ലാവരും ചേർന്ന് കൈയ്യടിച്ച് പാസ്സാക്കുകയായിരുന്നു. എന്നാൽ ഇന്നലെ അതേ വേദിയിൽ അതേ വ്യക്തി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴേക്കും നൂറിലധികം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ കൂകിവിളിച്ചും ഫിലസ്തീൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചും തെമ്മാടി പ്രഭാഷണം ബഹിഷ്കരിച്ച് സദസ്സിൽ നിന്നും ഇറങ്ങിപ്പോയി.
അന്ന് ഫലസ്തീനിൻ്റെ കൂടെ നിൽക്കാൻ 10 രാഷ്ട്രങ്ങൾ പോലും ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഫലസ്തീനിൻ്റെ കൂടെ നിൽക്കാത്ത 10 രാജ്യങ്ങൾ പോലുമില്ലെന്നതാണ് നേര്. തൂഫാനുൽ അഖ്സ്വയിലൂടെ ഹമാസ് ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു. നിരപരാധികളായ പതിനായിരങ്ങളെ ബോംബ് വർഷിച്ചും പട്ടിണിക്കിട്ടും കൊന്നൊടുക്കാനായി എന്നതല്ലാതെ സയണിസ്റ്റ് ഭീകരർക്ക് ഒന്നും നേടാനായിട്ടില്ല. എന്നാൽ ഹമാസും ഫിലസ്തീൻ ജനതയും ഓരോ നാളുകൾ പിന്നിടുമ്പോഴും വിജയിച്ചു കൊണ്ടേയിരിക്കുകയാണ്. ശൈഖ് അഹ്മദ് യാസീൻ്റെ പ്രവചനം യാഥാർഥ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.
From the River to the Sea Palestine will be free.....
എന്റെ മറുപടി:
സെപ്റ്റംബർ 23-ന് യു. എൻ ജനറൽ അസംബ്ലിയിൽ ബെഞ്ചമിൻ നെതന്യാഹു തന്റെ പ്രസംഗത്തിൽ പലസ്തീൻ പ്രദേശങ്ങൾ ഒഴിവാക്കിയ ഭൂപടങ്ങൾ പ്രദർശിപ്പിച്ച്, ഫലസ്തീൻ ഇല്ലാത്ത ഒരു "പുതിയ മിഡിൽ ഈസ്റ്റ്" ഭൂപടം കാണിച്ചു എന്നത് ശരി.
ആ സെഷനിൽ "ഒരാൾ പോലും പ്രതിഷേധിച്ച് എഴുന്നേറ്റില്ല" എന്ന വാദത്തിൻ്റെ വിശ്വസനീയമായ രേഖകൾ ഹാജരാക്കുക.
"എല്ലാവരും ലജ്ജാകരമായ പ്രഖ്യാപനത്തെ പ്രശംസിച്ചു" എന്ന പ്രസ്താവനയെ കുറിച്ചും വിശ്വസനീയമായ രേഖകൾ ഹാജരാക്കുക.
എല്ലാവരും അംഗീകരിച്ച ഒരു ഔദ്യോഗിക പ്രഖ്യാപനമായി "പലസ്തീൻ ഫയൽ അടച്ചുപൂട്ടി" എന്ന അവകാശവാദത്തിനും വിശ്വസനീയമായ രേഖകൾ ഹാജരാക്കുക .
സൗദിയുടെ നിരന്തര നയതന്ത്ര മാർഗങ്ങളിലൂടെ സമാധാനപരമായ പരിഹാരമാണ് ഫലം കാണുന്നത്. ലോകത്തെ മാറ്റി ചിന്തിപ്പിക്കുന്നത്.
അല്ലാതെ ഹമാസല്ല.
യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങളിലധികവും ലംഘിച്ചത് കൊണ്ട്, ക്രൂരതയാണ് അവരുടെ പ്രവർത്തനങ്ങൾ കാരണം സംഭവിച്ചത്. വൻ ദുരന്തങ്ങൾ. ഇതിന് മറുപടി ഇല്ല.
അത് കൊണ്ട് ഒരിക്കലും ഹമാസിനെ മനുഷ്യത്വമുള്ള ഒരാൾക്കും അനുകൂലിക്കാനൊ, അംഗീകരിക്കാനൊ ഒരിക്കലും സാധ്യമല്ല.
സഹോദരൻ പത്രത്തിൽ വന്ന നെതന്യാഹുവിൻ്റെ പ്രസംഗത്തിന്റെ ലിങ്ക് അയച്ചു തന്നു.
എന്റെ മറുപടി:
നെതന്യാഹു പറഞ്ഞത് നിഷേധിച്ചിട്ടില്ലല്ലൊ. പിന്നെ എന്തിനാണ് പ്രസംഗം അയച്ച് സമയം കളയുന്നു? സമയം വിലപ്പെട്ടതാണ് അല്ലാഹു ചോദ്യം ചെയ്യും സൂക്ഷിക്കുക.
ആവശ്യപ്പെട്ട വിഷയങ്ങൾക്ക് വിശ്വസനീയമായ രേഖകൾ ഹാജരാക്കുക.
സഹോദരൻ നെതന്യാഹുവിൻ്റെ പ്രസംഗത്തിന്റെ വീഡിയോ അയച്ചു തന്നു.
എന്റെ മറുപടി:
നിങ്ങൾ അയച്ച വീഡിയോയിൽ കാണാം , 10:09 മിനിറ്റിൽ , മുക്കാലിൽ ഏറേ കസേരകളിൽ ആളില്ല.
ഇത് പ്രതിഷേധം തന്നെ അല്ലെ? എന്തിന് കളവ് പ്രചരിപ്പിക്കുന്നു? ഒരു സത്യവിശ്വാസി കളവ് പറയുകയില്ല, പ്രചരിപ്പിക്കില്ല. പരലോകത്ത് ഇത് വൻ നഷ്ടമായിരിക്കാം. സൂക്ഷിക്കുക.
സഹോദരൻ നെതന്യാഹുവിൻ്റെ നീണ്ട പ്രസംഗം അയച്ചു തന്നു. ശേഷം പറഞ്ഞു:
തമ്മാടി നെതന്യാഹു ഈ പറഞ്ഞത് മുഴുവൻ ഫലസ്തീൻ ഇല്ലാത്ത ഇസ്രായേൽ മാത്രമുള്ള മിഡിൽ ഈസ്റ്റിനെക്കുറിച്ചും സൗദിയുമായുള്ള നല്ല ബന്ധത്തെ കുറിച്ചുമാണ്. അതാണല്ലേ, ഫലസ്തീൻ പ്രശ്നത്തിനുള്ള സഊദിയുടെ സമാധാന ശ്രമങ്ങൾ???? വല്ലാത്തൊരു ഖൗമ് തന്നെ നിങ്ങൾ!!!
ഇത് പറയുമ്പോൾ സൗദിയുടെ പ്രതിനിധിയായ വനിത എല്ലാം കേട്ടുകൊണ്ട് അവിടെ ഇരിക്കുകയായിരുന്നു. സദസ്സ് മൊത്തം കയ്യടിച്ചു. സൗദിയുടെ പ്രതിനിധി കയ്യടിച്ചോ എന്നറിയില്ല. എന്നാൽ, തെമ്മാടി നെതന്യാഹുവിന്റെ വാദത്തെ UN ജനറൽ അസംബ്ലിയിലോ പിന്നീടോ സഊദി എതിർത്തില്ല എന്നത് സത്യമാണ്.
എന്റെ മറുപടി:
നെതന്യാഹുവിൻ്റെ പ്രസംഗം ബഹിഷ്കരിക്കുകയാണ് വേണ്ടത്. പക്ഷേ നിങ്ങൾ വീണ്ടും വീണ്ടും അയക്കുന്നു. സൗദിയെ വിമർശിക്കാനൊ? കഷ്ടം.
ഈ വീഡിയോയിൽ (താഴെ ലിങ്കിൽ) സൗദിയുടെ പണ്ട് മുതലേയുള്ള ഉറച്ച നിലപാട് വ്യക്തമാക്കുകയാണ്.
സൗദിയുടെ തീരുമാനങ്ങൾക്കെതിരാണ് അമേരിക്കയുടെയും സയണിസ്റ്റുകളുടെതുമെങ്കിൽ , സൗദി അതൊരിക്കലും അംഗീകരിക്കില്ല എന്നത് അവർ രണ്ടുപേർക്കുമെതിരെയുള്ള ശക്തമായ പ്രസംഗങ്ങളാണ്.
അത് കൊണ്ട് നെതന്യാഹു എന്ത് പറഞ്ഞാലും, അത് സൗദിയുടെ തീരുമാനങ്ങൾക്കെതിരാണെങ്കിൽ സൗദി അതൊരിക്കലും അംഗീകരിക്കില്ല എന്നത് സൗദിയുടെ ഉറച്ച നിലപാടാണ്. അത് ഒരിക്കലും മാറുകയില്ല إن شاء الله
നിരന്തരമുള്ള വർഷങ്ങളായി തുടരുന്ന ശക്തമായ നയതന്ത്രമാണ് ലോകത്തെ മാറ്റി ചിന്തിപ്പിക്കുന്നത്. അല്ലാതെ ഹമാസല്ല.
യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങളിലധികവും ലംഘിച്ചത് കൊണ്ട്, ക്രൂരതയാണ് അവരുടെ പ്രവർത്തനങ്ങൾ കാരണം സംഭവിച്ചത്. വൻ ദുരന്തങ്ങൾ.
അത് കൊണ്ട് ഒരിക്കലും ഹമാസിനെ മനുഷ്യത്വമുള്ളവർ അനുകൂലിക്കുകയില്ല, അംഗീകരിക്കില്ല.
ഫലസ്തീനിനെ കുറിച്ചും സയണിസ്റ്റുകളെ കുറിച്ചും തൗഹീദിന്റെ നാടായ സൗദി അറേബ്യയുടെ മുൻ കാലം മുതലേയുള്ള ധീരമായ സമാധാനപരമായ നിലപാട് താഴെ ലിങ്കിൽ കേൾക്കാം ഇൻ ഷാ അല്ലാഹ്.
1 മിനിറ്റ് 28 സെക്കൻഡ്.
https://youtube.com/shorts/SHx5LtIRIEk?feature=shared
താഴെ സന്ദേശവും അയച്ചു കൊടുത്തു:
ഇമ്മാനുവൽ മാക്രോൺ.
സൗദി അറേബ്യയിലെ കിരീടാവകാശിയുമായി ഞാൻ ഇപ്പോൾ സംസാരിച്ചു.
ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനം 142 രാജ്യങ്ങൾ അംഗീകരിച്ചത് മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പാത രൂപപ്പെടുത്തുന്നതിൽ ഒരു വഴിത്തിരിവായി.
തിങ്കളാഴ്ച ന്യൂയോർക്കിൽ ഞങ്ങൾ ഒരുമിച്ച് അധ്യക്ഷത വഹിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള സമ്മേളനം, അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്തുന്നതിൽ കൂടുതൽ ചുവടുവെപ്പ് നടത്താൻ നമ്മെ പ്രാപ്തരാക്കും.
രണ്ട് ജനത, രണ്ട് രാഷ്ട്രങ്ങൾ, എല്ലാവർക്കും സമാധാനവും സുരക്ഷയും.
സ്ത്രോതസ്:
ശേഷം ഭാഗം മൂന്നിൽ إن شاء الله
ഡോ: കെ. മുഹമ്മദ് സാജിദ്.
ഭാഗം ഒന്ന്:
https://www.salaf.in/2025/09/blog-post_25.html?m=1
ഹമാസ് യുദ്ധക്കളത്തിൽ വിജയച്ചോ? ഭാഗം മൂന്ന്.


Comments
Post a Comment